Feb 23 • 12M

മണികണ്ഠപുരം - തെക്കുംകൂറിന്റെ ആദ്യത്തെ കുലപുരി (ഭാഗം 1)

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 8

 
1.0×
0:00
-11:38
Open in playerListen on);
History For Everyone
Episode details
Comments

തെക്കുംകൂർ രാജവംശം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ വെന്നിമല ആസ്ഥാനമാക്കി സ്വതന്ത്രഭരണമാരംഭിച്ചത് ഇതിനു മുമ്പുള്ള അദ്ധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ശത്രുക്കൾക്ക് താരതമ്യേന അപ്രാപ്യമായ ഉയർന്ന കുന്നിന് മുകളിലായിരുന്നു ഈ രാജധാനിയെങ്കിലും ജനവാസമുള്ള പട്ടണങ്ങൾ അടുത്തെങ്ങുമുണ്ടായിരുന്നില്ല. വെന്നിമലയുടെ തെക്കുഭാഗത്തായി പുരാതനമായ കാടമുറി ബ്രാഹ്‌മണഗ്രാമവും അതിനു ചുറ്റും ഗ്രാമത്തിന്റെ ഭാഗമായ അഞ്ചു ചേരികളും നാമമാത്രമായ ജനവാസമേഖലകളായിരുന്നു. അതിനു പുറത്തു വരുന്നതാകട്ടെ വനമേഖലയും.

പരമ്പരാഗത നാട്ടുപാത കടന്നുപോകുന്നതും പിന്നീട് മണികണ്ഠപുരം എന്നറിയപ്പെട്ടതുമായ പ്രദേശം പൊതുവർഷം 1152നോടടുത്ത് ഇരവി മണികണ്ഠവർമ്മ എന്ന തെക്കുംകൂർ രാജാവ് കാടുവെട്ടിത്തെളിച്ച് ജനപദമാക്കി വികസിപ്പിച്ചു. ഇപ്പോൾ മണികണ്ഠപുരം മഹാവിഷ്ണു ക്ഷേത്രമിരിക്കുന്നിടത്ത് പ്രാചീനമായ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായും ചിലർ പറയുന്നുണ്ട്.

മണികണ്ഠപുരം പട്ടണവും മഹാവിഷ്ണുക്ഷേത്രവും ആവിർഭവിച്ചതിന് ആധാരമായി വാമൊഴിയായി നിലനിന്നുവന്ന ഒരു കഥയുണ്ട്. മനപ്പൂർവ്വമല്ലാതെ ഒരു പശുവിനെ വധിക്കേണ്ടി വന്നതിനാൽ ഇരവി മണികണ്ഠരാജാവിനുണ്ടായ ഗോഹത്യാപാപത്തിന് പരിഹാരമായാണ് മഹാവിഷ്ണുക്ഷേത്രം സ്ഥാപിക്കപ്പെട്ടതത്രേ.

വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ടയ്ക്ക് മുന്നോടിയായി രാജാവിന്റെ നേതൃത്വത്തിൽ കാടിളക്കി നായാട്ടു നടത്തുന്ന ഒരു പതിവുണ്ട്. മണികണ്ഠപുരത്തിന് ചുറ്റും കാടായതിനാൽ ഹിംസ്രജന്തുക്കളെ അടിയ്ക്കടി ആട്ടിപ്പായിക്കേണ്ട ആവശ്യം നാട്ടുകാർക്കുമുണ്ടായിരുന്നു. വർഷം തോറും തുടരുന്ന മൃഗവേട്ടയ്ക്ക് തുടക്കം കുറിക്കുന്നത് പള്ളിവേട്ടദിനത്തിലെ രാജാവിന്റെ നായാട്ടോടെയായിരുന്നു.


മണികണ്ഠപുരം പട്ടണവും മഹാവിഷ്ണുക്ഷേത്രവും ആവിർഭവിച്ചതിന് ആധാരമായി വാമൊഴിയായി നിലനിന്നുവന്ന ഒരു കഥയുണ്ട്. മനപ്പൂർവ്വമല്ലാതെ ഒരു പശുവിനെ വധിക്കേണ്ടി വന്നതിനാൽ ഇരവി മണികണ്ഠരാജാവിനുണ്ടായ ഗോഹത്യാപാപത്തിന് പരിഹാരമായാണ് മഹാവിഷ്ണുക്ഷേത്രം സ്ഥാപിക്കപ്പെട്ടതത്രേ.


ഒരിക്കൽ നായാട്ടിന് ഇറങ്ങിയ മണികണ്ഠവർമ്മൻ മ്ലാവാണെന്ന് തെറ്റിദ്ധരിച്ച് ഒരു പശുവിനെ അമ്പെയ്ത് കൊല്ലാനിടയായി. പിൽക്കാലത്ത് മാമ്പുഴക്കരി മേനോൻ എന്നറിയപ്പെട്ട തെക്കുംകൂറിലെ മന്ത്രിയുടെ പൂർവ്വികനായ കല്ലിക്കുന്നേൽ മേനോൻ വളർത്തിയ പശുവാണ് മരണപ്പെട്ടത്. ഗോഹത്യയ്ക്ക് പരിഹാരമെന്തെന്ന് രാജാവ് കാടമുറിയിലെ ബ്രാഹ്‌മണരോട് ആരാഞ്ഞു. രാജാവിനാൽ വധിക്കപ്പെട്ട പശുവിന്റെ മൃതശരീരം കെട്ടിത്തൂക്കിയിട്ട് അഴുകി ജീർണ്ണിച്ച് നിലംപൊന്തും വരെ അതിന് കീഴിൽ രാജാവ് ഉപവസിക്കണമെന്നായിരുന്നു അവർ നിർദ്ദേശിച്ച പരിഹാരം. കൂടാതെ തൽസ്ഥാനത്ത് മഹാവിഷ്ണുവിന് ഒരു ക്ഷേത്രം പണികഴിപ്പിച്ച് നിത്യവും അന്നദാനവും നടത്തണമത്രേ. ബ്രാഹ്‌മണരുടെ നിർദ്ദേശാനുസരണം യഥാവിധി കർമ്മങ്ങൾ അനുഷ്ഠിച്ച് രാജാവ് ഗോഹത്യാപാപത്തിൽ നിന്നും മോചനം നേടി. അനന്തരം മികച്ച വാസ്തുവിദ്യാശൈലിയിലുള്ള ഒരു മഹാവിഷ്ണു ക്ഷേത്രം പണിത് പ്രതിഷ്ഠയും നടത്തി. ദിവസവും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ബ്രാഹ്‌മണർക്കും വഴിയാത്രക്കാർക്കും ഭക്തർക്കും വെച്ചുവിളമ്പിയും മണികണ്ഠപുരം പ്രശസ്തമായിത്തീർന്നു.

ക്ഷേത്രത്തിന്റെ തെക്കുപുറത്ത് മറ്റൊരു ഇടത്തിൽ കൊട്ടാരം കൂടി പണിതതോടെ തെക്കുംകൂറിന്റെ തലസ്ഥാനമായി മണികണ്ഠപുരം മാറി. രാജധാനിയായ വെന്നിമലയിൽനിന്ന് മിക്ക ദിവസവും രാജാവ് എത്തി ഭരണകാര്യങ്ങളിൽ വ്യാപൃതനാകും. തൊട്ടടുത്തുള്ള വിലങ്ങൻപറമ്പിലായിരുന്നു പ്രശ്‌നങ്ങൾക്ക് രാജാവ് തീർപ്പ് കല്പിച്ചിരുന്നത്. അക്കാലത്ത് നാട്ടുചന്തയും സത്രവും ഒക്കെ മണികണ്ഠപുരത്തുണ്ടായിരുന്നു. ഊട്ടുപുരയിലെ സദ്യ തീരുന്ന മുറയ്ക്ക് ക്ഷേത്രകവാടത്തിൽനിന്ന് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി ഉണ്ണാത്തവർ ഇനി ആരെങ്കിലുമുണ്ടോ എന്ന് ഊട്ടുപുരയിലെ കാര്യസ്ഥൻ വിളിച്ചുചോദിക്കും. ഇന്ന് ഉണ്ണാമറ്റം എന്നറിയപ്പെടുന്ന സ്ഥലം വരെ ആ വിളിച്ചുചോദ്യം കേൾക്കാമായിരുന്നുവത്രെ. അവർണ്ണരായുള്ളവർക്ക് ഉണ്ണാമറ്റത്ത് വെച്ചാണ് ഊട്ടുപുരയിൽ നിന്നുള്ള ഊണ് നൽകിയിരുന്നത്. മണികണ്ഠപുരം ഉൾപ്പെടുന്ന ഇന്നത്തെ വാകത്താനത്തിന് പടിഞ്ഞാറ് വെള്ളൂത്തുരുത്തിയോടു ചേർന്ന് ഊട്ടുപുര പാടം എന്നൊരു നെൽവയലുണ്ട്. മണികണ്ഠപുരത്തെ ഊട്ടുപുരയിലേയ്ക്കുള്ള നെല്ല് വിളഞ്ഞിരുന്നത് ഈ പാടശേഖരത്തിലായിരുന്നു. തെക്കുവടക്കായി കിടക്കുന്ന ഇവിടുത്തെ നാട്ടുപാതയിലൂടെ സഞ്ചരിക്കുന്ന കേരളത്തിന്റെ ഇതരപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മികച്ച ഇടത്താവളമായി മണികണ്ഠപുരമെന്ന തെക്കുംകൂറിന്റെ തലസ്ഥാനനഗരി മാറി.


പരമ്പരാഗത നാട്ടുപാത കടന്നുപോകുന്നതും പിന്നീട് മണികണ്ഠപുരം എന്നറിയപ്പെട്ടതുമായ പ്രദേശം പൊതുവർഷം 1152നോടടുത്ത് ഇരവി മണികണ്ഠവർമ്മ എന്ന തെക്കുംകൂർ രാജാവ് കാടുവെട്ടിത്തെളിച്ച് ജനപദമാക്കി വികസിപ്പിച്ചു. ഇപ്പോൾ മണികണ്ഠപുരം മഹാവിഷ്ണു ക്ഷേത്രമിരിക്കുന്നിടത്ത് പ്രാചീനമായ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായും ചിലർ പറയുന്നുണ്ട്.


ജീവിതസായാഹ്നത്തിൽ മോക്ഷപ്രാപ്തിക്കായി കാശിയാത്രയ്ക്ക് പുറപ്പെട്ട ഇരവി മണികണ്ഠരാജാവ് വടക്കെങ്ങോ ഒരു വഴിയമ്പലത്തിലെത്തി അന്തിയുറങ്ങവേ അടുത്തുകിടന്ന രണ്ട് അപരിചിതരായ സഞ്ചാരികളുടെ സംസാരം കേൾക്കാനിടയായി. 'മണികണ്ഠപുരം ക്ഷേത്രവും ഊട്ടുപുരയും സദ്യയും എല്ലാം കെങ്കേമമാണ്. സന്ദർശകർക്ക് വേണ്ട എല്ലാ സൗകര്യവും മഹാനായ മണികണ്ഠരാജാവ് ഒരുക്കിവെച്ചിട്ടുണ്ട്. എങ്കിലും നല്ലതുപോലെ ഒന്നു മുങ്ങിക്കുളിക്കാൻ ഒരു കുളം അവിടില്ലാത്തത് ഒരു കുറവു തന്നെയാണ്. അതുകൂടിയുണ്ടായാൽ മണികണ്ഠരാജാവിന് കാശിക്കു പോയ പുണ്യം ലഭിക്കും' എന്നിങ്ങനെയാണ് അവർ പറഞ്ഞത്. ഇതുകേട്ട് ചിന്താകുലനായ രാജാവ് കാശിയാത്ര ഒഴിവാക്കി പിറ്റേന്നുതന്നെ തിരിച്ചെത്തുകയും മണികണ്ഠപുരത്ത് ഒരു വിശാലമായ കുളം കുത്തി ഉണ്ടാക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.

മണികണ്ഠപുരത്തെ ആ കുളം വലിപ്പത്തിൽ കേരളത്തിലെ രണ്ടാമത്തേതായിരുന്നുവത്രേ; ആദ്യത്തേത് കണ്ണൂർ ചിറയ്ക്കൽ കോവിലകത്തേതും. കൊടൂരാറ്റിൽ ചേരുന്ന നാട്ടുവായ്‌ത്തോട് ഈ കുളവുമായി ബന്ധപ്പെട്ടാണ് കിടന്നത്. പിൽക്കാലത്ത് കുളം നികന്നുപോകുകയും കൃഷിയിടമാവുകയും ചെയ്തു. എങ്കിലും ക്ഷേത്രത്തിനോട് ചേർന്ന ഭാഗത്ത് അവശേഷിക്കുന്ന ഭാഗം ക്ഷേത്രക്കുളമായി ഇന്നും നിലനിർത്തിയിട്ടുണ്ട്.

മണികണ്ഠരാജാവ് കാശിയാത്ര ഒഴിവാക്കിയെങ്കിലും ശിഷ്ടകാലം ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി നേടി സന്യസിക്കുകയാണത്രെ ഉണ്ടായത്. ആ രാജർഷി അധികാരം തന്റെ അനന്തരവന് ഏൽപ്പിച്ച ശേഷം മണികണ്ഠപുരം ക്ഷേത്രാങ്കണത്തിൽ തന്നെയുള്ള ആലിന് ചുവട്ടിൽ സന്യസിച്ചും ദേവോപാസന ചെയ്തും ശിഷ്ടജീവിതം കഴിച്ചുകൂട്ടി.


മണികണ്ഠവർമ്മനു ശേഷം കോതവർമ്മ, ഇരവിവർമ്മ, രാമവർമ്മ, ആദിത്യവർമ്മ, വീരകേരളവർമ്മ തുടങ്ങി നിരവധി രാജാക്കന്മാർ മണികണ്ഠപുരം തലസ്ഥാനമാക്കി പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും ഭരണം നടത്തി. പിന്നീട് തലസ്ഥാനം കോട്ടയവും ഉപതലസ്ഥാനം ചങ്ങനാശ്ശേരിയുമായി ഭരണകേന്ദ്രങ്ങൾ തെക്കുംകൂർ പുനർസംവിധാനം ചെയ്തു.


മണികണ്ഠവർമ്മനു ശേഷം കോതവർമ്മ, ഇരവിവർമ്മ, രാമവർമ്മ, ആദിത്യവർമ്മ, വീരകേരളവർമ്മ തുടങ്ങി നിരവധി രാജാക്കന്മാർ മണികണ്ഠപുരം തലസ്ഥാനമാക്കി പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും ഭരണം നടത്തി. പിന്നീട് തലസ്ഥാനം കോട്ടയവും ഉപതലസ്ഥാനം ചങ്ങനാശ്ശേരിയുമായി ഭരണകേന്ദ്രങ്ങൾ തെക്കുംകൂർ പുനർസംവിധാനം ചെയ്തു.

ഇപ്പോൾ പഴയ പൈതൃകനഗരത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ചരിത്രപഠിതാക്കളുടെ ശ്രദ്ധയ്ക്ക് വിധേയമാക്കാവുന്ന ഏറെ കാര്യങ്ങൾ മണികണ്ഠപുരത്തും സമീപപ്രദേശമായ ഇരവുചിറ, മുടിത്താനംകുന്ന്, മലങ്കോട്ട, ഞാലിയാകുഴി, ഉണ്ണാമറ്റം, നല്ലൂർക്കടവ്, ഉദിക്കൽ, കണ്ണൻചിറ, നാലുന്നാക്കൽ തുടങ്ങി വാകത്താനത്തെ ഇതര പ്രദേശങ്ങളിലും കണ്ടെത്താനാവും. പഴയ മൺകോട്ടയുടെയും ഭൂഗർഭതുരങ്കപ്പാതയുടെയും അവശേഷിപ്പുകളും പലയിടത്തും കാണപ്പെടുന്നതായി സ്ഥലവാസികൾ പറയുന്നു. ഞാലിയാകുഴിയിലായിരുന്നു കുറ്റവാളികളെ തൂക്കിലേറ്റിയിരുന്നത്. ഒരു കുഴിയോട് ചേർന്നു നിന്നിരുന്ന ഞാലിയിൽ അഥവാ കഴുമരത്തിൽ ഞാത്തിക്കൊന്നിരുന്ന സ്ഥലമാണ് ഞാലിയാകുഴിയായത്!

മണികണ്ഠപുരം ക്ഷേത്രം ക്ഷത്രിയാധികാരമുള്ള ക്ഷേത്രവും കുറച്ചു വടക്കു മാറിയുള്ള കാടമുറി നരസിംഹസ്വാമി ക്ഷേത്രം ബ്രാഹ്‌മണാധികാരമുള്ള ക്ഷേത്രവുമായിരുന്നു.

മണികണ്ഠപുരം ക്ഷേത്രത്തെക്കുറിച്ച് പതിനാലാം നൂറ്റാണ്ടിൽ അജ്ഞാതകർത്താവിനാൽ വിരചിതമായ സന്ദേശകാവ്യമായ ഉണ്ണുനീലിസന്ദേശത്തിൽ പരാമർശമുണ്ട്.

മണിപ്രവാളഭാഷയിലുള്ള ഈ കൃതിയിൽ തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ നീളുന്ന പ്രമുഖ നാട്ടുപാതയും അതു കടന്നുപോകുന്ന ജനപഥങ്ങളും അങ്ങാടികളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമെല്ലാം വർണ്ണിച്ച് വിവരിച്ചിരിക്കുന്നതിനാൽ എട്ടു നൂറ്റാണ്ടുകൾക്കു മുമ്പുള്ള തെക്കൻ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടുകളെപ്പറ്റിപോലും അറിയുവാൻ കഴിയുന്നുണ്ട്. ഉജ്ജ്വലമായ കാല്പനികസൃഷ്ടി എന്ന നിലയിലും കാവ്യഭാഷയുടെ വികാസപരിണാമങ്ങളുടെ പഠനത്തിന് സഹായകരമെന്ന നിലയിലും ഭാഷാപണ്ഡിതന്മാരും വിദ്യാർത്ഥികളും ഈ കൃതിയെ നോക്കിക്കാണുന്നു.


മണികണ്ഠപുരം ക്ഷേത്രത്തെക്കുറിച്ച് പതിനാലാം നൂറ്റാണ്ടിൽ അജ്ഞാതകർത്താവിനാൽ വിരചിതമായ സന്ദേശകാവ്യമായ ഉണ്ണുനീലിസന്ദേശത്തിൽ പരാമർശമുണ്ട്. മണിപ്രവാളഭാഷയിലുള്ള ഈ കൃതിയിൽ തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ നീളുന്ന പ്രമുഖ നാട്ടുപാതയും അതു കടന്നുപോകുന്ന ജനപഥങ്ങളും അങ്ങാടികളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമെല്ലാം വർണ്ണിച്ച് വിവരിച്ചിരിക്കുന്നതിനാൽ എട്ടു നൂറ്റാണ്ടുകൾക്കു മുമ്പുള്ള തെക്കൻ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടുകളെപ്പറ്റിപോലും അറിയുവാൻ കഴിയുന്നുണ്ട്.


ഉണ്ണുനീലിസന്ദേശത്തിന്റെ ഉള്ളടക്കം ചുരുക്കിപ്പറഞ്ഞാൽ ഇനി പറയും പ്രകാരമാണ്. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനനഗരിയായ കടുത്തുരുത്തിയിലെ രാജധാനിയുടെ സമീപമുള്ള മുണ്ടയ്ക്കൽ ഭവനത്തിലെ കുലീനവനിതയാണ് ഇതിലെ നായികയായ ഉണ്ണുനീലി. സന്ദേശം നൽകുന്ന നായകൻ ഉണ്ണുനീലിയുടെ ഭർത്താവുമാണ്. വിരഹിണിയായ പ്രാണപ്രേയസിയെ തന്റെ വൃത്താന്തങ്ങൾ അറിയിക്കുന്നതിനായി നായകൻ, വേണാട്ടരചനായ ആദിത്യവർമ്മയുടെ കൈവശം സന്ദേശം നൽകി വഴിപറഞ്ഞു കൊടുക്കുന്നതായി സങ്കല്പിച്ചെഴുതിയതാണ് ഈ കൃതി.

ഉണ്ണുനീലിയുമൊത്ത് കഥാനായകൻ കടുത്തുരുത്തിയിലെ ഭാര്യാഗൃഹത്തിൽ കിടന്നുറങ്ങവേ അവരുടെ സുരഭിലമായ ദാമ്പത്യം കണ്ട് അസൂയ പെരുകിയ ഒരു യക്ഷി രാതിയുടെ അന്ത്യയാമത്തിൽ അയാളെ എടുത്ത് ആകാശമാർഗ്ഗേ തെക്കോട്ടു സഞ്ചരിക്കുന്നിടത്താണ് പ്രമേയം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ ഉണർന്ന നായകൻ താൻ ഒരു യക്ഷിയുടെ പിടിയിലാണ് എന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ നായകൻ നരസിംഹമന്ത്രം ജപിച്ചു. അതോടെ ശക്തി നഷ്ടപ്പെട്ട യക്ഷി അയാളെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പ്രഭാതത്തിൽ അതുവഴി എഴുന്നെള്ളിയ വേണാട് രാജാവായ ആദിത്യവർമ്മയെ കണ്ട് നായകൻ തന്റെ ദുർഗതി പ്രിയതമയെ അറിയിക്കണമെന്ന ആവശ്യത്തോടെയുള്ള സന്ദേശം നൽകുന്നു.

പ്രാചീനമലയാളവും സംസ്‌കൃതവും ചേർന്ന മണിപ്രവാളത്തിലുള്ള കാവ്യകൃതിയാണിത്. മാർഗ്ഗമധ്യേയുള്ള പ്രദേശങ്ങളുടെ പ്രത്യേകതകളും ജനജീവിതത്തെപ്പറ്റിയുമെല്ലാം ഈ കൃതി അറിവുനൽകുന്നു. ചിറയിൻകീഴ്, കൊല്ലം, പന്മന, കായങ്കുളം, തട്ടാരമ്പലം, കണ്ടിയൂർമറ്റം, ആലൻതുരുത്ത്, തിരുവല്ലാ, കരുനാട്ടുകാവ്, മുത്തൂർ, നാലുകോടി, തൃക്കൊടിത്താനം എന്നിവിടങ്ങൾ കടന്നാണ് സന്ദേശഹരൻ മണികണ്ഠപുരത്തെത്തേണ്ടത്. ഓരോ സ്ഥലത്തും സന്ദേശഹരൻ വിശ്രമിക്കേണ്ടതെവിടെയെന്നും ആരുടെയെല്ലാം ആതിഥേയത്വം സ്വീകരിക്കണമെന്നുമെല്ലാം വിശദീകരിക്കുന്നുണ്ട്.

'തെക്കിൻകൂറങ്ങു കഴിവോളം കാടങ്ങിടത്തും വലത്തും' എന്ന പദ്യഭാഗത്തുനിന്നും തൃക്കൊടിത്താനം മുതൽ ഏറ്റുമാനൂർ വരെ ഈ നാട്ടുപാത കടന്നുപോകുന്നതിന് ഇരുവശത്തും അക്കാലത്ത് ഉഗ്രവനങ്ങളായിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. മണികണ്ഠപുരം എന്ന ജനപഥത്തിന്റെ പ്രാധാന്യം ഈ കൃതി ഉയർത്തിക്കാട്ടുന്നുണ്ട്.

തുടരും…

Thanks for reading Historica! Subscribe for free to receive new posts and support my work.