Mar 15 • 10M

ചങ്ങനാശ്ശേരിയുടെ വികാസ പരിണാമ ചരിത്രം (ഭാഗം 2)

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 13

 
1.0×
0:00
-10:28
Open in playerListen on);
History For Everyone
Episode details
Comments

ങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രം തെക്കുംകൂർ രാജാവിന്റെ ചങ്ങനാശ്ശേരിയിലെ ആസ്ഥാനക്ഷേത്രമായിരുന്നു. തെക്കുംകൂർ രാജാക്കന്മാർ കോവിലകത്ത് വച്ചാചരിച്ചിരുന്ന പരദേവതയായ ചെറുവള്ളി ഭഗവതിയുടെ ബിംബം കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉപദേവതയായി പിന്നീട് പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വാസം. രാജാവ് വെച്ചുകൊടുത്ത ആദ്യത്തെ പള്ളി തെക്കുവടക്കു ദിശയിൽ തടിയിൽ നിർമ്മിച്ചതായിരുന്നുവത്രെ. അതു പൊളിച്ചുമാറ്റിയിട്ട് പിന്നീട് പണിതതാണ് സിറിയൻ കേരള മിശ്ര മാതൃകയിൽ ഇന്നു കാണുന്ന പഴയ പള്ളി. ആരാധന നടക്കുന്ന ഇപ്പോഴത്തെ പള്ളിക്ക് ഒന്നര നൂറ്റാണ്ടു പഴക്കമേയുള്ളൂ. പള്ളിയുടെ മുന്നിൽ നിന്ന് പടിഞ്ഞാറോട്ടുള്ള വഴി നേരേ അങ്ങാടിയിലേയ്ക്കാണ്.

തെക്കുംകൂർ രാജാക്കന്മാർ തങ്ങളുടെ പ്രജകളിലെ വിവിധ മതവിഭാഗങ്ങളുടെ വിശ്വാസആചാരങ്ങളിൽ വേർതിരിവ് പുലർത്താതെ എല്ലാവരോടും അനുഭാവത്തോടെ പെരുമാറിയിരുന്നതു കൂടാതെ മതവിജ്ഞാനത്തിലും ആഴത്തിൽ അറിവുള്ളവരായിരുന്നു എന്നു തെളിയിക്കുന്ന നിരവധി അവസരങ്ങളുണ്ട്. ധിഷണാശാലിയായ ഒരു തെക്കുംകൂർ രാജാവ് തികഞ്ഞ യുക്തിബോധത്തോടെ ഒരു മതപുരോഹിതന്റെ ചോദ്യത്തിന് മറുപടി കൊടുത്ത സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എ.ഡി. 1599ലെ ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസിന് മുന്നോടിയായുള്ള പള്ളി സന്ദർശനങ്ങളുടെ ഭാഗമായി ഗോവയിലെ പോർച്ചുഗീസ് ആർച്ച് ബിഷപ്പ് അലക്‌സിസ് ഡി മെനേസിസ് ചങ്ങനാശ്ശേരിയിലും എത്തിച്ചേർന്നു. അദ്ദേഹം പള്ളിയിൽവന്ന് ആചാരകാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി.


സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വാസം. രാജാവ് വെച്ചുകൊടുത്ത ആദ്യത്തെ പള്ളി തെക്കുവടക്കു ദിശയിൽ തടിയിൽ നിർമ്മിച്ചതായിരുന്നുവത്രെ. അതു പൊളിച്ചുമാറ്റിയിട്ട് പിന്നീട് പണിതതാണ് സിറിയൻ കേരള മിശ്ര മാതൃകയിൽ ഇന്നു കാണുന്ന പഴയ പള്ളി.


കേരളത്തിലെ പുരാതന മാർത്തോമാ നസ്രാണികൾ പൗരസ്ത്യ സുറിയാനി മതനേതൃത്വത്തിന്റെ കീഴിൽ കേരളീയമായ ആചാരങ്ങൾ പാലിച്ചുകഴിയുന്നത് പോർച്ചുഗീസ് കത്തോലിക്ക മതപ്രചാരകർക്ക് അക്കാലത്ത് ദഹിച്ചിരുന്നില്ല. പോർച്ചുഗലിലെ മാനുവൽ രാജാവിന്റെ നിർദ്ദേശപ്രകാരം കേരളത്തിലെത്തിയ അലക്‌സിസ് ഡി മെനസിസ് കേരളത്തിലെ ക്രൈസ്തവസമൂഹം ഒന്നാകെ പരമ്പരാഗതമായ സുറിയാനിരീതികളെ കൈവിട്ട് പുതുതായി നിശ്ചയിക്കപ്പെട്ട ലത്തീൻ രീതികളെ സ്വീകരിക്കണമെന്നും പോപ്പിന്റെ കീഴിൽ വരണമെന്നും ശഠിച്ചു. ആദ്യമേ തന്നെ ഒരു വിഭാഗത്തിന് ഇതിനോട് എതിർപ്പുണ്ടായി. ക്രമേണ മെനസിസിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്നിങ്ങനെ നസ്രാണിസമൂഹം രണ്ടു തട്ടിലായി. തന്റെ സഭാനിലപാടുകൾ പ്രാവർത്തികമാക്കുന്നതിനും അതിന് പിന്തുണ നേടിയെടുക്കുന്നതിനുമായി അദ്ദേഹം നിരവധി ക്രൈസ്തവദേവാലയങ്ങൾ സന്ദർശിച്ചു. അതിന്റെ ഭാഗമായാണ് ചങ്ങനാശ്ശേരിയിൽ എത്തിയിരിക്കുന്നത്.

ബിഷപ്പിനെ എതിർക്കുന്ന വിഭാഗക്കാർ അദ്ദേഹത്തെ പള്ളിയിൽനിന്ന് പുറത്താക്കണമെന്ന് വാശിപിടിച്ചു. മറുഭാഗം ബിഷപ്പിനെ പിന്തുണച്ചും. കലഹം മുറുകി കയ്യാങ്കളിയുടെ വക്കിലെത്തി. ചങ്ങനാശ്ശേരിയിലെ സംഘർഷങ്ങൾ കേട്ടറിഞ്ഞ തെക്കുംകൂർ രാജാവ് കോട്ടയത്തുനിന്ന് വഞ്ചിയാത്ര ചെയ്ത് പെട്ടെന്നുതന്നെ ചങ്ങനാശ്ശേരിയിൽ. രാജാവെത്തിയതറിഞ്ഞ് പൊടുന്നനെ കോലാഹലങ്ങൾ കെട്ടടങ്ങി. സ്വർണ്ണക്കരയുള്ള ഉടയാടകളും വൈരക്കല്ലുവച്ച കടുക്കനും ധരിച്ച

അതീവതേജസ്വിയായ ഒരു യുവാവായിരുന്നു ഈ രാജാവ് എന്നാണ് പോർച്ചുഗീസ്‌കാരനായ അൻറോണിയോ ഗുവയേ തന്റെ ജൊർണാദോ എന്ന വിഖ്യാതഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആർച്ചു ബിഷപ് സഞ്ചരിച്ച സ്ഥലങ്ങളിൽ സംഭവിച്ചതൊക്കെയും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ചങ്ങനാശ്ശേരിയിൽ എത്തിച്ചേർന്ന രാജാവ് ബിഷപ്പിനോട് ആദരവോടെ പെരുമാറി. അനന്തരം പ്രദേശത്തെ ക്രൈസ്തവർക്ക് ചില ആജ്ഞകൾ നൽകി. സഭാ മേലധ്യക്ഷന്മാരെ ധിക്കരിക്കരുതെന്ന് കല്പിച്ചു. തന്റെ പ്രജകളിലെ ക്രിസ്തുമത അനുയായികളിൽ ആരെങ്കിലും മതാനുഷ്ഠാനത്തിൽ വീഴ്ച വരുത്തിയാൽ വേണ്ടതായ ശിക്ഷ നൽകുവാൻ ബിഷപ്പിന് അധികാരമുണ്ടെന്ന് അറിയിച്ചു. പിന്നീട് ബിഷപ്പിന്റെ പ്രസംഗം മുഴുവനും സവിസ്തരം കേട്ടിരുന്നു രാജാവും അനുചരരും.


തെക്കുംകൂർ രാജാക്കന്മാർ ചങ്ങനാശ്ശേരി ആസ്ഥാനമാക്കുന്ന കാലത്തുതന്നെ കുട്ടനാടിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ചെമ്പകശ്ശേരിക്ക് സിദ്ധിച്ചു കഴിഞ്ഞിരുന്നു. എന്നാൽ പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം പ്രദേശങ്ങൾ തെക്കുംകൂറിന്റെ അധികാരപരിധിയിൽ തന്നെ തുടർന്നു. ഈ പ്രദേശങ്ങളിലെ ഭരണത്തിനായി ഒരു ആസ്ഥാനം പുളിങ്കുന്നിൽ സ്ഥാപിക്കപ്പെട്ടതും അക്കാലത്തു തന്നെയാണ്.


ക്രൈസ്തവവിശ്വാസി അല്ലാത്ത ഒരു നാടുവാഴി ക്രൈസ്തവവിശ്വാസത്തിന്റെ തനിമ നിലനിർത്തുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി മെനസിസിനെ അത്ഭുതസ്തബ്ധനാക്കി. തുടർന്ന് വച്ച് ബിഷപ്പും രാജാവും തമ്മിൽ ക്രിസ്തുമതത്തിന്റെ അന്തസാരത്തെ കുറിച്ച് ചർച്ചയുണ്ടായി. ബൈബിളിലും ദൈവശാസ്ത്രത്തിലും രാജാവിനുള്ള അപാരമായ ജ്ഞാനം മനസിലാക്കിയ ബിഷപ്പ് മെനസിസ് ചോദിച്ചു. 'അങ്ങ് ക്രൈസ്തവധർമ്മത്തിൽ കാണിക്കുന്ന ഈ ശുഷ്‌കാന്തി കണ്ടതുകൊണ്ട് ചോദിക്കുകയാണ്. മിഥ്യാദേവന്മാരെ പൂജിക്കാതെ ക്രിസ്തുവിന്റെ രക്ഷാകരമാർഗ്ഗം താങ്കൾക്ക് സ്വീകരിച്ചുകൂടേ...?'

വേദാന്തിയും സർവ്വമതസാരം ഗ്രഹിച്ചവനുമായിരുന്ന രാജാവ് ഉടൻതന്നെ മറുപടിയും നൽകി,- 'ഈശ്വരനിശ്ചയം അങ്ങനെയായിരുന്നെങ്കിൽ ഞാൻ ജന്മനാൽ തന്നെ ക്രിസ്ത്യാനിയായിരുന്നേനേ.'

ഇങ്ങനെ ഉത്തരം നൽകിയ ശേഷം വൈകാതെതന്നെ രാജാവ് കോട്ടയ്ക്കകത്തെ നീരാഴിക്കൊട്ടാരത്തിലേയ്ക്ക് തിരിച്ചെഴുന്നെള്ളി.

വ്യത്യസ്തമായ മതവിശ്വാസങ്ങൾ ദൈവത്തെ ഏതു തരത്തിൽ ആരാധിക്കണം എന്നതിനുള്ള മാർഗ്ഗങ്ങൾ മാത്രമാണെന്നിരിക്കേ ഒരാളുടെ മതം എന്തായിരിക്കണം എന്നത് സാധാരണമായും അയാളുടെ പിറവികൊണ്ട് നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നും അത് ദൈവനിശ്ചയമായതിനാൽ പിറവിയാൽ വന്നു ചേർന്ന മതം ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കുക എന്നത് ദൈവനിശ്ചയത്തിന് എതിരായി വരും എന്ന യുക്തിയാണ് ഈ ഒരൊറ്റ വാചകത്തിലൂടെ ബുദ്ധിമാനായ ഈ രാജാവ് ഉന്നയിച്ചത്. ഈ മറുപടിക്കു മുന്നിൽ മിഴിച്ചിരിക്കാനേ ബിഷപ്പിന് സാധിച്ചിരുന്നുള്ളൂ.

മെനേസിസ് വന്നു പോയിട്ട് ഒരു നൂറ്റാണ്ടിന് ശേഷം AD 1705ൽ കേരളത്തിലെ സുറിയാനി ക്രൈസ്തവർക്കിടയിലുണ്ടായിരുന്ന വിഭാഗീയത പരിഹരിക്കാനെത്തിയ മാർ ഗബ്രിയേൽ എന്ന ബാബിലോണിയൻ മെത്രാൻ കൊല്ലത്തു നിന്ന് 1708ൽ എത്തി ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രോപ്പോലീത്തൻ പള്ളിയിൽ മേൽപ്പട്ട സ്ഥാനമേറ്റു ഇവിടെ തന്നെ താമസിച്ചിരുന്നു. സഭാഭിന്നതകൾ മൂർച്ഛിച്ചിരുന്ന അക്കാലത്ത് നെസ്‌തോറിയൻ ആശയഗതിക്കാരനാണ് ഈ മെത്രാൻ എന്ന് എതിരാളികൾ ആക്ഷേപമുയർത്തിയതോടെ പള്ളി വിട്ടു പോകാൻ നിർബന്ധിതനായ അദ്ദേഹത്തെ തെക്കുംകൂർ രാജാവായ ഉദയമാർത്താണ്ഡവർമ്മ ഇടപെട്ട് കോട്ടയത്തേക്ക് കൊണ്ടുവന്നതോടെ കോട്ടയം ചെറിയപള്ളിയിൽ മേൽപ്പട്ടക്കാരനായി നിയോഗിക്കപ്പെട്ടു. മാർ ഗബ്രിയേൽ മെത്രാൻ തന്റെ ചങ്ങനാശ്ശേരി വാസക്കാലത്ത് അങ്ങാടിയോടു ചേർന്നുള്ള വസതിയിലാണ് താമസിച്ചിരുന്നത്. ആ വീടിരുന്ന സ്ഥലം ഇന്നും മെത്രാൻപറമ്പ് എന്നാണ് അറിയപ്പെടുന്നത്.


അഭയാർത്ഥിയായി എത്തിയ പരപ്പനാട്ടുരാജവംശത്തിലെ ഇഞ്ഞാഞ്ഞിത്തമ്പുരാട്ടിയുടെ പിന്മുറക്കാർക്കായി തിരുവിതാംകൂർ രാജ്ഞി പണിതു കൊടുത്തതാണ് ഇന്നത്തെ ലക്ഷ്മീപുരത്തു കൊട്ടാരം. ചങ്ങനാശ്ശേരിയുടെ ഭരണചരിത്രത്തിൽ തെക്കുംകൂർ രാജവംശത്തിന് മാത്രമാണ് പ്രാധാന്യമുള്ളത്.


തെക്കുംകൂർ രാജാക്കന്മാർ ചങ്ങനാശ്ശേരി ആസ്ഥാനമാക്കുന്ന കാലത്തുതന്നെ കുട്ടനാടിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ചെമ്പകശ്ശേരിക്ക് സിദ്ധിച്ചു കഴിഞ്ഞിരുന്നു. എന്നാൽ പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം പ്രദേശങ്ങൾ തെക്കുംകൂറിന്റെ അധികാരപരിധിയിൽ തന്നെ തുടർന്നു. ഈ പ്രദേശങ്ങളിലെ ഭരണത്തിനായി ഒരു ആസ്ഥാനം പുളിങ്കുന്നിൽ സ്ഥാപിക്കപ്പെട്ടതും അക്കാലത്തു തന്നെയാണ്. തെക്കുംകൂറിലെ ഒരു റാണിയാണ് ആദ്യകാലത്ത് അവിടെ അധികാരം കൈയ്യാളിയിരുന്നത്. പിൽക്കാലത്ത് ആ പ്രദേശം വടക്കുംകൂറിലെ റാണിക്ക് സിദ്ധിക്കുകയും ചെയ്തു. ചെമ്പകശ്ശേരി രാജാവിന്റെ രാജദാരമായിരുന്ന കൈപ്പുഴ റാണി എന്ന അവസാനത്തെ വടക്കുംകൂർ റാണി മാർത്താണ്ഡവർമ്മയുടെ ആക്രമണകാലത്ത് പുളിങ്കുന്ന് ഉപേക്ഷിച്ച് ജന്മദേശത്തേക്ക് മടങ്ങുകയാണുണ്ടായത്. ചങ്ങനാശ്ശേരിക്ക് പടിഞ്ഞാറ് കിടങ്ങറ, പുളിങ്കുന്ന് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ചെറുവള്ളി ഭഗവതിയെ കുടിയിരുത്തിയ ഇടങ്ങൾ തെക്കുംകൂറിനുണ്ടായിരുന്നു.

ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രവിശ്യാഭരണം ഓരോ കാലത്തും ഇളയരാജാക്കന്മാരുടെ ചുമതലയിലായിരുന്നു. മാർത്താണ്ഡവർമ്മയും രാമയ്യൻ ദളവയും ഗൂഢാലോചന നടത്തി വധിച്ച തെക്കുംകൂറിലെ ഇളയരാജാവായിരുന്ന അപ്പൻ തമ്പുരാൻ ചങ്ങനാശ്ശേരിയുടെ ഭരണാധികാരി ആയിരുന്നു. നെടുങ്കുന്നത്തെ വാഴുവേലിൽ തറവാട്ടിലെ ഒരു അമ്മച്ചിയെയാണ് അപ്പൻതമ്പുരാൻ പുടവ കൊടുത്ത് പാണിഗ്രഹണം ചെയ്തത്. യുദ്ധകാലത്തെ അപ്പൻ തമ്പുരാന്റെ ദുരൂഹമരണത്തിന്റെ ഉത്തരവാദിത്തം തെക്കുംകൂർ രാജാവിൽ കെട്ടിവച്ച മാർത്താണ്ഡവർമ്മ ചങ്ങനാശ്ശേരി ആക്രമിച്ച കാലത്ത് അപ്പൻ തമ്പുരാന്റെ ശേഷക്കാരെ ഉപദ്രവിച്ചില്ല എന്നു മാത്രമല്ല പിൽക്കാലത്ത് സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തു. ശത്രുക്കൾ ചെയ്ത ചതിയുടെ കഥ അറിയാതെ പോയ അവർ പിൽക്കാലത്ത് തിരുവിതാംകൂറിന്റെ വിശ്വസ്തരായി തുടർന്നു എന്നതാണ് വിരോധാഭാസം! പിൽക്കാലത്തും ചിറപ്പുറത്തു മാളികയും ചിത്രക്കുളവും ഉൾപ്പെടെ പുഴവാതിൽ നിരവധി പൂർവ്വിക സ്വത്തുക്കൾ ഈ കുടുംബക്കാരുടെ ഉടമസ്ഥതയിൽ തുടർന്നു. എന്നാൽ തെക്കുംകൂറിന്റെ അന്ത്യത്തോടെ നീരാഴിക്കൊട്ടാരം ശൂന്യമായി. സാമൂതിരിയുടെ ആശ്രിതരായി കോഴിക്കോട്ട് താമസിച്ചിരുന്ന ശേഷിച്ച തെക്കുംകൂർ രാജകുടുംബത്തെ സാമൂതിരിയുടെ ആത്മാഹൂതിക്കു ശേഷം കാർത്തിക തിരുനാൾ ധർമ്മരാജാവ് തിരികെ വിളിച്ച് നീരാഴിക്കൊട്ടാരത്തിൽ കഴിയാനനുവദിച്ചുവെങ്കിലും ഹൈദരാലിയുടെ ആക്രമണം ഭയന്ന് തിരുവിതാംകൂറിൽ അഭയം തേടിയ പരപ്പനാട്ടുരാജവംശത്തിലെ ഇഞ്ഞാഞ്ഞി തമ്പുരാട്ടിയെയും മക്കളെയും പാർപ്പിക്കുന്നതിനായി തെക്കുംകൂർ കുടുംബത്തെ വെട്ടിക്കവലയിലേക്ക് മാറ്റി. പിന്നീട് നട്ടാശ്ശേരിയിൽ നാലുകെട്ടും എട്ടുകെട്ടുമൊക്കെ പണിതു കൊടുത്ത് അടിത്തൂണും നൽകി തെക്കുംകൂറിനെ പുനരധിവസിപ്പിച്ചു. തെക്കുംകൂർ രാജകുടുംബത്തിന്റെ പിന്മുറക്കാരും അവിടെത്തന്നെ ഇന്നും താമസിച്ചുവരുന്നു.


ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രവിശ്യാഭരണം ഓരോ കാലത്തും ഇളയരാജാക്കന്മാരുടെ ചുമതലയിലായിരുന്നു. മാർത്താണ്ഡവർമ്മയും രാമയ്യൻ ദളവയും ഗൂഢാലോചന നടത്തി വധിച്ച തെക്കുംകൂറിലെ ഇളയരാജാവായിരുന്ന അപ്പൻ തമ്പുരാൻ ചങ്ങനാശ്ശേരിയുടെ ഭരണാധികാരി ആയിരുന്നു.


അഭയാർത്ഥിയായി എത്തിയ പരപ്പനാട്ടുരാജവംശത്തിലെ ഇഞ്ഞാഞ്ഞിത്തമ്പുരാട്ടിയുടെ പിന്മുറക്കാർക്കായി തിരുവിതാംകൂർ രാജ്ഞി പണിതു കൊടുത്തതാണ് ഇന്നത്തെ ലക്ഷ്മീപുരത്തു കൊട്ടാരം. ചങ്ങനാശ്ശേരിയുടെ ഭരണചരിത്രത്തിൽ തെക്കുംകൂർ രാജവംശത്തിന് മാത്രമാണ് പ്രാധാന്യമുള്ളത്. സ്വന്തം കൊട്ടാരത്തിൽ അഭയാർത്ഥികളായി കഴിയുകയും മറ്റൊരു കൂട്ടർക്കുവേണ്ടി ഇറങ്ങിക്കൊടുക്കുകയും ചുറ്റിത്തിരിയുകയും ചെയ്യേണ്ടി വന്ന ഗതികേട് തെക്കുംകൂർ രാജവംശം മാത്രമേ ചരിത്രത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവുകയുള്ളൂ. ചങ്ങനാശ്ശേരി ആസ്ഥാനമാക്കുന്ന കാലത്തുതന്നെ കുട്ടനാടിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ചെമ്പകശ്ശേരിക്ക് സിദ്ധിച്ചു കഴിഞ്ഞിരുന്നു. എന്നാൽ പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം പ്രദേശങ്ങൾ തെക്കുംകൂറിന്റെ അധികാരപരിധിയിൽ തന്നെ തുടർന്നു. ഈ പ്രദേശങ്ങളിലെ ഭരണത്തിനായി ഒരു ആസ്ഥാനം പുളിങ്കുന്നിൽ സ്ഥാപിക്കപ്പെട്ടതും അക്കാലത്തു തന്നെയാണ്. തെക്കുംകൂറിലെ ഒരു റാണിയാണ് ആദ്യകാലത്ത് അവിടെ അധികാരം കൈയ്യാളിയിരുന്നത്. പിൽക്കാലത്ത് ആ പ്രദേശം വടക്കുംകൂറിലെ റാണിക്ക് സിദ്ധിക്കുകയും ചെയ്തു. ചെമ്പകശ്ശേരി രാജാവിന്റെ രാജദാരമായിരുന്ന കൈപ്പുഴ റാണി എന്ന അവസാനത്തെ വടക്കുംകൂർ റാണി മാർത്താണ്ഡവർമ്മയുടെ ആക്രമണകാലത്ത് പുളിങ്കുന്ന് ഉപേക്ഷിച്ച് ജന്മദേശത്തേക്ക് മടങ്ങുകയാണുണ്ടായത്. ചങ്ങനാശ്ശേരിക്ക് പടിഞ്ഞാറ് കിടങ്ങറ, പുളിങ്കുന്ന് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ചെറുവള്ളി ഭഗവതിയെ കുടിയിരുത്തിയ ഇടങ്ങൾ തെക്കുംകൂറിനുണ്ടായിരുന്നു.

Thanks for reading Historica! Subscribe for free to receive new posts and support my work.