മണികണ്ഠപുരം - തെക്കുംകൂറിന്റെ ആദ്യത്തെ കുലപുരി (ഭാഗം 2)
വെമ്പലനാട് ചരിത്രം - എപ്പിസോഡ് 9
മണികണ്ഠപുരത്തെ കുറിച്ച് മൂന്നു ശ്ലോകങ്ങളിലായി ഉണ്ണുനീലിസന്ദേശത്തിൽ വിവരിച്ചിരിക്കുന്നു.
ഒന്നാം ശ്ലോകം:
അഗ്രേ കാണാം തദനു മണികണ്ഠാഖ്യാപൂർവ്വം പുരം തേ
തെക്കിൻകൂറ്റിന്നൊരു മണിവരം തത്ര മേവും മുരാരിം
ഭക്ത്യാ നീ ചെന്റഴകൊടു തൊഴുന്നേരമീശാനകോണേ
നിൽക്കിൽ കേക്കാം പഥികനിവഹം നിൻറഴക്കീൻറ വാറ്.
ഈ പദ്യഭാഗത്തിന്റെ സാരാംശമിതാണ്:
വഴിയിൽനിന്ന് കിഴക്കേ അറ്റത്തായി മണികണ്ഠപുരം പട്ടണം കാണാം. തെക്കിൻകൂറിന് മണിമകുടമായ അവിടെ മുരാരി (കൃഷ്ണൻ) വാഴുന്നു. അവിടെ ചെന്ന് ഭക്തിയോടെ തൊഴുന്ന നേരത്ത് വടക്കുകിഴക്കേമൂലയിൽ നിന്നാൽ ഊട്ടുപുരയ്ക്ക് സമീപമുള്ള വഴിയാത്രക്കാരുടെ കോലാഹലങ്ങൾ കേൾക്കാം.
രണ്ടാം ശ്ലോകം :
ചർച്ചിച്ചാലും ചരണമതെനിക്കുണ്ടതല്ലെൻറുമസ്മി-
ന്നിട്ടേടം ചൊല്ലവിടമരുതെന്റമ്മയെക്കേട്ടുകൊൾക
ഇട്ടുണ്മൻ ഞാൻ തുളുവനൊരുവൻ പേർ പകർന്നേടമെങ്ങൂ
സാധ്യക്കാരൻ പറയനവിധാ കാലെടുക്കട്ടെ പാഴാ.
ഈ പദ്യഭാഗത്തിന്റെ സാരാംശമിതാണ്:
കോലാഹലത്തിന് വിഷയമായ കാര്യമാണ്. ബ്രാഹ്മണർക്ക് മാത്രമുള്ള പന്തിയിൽ കയറിയ ഒരാൾ പതിതൻ ആണെന്ന് ആരോപണം. അയാൾ തുളുബ്രാഹ്മണനാണെന്ന് അമ്മയാണെ സത്യം ചൊല്ലുന്നു. ഊട്ടുപുരയിലെ കാര്യക്കാരൻ പറയനെന്ന് ആക്ഷേപിച്ച് പുറത്താക്കുന്നു. ഇതിന് വ്യത്യസ്ത പാഠഭേദങ്ങളുമുണ്ട്.
മൂന്നാം ശ്ലോകം:
എന്റെല്ലാം കേട്ടവിടെയുള്ളനാമാകിൽ നീ ബിംബലീശം
വെൻറിക്കുന്നിനൊരു തിലകമാം രാമവർമാഭിധാനാം
കണ്ടിട്ടേറ്റം വരവിൽ മരുവാർകാലനേ! വൈകിയാതെ
ചെഞ്ചമ്മേ പോയ് മഹിത തിരുവഞ്ചപ്പുഴയ്ക്കങ്ങു ചെൽക.
ഈ പദ്യഭാഗത്തിന്റെ സാരാംശമിതാണ്:
ശത്രുക്കൾക്ക് മരണം നൽകുന്നവനേ. ഇത്തരം സംഭാഷണങ്ങൾ കേട്ട് അവിടെയുണ്ടെങ്കിൽ വെന്നിമലക്ക് തിലകം പോലെ വാഴുന്ന രാമവർമ്മ എന്ന തെക്കുംകൂർ രാജാവിനെ മണികണ്ഠപുരത്ത് തന്നെ കാണാമെന്നും അങ്ങനെ കണ്ടിട്ട് വേഗത്തിൽ തിരുവഞ്ചാപ്പുഴയിലേയ്ക്ക് പോകുക എന്നുമാണ്.
ഇന്നത്തെ തിരുവഞ്ചൂർ എന്ന തിരുവഞ്ചാപ്പുഴക്കടവിൽ മീനച്ചിലാറ്റിലൂടെ ഇറങ്ങി മറുകര താണ്ടി ഏറ്റുമാനൂരിലേക്ക് പോകണമെന്നാണ്.
'വിപ്രേന്ദ്രാണാമഭിജനവതാം വാസസങ്കേതസീമാം
ഏനാം ജാനുദ്വയ സമധുര സ്വച്ഛനീരാഭിരാമം
ഛത്രശ്രേണീവിരചിത നടപ്പന്തലൂടേ കടന്നിട്ട്
തത്രത്യാനാം അവിധാനിനാദവും കേട്ടുകേട്ട് ' എന്നാണ് കാവ്യഭാഗം.
ബ്രാഹ്മണർ കൂട്ടമായി വസിക്കുന്ന സങ്കേതത്തിന്റെ അതിരിലായി ഒഴുകുന്ന മീനച്ചിലാറ്റിലെ വെൺകൊറ്റക്കുടകൾ തണൽ വിരിക്കുന്ന കടവിലിറങ്ങി കാലിണകൾ നനയാൻ മാത്രം പോന്ന തെളിനീരിലൂടെ മറുകര താണ്ടാം. തിരുവഞ്ചൂർ കിടങ്ങൂർ ബ്രാഹ്മണഗ്രാമത്തോട് ചേർന്ന ഉപഗ്രാമമാണ്. അവിടുത്തെ ഗ്രാമക്ഷേത്രം സുബ്രഹ്മണ്യന്റേതാണ്. തിരുവഞ്ചാപ്പുഴക്കടവാകട്ടെ ഇന്നത്തെ പൂവത്തുംമൂട് പാലത്തിനോട് ചേർന്നു കാണുന്നതാണ്. ഏറ്റുമാനൂരപ്പന്റെ തിരുവുത്സവത്തിന് വടക്കേ കടവിൽ ആറാട്ടുമ്പോൾ മറ്റൊരു മഹാദേവനായ പാറമ്പുഴയിലെ പെരിങ്ങള്ളൂരപ്പൻ തെക്കേകടവിൽ ആറാടുന്ന മീനച്ചിലാറിന്റെ കീർത്തികേട്ട ഭാഗം. നദിയിലൂടെ കിഴക്കുപടിഞ്ഞാറു സഞ്ചരിക്കുന്ന ചരക്കുവള്ളങ്ങളിലുള്ളവരുടെ ഇടത്താവളം കൂടിയായിരുന്നു ഈ പ്രദേശം. തെക്കുവടക്കുള്ള വഴിയുടെയും കിഴക്കുപടിഞ്ഞാറൊഴുകുന്ന നദിയുടെയും സംഗമസ്ഥാനം.
ഉണ്ണുനീലിസന്ദേശപാതയുടെ മിക്കവാറും ഭാഗങ്ങൾ ഇന്ന് പ്രധാനപ്പെട്ട പല റോഡുകളുടെയും ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ചിലയിടങ്ങളിൽ തിരിച്ചറിയാൻ നിവൃത്തിയില്ലാത്ത വിധം ഈ പാത മുറിഞ്ഞുപോയിരിക്കുന്നു.
തിരുവഞ്ചാപ്പുഴ കഴിഞ്ഞാൽ പിന്നീട് കാണ്ടാംകുളമാണ്. ഇന്നത്തെ പേരൂരിനോട് ചേർന്ന കണ്ടൻചിറ. അവിടെയുള്ള പാരി എന്ന വാരനാരിയെ കുറിച്ചു പറയുന്നുണ്ട് എങ്കിലും അവളുടെ വാസം കുറച്ച് അകലെയായതിനാൽ പോകേണ്ടതില്ല എന്നാണ് അഭിപ്രായം. വേഗത്തിൽ പോയാൽ 'തിരിഞ്ഞയ്യടിക്കേറ്റുമാനൂർ ' എന്നാണ്. ഒരു കോൽ നീളമുള്ള ദണ്ഡ് കുത്തി നിർത്തിയാൽ നിഴൽ അഞ്ചടി കിഴക്കോട്ട് തിരിഞ്ഞുവരുന്ന സമയം എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ഉച്ചയ്ക്ക് രണ്ടര മണി! മുരാരി തൊഴുത് ഉടൻ തന്നെ പുറപ്പെടാനാണ് നിർദ്ദേശം.
തെക്കുംകൂർ വടക്കുംകൂർ രാജ്യങ്ങളെ വേർതിരിക്കുന്ന മൺകോട്ടയെ കോട്ടമുറിയിൽ വച്ച് തരണം ചെയ്ത് വേദഗിരിയും കടന്ന് അടുത്തതായി പരാമർശിക്കുന്ന കോതനല്ലൂരിലെത്താം. നെല്ലുണക്കുന്ന തരുണീമണിയുടെ നീണ്ട കണ്ണിണകൾ കണ്ട് തങ്ങളുടെ മാതാവാണെന്നു തെറ്റിദ്ധരിക്കുന്ന മാൻകുട്ടികളെ കുറിച്ച് പറയുന്നിടത്ത് രചയിതാവ് കാല്പനികതയുടെ ഉത്തുംഗശൃംഗമേറുന്നു. മുട്ടുചിറ കഴിഞ്ഞ് കടുത്തുരുത്തിയിൽ പ്രവേശിക്കുന്നതോടുകൂടി പൂർവ്വഭാഗം അവസാനിക്കുന്നു.
ഉത്തരഭാഗത്തിൽ സിന്ധുദ്വീപമെന്ന പേരിൽ ചരിത്രപ്രസിദ്ധമായ കടന്തേരിയുടെ വർണ്ണനയാണ് പ്രധാനം. ഇന്നത്തെ കടുത്തുരുത്തി. പുറത്തെ തുറമുഖങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന ചൊങ്ക് എന്ന ചീനക്കപ്പലുകളിൽ നിന്ന് കുരുമുളകും അടയ്ക്കയും കൊടുത്ത് വാങ്ങിയ സാധനങ്ങൾ ചരക്കുവള്ളങ്ങളിലേറ്റി കൊണ്ടുവരുന്നു. ഇവിടുത്തെ അങ്ങാടിയിൽ വിവിധ ദേശങ്ങളിൽനിന്നുള്ള വണിക്കുകൾ ക്രയവിക്രയങ്ങൾ നടത്തുന്നു. തികഞ്ഞ ജനപഥമെന്ന നിലയിലുള്ള കടുത്തുരുത്തിയിലെയും അവിടുത്തെ അങ്ങാടിയിലെയും കോലാഹലങ്ങളെല്ലാം സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. മുറിവൈദ്യന്മാരും മന്ത്രജാലക്കാരുമെല്ലാം ഉദരപൂരണത്തിനായി നടത്തുന്ന തട്ടിപ്പുകളെപ്പറ്റിയും പറയുന്നുണ്ട്.
മഴുവഞ്ചേരി പണിക്കർമാർ പിൽക്കാലത്ത് തെക്കുംകൂറിന്റെ സേനാനായകന്മാരായും മന്ത്രിമാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാട്ടിലെ പുള്ളിപ്പട്ടാളത്തിന് പരിശീലനം നൽകിയിരുന്ന മഴുവഞ്ചേരി പണിക്കരുടെ കളരി പാലൂർകടവിന് കിഴക്കുഭാഗത്തായി തെക്കുംകൂറിന്റെ പതനകാലത്തോളം സജീവമായിരുന്നു. ഇന്നവിടെ ഒരു കളരിക്കൽ ദേവീക്ഷേത്രവും അതിന് കിഴക്കായുള്ള അമ്മകുന്ന് എന്ന ഗിരിശൃംഗത്തിൽ കൗളാചാരങ്ങളിലൂടെ ആരാധന നടന്നിരുന്ന അതിപുരാതനമായ ഒരു കാവും തറയും കാണാം.
കരിവരന്മാരുടെ മദജലമൊഴുകി വരുന്ന നദിയെ കുറിച്ചും പറയുന്നുണ്ട്. മലനാട്ടിൽ ഏറ്റവും കൂടുതൽ ആനകളെ സംരക്ഷിച്ചിരുന്നത് വടക്കുംകൂർ രാജാവായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ ഈ വിശേഷണം ഉചിതം തന്നെയാണ്. അത് കടുത്തുരുത്തിയിലെ വലിയ തോടാകാനാണ് സാധ്യത. യുവതികൾ നദിയിൽ നീരാടുമ്പോൾ അവരുടെ സ്തനങ്ങളിലണിഞ്ഞിട്ടുള്ള കുങ്കുമക്കൂട്ടുകൾ അലിഞ്ഞ് ചേറിനോട് ചേർന്ന് താമരമൊട്ടുകളായി ഉയർന്നു വന്ന് ശോഭിക്കുന്നു എന്നതാണ് മറ്റൊരു ഭാവന.
തളിയിൽ മഹാദേവനെ പ്രത്യേകം സ്മരിക്കുന്നുമുണ്ട്. സമീപേ വസിക്കുന്ന പാർവ്വതിക്ക് അനിഷ്ഠമുണ്ടാകേണ്ട എന്നു കരുതി തന്റെ ഭക്തകളെ കടാക്ഷിക്കുന്നതിന് ലോഭം കാട്ടുന്നു ഇവിടെ തളിയിൽത്തേവർ!
രാജധാനിയും അതിനടുത്തുള്ള മാലിച്ചിറയും കോതപുരം ശ്രീകൃഷ്ണക്ഷേത്രവും മുണ്ടയ്ക്കൽ ഭവനവുമെല്ലാം ചിത്രത്തിലേതുപോലെ വരച്ചുകാട്ടുന്നുണ്ട് ഈ കൃതിയിൽ. ഉണ്ണുനീലിയെപറ്റിയുള്ള നായകന്റെ സ്മരണകളും അവർ തമ്മിലുള്ള അനുരാഗത്തിന്റെ ആഴവും, ഉത്തരഭാഗത്തിന്റെ സമാപ്തിയിൽ കാവ്യശോഭ പകരുന്നുണ്ട്.
ഉണ്ണുനീലിസന്ദേശം രചിക്കപ്പെട്ടിരിക്കുന്നത് പൊതുവർഷം 1350നോടടുത്തായിരിക്കണമെന്ന നിഗമനത്തിലാണ് ഭാഷാശാസ്ത്രകാരന്മാരും ചരിത്രകാരന്മാരും എത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ കരമാർഗ്ഗം സഞ്ചരിക്കുന്നവർക്ക് കടന്നു പോകേണ്ട സ്ഥലങ്ങൾ മനസ്സിലാവുന്ന വിധം ഒരു വഴികാട്ടിയായാണ് ഈ കൃതി വർത്തിക്കുന്നത്. പൂർവ്വകാലത്ത് നടന്നിരുന്ന നിരവധി പടയോട്ടങ്ങൾക്ക് സാക്ഷിയായിരുന്നിരിക്കാം കൃതിയിൽ പരാമർശിതമായ നാട്ടുവഴി. വിവിധ നദികളെ തരണം ചെയ്യേണ്ടിടത്ത് കടത്താണ് ആശ്രയം; മീനച്ചിലാറ്റിലാവട്ടെ ആറ്റിലിറങ്ങിക്കയറാമെന്നും. വഴിയിൽ ഇടയ്ക്കിടെ ചുമടുതാങ്ങികളും തണ്ണീർപ്പന്തലുകളും വലിയമ്പലങ്ങളും സത്രങ്ങളുമുണ്ടായിരുന്നു. ഇന്നും ചിലയിടങ്ങളിൽ അതിന്റെ അവശേഷിപ്പുകൾ കാണാവുന്നതുമാണ്.
തിരുവല്ലായ്ക്കും മുത്തൂരിനുമിടയിലുണ്ടായിരുന്ന കരുനാട്ടുകാവ് എന്ന സ്ഥലത്തെ പ്രശസ്തമായ കമ്പോളത്തെ കുറിച്ച് ഉണ്ണുനീലിസന്ദേശത്തിൽ വിവരണമുണ്ട്. എന്നാൽ ഇന്ന് അങ്ങനെയൊരു വ്യാപാരകേന്ദ്രം അവിടെയില്ലാതായിരിക്കുന്നു. ഉണ്ണുനീലിസന്ദേശപാതയുടെ മിക്കവാറും ഭാഗങ്ങൾ ഇന്ന് പ്രധാനപ്പെട്ട പല റോഡുകളുടെയും ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ചിലയിടങ്ങളിൽ തിരിച്ചറിയാൻ നിവൃത്തിയില്ലാത്ത വിധം ഈ പാത മുറിഞ്ഞുപോയിരിക്കുന്നു.
ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് ആരാണെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. ഒരു വടക്കുംകൂർ തമ്പുരാനാണ് രചിച്ചതെന്ന് കരുതുന്നവരാണ് പണ്ഡിതരിലേറെയും. ഒരു സാങ്കല്പിക കാവ്യത്തിലാണെങ്കിലും വേണാട്ടിലെ രാജാവിനെ നായകൻ നായികയ്ക്ക് കൊടുത്തയക്കുന്ന സന്ദേശം കൈമാറാനായി നിയോഗിക്കണമെങ്കിൽ രചയിതാവിന് പ്രത്യേകമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. വടക്കുംകൂർ രാജാവിന് വേണാട്ടു രാജാവിനോടുണ്ടായിരുന്ന മത്സരമാകാം ഇതിനു കാരണമായത് എന്നു കരുതാവുന്നതാണ്.
മണികണ്ഠപുരം മുതൽ തിരുവഞ്ചാപ്പുഴ വരെ ഈ പാതയുടെ വിന്യാസം എങ്ങനെയെന്നതിന് കൃതിയിൽ സൂചനകളൊന്നുമില്ല. മണികണ്ഠപുരം ക്ഷേത്രം കഴിഞ്ഞാൽ തൊട്ടു വടക്കുഭാഗത്തായി കാടമുറി നമ്പൂതിരി ഗ്രാമവും അവിടുത്തെ പ്രശസ്തമായ നരസിംഹസ്വാമി ക്ഷേത്രവും ഉണ്ടായിരിക്കേ കൃതിയിൽ അതൊന്നും സൂചിപ്പിക്കാത്തത് എന്തെന്ന സന്ദേഹം ചിലർക്കെങ്കിലും ഉണ്ടായേക്കും. പഥികർ വിവിധ ജാതിവിഭാഗങ്ങളിൽ പെടുന്നവരായതു കൊണ്ട് ഗ്രാമപരിധിക്ക് പുറത്തുകൂടിയാണ് ഇവിടെ വഴി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കൃതിയിലാകട്ടെ ക്ഷത്രിയനായ സന്ദേശഹരന് ബ്രാഹ്മണഗ്രാമത്തിലെ പ്രധാന ഗ്രാമക്ഷേത്രത്തിൽ ദർശനം നടത്താനുള്ള അനുവാദമോ അതിനുള്ള താൽപ്പര്യമോ ഉണ്ടാവണമെന്നില്ല. കാടമുറിയിൽ നിന്നും ഒട്ടൊന്നു പടിഞ്ഞാറോട്ട് മാറി തെക്കുവടക്കായി പോകുന്ന വഴി തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലാണ് എത്തിച്ചേരുന്നത്. കോതവർമ്മ എന്ന പേരുള്ള ഒരു തെക്കുംകൂർ രാജാവാണ് തൃക്കോതമംഗലത്തെ ജനപഥമായി വികസിപ്പിച്ചത് എന്നു സ്ഥലനാമസൂചനയിൽ നിന്ന് കരുതാവുന്നതാണ്. കൊട്ടാരത്തിൽ കടവിനോടു ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്. മണികണ്ഠപുരത്തേയ്ക്കോ വെന്നിമലയിലേയ്ക്കോ പോകാനായി വഞ്ചിയിലെത്തുന്നവർക്ക് ഇവിടെയിറങ്ങി കരമാർഗ്ഗം പോകാവുന്നതുമാണ്. കൊട്ടാരത്തിൽ കടവിൽ നിന്ന് കൊടൂരാറിന്റെ കിഴക്കൻ കൈവഴിയിലെത്തുന്ന ഒരു ചെറിയ തോടുണ്ട്.
വഴി കൊട്ടാരത്തിൽ കടവിൽ അവസാനിച്ചാൽ അവിടെനിന്ന് പുതുപ്പള്ളിക്കു സമീപമുള്ള പാലൂർക്കടവ് വരെ കൊടൂരാറ്റിലൂടെ തോണിയിലാണ് സഞ്ചാരം. പുതുപ്പള്ളിയോടു ചേർന്ന ഇരവിനല്ലൂർ അങ്ങാടിയുടെ ഓരം ചേർന്ന് തുഴഞ്ഞാൽ വൈകാതെ പാലൂർ കടവിലടുക്കും. ചേരമാൻ പെരുമാൾ വെന്നിമലയിലേക്ക് പോകാനായി തോണിയിറങ്ങിയ അതേ പാലൂർക്കടവു തന്നെ. ഇവിടുത്തെ പ്രാദേശികഭരണം കയ്യാളിയിരുന്ന പാലൂർ പണിക്കർ എന്ന ദേശവാഴി ഈ കടവിനോട് ചേർന്നാണ് വസിച്ചിരുന്നത്. വെന്നിമലക്ഷേത്രം അഭിവൃദ്ധിയിലായതോടെ ക്ഷേത്രഭരണത്തിന് നേതൃത്വം കൊടുത്ത പാലൂർ പണിക്കരുടെ കുടുംബം ഇവിടം വിട്ട് വെന്നിമലയുടെ സമീപത്തേക്ക് താമസം മാറ്റി. അവർ പിന്നീട് മഴുവഞ്ചേരിക്കാർ എന്നറിയപ്പെട്ടു. മഴുവഞ്ചേരി പണിക്കർമാർ പിൽക്കാലത്ത് തെക്കുംകൂറിന്റെ സേനാനായകന്മാരായും മന്ത്രിമാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാട്ടിലെ പുള്ളിപ്പട്ടാളത്തിന് പരിശീലനം നൽകിയിരുന്ന മഴുവഞ്ചേരി പണിക്കരുടെ കളരി പാലൂർകടവിന് കിഴക്കുഭാഗത്തായി തെക്കുംകൂറിന്റെ പതനകാലത്തോളം സജീവമായിരുന്നു. ഇന്നവിടെ ഒരു കളരിക്കൽ ദേവീക്ഷേത്രവും അതിന് കിഴക്കായുള്ള അമ്മകുന്ന് എന്ന ഗിരിശൃംഗത്തിൽ കൗളാചാരങ്ങളിലൂടെ ആരാധന നടന്നിരുന്ന അതിപുരാതനമായ ഒരു കാവും തറയും കാണാം.
പാലൂർകടവിൽ നിന്ന് തിരുവഞ്ചൂർ വരെ വഴിയുടെ ഗതി എങ്ങനെയെന്നാണ് തിട്ടമില്ലാത്തത്. മണർകാട് എത്തി പാലമുറിയിൽ നിന്ന് കിഴക്കുതിരിഞ്ഞ് വടക്കോട്ടു സഞ്ചരിച്ച് തിരുവഞ്ചൂരിലെ പോളച്ചിറയിലാണ് ഈ വഴി എത്തുന്നതെന്നാണ് കരുതേണ്ടത്.
വെന്നിമല ക്ഷേത്രത്തിന്റെ കോയ്മ അന്നത്തെ രാജാവിന്റെ ഗുരുനാഥൻ കൂടിയായിരുന്ന ചിത്രകൂടത്തിൽ പിഷാരടിയെ ഏൽപ്പിച്ചിട്ടാണ് തെക്കുംകൂർ അവിടെ നിന്നും പടിയിറങ്ങിയത്. മണികണ്ഠപുരത്തു അണ്ണാമഠത്തിൽ യജമാനൻമാർ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക ഭരണാധികാരിയെയും സൈന്യാധിപനായ നന്തിക്കാട്ട് പണിക്കരെയും ഭരണകാര്യങ്ങളിൽ ചുമതലപ്പെടുത്തി.
ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് ആരാണെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. ഒരു വടക്കുംകൂർ തമ്പുരാനാണ് രചിച്ചതെന്ന് കരുതുന്നവരാണ് പണ്ഡിതരിലേറെയും. ഒരു സാങ്കല്പിക കാവ്യത്തിലാണെങ്കിലും വേണാട്ടിലെ രാജാവിനെ നായകൻ നായികയ്ക്ക് കൊടുത്തയക്കുന്ന സന്ദേശം കൈമാറാനായി നിയോഗിക്കണമെങ്കിൽ രചയിതാവിന് പ്രത്യേകമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. വടക്കുംകൂർ രാജാവിന് വേണാട്ടു രാജാവിനോടുണ്ടായിരുന്ന മത്സരമാകാം ഇതിനു കാരണമായത് എന്നു കരുതാവുന്നതാണ്. വടക്കുംകൂർ രാജാവല്ല രചിച്ചത് എന്ന് തെളിയിക്കപ്പെട്ടാൽ പോലും വടക്കുംകൂർ രാജാവിന്റെ താൽപ്പര്യത്തിനനുസരിച്ച് മറ്റാരെങ്കിലും രചിച്ചതാണ് എന്നു കരുതേണ്ടിവരും. ശിവവിലാസം എന്ന സംസ്കൃതകാവ്യം രചിച്ച കോട്ടയത്ത് മാങ്ങാനത്തുള്ള പൊതിയിൽ ദാമോദരചാക്യാരാവാം ഉണ്ണുനീലിസന്ദേശത്തിന്റെയും കർത്താവ് എന്നതിന് രചനാശൈലിയെ ആസ്പദമാക്കി ചില വാദഗതികളും പണ്ഡിതർക്കിടയിൽ ഉടലെടുത്തിരുന്നു. എന്തായാലും മദ്ധ്യകാലകേരളത്തിന്റെ സാമൂഹ്യജീവിതവും ഭൂമിശാസ്ത്രവുമെല്ലാം വെളിവാക്കുന്ന ഈ കാവ്യം അക്കാലത്തിന്റെ ചരിത്രം പഠിക്കുന്നവർക്കും മുതൽക്കൂട്ടാണ്.
പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വെന്നിമലയിലെ കോയ്മയും മണികണ്ഠപുരത്തെ തലസ്ഥാനവും ഉപേക്ഷിച്ച് ചങ്ങനാശ്ശേരിയിലേയ്ക്കും തുടർന്ന് കോട്ടയത്തേക്കും തെക്കുംകൂറിന്റെ ആസ്ഥാനങ്ങൾ പറിച്ചു നട്ടതിന്റെ കാരണങ്ങൾ വ്യക്തമല്ല. കോയിയൻമാരെന്ന കടന്നുകയറ്റക്കാരെ കിഴക്കൻ മലനിരകളിൽ ചെറുത്തു തോൽപ്പിക്കാൻ ഏറെ പണിപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഇടനാട്ടിലും സമതലങ്ങളിലും കുടിയേറ്റങ്ങൾ ശക്തമായതിനെ തുടർന്ന് അങ്ങാടികൾ രൂപം കൊണ്ടത് വ്യാപാരരംഗത്ത് വളർച്ചയുണ്ടാക്കി. അങ്ങാടികളെ നിയന്ത്രണത്തിലാക്കി കൃഷിയും വാണിജ്യവും അഭിവൃദ്ധിപ്പെടുത്താമെന്ന ലക്ഷ്യമായിരിക്കാം ഒരു പക്ഷേ ഭരണതലസ്ഥാനത്തിന്റെ മാറ്റത്തിന് കാരണമായത്.
വെന്നിമല ക്ഷേത്രത്തിന്റെ കോയ്മ അന്നത്തെ രാജാവിന്റെ ഗുരുനാഥൻ കൂടിയായിരുന്ന ചിത്രകൂടത്തിൽ പിഷാരടിയെ ഏൽപ്പിച്ചിട്ടാണ് തെക്കുംകൂർ അവിടെ നിന്നും പടിയിറങ്ങിയത്. മണികണ്ഠപുരത്തു അണ്ണാമഠത്തിൽ യജമാനൻമാർ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക ഭരണാധികാരിയെയും സൈന്യാധിപനായ നന്തിക്കാട്ട് പണിക്കരെയും ഭരണകാര്യങ്ങളിൽ ചുമതലപ്പെടുത്തി. അണ്ണാമഠവും നന്തിക്കാട്ടും കീഴ്മലനാടിന്റെ തലസ്ഥാനമായ തൊടുപുഴയിലെ കാരിക്കോട്ട് നിന്ന് എത്തിയവരായിരുന്നു. നന്തിക്കാട്ട് പണിക്കരുടെ കളരി ഇന്നും വാകത്താനം ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിലായി കാണാവുന്നതാണ്. അണ്ണാമഠത്തിൽ യജമാനൻമാരുടെ വാസസ്ഥാനത്തോടു ചേർന്ന പനച്ചിക്കൽ ഭഗവതി ക്ഷേത്രവും ഇന്നുണ്ട്. മണികണ്ഠപുരത്തു നിന്നുള്ള നാട്ടുവായ്ത്തോട് കൊടൂരാറിന്റെ തെക്കൻ കൈവഴിയുമായി സംഗമിക്കുന്ന നല്ലൂർകടവ് പടിഞ്ഞാറൻ ദേശങ്ങളുമായി മണികണ്ഠപുരത്തെ ജലമാർഗ്ഗം ബന്ധിപ്പിക്കുന്ന തോണിക്കടവായിരുന്നു. വെന്നിമലയിലെയും മണികണ്ഠപുരത്തെയും ആസ്ഥാനങ്ങൾ തെക്കുംകൂർ ഉപേക്ഷിച്ചത് ഒരേ കാലഘട്ടത്തിലാണോ എന്നതും ചരിത്രത്തിൽ വ്യക്തതയില്ലാതെ ശേഷിക്കുന്നു.
പെരിയാറിനും മീനച്ചിലാറിനുമിടയിലുള്ള ഭൂഭാഗമായിരുന്നു ഒമ്പതാം നൂറ്റാണ്ടിന് മുമ്പുവരെ വെമ്പൊലിനാട് എന്ന് അറിയപ്പെട്ടിരുന്നത് എങ്കിൽ തുടർന്നുള്ള നൂറ്റാണ്ടുകളിൽ മറ്റു ചില ചെറിയ നാടുകൾ യോജിച്ചും ചിലത് പിരിഞ്ഞു പോയും വെമ്പൊലനാടിന് രൂപാന്തരം സംഭവിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ രണ്ടു സ്വതന്ത്ര രാജ്യങ്ങളായിത്തീരുകയും ചെയ്തു. വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ ഏതെന്നും അവയുടെ പൂർവ്വചരിത്രം എന്തെന്നും അടുത്ത പോഡ്കാസ്റ്റിൽ കേൾക്കാം.