Mar 4 • 12M

നിലക്കാത്ത പ്രതികാരത്തിന്റെ ചോരപ്പുഴ: 2001 സെപ്റ്റംബർ വേൾഡ് ട്രേഡ് സെന്റർ അറ്റാക്ക്

1
 
1.0×
0:00
-12:27
Open in playerListen on);
History For Everyone
Episode details
Comments

ചൊവ്വാഴ്ചയിൽ ന്യൂയോർക്ക്‌ നഗരം രാവിലെ മുതൽ സജീവമായിരുന്നു. വേൾഡ് ട്രേഡ് സെന്ററിന്റെ ട്വിൻ ടവർസ് അമേരിക്കൻ സമ്പത്തിന്റെ പ്രതീകമായി മാൻഹട്ടനിൽ ഉയർന്നു നിൽക്കുകയാണ് . 16 ഏക്കറിൽ മാൻഹട്ടനിൽ വ്യാപിച്ചുകിടക്കുന്ന ഈ വാണിജ്യ സമുച്ചയം ഏഴ് കെട്ടിടങ്ങളും ഒരു വലിയ പ്ലാസയും ആറ് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ ഷോപ്പിംഗ് മാളും ഉൾക്കൊള്ളുന്നു.സമുച്ചയത്തിന്റെ പ്രധാന ആകർഷണം ട്വിൻ ടവർസ് തന്നെയായിരുന്നു.ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി ഒഴുകിയെത്തുന്നത്. അന്തരീക്ഷം തികച്ചും സാധാരണമായിരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ പതിവ്പോലെ തിരക്കിലുമാണ്.എന്നാൽ ഈ സമയം അമേരിക്കയുടെ മറ്റൊരു ഭാഗത്ത് അസാധാരണമായ തന്ത്ര കരുനീക്കങ്ങൾ നടക്കുകയാണ് .ബോസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക്‌ പോയ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11 നമ്പർ വിമാനം തീവ്രവാദികൾ പിടിച്ചെടുത്തിരിക്കുന്നു.നിമിഷങ്ങൾക്കകം യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175, വാഷിംങ്ടണിൽ നിന്നുള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 177, സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 തുടങ്ങിയവ അവർ പിടിച്ചടക്കി.

എന്താണ് നടക്കുന്നത് മനസിലാക്കിന്നതിന് മുമ്പ് തന്നെ രാജ്യത്തെ നടുക്കിയ ആ സംഭവം അരങ്ങേറി. സമയം 8.46 ഓടെ അമേരിക്കൻ എയർലിനെസ് വിമാനം 11 മാളിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറി.പിന്നീട് അവിടെ കണ്ടത് ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യരെയാണ്.ഭീതിയിൽ മനുഷ്യർ കെട്ടിടങ്ങളിൽ നിന്ന് വരെ താഴേക്ക് ചാടുന്നു. ന്യൂയോർക്ക് നഗരം ഭീതിയുടെ വക്കിലെത്തിയപ്പോൾ മൂന്നാമത്തെ വിമാനം വാഷിംങ്ടണിലേക്ക് പോവുകയായിരുന്നു.

പെന്റഗൺ ആയിരുന്നു അതിന്റെ ലക്ഷ്യം. ഈ സമയം നാലാമത്തെ വിമാനത്തിൽ യാത്രക്കാരും തീവ്രവാദികളും തമ്മിൽ വാക്കേറ്റമുണ്ടായി. 10.03 നോടെ പെനിസുൽവേനിയയിലെ ഒരു പാടത്തിൽ ചെന്ന് അത് നിലംപതിച്ചു. ലോകത്തെ ഞെട്ടിച്ച 2001 സെപ്തംബറിലെ ആക്രമണത്തിൽ 2,977 പേരുടെ ജീവനാണ് നഷ്ടമായത്.


സമയം 8.46 ഓടെ അമേരിക്കൻ എയർലിനെസ് വിമാനം 11 മാളിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറി.പിന്നീട് അവിടെ കണ്ടത് ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യരെയാണ്.


കാര്യങ്ങൾ എല്ലാം വ്യക്തമായിരുന്നു അമേരിക്ക തീവ്രവാദിത്തിന്റ ഇരയായിരുക്കുന്നുവെന്നും.2011 മെയ് 1 ന് യു എസ് സൈനിക നടപടികളിലൂടെ കൊല്ലപ്പെട്ട ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തീവ്രവാദ ഭീകര ശൃംഖലയായ അൽ ഖ്വായിദയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും.നാല് വാണിജ്യ വിമാനങ്ങളാണ് അൽ-ഖ്വയിദയിൽ നിന്നുള്ള 19 ഭീകരർ തട്ടിക്കൊണ്ടുപോയത്.വിമാനത്തിൽ നിന്നുള്ള ഇന്ധനത്താലാണ് ആഘാതത്തിൽ നിന്നുള്ള തീ വീണ്ടും വർധിച്ചത്. കെട്ടിടങ്ങളുടെ പുറം ഭിത്തികളിൽ ഓരോ നിലയിലും ഘടിപ്പിച്ച സ്റ്റീൽ ട്രസ്സുകളെ ഇത് ദുർബലപ്പെടുത്തി. വിമാനാപകടവും തീപിടുത്തവും മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് പുറമേ, അമേരിക്കയുടെ സ്വകാര്യ സ്വത്തായ ട്വിൻ ടവർ തകർന്നതിന്റെ കാരണങ്ങളിലൊന്നും ഇതാണ്.

ഒരു വശത്ത് രാജ്യം തീവ്രവാദ കുരുതിയിൽ വെണ്ണീറാകുമ്പോൾ, മറുവശത്തു ഫ്‌ളോറിഡയിലെ ബുക്കർ എലിമെന്ററി സ്‌കൂളിലെ ഒന്നാം ക്ലാസുകാർക്കൊപ്പമായിരുന്നു രാഷ്ട്രത്തലവൻ ജോർജ്ജ് ബുഷ്. ഇതറിഞ്ഞപ്പോൾ, തന്റെ രാജ്യത്ത് ശത്രു യുദ്ധം ആരംഭിച്ചതായി അദ്ദേഹം മനസ്സിലാക്കി.സെക്യൂരിറ്റി കൗൺസിലിന്റെ നിർദ്ദേശപ്രകാരം, തിടുക്കത്തിൽ പരിപാടി അവസാനിപ്പിച്ച് മടങ്ങാൻ ബുഷ് തീരുമാനിച്ചു. പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും. അവിടെ പോകാൻ രഹസ്യാന്വേഷണ വിഭാഗം വിലക്കി. എസ് 16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വ്യോമസേന ഫ്ലോറിഡയിൽ നിന്ന് ലൂസിയാനയിലേക്കും അവിടെ നിന്ന് നെബ്രാസ്കയിലേക്കും പറന്നു. . നെബ്രാസ്കയിലെ സ്ട്രാറ്റജിക് കമാൻഡോ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ഒടുവിൽ വൈകുന്നേരം 6 മണിക്ക് വിമാനമിറങ്ങിയപ്പോൾ, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഒരു നേർക്കാഴ്ചയായിരുന്നു അവിടെ അദ്ദേഹത്തിനെ കാത്തിരുന്നത്.രണ്ടായിരം കുട്ടികൾക്കാണ് ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടമായത്. രാത്രി 8.30ന് രാഷ്ട്രപതി ജനങ്ങളെ അഭിസംബോധന ചെയ്തു. "ഞങ്ങൾ ഈ ദിവസം മറക്കില്ല," എന്ന് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.അമേരിക്കയെ ആക്രമിച്ചവരെ വേട്ടയാടി പിടിക്കുമെന്ന ബുഷിന്റെ പ്രഖ്യാപനം പിന്നീട് യാഥാർഥ്യം ആകുന്നതാണ് ലോകം കണ്ടത്.

സെപ്തംബർ 11ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക രണ്ട് രാജ്യങ്ങളെ ആക്രമിച്ചു. നാല് രാജ്യങ്ങളിലാണ് സ്ഫോടനം നടന്നത്.

8 ലക്ഷത്തിലധികം ആളുകൾ മരിച്ചു. നൂറുകണക്കിന് ആളുകൾ ജയിലുകളിൽ പീഡിപ്പിക്കപ്പെട്ടു. ഏകദേശം 20 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി. പക്ഷേ, തീവ്രവാദ പ്രസ്ഥാനങ്ങളെ മാത്രം ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ കഴിഞ്ഞില്ല

ഒസാമ ബിൻ ലാദനാണ് ഈ കൂട്ടകൊലക്ക് ചുക്കാൻ പിടിച്ചതെന്നു യുഎസ് സിഐഎയ്ക്കും എഫ്ബിഐക്കും അറിയാമായിരുന്നു.. 1993ലും അൽ ഖ്വായിദ വേൾഡ് ട്രേഡ് സെന്ററിന് നേരെ സമാനമായ ഒരു ആക്രമണം നേരത്തേയും നടത്തിയിരുന്ന എന്നതാണ് അതിന്റെ കാരണം.


കാര്യങ്ങൾ എല്ലാം വ്യക്തമായിരുന്നു അമേരിക്ക തീവ്രവാദിത്തിന്റ ഇരയായിരുക്കുന്നുവെന്നും.2011 മെയ് 1 ന് യു എസ് സൈനിക നടപടികളിലൂടെ കൊല്ലപ്പെട്ട ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തീവ്രവാദ ഭീകര ശൃംഖലയായ അൽ ഖ്വായിദയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും.


ആഗോള ഇസ്‌ലാമിന്റെ കാവലാളായി സ്വയം പ്രഖ്യാപിച്ച ഒസാമ ബിൻ ലാദനും സഹപ്രവർത്തകരും ചേർന്നാണ് അമേരിക്കയോടുള്ള വെറുപ്പിന്റെ വിത്തുകൾ പശ്ചിമേഷ്യയിൽ വിതച്ചത്.

പാലസ്തീനിലെ ഇസ്രയേലിന്റെ അധിനിവേശത്തിനും മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനുമുള്ള യുഎസ് പിന്തുണയിൽ ലാദനും കൂട്ടാളികളും രോഷാകുലരായിരുന്നു.കുവൈറ്റ് അധിനിവേശത്തിന് സദ്ദാം ഹുസൈന്റെ പ്രതികാര നടപടിയും സൗദി അറേബ്യയുടെ സംരക്ഷണമുൾപ്പെടെ ഇസ്ലാമിക ലോകത്ത് യുഎസ് നടത്തിയ അധിനിവേശവും മുൻ സോവിയറ്റ് വിരുദ്ധ പോരാളിയായിരുന്ന ബിൻ ലാദനെ ചൊടിപ്പിച്ചു.

അമേരിക്കൻ പൗരന്മാരെ മുറിവേൽപ്പിച്ചാൽ മാത്രമേ അമേരിക്കയെ പിന്മാറ്റാൻ കഴിയൂ എന്ന് അദ്ദേഹം കണക്കുകൂട്ടി. അമേരിക്കൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ ലാദന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അമേരിക്കൻ ജനത ഭരണകൂടത്തിന് പിന്നിൽ അണിനിരന്നു.

1998-ൽ കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾ ബോംബ് ആക്രമണത്താൽ തകർന്നു.ഈ സംഭവത്തോടെ അൽ- ഖ്വായിദ വലിയ ഭീഷണിയാണെന്ന് വാഷിംഗ്ടൺ തിരിച്ചറിഞ്ഞു. അഫ്ഗാനിസ്ഥാൻ ഒരു പ്രധാന താവളമാണെങ്കിലും, ബിൻ ലാദന്റെ പദ്ധതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും, വിവിധ മേഖലകളിൽ നിന്നുള്ളവരും നടപ്പിലാക്കി.ആഫ്രിക്കയിലെ ആക്രമണത്തിന് പ്രതികാരമായി അഫ്ഗാനിസ്ഥാനിലെ അൽ -ഖ്വയിദ ക്യാമ്പും സുഡാനിലെ ബിൻ ലാദനുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഫാക്ടറിയും അമേരിക്ക തകർത്തു.

ബിൻ ലാദന്റെ പുതിയ നീക്കങ്ങളും ധനസമാഹരണവും സിഐഎ നിരീക്ഷിച്ചു വരികയായിരുന്നുവെങ്കിലും, അവർ ട്വിൻ ടവർ ആക്രമിക്കുമെന്ന് അമേരിക്കയുടെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല.2000-ൽ തന്നെ, ചില യുവ വിദേശികൾ അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് അമേരിക്കൻ രഹസ്യ ഏജൻസിയുടെ കണ്ണിൽ പെട്ടിരുന്നുവെങ്കിലും അവർ അതിനെ അത്ര കാര്യമാക്കയില്ല എന്നു തന്നെ പറയാം. പിന്നീട്, ഇവരിൽ ചിലരാണ് പിടിച്ചെടുത്ത വിമാനങ്ങൾ പറത്തിയത്.

ഒസാമ ബിൻ ലാദനെ വിട്ടുകൊടുക്കണം എന്ന യുഎസ് സേനയുടെ അഭ്യർത്ഥന താലിബാൻ സർക്കാർ നിരസിച്ചു. ഇതോടെ സൈന്യം കടൽ കടന്ന് അഫ്ഗാൻ മണ്ണിൽ എത്തി.


സെപ്തംബർ 11ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക രണ്ട് രാജ്യങ്ങളെ ആക്രമിച്ചു. നാല് രാജ്യങ്ങളിലാണ് സ്ഫോടനം നടന്നത്.


നാറ്റോ സഖ്യകക്ഷികളുടെ പിന്തുണയും അമേരിക്കയുടെ ശക്തി ഇരട്ടിയാക്കി.നേരത്തെ അഫ്ഗാനിസ്ഥാനുമായി സൗഹൃദം പുലർത്തിയിരുന്ന പാക്കിസ്ഥാനോട് അമേരിക്ക സഹകരിക്കാൻ ആവശ്യപ്പെട്ടു.പാക്കിസ്ഥാൻ ജനറൽ പർവീസ് മുഷറഫിനോട് സഹകരിക്കണമെന്നും അല്ലെങ്കിൽ ശിലായുഗത്തിലേക്ക് മടങ്ങാൻ തയ്യാറാവണമെന്നും പ്രസിഡന്റ് ബുഷ് ആഹ്വാനം ചെയ്തു. ഒടുവിൽ അമേരിക്കയുടെ നിർദ്ദേശപ്രകാരം ഇസ്ലാമാബാദ് താലിബാനെ വേട്ടയാടി. 2001 ഒക്ടോബർ 7-ന് ആരംഭിച്ച ഓപ്പറേഷൻ ഇൻഡ്യൂറിംഗ് ഫ്രീഡം പ്രവർത്തികമാക്കി.ദ്രുതഗതിയിലുള്ള മുന്നേറ്റം നവംബറിൽ സഖ്യസേന താലിബാനെ പുറത്താക്കി.താലിബാന്റെ പതനത്തോടെ അൽ ഖ്വായിദ ഭീകരർ പലായനം ചെയ്യാൻ തുടങ്ങി.

അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന തീവ്രവാദികൾ പാകിസ്ഥാനിലും ഇറാനിലും അഭയം തേടിയെങ്കിലും യുഎസ് അവരെയെല്ലാം പുറത്താക്കി .ഇതെല്ലാം ചെയ്തിട്ടും ബിൻ ലാദനെ മാത്രം പിടികൂടാനായില്ല. അങ്ങനെയാണ് സദാംഹുസൈനിലേക്ക് എത്തിപെടുന്നത് . സെപ്തംബർ 11 ആക്രമണത്തിൽ സദ്ദാമിന് പങ്കുണ്ടെന്നും വൻ നാശത്തിന് കാരണമായേക്കാവുന്ന ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുകയാണെന്നും ജോർജ്ജ് ഡബ്ല്യു ബുഷ് ഭരണകൂടം ആരോപിച്ചു. അതിനാൽ തന്നെ അങ്ങനെയുള്ള ഇറാക്കിനെ അങ്ങോട്ട് ആക്രമിക്കുന്നതിൽ തെറ്റല്ലെന്ന് അമേരിക്ക പറഞ്ഞു.ഇറാഖിൽ അമേരിക്ക നടത്തിയ ക്രൂരമായ യുദ്ധത്തിന്റെ അവസാനം ചെന്നത്തിയത് ഒരു രാജ്യത്തിന്റെയും അവിടുത്തെ ഞങ്ങളുടെയും തകർച്ചയിലാണ്.സദ്ദാം ഹുസൈനെയും ഒസാമ ബിൻ ലാദനെയും പിടികൂടാതെ താൻ ഇറാഖ് വിടില്ലെന്ന് ബുഷ് പറഞ്ഞു.

2003ൽ സദ്ദാം ഹുസൈനെ അമേരിക്ക പിടികൂടി തൂക്കിലേറ്റി.എന്നാൽ സദ്ദാമിന്റെ ആരോപണം തെളിയിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല.ഇറാഖി സൈന്യം പിന്നീട് ഐഎസിന്റെ നട്ടെല്ലായി മാറി.നിർണായകമായ തെളിവുകളൊന്നുമില്ലാതെ ഇറാഖിലെ യുഎസ് അധിനിവേശം മിഡിൽ ഈസ്റ്റിൽ ഉടനീളം തീവ്രവാദത്തിന്റെ വളർച്ചയ്ക്ക് കാരണമായി.ഇറാഖിനെ സമ്പൂർണ അരാജകത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അമേരിക്ക പിൻവാങ്ങി. അൽ ഖ്വായിദയുടെ ഇറാഖി മേഖലാ കമാൻഡറായിരുന്ന അബൂബക്കർ അൽ-ബദ്ബാദിയുടെ നേതൃത്വത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ പിറവിയെടുത്തത്. പിന്നീട് ലോകം കണ്ടത് ഭീകരതയുടെ ഏറ്റവും മോശമായ മുഖങ്ങളാണ്.അമേരിക്കൻ ഭീകരവേട്ടയുടെ അനന്തരഫലങ്ങൾ വഴിയൊരുക്കിയത് മറ്റൊരു ഭീകരവാദ പ്രസ്ഥാനത്തിന്റെ ഉദയത്തിനാണ്.

ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ 2020-ലെ ഒരു പഠനമനുസരിച്ച്, സെപ്തംബർ 11 ആക്രമണത്തെത്തുടർന്ന് 32 ദശലക്ഷം ആളുകൾ അമേരിക്കയുടെ ഭീകരതയ്‌ക്കെതിരായ യുദ്ധത്താൽ കുടിയിറക്കപ്പെട്ടു. യൂറോപ്പിലേക്ക് പലായനം ചെയ്‌തതിന് ശേഷം നൂറുകണക്കിന് ആളുകൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചു.


8 ലക്ഷത്തിലധികം ആളുകൾ മരിച്ചു. നൂറുകണക്കിന് ആളുകൾ ജയിലുകളിൽ പീഡിപ്പിക്കപ്പെട്ടു.


തീവ്രവാദവും അധിനിവേശവും മനുഷ്യന് എന്ത് നൽകുന്നുവെന്നതിന്റെ ചിത്രമാണ് കടൽത്തീരത്ത് മരിച്ച അയലൻ കുർദി എന്ന 3 വയസ്സുകാരൻ.അതിനിടെ, ബരാക് ഒബാമയുടെ ഭരണത്തിൽ 2011ൽ ഒസാമ ബിൻ ലാദനെ വധിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. ബിൻ ലാദനെ പിടികൂടിയത് അഫ്ഗാനിസ്ഥാനിൽ നിന്നല്ല, മറിച്ച് അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ പാകിസ്ഥാനിൽ നിന്നാണ്.

സെപ്റ്റംബർ 11 ഇന്നും ജ്വലിക്കുന്ന ഓർമ്മയാണ് . ഇന്നത്തെ ഇറാഖും അഫ്ഗാനിസ്ഥാനും യുഎസ് സ്പോൺസർ ചെയ്ത തീവ്രവാദ വേട്ടയുടെ ഫലമാണ്. അതു പോലെ അമേരിക്കയിൽ മതത്തിന് ഇത്രനാളും കാണാതിരുന്ന പ്രാധാന്യം വന്നു . എല്ലാ മുസ്ലീം പേരുകളെയും സംശയത്തോടെ കാണുന്ന സമൂഹമായി ഇന്ന് അമേരിക്ക മാറിയിരിക്കുന്നു. വിമാനത്താവളങ്ങൾ, സിനിമാ തിയേറ്ററുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ വരെ ഈ വിവേചനം രൂക്ഷമായിട്ടുണ്ട്. 2001 മുതൽ 2020 വരെ 175 മുസ്ലീങ്ങൾക്കെതിരായ വിവേചന കേസുകൾ വിവിധ യുഎസ് കോടതികളിൽ വിചാരണ ചെയ്യപ്പെട്ടു. ഇതിൽ ഏറ്റവും കാഠിന്യമേറിയത് ആറ് മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയമായിരുന്നു.അമേരിക്കയിൽ മാത്രമല്ല, ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും മുസ്‌ലിംകൾ വിവേചനം നേരിട്ടു. ഇസ്‌ലാമോഫോബിയ അതിരൂക്ഷമായി മാറിയത് പാശ്ചാത്യ ലോകത്ത് നിരപരാധികളായ മുസ്‌ലിംകൾ പോലും മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടു.

പാശ്ചാത്യരുടെ ഇസ്ലാമിക വിരുദ്ധത കൂടുതൽ കാര്യങ്ങൾ വഷളാക്കി.. ഇസ്ലാമിക വിരുദ്ധർക്കെതിരെ തിരിച്ചടിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയതോടെ വീണ്ടും രക്തം ഒഴുകി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിൻവാങ്ങൽ നാളെ തീവ്രവാദത്തിന്റെ പുതിയ ഭാവിക്കാണോ വഴിയൊരുക്കുന്നത് എന്ന് ഉറ്റു നോക്കുകയാണ് ലോകം. പുതിയ ഒരു ഒസാമ ബിൻ ലാദനും അബു ബക്കർ അൽ ബ്ദാദിയും ഇനിയും ഉണ്ടാകുമോ എന്ന ആശങ്കയിൽ മനുഷ്യരെ ആഴ്ത്തികൊണ്ട് ഇന്നും ഏവരുടെയും മനസിൽ 2011ലെ വേൾഡ് ട്രേഡ് സെന്റർ അക്രമണത്തിന്റെ അണയാത്ത ഓർമ്മകൾ ബാക്കി നിൽക്കുകയാണ്.

Thanks for reading Historica! Subscribe for free to receive new posts and support my work.