Feb 9 • 16M

വെന്നിമല, തെക്കുംകൂറിൻ്റെ ആദ്യത്തെ ആസ്ഥാനം

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 6

1
1
 
1.0×
0:00
-16:13
Open in playerListen on);
History For Everyone
Episode details
1 comment

ഹോദയപുരത്തെ അവസാനത്തെ പെരുമാളായ രാമവർമ്മ കുലശേഖരൻ അധികാരമുപേക്ഷിച്ച് കല്ലടയിലെ പനങ്കാവിൽ കൊട്ടാരത്തിലേക്ക് മാറിയത് യഥാർത്ഥ കുലശേഖരവാഴ്ചയുടെ തകർച്ചയെ കുറിക്കുന്നതാണ്. നാടുകളുടെ ഭരണം ഏതു തരത്തിലായിരിക്കണമെന്ന് നിശ്ചയിച്ചിരുന്ന ബ്രാഹ്മണർ തളികളുടെ വിപുലീകരണത്തിലൂടെ അധികാര വികേന്ദ്രീകരണം സാധ്യമാക്കിയതോടെ ചെറിയ നാടുവാഴികളെ നേരിട്ടു നിയന്ത്രിക്കാമെന്ന സാഹചര്യമുണ്ടായി. ദുർബലരായിരുന്ന ചില ചെറിയ നാട്ടുരാജ്യങ്ങൾ വെമ്പലനാടു പോലെയുള്ള പ്രബലന്മാർക്ക് വിധേയരായി അധികാരമില്ലാത്തവരായി തീരുന്നതും മാടമ്പി സ്ഥാനം കൊണ്ടോ മന്ത്രിപദവി കൊണ്ടോ സൈന്യാധിപൻ്റെ സ്ഥാനം കൊണ്ടോ തൃപ്തിപ്പെടുന്നതും കാണാം. നൻറുഴൈനാട്, മുഞ്ഞുനാട്, തിരുവാറ്റുവായ്നാട്, കരുനാട്, കൽക്കരൈനാട് എന്നീ നാട്ടുരാജ്യങ്ങൾക്ക് സംഭവിച്ചത് ഇതാണ്.

അധികം വൈകാതെ തന്നെ വെമ്പൊലിനാട് തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ വിഭജിക്കപ്പെടുന്നതും കാണാം. കൂറുവാഴ്ച വളരെ മുമ്പേ തന്നെ തുടങ്ങിയിരുന്നെങ്കിലും ഒരു മൺകോട്ട കെട്ടി തിരിക്കേണ്ട തരത്തിൽ ഈ വിഭജനം എന്തുകൊണ്ടു സംഭവിച്ചു എന്നത് ചിന്തനീയമാണ്. മൂവാറ്റുപുഴയാറിൻ്റെയും മീനച്ചിലാറിൻ്റെയും മണിമലയാറിൻ്റെയും പമ്പയുടെയും കുറുകെയുള്ള പ്രവാഹഗതികൾ, അവയെ പരസ്പരം ബന്ധിപ്പിച്ചുള്ള നിരവധി തോടുകൾ, സമതലങ്ങൾ, ചതുപ്പുകൾ, കൊടും കാടുകൾ, മലനിരകൾ ഒക്കെയും നിറഞ്ഞ വിശാലമായ വെമ്പൊലിനാട്ടിൽ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് എത്തിപ്പെടുക എന്നതു തന്നെ മറ്റെവിടത്തെക്കാളും വിഷമകരമായിരുന്നു. ഭൂവിസ്തൃതി വർദ്ധിച്ചത് ഭരണാധികാരികൾക്ക് എല്ലായിടത്തും എത്തിപ്പെടാനുള്ള സാധ്യത കുറച്ചിരിക്കാം. ഒരു പക്ഷേ നീണ്ടനാളായി നിലനിന്നിരുന്ന മൂപ്പിളമതർക്കങ്ങൾക്ക് സമാധാനപരമായി ശാശ്വതമായ പരിഹാരമുണ്ടാക്കിയതുമാകും. ഇരുരാജ്യങ്ങൾക്കുമിടയിൽ ബലവത്തും അടിക്കടി സൈനികത്താവളങ്ങളോടും കൂടിയ മൺകോട്ട ഇത്തരമൊരു സാഹചര്യത്തിലാവാം ഉയർന്നുവന്നത്.


മൂവാറ്റുപുഴയാറിൻ്റെയും മീനച്ചിലാറിൻ്റെയും മണിമലയാറിൻ്റെയും പമ്പയുടെയും കുറുകെയുള്ള പ്രവാഹഗതികൾ, അവയെ പരസ്പരം ബന്ധിപ്പിച്ചുള്ള നിരവധി തോടുകൾ, സമതലങ്ങൾ, ചതുപ്പുകൾ, കൊടും കാടുകൾ, മലനിരകൾ ഒക്കെയും നിറഞ്ഞ വിശാലമായ വെമ്പൊലിനാട്ടിൽ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് എത്തിപ്പെടുക എന്നതു തന്നെ മറ്റെവിടത്തെക്കാളും വിഷമകരമായിരുന്നു.


വിഭജനത്തെ തുടർന്ന് തെക്കുംകൂർ കോട്ടയത്തിന് കിഴക്കുള്ള പുതുപ്പള്ളിക്ക് സമീപം വെന്നിമലയിലാണ് പുതുതായി ആസ്ഥാനം സ്ഥാപിച്ചത്.

തികച്ചും ഐതിഹ്യപരമാണ് വെന്നിമലയുടെ പൂർവ്വവൃത്താന്തമായി ലഭ്യമാകുന്നത്. വനവാസകാലത്ത് ശ്രീരാമൻ്റെ നിർദ്ദേശത്താൽ ലക്ഷ്മണൻ ഇവിടെയെത്തിയെന്നും ഋഷിമാരുടെ തപസു മുടക്കിയ രാക്ഷസന്മാരെ നിഗ്രഹിച്ചുവെന്നും ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു. രാക്ഷസന്മാരുമായി ഏറ്റുമുട്ടി ലക്ഷ്മണൻ വിജയിച്ചതിനാൽ വെന്നിമല അഥവാ വിജയാദ്രി എന്ന് ഈ കൊടുമുടിക്ക് പേരു വന്നുവത്രേ. മൂടൽമഞ്ഞ് ഒരിക്കലുമുണ്ടാകാത്ത, എക്കാലത്തും സമശീതോഷ്ണമുള്ള പ്രകൃതിരമണീയമായ ഇടമാണ് ഇന്നും വെന്നിമല.

ഒമ്പതാം നൂറ്റാണ്ടിൽ കേരളം വാണ ഭാസ്കര രവിവർമ്മ രണ്ടാമൻ എന്ന ചേരപ്പെരുമാൾ ഇവിടെയെത്തി ശ്രീരാമലക്ഷ്മണൻമാരുടെ സങ്കല്പത്തിൽ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചതോടെയാണ് വെന്നിമല ചരിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്. വെമ്പലനാട്ടിലെ തെക്കൻ ഇളംകൂറിലെ പ്രതിനിധിയെ വിളിച്ചുവരുത്തി പെരുമാൾ ക്ഷേത്രത്തിന്റെ കോയ്മ ഏൽപ്പിച്ചുകൊടുത്തു. വെന്നിമല ക്ഷേത്രത്തിൻ്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെയാണ്:

ഒരിക്കൽ ചേരമാൻ പെരുമാൾ വേമ്പനാട്ടു കായലിലൂടെ വഞ്ചിയിൽ സഞ്ചരിക്കവേ കിഴക്ക് ആകാശത്തായി സപ്തർഷികൾ നൃത്തം വയ്ക്കുന്നതായി കാണുകയുണ്ടായി. ഇത് ലക്ഷ്യമാക്കി കിഴക്കോട്ട് സഞ്ചരിച്ച പെരുമാൾ കൊടൂരാറ്റിലൂടെ സഞ്ചരിച്ച് പാലൂർ കടവിൽ എത്തിച്ചേർന്നു. അവിടെ നിന്ന് കിഴക്കോട്ട് നദീസഞ്ചാരം സാധ്യമല്ലാത്തതിനാൽ അവിടുത്തെ കരമാടമ്പിയായിരുന്ന പാലൂർ പണിക്കരുടെ അകമ്പടിയോടെ കാൽനടയായി നടന്ന് വെന്നിമലയിലെത്തി. സപ്തർഷികൾ നൃത്തം വയ്ക്കുന്നത് ഈ ഗിരിശൃംഗത്തിന് മുകളിലാണ് എന്ന് പെരുമാളിന് ബോധ്യമായി. യുഗങ്ങൾക്ക് മുമ്പ് മഹർഷിമാരുടെ നിരവധി പർണ്ണശാലകളോടുകൂടിയ ദിവ്യദേശമായിരുന്നു ഇവിടമെന്നും അവരുടെ അദൃശ്യസാന്നിധ്യം ഇവിടെ ഇപ്പോഴുമുണ്ടെന്നും പാലൂർ പണിക്കർ വെളിപ്പെടുത്തി. മഹർഷിമാർ ചതുർബാഹുവായ ലക്ഷ്‌മണൻ്റെ വിഗ്രഹം വെച്ചു പൂജിച്ചിരുന്ന ക്ഷേത്രസ്ഥാനം ഒരു ഉള്ളാടൻ്റെ സഹായത്താൽ അവർ കണ്ടെത്തി. പുതുതായി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്താൻ പെരുമാൾ തീരുമാനിച്ചു. പെരുമാൾ വെന്നിമലയിൽ തന്നെ താമസിച്ചു കൊണ്ട് ക്ഷേത്രനിർമ്മാണത്തിന് നേതൃത്വം നൽകി. ഒരു ചതുർബാഹുവിഗ്രഹം ശിലയിൽ തീർത്ത് പ്രതിഷ്ഠാദിനവും തീരുമാനിച്ചു.


തികച്ചും ഐതിഹ്യപരമാണ് വെന്നിമലയുടെ പൂർവ്വവൃത്താന്തമായി ലഭ്യമാകുന്നത്. വനവാസകാലത്ത് ശ്രീരാമൻ്റെ നിർദ്ദേശത്താൽ ലക്ഷ്മണൻ ഇവിടെയെത്തിയെന്നും ഋഷിമാരുടെ തപസു മുടക്കിയ രാക്ഷസന്മാരെ നിഗ്രഹിച്ചുവെന്നും ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു. രാക്ഷസന്മാരുമായി ഏറ്റുമുട്ടി ലക്ഷ്മണൻ വിജയിച്ചതിനാൽ വെന്നിമല അഥവാ വിജയാദ്രി എന്ന് ഈ കൊടുമുടിക്ക് പേരു വന്നുവത്രേ.


അങ്ങനെയിരിക്കെ അജ്ഞാതനായ ഒരു സന്യാസിവര്യൻ അവിടെ പ്രത്യക്ഷപ്പെടുകയും പുതുതായി നിർമ്മിച്ച വിഗ്രഹം കേടുപാടുള്ളതിനാൽ പ്രതിഷ്ഠിക്കാൻ പാടില്ല എന്നും അഥവാ പ്രതിഷ്ഠിച്ചാൽ ദോഷഫലങ്ങളാണ് ഉണ്ടാവുക എന്നും പെരുമാളിനെ ബോധ്യപ്പെടുത്തി. അതിന് തെളിവെന്നവണ്ണം ആ താപസൻ തന്റെ കയ്യിലിരുന്ന ഇരുമ്പുദണ്ഡ് കൊണ്ട് വിഗ്രഹത്തിൻ്റെ ഒരു ഭാഗത്ത് കുത്തിയപ്പോൾ അവിടെ ഒരു പൊത്തുണ്ടായിരുന്നത് പൊട്ടി ദുഷിച്ച ജലവും കൃമികളും പുറത്തുപോകുകയും ഒരു ചെറിയ തവള പുറത്തേക്ക് ചാടുകയും ചെയ്തു. പ്രതിഷ്ഠാദിനം അടുത്തിരിക്കുകയാൽ മറ്റൊരു വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിക്കുക എന്നത് അസാധ്യമായതിനാൽ എല്ലാവരും വിഷണ്ണരായി. അപ്പോൾ താപസൻ അറിയിച്ചു. ഇവിടെനിന്ന് കിഴക്ക് മലയടിവാരത്തിൽ ഒരു പൊയ്കയുണ്ട്; ആ പൊയ്കയിൽ ഒരു താമരപ്പൂവ് വിരിഞ്ഞുനിൽക്കുന്നതു കാണാം. ആ പൊയ്കയിൽ ഒരു വിഗ്രഹം മുങ്ങിക്കിടപ്പുണ്ട് അതെടുത്ത് പ്രതിഷ്ഠിച്ചാൽ മതിയാകും. ഇത്രയും അറിയിച്ച ശേഷം താപസൻ നടന്നു മറഞ്ഞു.

അപ്രകാരം പെരുമാൾ പാലൂർ പണിക്കരെയും അനുചരന്മാരെയും കൂട്ടി കിഴക്കോട്ട് സഞ്ചരിച്ച് പൊയ്ക കണ്ടെത്തി. വിഗ്രഹം എടുക്കാനുള്ള അവരുടെ ശ്രമത്തെ തടഞ്ഞുകൊണ്ട് ഒരു അശരീരി ഉണ്ടായി. ആ സമയത്ത് മുമ്പു വന്ന താപസൻ വീണ്ടും പ്രത്യക്ഷപ്പെടുകയും താൻ മുമ്പു മറ്റൊരു കാര്യം സൂചിപ്പിക്കാൻ വിട്ടുപോയി എന്നും അതിപ്രകാരമാണ്; ഇവിടെ ജലാശയത്തിൽ കിടക്കുന്ന വിഗ്രഹത്തിന് കാവലായി അതിനോടൊപ്പം ആരാധിക്കപ്പെട്ടിരുന്ന ഭഗവതി പൊയ്കയുടെ തീരത്ത് വസിക്കുന്നുണ്ടെന്നും ഈ പൊയ്കയുടെ തെക്കു കിഴക്കുഭാഗത്തെ മറ്റൊരു ചെറിയ പൊയ്കയിൽ കിടക്കുന്ന കണ്ണാടിബിംബം കണ്ടെടുത്ത് അതിൽ ഭഗവതിയെ ആവാഹിച്ചു കഴിഞ്ഞാൽ ചതുർബാഹുവായ ലക്ഷ്മണവിഗ്രഹവും എടുത്തുകൊണ്ടു പോരാമെന്നും അറിയിച്ചു. താപസൻ മടങ്ങുകയും ചെയ്തു. പെരുമാളും സംഘവും ഭഗവതിയെ കണ്ടെടുത്ത് കണ്ണാടി ബിംബത്തിൽ ആവാഹിച്ച ശേഷം ചതുർബാഹു വിഗ്രഹവും മുങ്ങിയെടുത്ത് കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തി. മുഖ്യ ശ്രീകോവിലിൽ ലക്ഷ്മണ സങ്കല്പത്തിലുള്ള വിഷ്ണുവിനെ പ്രതിഷ്ഠിക്കുകയും തെക്കുകിഴക്കായി ചുറ്റമ്പലത്തിനോട് ചേർന്ന് ഭഗവതിയെയും പ്രതിഷ്ഠിച്ചു. പൂർവ്വകാലത്ത് മുനിമാർ വച്ചു പൂജിച്ചിരുന്ന ലക്ഷ്മണവിഗ്രഹം കണ്ടെടുത്ത് പ്രതിഷ്ഠിക്കുന്നതിന് സഹായിച്ചത് പുരാണപ്രസിദ്ധനായ കപില മഹർഷിയാണെന്ന് അവർ വിശ്വസിച്ചു.


ഐതിഹ്യത്തിൽ പറയും പ്രകാരം രാക്ഷസനിഗ്രഹത്തിനായി എത്തിയ ലക്ഷ്മണന് മഞ്ഞുമൂടിയിരുന്നതിനാൽ കാഴ്ചക്ക് ഭംഗമുണ്ടായതിനെ തുടർന്ന് ഇവിടെ ഒരിക്കലും മഞ്ഞുണ്ടാകാതിരിക്കട്ടെ എന്ന് കപില മഹർഷി കല്പിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തുവത്രെ. ഇപ്പോഴും മഞ്ഞുമൂടാത്ത എപ്പോഴും സമശീതോഷ്ണാവസ്ഥയുള്ള കുന്നിൻപുറമാണ് വെന്നിമല.ക്ഷേത്രം പണിത ശേഷം പെരുമാൾ ക്ഷേത്രത്തിൻ്റെ കോയ്മ അവകാശം പിൽക്കാലത്ത് തെക്കുംകൂർ ആയി മാറിയ വെമ്പൊലിനാട്ടിലെ ഇളംകൂറിന് നൽകി. പിൽക്കാലത്ത് മഴുവഞ്ചേരിപ്പണിക്കർ എന്നറിയപ്പെട്ട പാലൂർ പണിക്കർക്ക് ഭരണച്ചുമതല നൽകി. ഒപ്പം ചേരിയിൽ പണിക്കർ, പുല്ലംപിലായിൽ കൈമൾ എന്നിവരെയും ക്ഷേത്രഭരണത്തിന് ചുമതലപ്പെടുത്തി. മേൽപ്പാഴൂർ നമ്പൂതിരിപ്പാടിന് "സമുദായം" എന്ന മുഖ്യപൗരോഹിത്യസ്ഥാനവും കൽപ്പിച്ചു നൽകി. ക്ഷേത്രത്തിൽ കൂടിയാട്ടവും കൂത്തും നടത്തുന്നതിനായി ആലങ്ങാട് ദേശത്തു നിന്ന് പൊതിയിൽ ചാക്യാരെ വരുത്തി മാങ്ങാനത്തെ ഉമ്പുകാട് എന്ന സ്ഥലത്ത് വസിപ്പിച്ചു. തീയാട്ട് എന്ന അനുഷ്ഠാനം നടത്തുന്നതിന് കൊട്ടാരത്തിൽ ഉണ്ണിയെ ഏർപ്പാടാക്കി. വെന്നിമലയുടെ പാർശ്വങ്ങളിലെ ഗുഹകളിലും കാടുകളിലും വസിച്ചിരുന്ന ഉള്ളാടർ എന്ന ഗോത്രവംശജരെ വെന്നിമലയുടെ സംരക്ഷണവുമേൽപ്പിച്ചു കൊടുത്ത ശേഷം ചേരമാൻ പെരുമാൾ തിരിച്ചുപോയി. ചേരമാൻ പെരുമാളിനാൽ സ്ഥാപിതമായതിനാലാവാം ക്ഷേത്രത്തിലെ ദേവനെയും വെന്നിമലപ്പെരുമാൾ എന്നാണ് വിളിച്ചുവരുന്നത്.

ഐതിഹ്യത്തിൽ പറയും പ്രകാരം രാക്ഷസനിഗ്രഹത്തിനായി എത്തിയ ലക്ഷ്മണന് മഞ്ഞുമൂടിയിരുന്നതിനാൽ കാഴ്ചക്ക് ഭംഗമുണ്ടായതിനെ തുടർന്ന് ഇവിടെ ഒരിക്കലും മഞ്ഞുണ്ടാകാതിരിക്കട്ടെ എന്ന് കപില മഹർഷി കല്പിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തുവത്രെ. ഇപ്പോഴും മഞ്ഞുമൂടാത്ത എപ്പോഴും സമശീതോഷ്ണാവസ്ഥയുള്ള കുന്നിൻപുറമാണ് വെന്നിമല. മലയുടെ മുകളിലെ പരന്ന ഭൂപ്രദേശത്തിന് മദ്ധ്യത്തിൽ ക്ഷേത്രവും, തെക്കും വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ പരിമിതമായ ജനവാസവുമാണ് ഉള്ളത്. മലഞ്ചെരുവുകളിലെ ഉള്ളാടന്മാർ കാലക്രമേണ ഇവിടം വിട്ടുപോയി. ക്ഷേത്രത്തിൻ്റെ സ്വത്തുകൾ കാലാകാലങ്ങളായി അന്യാധീനപ്പെടുകയും അവിടങ്ങൾ കയ്യേറിയവർ മലഞ്ചെരുവുകളിലെ കാടുകൾ വെട്ടിത്തെളിച്ച് റബ്ബർ കൃഷി ആരംഭിക്കുകയും ചെയ്തു.

വെന്നിമല ക്ഷേത്രത്തിന് രണ്ടു കൊടിമരങ്ങളാണുള്ളത്. ഒരു ശ്രീകോവിലിൻ്റെ മുന്നിൽ രണ്ടു കൊടിമരങ്ങൾ അപൂർവ്വമാണ്. ചതുർബാഹുവായ വിഷ്ണുവിൻ്റെ വിഗ്രഹം ലക്ഷ്മണൻ എന്ന സങ്കല്പത്തിലാണ് ആരാധിക്കുന്നത്. ശ്രീരാമൻ എവിടെയുണ്ടോ അവിടെ ലക്ഷ്മണനുമുണ്ട് എന്നതിനാൽ പ്രതിഷ്ഠാബിംബത്തിൽ ശ്രീരാമചൈതന്യവും കുടികൊള്ളുന്നു എന്നു വിശ്വാസം. അതുകൊണ്ട് ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. വട്ടശ്രീകോവിലും ചുറ്റമ്പലവും നമസ്കാരമണ്ഡപവും മുഖമണ്ഡപവുമൊക്കെ ഉജ്ജ്വലമായ വാസ്തുശില്പവൈഭവം പ്രകടിപ്പിക്കുന്നതാണ്. മനോഹരമായ ദാരുബിംബങ്ങളാൽ അലംകൃതമാണ് മുഖമണ്ഡപവും നമസ്കാരമണ്ഡപവും. വളരെ വിശേഷപ്പെട്ട വിളക്കുമാടം ചുറ്റമ്പലത്തിന് ചുറ്റും കാണാം. ഇത്രയും ഉയരമുള്ള കുന്നിന് മുകളിലാണെങ്കിലും വടക്കുകിഴക്കേ ഭാഗത്തെ കിണറ്റിൽ എപ്പോഴും വെള്ളമുണ്ട്.


രാജ്യവിഭജനത്തെ തുടർന്ന് തെക്കുംകൂർ ആസ്ഥാനമായി വെന്നിമല തെരഞ്ഞെടുക്കാനുണ്ടായ കാരണം വെന്നിമല ക്ഷേത്രത്തിൻ്റെ സാമിപ്യമുള്ളതും പൊതുവേ ശത്രുക്കൾക്ക് അപ്രാപ്യമായ ഗിരിശൃംഗം ആയതിനാലുമാണെന്ന് കരുതാം. വെന്നിമല ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറു ഭാഗത്തായിരുന്നു തെക്കുംകൂറിന്റെ ആദ്യത്തെ ഇടത്തിൽ കോവിലകം.


വെന്നിമലക്ഷേത്രത്തിൽ മുമ്പൊക്കെ സ്ഥിരമായി കൂടിയാട്ടം പതിവായിരുന്നു. ഒരിക്കൽ ശൂർപ്പണഖാങ്കം അഭിനയിച്ചപ്പോൾ ശൂർപ്പണഖ സീതയുടെ നേർക്ക് പാഞ്ഞടുക്കുന്നതു കണ്ടപ്പോൾ ശ്രീരാമവേഷധാരി "ലക്ഷ്മണാ....." എന്ന് നീട്ടിവിളിക്കുകയും തുടർന്ന് "ഇതാ ഞാൻ വരുന്നു" എന്ന് ശ്രീകോവിലിൽനിന്ന് അശരീരി കേൾക്കുകയുമുണ്ടായി. അതേ സമയം ലക്ഷ്മണനായി അഭിനയിക്കുന്ന ചാക്യാർ അരങ്ങിലെത്തി ശൂർപ്പണഖയെ കുചനാസികാഛേദ്ദം ചെയ്യുകയുമുണ്ടായി. "ഇനി മേലാൽ ഇവിടെ എൻ്റെ വേഷം ധരിക്കരുത്" എന്ന് വീണ്ടും ഒരു അശരീരി ഉണ്ടായി. പിന്നീട് ശൂർപ്പണഖാങ്കം അഭിനയിക്കേണ്ടി വരുമ്പോഴൊക്കെയും ശൂർപ്പണഖയായി വേഷമണിഞ്ഞ ചാക്യാർ ക്ഷേത്രനടയിൽ ചെന്നു നിന്ന് സ്വയം കുചനാസികാഛേദ്ദം ചെയ്ത് നിണമണിഞ്ഞ് അലമുറയിട്ട് വരികയുമായിരുന്നു പതിവ്.

രാജ്യവിഭജനത്തെ തുടർന്ന് തെക്കുംകൂർ ആസ്ഥാനമായി വെന്നിമല തെരഞ്ഞെടുക്കാനുണ്ടായ കാരണം വെന്നിമല ക്ഷേത്രത്തിൻ്റെ സാമിപ്യമുള്ളതും പൊതുവേ ശത്രുക്കൾക്ക് അപ്രാപ്യമായ ഗിരിശൃംഗം ആയതിനാലുമാണെന്ന് കരുതാം. വെന്നിമല ക്ഷേത്രത്തിനു തെക്കുപടിഞ്ഞാറു ഭാഗത്തായിരുന്നു തെക്കുംകൂറിന്റെ ആദ്യത്തെ ഇടത്തിൽ കോവിലകം.

വെന്നിമലയുടെ കിഴക്കേ ചെരുവിലായി ഒരു ഗുഹയുണ്ട്. ഉള്ളിലേക്ക് പല പല അറകളായി തിരിഞ്ഞ് ചെങ്കല്ല് തുരന്നുണ്ടാക്കിയത്. മുമ്പു പറഞ്ഞ ഐതിഹ്യത്തിലെ കപിലമഹർഷി തപസ്സു ചെയ്തിരുന്നത് ഈ ഗുഹയിലിരുന്നാണ് എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. മലയുടെ പടിഞ്ഞാറേ ചെരുവിൽ നിന്ന് അകലങ്ങളിലേക്ക് നോക്കിയാൽ പരന്നുകിടക്കുന്ന സമതലങ്ങളും അവയ്ക്കിടയിലെ ഒറ്റപ്പെട്ട ചെറുകുന്നുകളും വേമ്പനാട്ടു കായലും അതിനപ്പുറം അലയടിക്കുന്ന അറബിക്കടലും കാണാം. ക്ഷേത്രത്തിൻ്റെ മുന്നിൽ എതിർവശത്തായി ചിത്രകൂടത്തിൽ പിഷാരടിയുടെ പുരാതനമായ എട്ടുകെട്ട് കാണാം. ക്ഷേത്രത്തിൻ്റെ വടക്കേപ്പുറത്താണ് ഭാരതത്തിലാകമാനം ഖ്യാതി നേടിയ സംഗീതജ്ഞൻ ഷഡ്കാല ഗോവിന്ദ മാരാരുടെ ജന്മഗൃഹം. ഇന്ന് ആ വീട് അന്യാധീനപ്പെട്ടുവെങ്കിലും പഴയ വീടിൻ്റെ പിൻഭാഗമെങ്കിലും ഇന്നും നശിക്കാതിരിക്കുന്നു.

വെന്നിമലക്ഷേത്രത്തിൻ്റെ മുന്നിൽ തെക്കുഭാഗത്തായിരുന്നു തെക്കുംകൂർ രാജാവിൻ്റെ ഇടത്തിൽ കോവിലകം. ഇന്നവിടെ ദേവസ്വം ഓഫീസാണ് ഇരിക്കുന്നത്. ജിർണ്ണിച്ച കൊട്ടാരത്തിൻ്റെ അവശേഷിപ്പുകൾ കണ്ടിട്ടുള്ളവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്. ക്ഷേത്രത്തിൻ്റെ മുന്നിൽ നിന്ന് തെക്കോട്ടുള്ള നടപ്പാതയിലൂടെ നേരേനടന്നാൽ ലക്ഷണതീർത്ഥമെന്ന ഉറവയ്ക്കു സമീപം എത്തിച്ചേരും. വേനൽക്കാലത്തുപോലും ഈ ഉറവയിൽ നിന്ന് ജലം പ്രവഹിച്ചുകൊണ്ടിരിക്കും. ഈ ഉറവ ദിവ്യതീർത്ഥമായി ക്ഷേത്രവിശ്വാസികൾ കരുതുന്നു. ഇതിൽനിന്ന് ഒഴുകുന്ന ജലം ഒരു തീർത്ഥക്കുളത്തിൽ നിറയുന്നു. ഇതിനും താഴെയായി കൽപ്പടവുകളോടുകൂടിയ വിശാലമായ ഒരു കുളമുണ്ട്. കർക്കടകവാവിന് ബലിതർപ്പണത്തിനായി നൂറുക്കണക്കിനാളുകൾ ആണ്ടോടാണ്ട് ഇവിടെ എത്തിച്ചേരുന്നുണ്ട്.


വെന്നിമലക്ഷേത്രത്തിൻ്റെ മുന്നിൽ തെക്കുഭാഗത്തായിരുന്നു തെക്കുംകൂർ രാജാവിൻ്റെ ഇടത്തിൽ കോവിലകം. ഇന്നവിടെ ദേവസ്വം ഓഫീസാണ് ഇരിക്കുന്നത്. ജിർണ്ണിച്ച കൊട്ടാരത്തിൻ്റെ അവശേഷിപ്പുകൾ കണ്ടിട്ടുള്ളവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്.


വെന്നിമലയിലൂടെ തെക്കുവടക്കായി നാരായപ്പെരുവഴി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രാചീന പാത ഇന്നും കാണാം. കടുത്തുരുത്തിയിൽ നിന്ന് തുടങ്ങി കാഞ്ഞിരത്താനവും വെമ്പള്ളിയും കടന്ന് കിടങ്ങൂരിലെത്തി വെള്ളൂരിലൂടെ വെന്നിമലയിലെത്തിച്ചേരുന്ന ഈ വഴി തെക്കേച്ചെരുവിലൂടെയിറങ്ങി തകിടിയും കാടമുറിയും കടന്ന് മണികണ്ഠപുരത്ത് എത്തിച്ചേരുന്നു. വെന്നിമലയുടെ തെക്കേച്ചെരുവിൽ പടവുകളോടെയുള്ള ഈ നടപ്പാതയുടെ ഓരത്ത് ചുമടുതാങ്ങി അഥവാ അത്താണി ഇപ്പോഴും കാണാം. സഞ്ചാരികൾക്ക് യാത്രയ്ക്കിടെ ചുമട് ഇറക്കിവച്ച് വിശ്രമിക്കാനുള്ള ഇത്തരം അത്താണികൾ പുരാതനമായ പാതയോരങ്ങളിൽ ചിലയിടങ്ങളിൽ നശിപ്പിക്കപ്പെടാതെ ഇന്നുമുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി തെക്കുംകൂർ സ്വയംഭരണാധികാരം നേടിയതോടെ വെന്നിമലയെ ആസ്ഥാനമാക്കിയെന്നു പറഞ്ഞിരുന്നല്ലോ. തുടർന്ന് നാരായപ്പെരുവഴി വെന്നിമലയിൽ എത്തുന്ന വടക്കേമുഖത്തും ഇറങ്ങുന്ന തെക്കേമുഖത്തും ഓരോ കോട്ടവാതിലുകൾ സ്ഥാപിച്ച് കാവൽ ഏർപ്പെടുത്തി. മലയുടെ മറ്റു വശങ്ങൾ ചെങ്കുത്തായതും കാടുകൾ നിറഞ്ഞതുമായിരുന്നതിനാൽ ഒരു ചുറ്റുകോട്ടയുടെ ആവശ്യം ഇവിടെ ഉണ്ടായിരുന്നില്ല. പോരെങ്കിൽ അമ്പും വില്ലും കൈകളിലേന്തിയ ഉള്ളാടർ മലയുടെ സംരക്ഷണമേറ്റെടുത്ത് സദാ മലഞ്ചെരുവുകളിൽ ജാഗരൂകരായിരുന്നു. അവരെ മറികടന്ന് ശത്രുക്കൾക്ക് വെന്നിമലക്കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുക എന്നത് സാധ്യമായിരുന്നില്ല. വെന്നിമലയിൽ രാജധാനി സ്ഥാപിച്ചു കഴിഞ്ഞ് അരനൂറ്റാണ്ടിന് ശേഷം അഞ്ചു കിലോമീറ്റർ തെക്ക് മണികണ്ഠപുരം ജനവാസമേഖലയായി വികസിപ്പിക്കുകയും തലസ്ഥാനം അവിടേയ്ക്ക് മാറ്റുകയും ചെയ്തു. പ്രധാന കോവിലകം വെന്നിമലയിൽ തന്നെ തുടർന്നു. രാജ്യകാര്യങ്ങളിൽ കൂടുതൽ ചുമതലകൾ വന്നതോടെ അന്നത്തെ രാജാവായിരുന്ന ഇരവിമണികണ്ഠൻ വെന്നിമല ക്ഷേത്രത്തിൻ്റെ കോയ്മ തൻ്റെ ഗുരുനാഥനായ ചിത്രകൂടത്തിൽ പിഷാരടിക്ക് കൈമാറി.

വെന്നിമലയുടെ നാലുവശങ്ങളിൽ നിന്നും നിരവധി നീർച്ചാലുകൾ ഉത്ഭവിക്കുന്നുണ്ട്. മീനച്ചിലാറിൻ്റെ പോഷകനദികളായ മീനന്തറയാറിൻ്റെ ഭാഗമായ വെള്ളൂർതോടും കൊടൂരാറിൻ്റെ കൈവഴികളായ നാരകത്തോടും മീനടം തോടും ഉത്ഭവിക്കുന്നത് വെന്നിമലയിൽ നിന്നാണ്. വെന്നിമലയുടെ പടിഞ്ഞാറേ ചെരുവിൽ മുക്കുവൻ കുടി എന്നൊരു സ്ഥലമുണ്ട്. തോടുകളിലൂടെ അവിടെവരെയും പണ്ടു കാലങ്ങളിൽ വഞ്ചികൾ എത്തിയിരുന്നു. അവിടെ മുക്കുവരുടെ ആവാസസ്ഥലമായിരുന്നു എന്ന് സ്ഥലനാമത്തിൽ നിന്നു വരെ തെളിയുന്നു.

വെന്നിമലയുടെ കിഴക്കേ ചെരുവിലായി ഒരു ഗുഹയുണ്ട്. ഉള്ളിലേക്ക് പല പല അറകളായി തിരിഞ്ഞ് ചെങ്കല്ല് തുരന്നുണ്ടാക്കിയത്. മുമ്പു പറഞ്ഞ ഐതിഹ്യത്തിലെ കപിലമഹർഷി തപസ്സു ചെയ്തിരുന്നത് ഈ ഗുഹയിലിരുന്നാണ് എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. മലയുടെ പടിഞ്ഞാറേ ചെരുവിൽ നിന്ന് അകലങ്ങളിലേക്ക് നോക്കിയാൽ പരന്നുകിടക്കുന്ന സമതലങ്ങളും അവയ്ക്കിടയിലെ ഒറ്റപ്പെട്ട ചെറുകുന്നുകളും വേമ്പനാട്ടു കായലും അതിനപ്പുറം അലയടിക്കുന്ന അറബിക്കടലും കാണാം. ക്ഷേത്രത്തിൻ്റെ മുന്നിൽ എതിർവശത്തായി ചിത്രകൂടത്തിൽ പിഷാരടിയുടെ പുരാതനമായ എട്ടുകെട്ട് കാണാം.


വേമ്പനാട്ടു കായലിൻ്റെ ഒത്ത നടുക്കായി നാലുവശവും കെട്ടുവരമ്പ് കുത്തി സമുദ്രനിരപ്പിനിടയിൽ കൃഷിയാരംഭിച്ചത് കായൽരാജാവായ ജോസഫ് മുരിക്കനാണ്. റാണി, ചിത്തിര, മാർത്താണ്ഡം എന്നിങ്ങനെ അറിയപ്പെടുന്ന കായൽനിലങ്ങൾ 1930 ലാണ് മുരിക്കൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകതൊഴിലാളികൾ കുത്തിയെടുത്ത് കൃഷിയോഗ്യമാക്കിയത്.


വെന്നിമലക്ഷേത്രത്തിൻ്റെ മുന്നിൽ തെക്കുഭാഗത്തായിരുന്നു തെക്കുംകൂർ രാജാവിൻ്റെ ഇടത്തിൽ കോവിലകം. ഇന്നവിടെ ദേവസ്വം ഓഫീസാണ് ഇരിക്കുന്നത്. ജിർണ്ണിച്ച കൊട്ടാരത്തിൻ്റെ അവശേഷിപ്പുകൾ കണ്ടിട്ടുള്ളവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്.

വെന്നിമലയുടെ തെക്കേച്ചെരുവിൽ പടവുകളോടെയുള്ള ഈ നടപ്പാതയുടെ ഓരത്ത് ചുമടുതാങ്ങി അഥവാ അത്താണി ഇപ്പോഴും കാണാം. സഞ്ചാരികൾക്ക് യാത്രയ്ക്കിടെ ചുമട് ഇറക്കിവച്ച് വിശ്രമിക്കാനുള്ള ഇത്തരം അത്താണികൾ പുരാതനമായ പാതയോരങ്ങളിൽ ചിലയിടങ്ങളിൽ നശിപ്പിക്കപ്പെടാതെ ഇന്നുമുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി തെക്കുംകൂർ സ്വയംഭരണാധികാരം നേടിയതോടെ വെന്നിമലയെ ആസ്ഥാനമാക്കിയെന്നു പറഞ്ഞിരുന്നല്ലോ. തുടർന്ന് നാരായപ്പെരുവഴി വെന്നിമലയിൽ എത്തുന്ന വടക്കേമുഖത്തും ഇറങ്ങുന്ന തെക്കേമുഖത്തും ഓരോ കോട്ടവാതിലുകൾ സ്ഥാപിച്ച് കാവൽ ഏർപ്പെടുത്തി. മലയുടെ മറ്റു വശങ്ങൾ ചെങ്കുത്തായതും കാടുകൾ നിറഞ്ഞതുമായിരുന്നതിനാൽ ഒരു ചുറ്റുകോട്ടയുടെ ആവശ്യം ഇവിടെ ഉണ്ടായിരുന്നില്ല. പോരെങ്കിൽ അമ്പും വില്ലും കൈകളിലേന്തിയ ഉള്ളാടർ മലയുടെ സംരക്ഷണമേറ്റെടുത്ത് സദാ മലഞ്ചെരുവുകളിൽ ജാഗരൂകരായിരുന്നു. അവരെ മറികടന്ന് ശത്രുക്കൾക്ക് വെന്നിമലക്കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുക എന്നത് സാധ്യമായിരുന്നില്ല. വെന്നിമലയിൽ രാജധാനി സ്ഥാപിച്ചു കഴിഞ്ഞ് അരനൂറ്റാണ്ടിന് ശേഷം അഞ്ചു കിലോമീറ്റർ തെക്ക് മണികണ്ഠപുരം ജനവാസമേഖലയായി വികസിപ്പിക്കുകയും തലസ്ഥാനം അവിടേയ്ക്ക് മാറ്റുകയും ചെയ്തു. പ്രധാന കോവിലകം വെന്നിമലയിൽ തന്നെ തുടർന്നു. രാജ്യകാര്യങ്ങളിൽ കൂടുതൽ ചുമതലകൾ വന്നതോടെ അന്നത്തെ രാജാവായിരുന്ന ഇരവിമണികണ്ഠൻ വെന്നിമല ക്ഷേത്രത്തിൻ്റെ കോയ്മ തൻ്റെ ഗുരുനാഥനായ ചിത്രകൂടത്തിൽ പിഷാരടിക്ക് കൈമാറി.

വെന്നിമലയുടെ നാലുവശങ്ങളിൽ നിന്നും നിരവധി നീർച്ചാലുകൾ ഉത്ഭവിക്കുന്നുണ്ട്. മീനച്ചിലാറിൻ്റെ പോഷകനദികളായ മീനന്തറയാറിൻ്റെ ഭാഗമായ വെള്ളൂർതോടും കൊടൂരാറിൻ്റെ കൈവഴികളായ നാരകത്തോടും മീനടം തോടും ഉത്ഭവിക്കുന്നത് വെന്നിമലയിൽ നിന്നാണ്. വെന്നിമലയുടെ പടിഞ്ഞാറേ ചെരുവിൽ മുക്കുവൻ കുടി എന്നൊരു സ്ഥലമുണ്ട്. തോടുകളിലൂടെ അവിടെവരെയും പണ്ടു കാലങ്ങളിൽ വഞ്ചികൾ എത്തിയിരുന്നു. അവിടെ മുക്കുവരുടെ ആവാസസ്ഥലമായിരുന്നു എന്ന് സ്ഥലനാമത്തിൽ നിന്നു വരെ തെളിയുന്നു.

വേമ്പനാട്ടു കായലിൻ്റെ ഒത്ത നടുക്കായി നാലുവശവും കെട്ടുവരമ്പ് കുത്തി സമുദ്രനിരപ്പിനിടയിൽ കൃഷിയാരംഭിച്ചത് കായൽരാജാവായ ജോസഫ് മുരിക്കനാണ്. റാണി, ചിത്തിര, മാർത്താണ്ഡം എന്നിങ്ങനെ അറിയപ്പെടുന്ന കായൽനിലങ്ങൾ 1930 ലാണ് മുരിക്കൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകതൊഴിലാളികൾ കുത്തിയെടുത്ത് കൃഷിയോഗ്യമാക്കിയത്. ഇതിനും രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് കുട്ടനാട്ടിൽ തന്നെ കരിനിലം കുത്തിയെടുത്ത് കൃഷി ചെയ്യുന്ന സമ്പ്രദായം തുടങ്ങിയിരുന്നു. ഡച്ചുകാരുടെ സാങ്കേതികവിദ്യ ഇതിൽ സ്വാധീനം ചെലുത്തിയിരുന്നോ എന്നത് പഠനവിധേയമാകേണ്ടതാണ്. തെക്കുംകൂർ രാജാക്കന്മാർ നടപ്പിലാക്കിയ ആ കൃഷിസമ്പ്രദായത്തെ കുറിച്ച് പരമ്പരയിൽ അടുത്ത പോഡ് കാസ്റ്റിൽ കേൾക്കാം.

Thanks for reading Historica! Subscribe for free to receive new posts and support my work.