Feb 16 • 18M

ഇടങ്ങളും ഇടത്തിൽ വാണ മണികണ്ഠന്മാരും

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 7

 
1.0×
0:00
-18:01
Open in playerListen on);
History For Everyone
Episode details
Comments

വെമ്പലനാട്ടിൽ തെക്കുംകൂറിലും വടക്കുംകൂറിലുമായി രാജഭരണത്തിൻ്റെ ആസ്ഥാനങ്ങളായ ഇടങ്ങൾ കാണാൻ കഴിയും. ഭരണതലസ്ഥാനത്തും ഇളംകൂറുകൾ വാഴുന്ന പ്രവിശ്യകളുടെ ആസ്ഥാനങ്ങളിലും ഇടങ്ങൾ എന്ന പേരിലുള്ള കോവിലകങ്ങളാണ് ഉണ്ടായിരുന്നത്. തെക്കുംകൂറിൽ ആദ്യത്തെ ആസ്ഥാനം വെന്നിമലയിലായിരുന്നു എങ്കിൽ തലസ്ഥാനമായി വികസിപ്പിച്ചത് മണികണ്ഠപുരമായിരുന്നു. ഇരു സ്ഥലങ്ങളിലും കൊട്ടാരങ്ങൾ ഇടം അഥവാ ഇടത്തിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് തലസ്ഥാനമാക്കിയ ചങ്ങനാശ്ശേരിയിലെ കൊട്ടാരത്തിനെ നീരാഴിക്കൊട്ടാരം എന്നായിരുന്നു പേര് എങ്കിലും ചങ്ങനാശ്ശേരിയിടം എന്നും പറഞ്ഞിരുന്നു. അവിടെ തന്നെ ചിറപ്പുറത്തു മാളിക എന്ന മറ്റൊരു കൊട്ടാരവുമുണ്ടായിരുന്നു.

പൊൻകുന്നത്തിനടുത്ത് മറ്റൊരു ഇടമുണ്ടായിരുന്നു. തെക്കുംകൂറിൻ്റെ ഭരദേവതയായ ചെറുവള്ളി ഭഗവതി പ്രതിഷ്ഠിതയായ ചെറുവള്ളിക്ഷേത്രത്തിനും മറ്റൊരു പ്രധാനക്ഷേത്രമായ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനും ഇടയിലായിരുന്നു ഈ ഇടം. ഇന്നും ഇടത്തുംപറമ്പ് എന്നൊരു സ്ഥലം ഈ രാജവാഴ്ചയുടെ അടയാളമായി അവിടുണ്ട്.

പതിനാലാം നൂറ്റാണ്ടിൽ കാഞ്ഞിരപ്പള്ളിയിൽ മറ്റൊരിടം പ്രാദേശിക ഭരണത്തിനായി തെക്കുംകൂറിന് ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി അങ്ങാടിയിൽ നടക്കുന്ന മലഞ്ചരക്കു വ്യാപാരത്തിൽ ഇടപെടുന്നതിനും അതിൻ്റെ ശാക്തീകരണത്തിനുമായി ഒരു ഇളംകൂർ തമ്പുരാൻ ഈ ആസ്ഥാനം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടിൻ്റെ അസ്തമയം വരെയും ഭരണതലസ്ഥാനമായിരുന്ന കോട്ടയത്തെ തളിക്കോട്ടയ്ക്കുള്ളിലെ ഇടത്തിൽ കോവിലകത്തിലിരുന്നാണ് രാജഭരണം നടന്നിരുന്നത്. ഒളശ്ശയിൽ പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ ഓരത്തായി ഉണ്ടായിരുന്ന പൈങ്ങുളത്ത് കൊട്ടാരം ഡച്ചു പ്രതിനിധികളുമായുള്ള  കൂടിക്കാഴ്ചകൾക്ക് വേദിയായിരുന്നു. ഒളശ്ശയിൽ തന്നെ മറ്റൊരു ഇടത്തിൽ കൊട്ടാരവുമുണ്ടായിരുന്നു.


തെക്കുംകൂറിൽ ആദ്യത്തെ ആസ്ഥാനം വെന്നിമലയിലായിരുന്നു എങ്കിൽ തലസ്ഥാനമായി വികസിപ്പിച്ചത് മണികണ്ഠപുരമായിരുന്നു. ഇരു സ്ഥലങ്ങളിലും കൊട്ടാരങ്ങൾ ഇടം അഥവാ ഇടത്തിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് തലസ്ഥാനമാക്കിയ ചങ്ങനാശ്ശേരിയിലെ കൊട്ടാരത്തിനെ നീരാഴിക്കൊട്ടാരം എന്നായിരുന്നു പേര് എങ്കിലും ചങ്ങനാശ്ശേരിയിടം എന്നും പറഞ്ഞിരുന്നു.


കോട്ടയത്തിനു തെക്ക് പള്ളത്ത് ഒരു സ്രാമ്പിയിൽ കൊട്ടാരമുണ്ടായിരുന്നു. ജലാശയങ്ങളോട് ചേർന്നുള്ള കൊട്ടാരങ്ങളെ സ്രാമ്പികൾ എന്നാണ് പറഞ്ഞിരുന്നത്. ജലയാത്രയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇത്തരം സ്രാമ്പികൾ ഇടയ്ക്ക് കരയ്ക്കിറങ്ങിയുള്ള വിശ്രമത്തിന് ഉപയോഗപ്പെടുത്തിയിരുന്നു.

തങ്ങളുടെ സാമന്തരായ മീനച്ചിൽ കർത്താക്കന്മാരുടെ മേൽ ആധിപത്യം ഉറപ്പിക്കുന്നതിനും പ്രാദേശിക ഭരണത്തിൽ ഇടപെടുന്നതിനുമായി പാലായിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഒരു കൊട്ടാരം സ്ഥാപിച്ചിരുന്നു. കൊട്ടാരമിരുന്ന ആ സ്ഥലം ഇന്ന് കൊട്ടാരമറ്റം എന്ന് അറിയപ്പെടുന്നു.

ഈരാറ്റുപേട്ടയ്ക്കു സമീപം തലപ്പുലം കോട്ടയിലും വടവാതൂരിലും കോഴഞ്ചേരിയിലും മുട്ടാറിലും ഇനിയും ചരിത്രകാരന്മാർക്ക് കണ്ടെത്താനായിട്ടില്ലാത്ത പലയിടങ്ങളിലുമായി തെക്കുംകൂറിന് പ്രാദേശികഭരണത്തിനായി ഇടങ്ങൾ ഉണ്ടായിരുന്നു.

ഈ ഇടങ്ങൾക്ക് സമീപമായി ചെറുവള്ളിഭഗവതിയുടെയും ശാസ്താവിൻ്റെയും ക്ഷേത്രങ്ങൾ കാണുക സാധാരണമാണ്. കുലദൈവമായ ശാസ്താവിനെയും പരദേവതയായ ഭദ്രകാളിയെയും ഉപാസിച്ചിരുന്ന തെക്കുംകൂർ രാജകുടുംബം നിത്യവും കുളിച്ചു തൊഴുന്നതിനായി തങ്ങളുടെ വാസസ്ഥലത്ത് ക്ഷേത്രങ്ങളുണ്ടാക്കി പ്രതിഷ്ഠിക്കുന്ന രീതിയുണ്ടായിരുന്നു. പൊൻകുന്നത്തിനും മണിമലയ്ക്കും ഇടയിലുള്ള പ്രസിദ്ധമായ ചെറുവള്ളി ഭഗവതിക്ഷേത്രത്തിൽ നിന്ന് നാന്ദകയിലോ കണ്ണാടിബിംബത്തിലോ ആവാഹിച്ച് പ്രതിഷ്ഠിച്ചുള്ള നിരവധി ചെറുവള്ളിക്ഷേത്രങ്ങൾ തെക്കുംകൂർ രാജ്യപരിധിക്കുള്ളിൽ കാണാൻ കഴിയും. ആ ക്ഷേത്രങ്ങളുടെയൊക്കെയും സമീപത്തായി ഇടങ്ങളുടെ അവശേഷിപ്പുകളോ അതല്ലായെങ്കിൽ തെക്കുംകൂറിൻ്റെ ആജ്ഞാനുവർത്തികളായിരുന്നവരുടെ ഗൃഹങ്ങളോ കാണാവുന്നതാണ്. ഇടത്തിൽപറമ്പ്, ഇടത്തുംപറമ്പ്, ഇടത്തുംപടിക്കൽ, ഇടത്തിൽ പുരയിടം തുടങ്ങി ഇടത്തിൽ ചേർത്തുള്ള വീട്ടുപേരുകളാവും ഈ ഇടങ്ങളിൽ ഇന്നു താമസിക്കുന്നവരുടേത്.

പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ പതിനെട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യം വരേയും തെക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ ഭരണാധികാർ ആരെല്ലാമായിരുന്നു എന്ന് കൃത്യമായി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവരിൽ പ്രമുഖരായ ചിലരെക്കുറിച്ച് പുരാലിഖിതങ്ങളിലും വ്യാപാരരേഖകളിലും സാഹിത്യകൃതികളിലുമൊക്കെ ചില പരാമര്‍ശങ്ങള്‍ ഉള്ളതു മാത്രമാണ് ഈ വഴിക്കുള്ള അന്വേഷണങ്ങളിൽ ലഭ്യമാകുന്നത്.

ക്രിസ്തുവർഷം 1103 മുതല്‍ 1400 വരെയും തെക്കുംകൂറിന്‍റെ ആസ്ഥാനം വെന്നിമലയായിരുന്നല്ലോ. കുമാരൻ ഇയക്കൻ എന്ന പേരിൽ ഒരു രാജാവിനെ കുറിച്ച് പെരുന്ന ശാസനത്തിൽ പരാമർശിക്കുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ പ്രബലനായ ഇരവി മണികണ്‌ഠ രാജാവിനെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയില്‍ പരാമര്‍ശമുണ്ട്. മണികണ്‌ഠപുരം തലസ്ഥാനമായത് ഇദ്ദേഹത്തിന്‍റെ കാലത്താണ്.


കോട്ടയത്തിനു തെക്ക് പള്ളത്ത് ഒരു സ്രാമ്പിയിൽ കൊട്ടാരമുണ്ടായിരുന്നു. ജലാശയങ്ങളോട് ചേർന്നുള്ള കൊട്ടാരങ്ങളെ സ്രാമ്പികൾ എന്നാണ് പറഞ്ഞിരുന്നത്. ജലയാത്രയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇത്തരം സ്രാമ്പികൾ ഇടയ്ക്ക് കരയ്ക്കിറങ്ങിയുള്ള വിശ്രമത്തിന് ഉപയോഗപ്പെടുത്തിയിരുന്നു.


കാഞ്ഞിരപ്പള്ളിയുടെ വികസനത്തിന് തുടക്കമിട്ട വീരകേരളവർമ്മ, ഉണ്ണുനീലിസന്ദേശത്തില്‍ പരാമര്‍ശിക്കപ്പെടുന്ന രാമവര്‍മ്മ, ഇരവിനല്ലൂര്‍ അങ്ങാടി സ്ഥാപിച്ച ഇരവിവര്‍മ്മ, തൃക്കോതമംഗലം ജനപദമാക്കിയ കോതവര്‍മ്മ, കാഞ്ഞിരപ്പള്ളിയിലെ പഴയ പള്ളിക്ക് അവകാശങ്ങൾ നൽകിയ കോതവർമ്മ ഇവരെല്ലാം വെന്നിമലയില്‍ ഇരുന്നു ഭരണം നടത്തിയവരാണ്.

പതിനഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് പിന്നീട് കോട്ടയം എന്നറിയപ്പെട്ട തളിയന്താനപുരം തെക്കുംകൂറിന്‍റെ ആസ്ഥാനമാകുന്നത്. ക്രിസ്തുവർഷം1419ൽ ഒരു ആദിത്യവർമ്മയാണ് പൂഞ്ഞാറിലെ മാനവിക്രമന് കിഴക്കൻ മലമ്പുറം വിൽക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ തന്നെ ഒരു കോതവര്‍മ്മയുടെ കാലത്താണ് കോട്ടയത്തെ തളിയില്‍ക്ഷേത്രവും ജുമാ മസ്ജിദും പുതുക്കിപ്പണിയുന്നതത്രേ. തിരുനക്കര മഹാദേവക്ഷേത്രം സ്ഥാപിച്ച ഇരവിവര്‍മ്മ, ക്രിസ്തുവർഷം 1550ല്‍ വലിയപള്ളി സ്ഥാപിച്ച ആതിച്ചവര്‍മ്മ, 1579ല്‍ ചെറിയപള്ളി സ്ഥാപിച്ച കോതവര്‍മ്മ എന്നിവരെക്കുറിച്ച് രേഖകള്‍ ഉണ്ട്. 

കേരളവര്‍മ്മ എന്നൊരു രാജാവിനുശേഷം അധികാരത്തിലേറിയത് മറ്റൊരു കോതവര്‍മ്മയാണെന്ന് കോട്ടയം തളിയില്‍ക്ഷേത്രത്തില്‍ കാണപ്പെടുന്ന മിഴാവിലെ ലിഖിതത്തില്‍നിന്നും മനസ്സിലാക്കാം. ഇദ്ദേഹത്തിന്‍റെ ഭരണകാലത്ത് പൊതുവർഷം1668ൽ ആയിരുന്നു കോട്ടയത്ത് ഡച്ചുകാര്‍ ബഹുഭാഷാസ്കൂള്‍ ആരംഭിക്കുന്നത്. രാജാവും ഈ സ്കൂളില്‍ സംസ്കൃതം പഠിപ്പിച്ചിരുന്നതായി ഡച്ച് ഗവർണർ ഹെൻറിക് വാൻറീഡ് സൂചിപ്പിച്ചിരിക്കുന്നു.

കോതവര്‍മ്മ പൊതുവർഷം 1674ല്‍ നാടുനീങ്ങിയതിനെത്തുടര്‍ന്ന് അധികാരത്തിലേറിയ ഉണ്ണിക്കേരളവര്‍മ്മ പൊതു വർഷം 1674 മുതല്‍ 1691 വരെ ഭരിച്ചു. അദ്ദേഹത്തിൻ്റെ കാലത്താണ് തിരുനക്കര ജനവാസമേഖലയായി പരിണമിക്കുന്നത്. തിരുനക്കര മഹാദേവക്ഷേത്രം മഹാക്ഷേത്രമായി വികസിപ്പിക്കുന്നതും ഇക്കാലത്താണ്. ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി പിന്നീട് തിരുനക്കര കേരളപുരമെന്നും അറിഞ്ഞുതുടങ്ങി. തിരുനക്കര ക്ഷേത്രത്തിന്റെ വടക്കേ ചെരിവിൽ കേരളപുരം എന്നൊരു കൊട്ടാരം അന്ന് പണി കഴിപ്പിച്ചിരുന്നു. തിരുനക്കരയിലെ കുളവും കേരളപുരംകുളം എന്നാണ് ഇന്നും അറിയപ്പെടുന്നത്.


കാഞ്ഞിരപ്പള്ളിയുടെ വികസനത്തിന് തുടക്കമിട്ട വീരകേരളവർമ്മ, ഉണ്ണുനീലിസന്ദേശത്തില്‍ പരാമര്‍ശിക്കപ്പെടുന്ന രാമവര്‍മ്മ, ഇരവിനല്ലൂര്‍ അങ്ങാടി സ്ഥാപിച്ച ഇരവിവര്‍മ്മ, തൃക്കോതമംഗലം ജനപദമാക്കിയ കോതവര്‍മ്മ, കാഞ്ഞിരപ്പള്ളിയിലെ പഴയ പള്ളിക്ക് അവകാശങ്ങൾ നൽകിയ കോതവർമ്മ ഇവരെല്ലാം വെന്നിമലയില്‍ ഇരുന്നു ഭരണം നടത്തിയവരാണ്.


പിന്നീട് അധികാരത്തിലേറിയ ഉദയമാര്‍ത്താണ്ഡവര്‍മ്മ ക്രിസ്തുവർഷം 1691 മുതൽ 1717 വരെ ഭരിച്ചു. അദ്ദേഹത്തിൻ്റെ കാലത്താണ് ഡച്ചുകാരുമായുള്ള വ്യാപാരബന്ധം പരമകോടിയിലെത്തുന്നതും കരമാര്‍ഗ്ഗമുള്ള ഗതാഗതസൗകര്യങ്ങള്‍ വികസിക്കുന്നതും. മുട്ടാർ, കിടങ്ങറ, ഈര, പള്ളം പ്രദേശങ്ങളിലെ കായലിനോട് ചേർന്ന കരിനിലങ്ങൾ കുത്തിപ്പൊക്കി നെൽകൃഷി ആരംഭിച്ചത് ഉദയമാർത്താണ്ഡവർമ്മ നേരിട്ട് വന്നുനിന്ന് നേതൃത്വം കൊടുത്താണ്. പ്രശസ്ത ചരിത്രകാരനായ കുറുപ്പംവീട്ടിൽ ഗോപാലപിള്ള കണ്ടെടുത്ത കുന്നുംതറ കൈമളുടെ ഗ്രന്ഥവരിയിൽ ഇതിൻ്റെ നാൾവഴികൾ കാണാം. കഴിഞ്ഞ നൂറ്റാണ്ടിൽ കായൽനിലങ്ങൾ ചിറ കുത്തി നെൽകൃഷി ആരംഭിച്ച കായൽ രാജാവായ മുരിക്കന് മുന്നേ തന്നെ സമുദ്രനിരപ്പിന് താഴെ നെൽക്കൃഷി ചെയ്യുന്ന സാങ്കേതികവിദ്യ പ്രാവർത്തികമായിരുന്നു എന്നത് ഇന്നും പലർക്കും അജ്ഞാതമാണ്. വിവിധ കാലഘട്ടങ്ങളിലായി നദികൾ വേമ്പനാട്ടു കായലിൽ നിക്ഷേപിച്ചിരുന്ന എക്കൽ മണ്ണ് ഏറെ ഫലഭൂയിഷ്ടമായിരുന്നു എങ്കിലും കായലിൽ ജലനിരപ്പിൻ്റെ ഏറ്റക്കുറച്ചിലുകൾ എപ്പോഴുമുള്ളതിനാൽ കൃഷി അവിടെ അക്കാലത്തിനു മുമ്പ് ഒട്ടും പ്രായോഗികമായിരുന്നില്ല. മറ്റം എന്നറിയപ്പെടുന്ന കരഭൂമിയോട് ചേർന്ന് മൂന്നുവശത്തും തെങ്ങുകൾ കീറിയെടുത്ത ഏരിയടിച്ച് മരക്കമ്പുകളും ചെളിയും ചേർത്തുറപ്പിച്ച് കെട്ടു വരമ്പുകൾ നിർമ്മിക്കുന്നു. ചവിട്ടുന്ന ചക്രങ്ങൾ അവിടവിടങ്ങളിലായി സ്ഥാപിച്ച് ഉള്ളിലെ ജലം പുറത്തേയ്ക്ക് ഒഴുക്കിക്കളയുന്നു. അതിനു ശേഷമാണ് കൃഷി. ആവശ്യാനുസരണം ജലം വിട്ടുകൊടുത്തു കൊണ്ടിരിക്കും. ഇത്തരം കൃഷിരീതിയാണ് ഉദയമാർത്താണ്ഡവർമ്മ പരീക്ഷിച്ചത്. കുട്ടനാട്ടിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ ആരംഭിച്ച ഈ നൂതന സമ്പ്രദായം പിന്നിട് ചെമ്പകശ്ശേരി രാജാവും ഏറ്റെടുത്ത് തൻ്റെ രാജ്യത്തും പ്രചരിപ്പിച്ചു. പിൽക്കാലത്ത് സർദാർ കെ.എം പണിക്കരുടെ അമ്മാവൻ കൂടിയായ കാവാലത്തെ ചാലയിൽ കേശവപ്പണിക്കരാണ് ഈ സമ്പ്രദായം ഏറ്റെടുത്ത് നടപ്പിലാക്കിയത്.

ഉദയമാർത്താണ്ഡവർമ്മയുടെ കാലത്തെ ഡച്ചുബന്ധങ്ങളാകാം കാർഷിക-ജലസേചനരംഗത്തെ ഇത്തരം പരിഷ്കാരങ്ങൾക്ക് ഇടയാക്കിയത്. ചിറകുത്തിപ്പൊക്കി സമുദ്രനിരപ്പിനിടയിൽ കൃഷി ചെയ്യുന്ന രീതി ഹോളണ്ടിൽ സർവ്വസാധാരണമായിരുന്നതിനാൽ ആ സാങ്കേതികവിദ്യയുടെ അറിവുകൾ ഇവിടെയും സ്വീകാര്യമായത് ഡച്ചുകാരുമായി തെക്കുംകൂറിനുണ്ടായിരുന്ന മികച്ച വ്യാപാരബന്ധത്തിൻ്റെ പരിണിതഫലമാകാം എന്നും നിരീക്ഷിക്കാവുന്നതാണ്. മീനച്ചിലാർ കടന്നുവരുന്ന ഇടനാട്ടിലെ നെൽകൃഷിയുടെ സൗകര്യത്തിനായി ജലം വെട്ടിയ തോടുകളിലൂടെ തിരിച്ചുവിട്ട് തടയണ കെട്ടി പൊയ്കയിൽ സംഭരിച്ചും ആവശ്യാനുസരണം ഒഴുക്കിവിട്ട് അയർക്കുന്നം, തിരുവഞ്ചൂർ, വിജയപുരം, വടവാതൂർ ,നട്ടാശ്ശേരി തുടങ്ങിയ പാടശേഖരങ്ങളെ ജലസമ്പന്നമാക്കി നിലനിർത്തിയതും അക്കാലത്തെ പരിഷ്കാരങ്ങളിലൊന്നായിരുന്നു.

തെക്കുംകൂറിൻ്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന ചങ്ങനാശ്ശേരിയിലെ പട്ടണവാസികൾക്ക് കുളിക്കുന്നതിനായി ക്രിസ്തുവർഷം 1700ൽ ഉദയമാർത്താണ്ഡവർമ്മയുടെ കല്പനപ്രകാരം കുത്തിയുണ്ടാക്കിയതാണ് പ്രസിദ്ധമായ ചിത്രക്കുളം. നൂറ്റാണ്ടുകളോളം നഗരവാസികൾ ഉപയോഗിച്ചിരുന്ന അതിവിശാലമായ ഈ കുളം ഇന്ന് മാലിന്യങ്ങൾ നിറഞ്ഞ് ശോച്യാവസ്ഥയിലാണ്.


കോതവര്‍മ്മ പൊതുവർഷം 1674ല്‍ നാടുനീങ്ങിയതിനെത്തുടര്‍ന്ന് അധികാരത്തിലേറിയ ഉണ്ണിക്കേരളവര്‍മ്മ പൊതു വർഷം 1674 മുതല്‍ 1691 വരെ ഭരിച്ചു. അദ്ദേഹത്തിൻ്റെ കാലത്താണ് തിരുനക്കര ജനവാസമേഖലയായി പരിണമിക്കുന്നത്. തിരുനക്കര മഹാദേവക്ഷേത്രം മഹാക്ഷേത്രമായി വികസിപ്പിക്കുന്നതും ഇക്കാലത്താണ്. ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി പിന്നീട് തിരുനക്കര കേരളപുരമെന്നും അറിഞ്ഞുതുടങ്ങി.


ക്രിസ്തുവർഷം 1717ല്‍ ഉദയമാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങിയശേഷം അവസാനത്തെ രാജാവായ ആദിത്യവര്‍മ്മയാണ് അധികാരത്തിലേറുന്നത്. കോട്ടയം തളിയിൽ ക്ഷേത്രസങ്കേതത്തിൽ വച്ച് നടന്ന അരിയിട്ടുവാഴ്ചയിൽ രാജ്യത്തെ പ്രമുഖരടക്കം രണ്ടായിരത്തോളം ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തതായി കുന്നുതറ കൈമളുടെ ഗ്രന്ഥവരിയിൽ കാണുന്നു. തെക്കുംകൂർ ചരിത്രത്തിൽ കുറച്ചെങ്കിലും വിവരങ്ങൾ വായ്മൊഴിയിലൂടെയും ചരിത്രരേഖകളിലൂടെയും അറിയപ്പെടുന്നത് ഇദ്ദേഹത്തെ കുറിച്ചാണ്. അവസാനത്തെ രാജാവെന്ന നിലയിൽ മാർത്താണ്ഡവർമ്മയുടെ ആക്രമണത്തിന്ന് ഇരയായി രാജ്യം വിട്ട് പോകേണ്ടി വന്ന ദുരനുഭവമുണ്ടായത് അദ്ദേഹത്തിനാണ്. 

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിലോണിലെ ഗവർണർ ആയിരുന്ന വാൻ ഗൊള്ളനെസ്സ് ക്രിസ്തുവർഷം 1743ൽ രേഖപ്പെടുത്തിയ മലബാറിലെ നാട്ടുരാജ്യങ്ങളെ കുറിച്ചുള്ള വിവരണത്തിൽ തെക്കുംകൂർ നാട്ടുരാജ്യത്തെ കുറിച്ചുള്ള ഭാഗത്ത് ആദിത്യവർമ്മയെ കുറിച്ചും പരാമർശമുണ്ട്. ക്രിസ്തുവർഷം 1910ൽ എ.ഗല്ലേറ്റി തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ഡച്ച് രേഖകളുടെ സമാഹാരമായ "ഡച്ച് ഇൻ മലബാർ " എന്ന ഗ്രന്ഥത്തിലാണ് ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിൽ ഇങ്ങനെ പറയുന്നു ..

"കായങ്കുളത്തിനും വടക്കൻകൂറിനും കരപ്പുറത്തിനോടു ചേർന്ന വേമ്പനാട്ടു കായലിനും കിഴക്കൻ മലനിരകൾക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന എടുത്തു പറയേണ്ട നാട്ടുരാജ്യമാണ് തെക്കുംകൂർ. കുരുമുളകും അടയ്ക്കയും ഇവിടെ നിന്ന് കൂടുതൽ ലഭിക്കുന്നു. ഈ രാജ്യത്ത് പതിനെട്ടു മാടമ്പിമാരും കിഴക്കൻ പ്രദേശത്ത് ഞാവക്കാട്ട് കൈമൾ എന്നും നാനങ്ങോട്ട് കൈമൾ എന്നും അറിയപ്പെടുന്ന രണ്ടു നാടുവാഴികളും രാജാവിന് വേണ്ടി സദാ യുദ്ധസന്നദ്ധരായി ഉണ്ട്. കുരുമുളകിൽ ഏറിയ പങ്കും ഈ രാജ്യത്തെ കാത്തിരപ്പള്ളി, ഈരാറ്റുപേട്ട, എരുമേലി, റാന്നി എന്നീ അങ്ങാടികളിൽ എത്തിക്കുകയും അവിടങ്ങളിൽ നിന്ന് പാണ്ടിവ്യാപാരികൾ വാങ്ങി കാളപ്പുറത്തേറ്റി കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. രാജ്യത്ത് ആവശ്യമായ വിദേശവിഭവങ്ങൾ മാറ്റക്കച്ചവടം ചെയ്യുന്നതിന് ആവശ്യമായ കുരുമുളകിൽ കൂടുതലായി ഒരല്പം പോലും ഈ അങ്ങാടികളിൽ എത്തിക്കരുത് എന്ന് ക്രിസ്തുവർഷം 1664 ജൂലൈ 16ന് പ്രാബല്യത്തിലായ വ്യാപാരക്കരാറിൽ നിഷ്കർഷിച്ചിരിക്കുന്നു.

രാജാവ് താമസിക്കുന്നത് കോട്ടയത്താണ്. അമ്പതിനും അറുപതിനും ഇടയിൽ പ്രായം വരുന്ന അദ്ദേഹം ഉത്തമവ്യക്തിത്വത്തിന് ഉടമയാണ്. തൻ്റെ രാജ്യത്ത് സമാധാനവും അഭിവൃദ്ധിയും നിലനിർത്തുക എന്നതാണ് അദ്ദേഹത്തിൻ്റെ ഒരേയൊരു ലക്ഷ്യം. അദ്ദേഹം കമ്പനിയോട് നല്ല നിലയിൽ സഹകരിച്ചു വരുന്നു. എങ്കിലും കുരുമുളകുവ്യാപാരത്തിൽ കമ്പനി മേൽക്കോയ്മ നേടാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടതിനു ശേഷം കമ്പനിയുടെ അധികാരത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്ന മലബാറിലെ ഇതര ഭരണാധികാരികൾക്കൊപ്പം അദ്ദേഹവും കൂട്ടുചേർന്നിരിക്കുന്നു.


ചിറകുത്തിപ്പൊക്കി സമുദ്രനിരപ്പിനിടയിൽ കൃഷി ചെയ്യുന്ന രീതി ഹോളണ്ടിൽ സർവ്വസാധാരണമായിരുന്നതിനാൽ ആ സാങ്കേതികവിദ്യയുടെ അറിവുകൾ ഇവിടെയും സ്വീകാര്യമായത് ഡച്ചുകാരുമായി തെക്കുംകൂറിനുണ്ടായിരുന്ന മികച്ച വ്യാപാരബന്ധത്തിൻ്റെ പരിണിതഫലമാകാം എന്നും നിരീക്ഷിക്കാവുന്നതാണ്.


തെക്കുംകൂറിൻ്റെ കിഴക്കുഭാഗത്ത് മലനിരകൾ വരെ പരന്നുകിടക്കുന്ന രാജ്യമാണ് പൂഞ്ഞാറ്റിൽ പെരുമാളുടേത്. ഇവിടുത്തെ ഭരണാധികാരിയെ ശാർക്കര കോവിലകത്തു നിന്ന് ദത്തെടുത്തതാണ്. ഇവിടെ ഏലം കൂടുതലായി വിളയുന്നു."

ഇതിൽ ഞാവക്കാട്ട് കൈമൾ മീനച്ചിൽ കർത്താവാണ്. ഞാവക്കാട്ട് കൈമളുടെ കുടുംബത്തിൽ വടക്കേയിന്ത്യയിൽ നിന്ന് പലായനം ചെയ്ത് എത്തിയ രജപുത്ര ക്ഷത്രിയർ ബന്ധുത്വം ആരംഭിച്ചതോടെയാണ് മീനച്ചിൽ കർത്താക്കന്മാർ എന്നറിയപ്പെട്ടത്. നാനങ്ങോട്ട് കൈമൾ ആരെന്ന് വ്യക്തമല്ല. ആനിക്കാട്ടെ അമ്പഴത്തുങ്കൽ കർത്താവും റാന്നി കർത്താവുമാണ് അറിയപ്പെടുന്ന മറ്റു രണ്ടു മാടമ്പികൾ. നാനങ്ങോട്ട് കൈമൾ എന്ന പരാമർശം നൈനാടത്ത് കൈമളെ കുറിച്ചാണോ എന്ന് സംശയിക്കേണ്ടുന്നു. പക്ഷേ, നൈനാടത്ത് കൈമളുടെ നാട് കിഴക്കല്ല, പടിഞ്ഞാറുള്ള കുട്ടനാട്ടിലെ ഈരയാണ്.

മീനച്ചിലാറിൻ്റെ തീരത്തെ ഈരാറ്റുപേട്ടയും മണിമലയാറിൻ്റെ കൈവഴിയായ ചിറ്റാറിൻ്റെ തീരത്തെ കാഞ്ഞിരപ്പള്ളിയും മണിമലയാറിൻ്റെ കൈവഴിയായ പുല്ലകയാറിൻ്റെ തീരത്തെ എരുമേലിയും പമ്പയുടെ തീരത്തെ റാന്നിയും തെക്കുംകൂറിലെ മലയോര വാണിജ്യകേന്ദ്രങ്ങളാണെന്ന് പറയുന്നു. തെക്ക് റാന്നി അങ്ങാടി വരെ തെക്കുംകൂറാണ്. റാന്നിയിൽ പമ്പയുടെ തെക്കേക്കര പന്തളത്തിൻ്റെ ഭാഗവും. 

കോട്ടയത്തങ്ങാടിയിലേക്കും അതിരമ്പുഴയിലേക്കും അവിടെ നിന്ന് പുറക്കാട്ടേയ്ക്കും കൊച്ചിയിലേയ്ക്കും ജലമാർഗ്ഗം ചരക്കുഗതാഗതം ഉണ്ടായിരിക്കെ തന്നെ കിഴക്കൻ ചുരങ്ങൾ കടന്ന് മധുര വഴിയായി കൊറോമാണ്ഡൽ തീരത്തേക്ക് നടന്നു വന്നിരുന്ന വ്യാപാരത്തെ കുറിച്ച് ഇതിൽ പ്രത്യേകം സൂചിപ്പിക്കുന്നു. തമിഴ്നാട്ടിൽ നിന്ന് കമ്പംമേട് ചുരം കടത്തികൊണ്ടു വരുന്ന നൂറുകണക്കിന് മാടുകളുടെ പുറത്ത് ഇരുവശത്തും ചാക്കുകെട്ടുകളായി തൂക്കിയിട്ടാണ് കുരുമുളകും മറ്റു വാണിജ്യവിഭവങ്ങളും പാണ്ടിനാട്ടിലേക്ക് കടത്തുന്നത്. സഹ്യൻ്റെ ഉച്ചി കടന്നുള്ള ഈ പുരാതന നാട്ടുപാതയുടെ ഘടന ഇന്നും വ്യക്തതയില്ലാതെ തുടരുന്നു. കാഞ്ഞിരപ്പള്ളി അങ്ങാടിയിൽ ഇത്തരം രീതി വളരെക്കാലം തുടർന്നിരുന്നു. ഈരാറ്റുപേട്ട പൂഞ്ഞാർ രാജ്യത്തിൻ്റെ ഭാഗമായിരുന്നിട്ടും അങ്ങാടിയുടെ അധികാരം തെക്കുംകൂറിൽ തന്നെ നിക്ഷിപ്തമായിരുന്നു എന്നാണ് ഈ വിശദീകരണത്തിൽ നിന്ന് മനസിലാക്കേണ്ടത്.


തെക്കുംകൂറിൻ്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന ചങ്ങനാശ്ശേരിയിലെ പട്ടണവാസികൾക്ക് കുളിക്കുന്നതിനായി ക്രിസ്തുവർഷം 1700 ൽ ഉദയമാർത്താണ്ഡവർമ്മയുടെ കല്പനപ്രകാരം കുത്തിയുണ്ടാക്കിയതാണ് പ്രസിദ്ധമായ ചിത്രക്കുളം. നൂറ്റാണ്ടുകളോളം നഗരവാസികൾ ഉപയോഗിച്ചിരുന്ന അതിവിശാലമായ ഈ കുളം ഇന്ന് മാലിന്യങ്ങൾ നിറഞ്ഞ് ശോച്യാവസ്ഥയിലാണ്.


രാജ്യതലസ്ഥാനമായ കോട്ടയത്തെ കൊട്ടാത്തേ എന്നാണ് ഡച്ചുകാർ വിളിക്കുന്നത്. ക്രിസ്തുവർഷം 1717 മുതൽ 1749 വരെ അധികാരത്തിലിരുന്ന തെക്കുംകൂറിലെ അവസാനത്തെ രാജാവായ ആദിത്യവർമ്മയെ പറ്റിയാണ് ഗള്ളനേസ്സ് അതീവബഹുമാനത്തോടെ പുകഴ്ത്തിപ്പറയുന്നത്. ആദിത്യവർമ്മ ജനക്ഷേമതൽപ്പരനാണെന്നാണ് സൂചന. 1742ൽ ഇളയിടത്തു റാണിയും മരുതൂർകുളങ്ങരയിലെ റാണിയും മാർത്താണ്ഡവർമ്മയുടെ ആക്രമണത്തെ ഭയന്ന് അഭയം തേടിയത് കോട്ടയത്തെ ആദിത്യവർമ്മയുടെ ഇടത്തിലാണ്. അഭയാർത്ഥികൾക്ക് എന്നും അഭയം നൽകിയ തെക്കുംകൂറിന് 1749 ഡിസംബറിൽ മാർത്താണ്ഡവർമ്മയുടെ അധിനിവേശത്തോടെ അന്ത്യമാവുകയും ആദിത്യവർമ്മയ്ക്ക് രാജ്യമുപേക്ഷിച്ച് കോഴിക്കോട്ടേയ്ക്ക് അഭയാർത്ഥിയായി പോകേണ്ടിവന്നതും വിധിവൈപരീത്യം.

തിരുവിതാംകൂറിൻ്റെ ആക്രമണകാലത്ത്  സ്വന്തം സഹോദരൻ ശത്രുവിന്റെ ചതിയാൽ കൊല്ലപ്പെട്ടതിന്റെ ദുഃഖം മാത്രമല്ല, ശത്രു ചുമത്തിയ കൊലപാതകക്കുറ്റം പരക്കെ വിശ്വസിക്കപ്പെട്ടത് ഓർത്ത്  മനം നീറിനീറിയാവാം ശേഷകാലം അദ്ദേഹം കഴിച്ചുകൂട്ടിയത്.

തെക്കുംകൂർ രാജാക്കൻമാരിൽ ഇവിടെ പരാമര്‍ശിക്കപ്പെട്ടവരെ കൂടാതെ മറ്റു പലരെ പറ്റിയുമുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുരാതനരേഖകള്‍ കിട്ടാവുന്നിടത്തോളം പരിശോധിച്ചാല്‍ അതൊക്കെ സാധ്യമാകാവുന്നതേയുള്ളൂ. അത്തരത്തിലുള്ള പഠനങ്ങളുടെ അപര്യാപ്തതയാണ് ഇതുവരെയുള്ള അക്കാദമിക് കേരളചരിത്രപഠനങ്ങളിലൊന്നും തെക്കുംകൂറിനും കോട്ടയത്തിനും കാര്യമായ ഇടമില്ലാതാക്കിക്കളഞ്ഞത്.

പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ തെക്കുംകൂർ വെന്നിമല ആസ്ഥാനമാക്കി ഭരണമാരംഭിച്ചു. വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിലെ ഉത്സവത്താന് പള്ളിവേട്ടയുടെ ഭാഗമായി കാടിളക്കി നായാട്ടു നടത്തിയ മണികണ്ഠ രാജാവ് മാനാണെന്നു കരുതി അബദ്ധവശാൽ ഒരു പശുവിനെ അമ്പെയ്തു കൊന്നു. ഗോഹത്യപാപത്തിന് കടുത്ത പരിഹാരമാർഗ്ഗമാണ് ബ്രാഹ്മണർ നിർദ്ദേശിച്ചത്. മണികണ്ഠരാജാവ് സാധാരണ ആരാലും സാധ്യമല്ലാത്ത ആ കർമ്മം അനുഷ്ഠിച്ച് ഗോഹത്യാപാപത്തിൽ നിന്ന് വിടുതൽ നേടി. കൗതുകകരമായ ആ വാമൊഴികഥ അടുത്ത പോഡ്കാസ്റ്റിൽ കേൾക്കാം. നന്ദി. നമസ്കാരം.