Mar 22 • 15M

കോവിലൻമാരും അമ്പഴത്തുങ്കൽ കർത്താക്കന്മാരും

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 14

 
1.0×
0:00
-15:15
Open in playerListen on);
History For Everyone
Episode details
Comments

കോവിലന്മാർ എന്ന വംശനാമത്തോടു കൂടിയ ഒരു നാടുവാഴി രാജവംശം ആറൻമുളയ്ക്ക് വടക്ക് പമ്പാനദിക്കരയിലെ അയിരൂരിൽ പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഭരണം നടത്തിയിരുന്നു. അയിരൂരിലെ പുതിയ കാവ് ഭഗവതിക്ഷേത്രം ഒരു കാലത്ത് ഇവരുടെ അധീനതയിലായിരുന്നു. ഏറെക്കുറെ ഇത്രയും കാര്യങ്ങൾ പഴങ്കഥകൾ അയവിറക്കുന്ന അന്നാട്ടുകാരിൽ ചിലർക്കെങ്കിലും അറിയാം. പക്ഷേ കോവിലൻമാർ ആരാണെന്നു ചോദിച്ചാൽ കൊള്ളയടി തൊഴിലാക്കിയ ഒരു വർഗ്ഗക്കാരായിരുന്നു എന്നുള്ള കേട്ടറിവു മാത്രമേ പലർക്കുമുള്ളൂ. അയിരൂരും സമീപപ്രദേശങ്ങളും തെക്കുംകൂറിൻ്റെ ഭാഗമാകയാൽ കോവിലന്മാർ തെക്കുംകൂറിന് കീഴ്പ്പെട്ട് ഭരണം നടത്തിയ പ്രാദേശിക മാടമ്പിമാരാണെന്ന് കരുതേണ്ടിവരും. ആറൻമുളയിലേക്ക് പുറപ്പെട്ട തിരുവോണത്തോണിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാമൊഴി കഥയിലാണ് കോവിലന്മാർ കൊള്ളക്കാരായി മാറുന്നത്.

പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെയാണ് അയിരൂരിൽ കോവിലന്മാരുടെ പ്രതാപകാലം. എ.ഡി. 1749ലെ തിരുവിതാംകൂറിൻ്റെ ആറന്മുള ആക്രമണത്തിൽ തെക്കുംകൂറിനെ നയിച്ചത് ശക്തി ചാരപ്പൻ കോവിലർ എന്ന സൈന്യാധിപനാണ്.

കോവിലന്മാരുടെ പിന്മുറക്കാർ ഇന്ന് വിരലിലെണ്ണാവുന്നവരായി ചുരുങ്ങിയിരിക്കുന്നു. ക്ഷത്രിയരുടെ പദവികളോടെ പ്രതാപത്തിൽ കഴിഞ്ഞ അവർ വൈവാഹികബന്ധങ്ങളിലൂടെ നാട്ടുക്ഷത്രിയരിലും നായർ സമുദായത്തിലും ലയിച്ചു ചേർന്നിരിക്കുന്നു.


പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെയാണ് അയിരൂരിൽ കോവിലന്മാരുടെ പ്രതാപകാലം. എ.ഡി. 1749ലെ തിരുവിതാംകൂറിൻ്റെ ആറന്മുള ആക്രമണത്തിൽ തെക്കുംകൂറിനെ നയിച്ചത് ശക്തി ചാരപ്പൻ കോവിലർ എന്ന സൈന്യാധിപനാണ്.


സാംസ്കാരികമായും ഭരണവർഗ്ഗമെന്ന നിലയിലും  ഉന്നതസ്ഥാനങ്ങളിലെത്തിയ ഒരു പരിഷ്കൃത ജനതയായിരുന്നു ഇവർ എന്നതിൽ തർക്കമില്ല. സഹ്യൻ്റെ പടിഞ്ഞാറേ ചെരുവിൽ പെട്ടുപോയ ഇവർ നീണ്ടകാലത്തോളം "മലയൻസ്" ഭരിച്ചിട്ടും കൊള്ളക്കാരായും ആദിവാസി ഗോത്രജനതയായും ചിത്രീകരിക്കപ്പെട്ടത് മലയാളികൾക്ക് സ്വീകാര്യമല്ലാത്ത അന്യദേശ സംസ്കാരം ആദ്യകാലങ്ങളിൽ ഇവർ പുലർത്തിയിരുന്നതുകൊണ്ടാവാം എന്നുകൂടി കൂട്ടി വായിക്കാവുന്നതാണ്. കോവിലന്മാരെ സംബന്ധിച്ചിടത്തോളം മലയാളദേശത്തെ ഭരണവർഗ്ഗങ്ങൾ സ്വീകരിച്ചിരുന്ന മരുമക്കത്തായമല്ല മക്കത്തായം തന്നെയാണ് പുലർത്തിയത് എന്നത് ഇവരെ വേറിട്ടു കാണാൻ ഇടയാക്കിയിരിക്കാം. പാണ്ഡ്യവംശജരായ പൂഞ്ഞാറും പന്തളവും പോലും സ്വകീയമായ മക്കത്തായം വെടിഞ്ഞ് മരുമക്കത്തായം സ്വീകരിച്ചതാവാം തമിഴ് വംശജരായിട്ടും ഇക്കൂട്ടർ എതിർപ്പുകളില്ലാതെ ഇവിടെ സ്വീകരിക്കപ്പെടാൻ ഇടയാക്കിയതും.

അയിരൂരിൽ കോവിലന്മാർ എത്തിപ്പെട്ടതുമായി ബന്ധപ്പെട്ട് അവ്യക്തമായ സൂചനകളാണുള്ളത്. പല ചരിത്രവായനകളിലും കോവിലന്മാർ കോയിയൻമാരാണ്. ഇതു രണ്ടും ഒരു കൂട്ടരാണ് എന്നതിലും കൃത്യമായ തിട്ടമില്ല. എന്നാൽ മേൽമലനാടിൻ്റെ ഭരണാധികാരികളായിരുന്ന കോയിയന്മാർ ഇടനാട്ടിലേക്ക് ഇറങ്ങി വന്ന് ചോറ്റി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചിറക്കടവ്, ആനിക്കാട്, തൊടുപുഴ എന്നിവിടങ്ങളിൽ സ്വാധീനമുറപ്പിച്ചതോടെ നാട്ടുരാജാക്കന്മാരായ തെക്കുംകൂർ രാജാവും കീഴ്മലനാട്ടുരാജാവും ഇവരോട് നേരിട്ട് പരാജയപ്പെടുത്തുകയും തെക്ക് അയിരൂരിലേക്ക് ഓടിച്ച് വിട്ടതുമായുള്ള പുരാവൃത്തങ്ങൾ പലരും പ്രാദേശിക ചരിത്രരചനകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ തെക്കുംകൂർ ഓടിച്ചുവിട്ട കോവിലന്മാർ എങ്ങനെയാണ് തെക്കുംകൂറിൻ്റെ പിന്തുണയോടെ അയിരൂർ ഭരിക്കാൻ നിയോഗിക്കപ്പെട്ടതെന്നതിനും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

അക്കാലത്ത് തെക്കുംകൂറിന് കാഞ്ഞിരപ്പള്ളിയിൽ ഒരു ആസ്ഥാനമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി അങ്ങാടിയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനും കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിച്ച് അതുവഴി കുരുമുളകു കൃഷി വികസിപ്പിക്കുക എന്നതും ലക്ഷ്യമാക്കിയാണ് അവിടെ ആസ്ഥാനമുറപ്പിച്ചത്.


കോവിലന്മാരെ സംബന്ധിച്ചിടത്തോളം മലയാളദേശത്തെ ഭരണവർഗ്ഗങ്ങൾ സ്വീകരിച്ചിരുന്ന മരുമക്കത്തായമല്ല മക്കത്തായം തന്നെയാണ് പുലർത്തിയത് എന്നത് ഇവരെ വേറിട്ടു കാണാൻ ഇടയാക്കിയിരിക്കാം. പാണ്ഡ്യവംശജരായ പൂഞ്ഞാറും പന്തളവും പോലും സ്വകീയമായ മക്കത്തായം വെടിഞ്ഞ് മരുമക്കത്തായം സ്വീകരിച്ചതാവാം തമിഴ് വംശജരായിട്ടും ഇക്കൂട്ടർ എതിർപ്പുകളില്ലാതെ ഇവിടെ സ്വീകരിക്കപ്പെടാൻ ഇടയാക്കിയതും.


എന്നാൽ കോയിയന്മാർ മലയിറങ്ങി അയ്യപ്പൻകോവിൽ, കിഴക്കടമ്പ്, ചോറ്റി, പൂഞ്ഞാർ തുടങ്ങി പലയിടങ്ങളിലും അധികാരം സ്ഥാപിച്ചു. തുടർന്ന് ഇടനാട്ടിലുള്ള തെക്കുംതലയിലും തമ്പലക്കാട്ടും കോത്തലയിലും കോത്താഴത്തും രാജാധിപത്യത്തിനു മേൽ കോയിയന്മാർ ഭീഷണിയുയർത്തിത്തുടങ്ങിയത് തെക്കുംകൂർ രാജാവിന് തലവേദനയായി. പലപ്പോഴായി ഏറ്റുമുട്ടിയിട്ടും കോയിയന്മാരെ കീഴ്പ്പെടുത്താൻ സാധിച്ചില്ല. കോയിയന്മാർ പൂർവ്വാധികം ശക്തരായി തുടർന്നു.

അങ്ങനെയിരിക്കെയാണ്  ചോറ്റി മഹാദേവർ ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവത്തിന് തൊഴാനായി കാഞ്ഞിരപ്പള്ളി ഇടത്തിൽനിന്ന് തെക്കുംകൂർ റാണിയെത്തിയത്. പരിവാരസമേതം റാണി ക്ഷേത്രത്തിലേക്ക് നടക്കുന്ന സമയത്ത് ആൽത്തറയിലിരുന്ന കോയിയന്മാരുടെ സ്ത്രീകൾ മുറുക്കിത്തുപ്പിയത് റാണിയുടെ പുടവയിൽ തെറിച്ചു. അത് അവിടെ സംഘർഷത്തിന് ഇടയാക്കി.

കോയിയന്മാരുടെ ധിക്കാരം അതിരുകടന്നിരിക്കുന്നു. ഇവരെ ഇനി വച്ചുപൊറുപ്പിക്കാൻ പാടില്ല എന്നുറപ്പിച്ച രാജാവ് കടത്തനാട്ടു രാജാവിന് കത്തയച്ച് അവിടെനിന്ന് കളരിവീരന്മാരായ രണ്ടു സഹോദരന്മാരെ ഇവിടേക്ക് വരുത്തി. ഇവർ പലയിടങ്ങളിലായി കളരികൾ സ്ഥാപിച്ച് തദ്ദേശീയരായ യുവാക്കളെ ആയോധനവിദ്യ പരിശീലിപ്പിച്ചു. വടക്കൻ ദേശങ്ങളിൽ നിന്ന് പുതിയ വീട്ടിൽ പണിക്കർ, കാഞ്ഞിരക്കാട്ടു പണിക്കർ, പുല്ലാട്ടുപണിക്കർ, തെക്കേടത്തു പണിക്കർ, പേരുവീട്ടിൽ കുറുപ്പ്, കുന്നേൽ മത്തായി എന്നീ യുദ്ധതന്ത്രജ്ഞരായ കളരിവീരന്മാരെയും രാമൻ-രാമൻ എന്ന ഈ സഹോദരന്മാർ എത്തിച്ചു. 


കോയിയന്മാരെ കീഴടക്കിയ രാമരാമൻ സഹോദരന്മാരെ തിരികെ വിടാതെ തെക്കുംകൂർ രാജാവ് ആനിക്കാട്ടു തന്നെ താമസിപ്പിച്ചു. അവിടെയുള്ള രണ്ടു പ്രഭുകുടുംബങ്ങളിൽ അവർക്ക് വിവാഹബന്ധമുണ്ടായി. അവരുടെ പിൻഗാമികൾ അമ്പഴത്തുങ്കൽ കർത്താക്കൾ എന്ന് അറിയപ്പെട്ടു.


കീഴ്മലനാട്ടുരാജാവും പന്തളത്തെ കൈപ്പുഴ തമ്പുരാനും  സഹായത്തിനായി സൈന്യത്തെ അയച്ചുകൊടുത്തിരുന്നു. ഇവരെല്ലാം ചേർന്ന് കോയിയന്മാരെ എരുമേലിക്ക് കിഴക്ക് പടപ്പാടിയിൽ വച്ചും ചെറുവള്ളിക്ക് സമീപമുള്ള പടനിലത്തിലും വച്ച് നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെടുത്തി. നിരവധി കോയിയൻമാർ നിഷ്കരുണം വധിക്കപ്പെട്ടു. അവശേഷിച്ചവർ ചോറ്റിക്ക് കിഴക്കോട്ട് ഓടി രക്ഷപ്പെട്ടുവെന്നും അതല്ല തെക്ക് പമ്പാതടത്തിലെ അയിരൂരിലേക്ക് പിന്മാറിയെന്നും വ്യത്യസ്തവാദങ്ങളുണ്ട്. തെക്കുംകൂറിൻ്റെ കീഴിൽ തന്നെ അയിരൂർ ആസ്ഥാനമാക്കി പ്രാദേശിക ഭരണം കയ്യാളിയ കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാർ മുമ്പു പറഞ്ഞ കോയിയന്മാർ തന്നെയാണോ അതല്ല കേരളീയരായ മറ്റു സാമന്തക്ഷത്രിയരാണോ എന്നതും വ്യക്തതയില്ലാതെ തുടരുന്നു.

കോയിയന്മാരെ കീഴടക്കിയ രാമരാമൻ സഹോദരന്മാരെ തിരികെ വിടാതെ തെക്കുംകൂർ രാജാവ് ആനിക്കാട്ടു തന്നെ താമസിപ്പിച്ചു. അവിടെയുള്ള രണ്ടു പ്രഭുകുടുംബങ്ങളിൽ അവർക്ക് വിവാഹബന്ധമുണ്ടായി. അവരുടെ പിൻഗാമികൾ അമ്പഴത്തുങ്കൽ കർത്താക്കൾ എന്ന് അറിയപ്പെട്ടു. അമ്പിയിൽ മഠം എന്ന അതിപുരാതനമായ ഒരു കർത്താകുടുംബത്തിലാണ് രാമരിൽ മൂത്തയാൾക്ക് ബന്ധമുണ്ടായതെന്ന് ചില ചരിത്രരേഖകളിൽ കാണുന്നു. എന്നാൽ അമ്പിയിൽ കർത്താവും അമ്പഴത്തുങ്കൽ കർത്താവും തമ്മിൽ കുടുംബ ബന്ധങ്ങളുണ്ടായിരുന്നതായി അറിവില്ല എന്നാണ് പുതിയ തലമുറയിൽ നിന്ന് അറിയാൻ കഴിയുന്നത്. വിജയനഗരസാമ്രാജ്യത്തിൻ്റെ മേൽക്കോയ്മ കേരളത്തിലുണ്ടായിരുന്നുവെന്ന് കേരള ചരിത്രകാരൻമാരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതു ശരിയാണെങ്കിൽ അക്കാലത്ത് പ്രാദേശിക ഭരണനിർവഹണത്തിനായി വടക്കൻ കർണ്ണാടകത്തിലെ ‘ഹംപി’യിൽ നിന്ന് കുടിയേറിപ്പാർത്തവരുടെ പിൻമുറക്കാരാണ് അമ്പിയിൽ കർത്താക്കന്മാർ എന്നു കരുതാൻ ന്യായങ്ങളുണ്ട്. അമ്പഴത്തുങ്കൽ കർത്താവിൻ്റെയും അമ്പിയിൽ കർത്താവിൻ്റെയും വാസസ്ഥലങ്ങൾ അടുത്തടുത്തായിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.

കോയിയന്മാരെ അമർച്ച ചെയ്തതിന് പ്രത്യുപകാരമായി ആനിക്കാട് ദേശത്തിൻ്റെ മാടമ്പിസ്ഥാനവും തുടർന്ന് ആഭ്യന്തരമന്ത്രിസ്ഥാനവും അമ്പഴത്തുങ്കൽ കർത്താക്കൻമാർക്ക് തെക്കുംകൂർ രാജാവ് നൽകി. കൂടാതെ ചോറ്റി മഹാദേവർ ക്ഷേത്രത്തിൻ്റെ ഭരണവും ചുറ്റുമുള്ള പ്രദേശങ്ങളിലെ അധികാരവും അമ്പഴത്തുങ്കൽ കർത്താവിന് സിദ്ധിച്ചു.


ഇന്നത്തെ ആനിക്കാട് ഒരു ചെറിയ പ്രദേശമാണെങ്കിലും തെക്കുംകൂർ രാജവാഴ്ചക്കാലത്തെ ആനിക്കാട് ദേശമെന്നത് അകലക്കുന്നം, ഇളംകുളം, ചെങ്ങളം, തമ്പലക്കാട്, പൊൻകുന്നം, കൊടുങ്ങൂർ, വാഴൂർ, കാനം, പാമ്പാടി, കൂരോപ്പട, ളാക്കാട്ടൂർ, മറ്റക്കര തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.


തെക്കുംകൂർ രാജ്യത്തെ പതിനെട്ട് ദേശങ്ങളിലൊന്നായിരുന്നു ആനിക്കാട്. പൊൻകുന്നത്തിനും അകലക്കുന്നത്തിനും ഇടയിലുള്ള ആനിക്കാട് പ്രദേശം പള്ളിക്കത്തോട് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇന്നത്തെ ആനിക്കാട് ഒരു ചെറിയ പ്രദേശമാണെങ്കിലും തെക്കുംകൂർ രാജവാഴ്ചക്കാലത്തെ ആനിക്കാട് ദേശമെന്നത് അകലക്കുന്നം, ഇളംകുളം, ചെങ്ങളം, തമ്പലക്കാട്, പൊൻകുന്നം, കൊടുങ്ങൂർ, വാഴൂർ, കാനം, പാമ്പാടി, കൂരോപ്പട, ളാക്കാട്ടൂർ, മറ്റക്കര തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ആനിക്കാടിന് പ്രാധാന്യമുണ്ടാകും മുമ്പ് തെക്കുംതലയായിരുന്നു ഇവിടുത്തെ പുരാതന ജനപഥം. അമ്പഴത്തുങ്കൽ കർത്താക്കൾ ഇവിടുത്തെ പ്രാദേശികഭരണം കയ്യാളുന്നതോടെയാണ് ആനിക്കാടിൻ്റെ പ്രസക്തി ഏറുന്നത്.

തെക്കുംകൂർ രാജാവിൻ്റെ  പ്രധാന മന്ത്രിമാരിൽ "അഞ്ചു കർത്താവും അഞ്ചു കൈമളും" എന്നാണ് വാമൊഴി. അമ്പഴത്തിങ്കൽ കർത്താവും മീനച്ചിൽ കർത്താവും മന്ത്രിമാരാണ് എന്നതു കൂടാതെ ഇടപ്രഭുക്കന്മാർ കൂടിയായിരുന്നു. ആനിക്കാട് ദേശത്തിൻ്റെ തൊട്ടു വടക്കാണ് മീനച്ചിൽ ദേശം. പ്രാദേശിക നാടുവാഴികളായ കൈമൾമാരുടെ കുടുംബത്തിൽ പരദേശികളായ ക്ഷത്രിയർ സംബന്ധം തുടങ്ങിയാൽ അവരുടെ പിന്മുറക്കാർക്ക് കർത്താവ് സ്ഥാനം ലഭിക്കുന്നു. മീനച്ചിൽ ദേശത്തെ ഞാവക്കാട്ട് കൈമളുടെ കുടുബത്തിൽ രജപുത്രരായ രാം സിംഹ്, ദാമോദർ സിംഹ് എന്നിങ്ങനെ രണ്ടു സഹോദരന്മാർ സംബന്ധമാരംഭിച്ചതോടെ മീനച്ചിൽ കർത്താവ് എന്ന പദവി അവരുടെ പിൻഗാമികൾക്ക് ലഭിച്ചു. അതു പോലെ തന്നെയാണ് കടത്തനാട്ടു നിന്നു വന്ന കളരിവീരന്മാരുടെ പിന്മുറക്കാർ അമ്പഴത്തുങ്കൽ കർത്താക്കന്മാരാകുന്നത്.  മീനച്ചിൽ ദേശത്തിനെക്കാൾ ഭൂവിസ്തൃതി  ആനിക്കാടിന് കൂടുതലായിരുന്നു എന്നു മാത്രമല്ല തെക്കുംകൂറിൽ മീനച്ചിൽ കർത്താവിനെക്കാൾ കൂടുതൽ രാഷ്ട്രീയസ്വാധീനം ഉണ്ടായിരുന്നു.

അമ്പഴത്തുങ്കൽ കർത്താക്കന്മാരുടെ  ഭരദേവതയാണ് പ്രശസ്തമായ ആനിക്കാട്ട് കാവിൽ ക്ഷേത്രത്തിലെ ഭദ്രകാളി. ആനിക്കാട് കുന്നിനും വടക്കുകിഴക്കായി അമ്പഴത്തുങ്കൽ കുന്നിന് മുകളിലാണ് അമ്പഴത്തുങ്കൽ കളരി. ഭരണാധിപത്യമുണ്ടായിരുന്ന കാലത്ത് അമ്പഴത്തുങ്കൽ കളരി പ്രവർത്തിച്ചിരുന്ന സ്ഥലത്തു തന്നെയാണ് പുതുക്കിപ്പണിത മനോഹരമായ കളരി സ്ഥിതി ചെയ്യുന്നത്. ഇന്നത് കളരി ഭരദേവതകളുടെ ആരാധനാലയം മാത്രമാണ്. മികച്ച വാസ്തുവിദ്യാ മാതൃകയായ ഈ കളരിയുടെ മുഖപ്പിലെ കൊത്തുപണിയും ചായംതേപ്പും പൈതൃകഭംഗി ഒട്ടും ചോരാത്ത നിലയിൽ ഉദാത്തമാണ്. പ്രശസ്ത വാസ്തു വിദ്യാവിദഗ്ധനായിരുന്ന കിടങ്ങൂർ വൈക്കത്തുശ്ശേരി രാഘവൻ ആചാരിയുടെ പിതാവായ കറുത്തകുഞ്ഞ് ആചാരിയും സംഘവുമാണ് എൺപതു വർഷങ്ങൾക്കു മുമ്പ് അമ്പഴത്തുങ്കൽ കളരി പുതുക്കിപ്പണിതത്.


മീനച്ചിൽ ദേശത്തെ ഞാവക്കാട്ട് കൈമളുടെ കുടുബത്തിൽ രജപുത്രരായ രാം സിംഹ്, ദാമോദർ സിംഹ് എന്നിങ്ങനെ രണ്ടു സഹോദരന്മാർ സംബന്ധമാരംഭിച്ചതോടെ മീനച്ചിൽ കർത്താവ് എന്ന പദവി അവരുടെ പിൻഗാമികൾക്ക് ലഭിച്ചു. അതു പോലെ തന്നെയാണ് കടത്തനാട്ടു നിന്നു വന്ന കളരിവീരന്മാരുടെ പിന്മുറക്കാർ അമ്പഴത്തുങ്കൽ കർത്താക്കന്മാരാകുന്നത്.


കളരിയുടെ ഉള്ളിലെ ശ്രീകോവിലിൽ  ഭദ്രകാളി, ദുർഗ്ഗ, ശാസ്താവ്, ഗന്ധർവ്വൻ എന്നിവരെയും മറ്റൊരിടത്തായി ലോകനാർകാവിലമ്മ, ശ്രീപോർക്കലി, പീഠം, ഗുരു എന്നിവരെയും ശിലകളിൽ സങ്കല്പിച്ചു പ്രതിഷ്ഠിച്ചിരിക്കുന്നു. കടത്തനാട്ടിൽ നിന്നെത്തിയ കളരിവീരന്മാരായതിനാൽ തന്നെയാണ് ലോകനാർകാവിലമ്മയെ കുടിയിരുത്തിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്. പുറത്തെ കളരിസങ്കേതത്തിൽ നാഗദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. കളരിയുടെ മുന്നിൽ സങ്കേതത്തിന് പുറത്തായി ഏറെ പഴക്കം ചെന്ന ഉന്നതശീർഷനായ ഒരു കരിമ്പന കാണാവുന്നതാണ്. ഇപ്പോഴുള്ള തലമുറയിലുള്ളവർ മൂന്നു തവണ ഈ കരിമ്പനയെ ഇടിവെട്ടിയത് കണ്ടറിഞ്ഞതാണ്. ഓരോ പ്രാവശ്യവും കരിമ്പനയുടെ മണ്ടയിലെ ഓലകൾ ഉൾപ്പെടെ ആളിക്കത്തിപ്പോകുമെങ്കിലും അതിശയകരമായി അഗ്നിബാധയെ അതിജീവിച്ച് അതിപ്പോഴും തലയുയർത്തി നിൽക്കുന്നു.

അമ്പഴത്തുങ്കൽ കൊട്ടാരം ഇന്നില്ല. അത് കളരിയുടെ വടക്കുഭാഗത്തായിരുന്നു. ആ പുരയിടത്തിൻ്റെ വടക്കു കിഴക്കുഭാഗത്ത് താഴേ തട്ടിലായി പഴയ ഒരു കിണറിൻ്റെ അവശിഷ്ടം കാണാം.

അമ്പഴത്തുങ്കൽ കളരിയുടെ മുന്നിൽ വടക്കുഭാഗത്താണ് അമ്പിയിൽ മഠവും. അറയും നിരയുമൊക്കെയുള്ള ചെറിയൊരു നാലുകെട്ടാണ്. പഴയ കാല പ്രൗഢിയെല്ലാം നഷ്ടപ്പെട്ട് ജീർണ്ണത ബാധിച്ചു തുടങ്ങിയ ഒരു വീടാണിത്.

കോവിലന്മാരുടെ പൂർവ്വകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ തികഞ്ഞ അവ്യക്തതയാണുള്ളത്. ആനമുടി മുതൽ പൊൻമുടി വരെ നീളുന്ന സഹ്യൻ്റെ താഴ് വരകൾ ഒരു കാലത്ത് അടക്കിവാണത് മലയർ എന്ന ജനവിഭാഗമായിരുന്നുവത്രെ. മലബാറിൻ്റെ ഏറ്റവും പഴക്കം ചെന്ന പോർച്ചുഗീസ് ഭൂപടങ്ങളിൽ "മലയൻസ്" എന്ന പ്രവിശ്യയായി വരച്ചുകാട്ടുന്നത് ഈ മേഖലയാണ്. ഇവിടുത്തെ ഭരണാധികാരികൾ "എരിയൻസ്" എന്നിവരാണെന്നും പോർച്ചുഗീസ് രേഖകളിൽ കാണുന്നു.

ആറൻമുളക്ഷേത്രത്തിലെ പ്രത്യേക ആചാരങ്ങൾ നടത്തിയിരുന്നത് മലയർ ആണെന്നാണ് പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട "തിരുനിഴൽമാല" എന്ന മണിപ്രവാളകൃതിയുടെ ഇതിവൃത്തത്തിൽ നിന്ന് വ്യക്തമാകുന്നത്. ഈ മലയരുടെ പിന്മുറക്കാർ ഇതേ പേരിൽ കണ്ണൂർ ജില്ലയിലാണ് അവശേഷിക്കുന്നത്. മലയരും കോയിയന്മാരും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതായി കരുതാൻ ന്യായങ്ങളുണ്ട്. നാട്ടുരാജാക്കന്മാരുടെ ആക്രമണത്തോടെ മലയരിൽ നല്ലൊരു പങ്ക് മലനിരകളിലേക്ക് ഉൾവലിയുകയും ഒറ്റപ്പെട്ട ജനസമൂഹമായി നൂറ്റാണ്ടുകളോളം കഴിയുകയും ചെയ്തു. ഇക്കൂട്ടരാണ് പിൽക്കാലത്ത് മലയരയന്മാർ എന്ന് അറിയപ്പെട്ടതത്രേ! കോയിയന്മാരും മലയരയന്മാരും ഒരേ ജനസമൂഹത്തിൻ്റെ ചരിത്രഗതിയിലുണ്ടായ രണ്ടു പിരിവുകളാണോ അഥവാ ഒരുമിച്ച് കഴിഞ്ഞിരുന്ന രണ്ടു കൂട്ടരണോ എന്നതിനും വ്യക്തത ഇനിയും ഉണ്ടാവേണ്ടതുണ്ട്. തെക്കൻ മലകളിലേക്ക് കയറിപ്പോയ മലയന്മാരാണ് കാണിക്കാരായത് എന്ന് അവരുടെയിടയിൽ തന്നെ വിശ്വാസമുണ്ട്.


കോവിലന്മാരുടെ പൂർവ്വകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ തികഞ്ഞ അവ്യക്തതയാണുള്ളത്. ആനമുടി മുതൽ പൊൻമുടി വരെ നീളുന്ന സഹ്യൻ്റെ താഴ് വരകൾ ഒരു കാലത്ത് അടക്കിവാണത് മലയർ എന്ന ജനവിഭാഗമായിരുന്നുവത്രെ. മലബാറിൻ്റെ ഏറ്റവും പഴക്കം ചെന്ന പോർച്ചുഗീസ് ഭൂപടങ്ങളിൽ "മലയൻസ്" എന്ന പ്രവിശ്യയായി വരച്ചുകാട്ടുന്നത് ഈ മേഖലയാണ്. ഇവിടുത്തെ ഭരണാധികാരികൾ "എരിയൻസ്" എന്നിവരാണെന്നും പോർച്ചുഗീസ് രേഖകളിൽ കാണുന്നു.


ഉടുമ്പന്നൂരും ചോറ്റിയും പൂഞ്ഞാറും പൊന്നമ്പലമേടുമൊക്കെ ആസ്ഥാനമാക്കി ഇരുകൂട്ടരും ഒന്നിച്ചു വസിച്ചിരുന്നു എന്നാണ് മനസ്സിലാക്കാവുന്നത്. പാണ്ഡ്യന്മാരായ പൂഞ്ഞാറിനെയും പന്തളത്തെയും അതത് സ്ഥാനങ്ങളിൽ തെക്കുംകൂർ അവരോധിച്ചത് കോയിയന്മാർക്ക് പകരമായിരുന്നോ എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്.

ചോളാധിപത്യകാലത്ത് ഏലം വിളയുന്ന മേൽമലനാട്ടിൽ (ഇന്നത്തെ ഇടുക്കി ജില്ല) പ്രാദേശിക ഭരണത്തിനായി നിയോഗിക്കപ്പെട്ട  തമിഴ് പാരമ്പര്യമുള്ള ക്ഷത്രിയരായിരിക്കാം കോയിയന്മാർ. തമിഴ്നാട്ടിലെ തിരുക്കോയിലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയ മലയമാൻ രാജാക്കന്മാരുടെ പേരുകൾ കോവിലരയൻ, മലയരയൻ എന്നിങ്ങനെയാണെന്നത് ശ്രദ്ധേയമാണ്. ഭാർഗ്ഗവഗോത്രത്തിൽ പെട്ട ബാണവംശജരാണ് ഇവർ. ചോളാധിപത്യകാലത്ത് ചോളന്മാരുടെ സാമന്തരായും പാണ്ഡ്യന്മാരുടെ കാലത്ത് പാണ്ഡ്യൻ്റെ സാമന്തരായി ഇവർ മാറുന്നുമുണ്ട്.

മധുരയിലെ പാണ്ഡ്യവാഴ്ചയും തുടർന്നുള്ള സുൽത്താൻ ഭരണവും അസ്തമിച്ച ശേഷം പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ പ്രബലന്മാരായ രണ്ടു ബാണരാജാക്കന്മാർ മേൽമലനാട് ഉൾപ്പെടെ വിസ്തൃതമായ ഭൂപ്രദേശം അടക്കി ഭരിച്ചു എന്നതിന് വിവിധ ശിലാലിഖിതങ്ങൾ സാക്ഷ്യങ്ങളാണ്.

കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിൻ്റെ അധിഷ്ഠാനത്തോട് ചേർന്നു കാണുന്ന ശിലാലിഖിതത്തിൽ പരാമർശിക്കുന്ന "സമരകോലാഹലൻ മാവേലി വാണാദിരായർ" എന്ന ഭരണാധികാരിയും അദ്ദേഹത്തിൻ്റെ പുത്രനുമാണ് മേൽ പരാമർശിച്ചവർ. കാഞ്ഞിരപ്പള്ളി ലിഖിതത്തിൽ സൂചിപ്പിക്കുന്ന കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി പ്രദേശം തെക്കുംകൂറിൻ്റെ പരമാധികാരത്തിലാണെന്നും കാഞ്ഞിരപ്പള്ളിയിൽ തന്നെ ഒരു ആസ്ഥാനമുണ്ടായിരുന്നു എന്നതിനും മതിവായ തെളിവുകൾ ഉണ്ട് എന്നതും ചരിത്രാന്വേഷികളെ കുഴക്കുന്നു.

തിരുകോവിലൂർ അഥവാ തിരുക്കോയിലൂർ ആസ്ഥാനമാക്കി ഭരിച്ച ബാണവംശജരുടെ പിൻഗാമികളോ കൂടെയെത്തിയ അനുയായികളോ ആവാം മലയരും കോവിലരും എന്നതിലേക്കാണ് അന്വേഷണങ്ങൾ എത്തിച്ചേരുന്നത്. എന്നാൽ വ്യക്തതയോടെ ഉറപ്പിച്ചു പറയാനാവുന്നതുമില്ല.

Thanks for reading Historica! Subscribe for free to receive new posts and support my work.