Mar 10 • 15M

ചങ്ങനാശ്ശേരിയുടെ വികാസ പരിണാമ ചരിത്രം (ഭാഗം 1)

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 12

 
1.0×
0:00
-14:55
Open in playerListen on);
History For Everyone
Episode details
Comments

ന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭദിശയിൽ വെമ്പൊലിനാട്ടിൽ നിന്ന് വേർപെട്ട് തെക്കുംകൂർ രാജ്യം സ്വതന്ത്രപദവിയെ പ്രാപിക്കുമ്പോൾ വെന്നിമലയും മണികണ്ഠപുരവും യഥാക്രമം ആസ്ഥാനങ്ങളായിരുന്നെങ്കിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ആസ്ഥാനങ്ങൾ കായലിനോടും നദിയോടും സാമീപ്യമുള്ള ചങ്ങനാശ്ശേരിയിലേക്കും കോട്ടയത്തേക്കും മാറ്റി സ്ഥാപിക്കുന്നതായാണ് കാണാൻ കഴിയുന്നത്. തെക്കുംകൂർ രാജവാഴ്ച ആരംഭിക്കുന്നതിനും മുമ്പുതന്നെ വികാസം പ്രാപിച്ച ജനവാസമേഖലയും വാണിജ്യപ്രാധാന്യമുള്ള അങ്ങാടികളും ഈ രണ്ടു പ്രദേശങ്ങളെയും പ്രാധാന്യമുള്ളതാക്കിയിരുന്നു. ഈ പ്രദേശങ്ങളെ ആസ്ഥാനമായി തെരഞ്ഞെടുക്കുന്നതിന് മുമ്പുതന്നെ തെക്കുംകൂർ രാജാക്കന്മാരുടെ സവിശേഷ ശ്രദ്ധയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട് എന്നതിനും ദൃഷ്ടാന്തങ്ങൾ ഏറെയുണ്ട്.

മണികണ്ഠപുരത്തു നിന്ന് തലസ്ഥാനം മാറ്റിയത് ചങ്ങനാശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കുമായിരുന്നു. എന്നാൽ ചങ്ങനാശ്ശേരിയിലേക്ക് സ്ഥാനമാറ്റമുണ്ടായപ്പോൾ മണികണ്ഠപുരത്തിന് പ്രസക്തി നഷ്ടപ്പെട്ടതു പോലെ കോട്ടയത്തേക്കുള്ള സ്ഥാനമാറ്റത്തിലൂടെ ചങ്ങനാശ്ശേരി അപ്രസക്തമായി മാറിയില്ല, മറിച്ച് തെക്കുംകൂറിലെ എക്കാലത്തെയും മികച്ച പട്ടണമായും തന്ത്രപ്രധാനമായ സ്ഥാനമായും അതു തുടർന്നു. 1749-ലെ തെക്കുംകൂറിന്റെ അസ്തമയകാലത്തും രാജവംശത്തിന്റെ സജീവസാന്നിധ്യം ചങ്ങനാശ്ശേരിയിലുണ്ടായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടിൽ കൊടൂരാറിന്റെ തീരത്ത് ഇരവിനല്ലൂർ ആരംഭിച്ച കാലത്തു തന്നെ കൊടൂരാറിന്റെ തെക്കൻ ശാഖ കടന്നുവരുന്ന തെങ്ങണാലിൽ മറ്റൊരു അങ്ങാടി ഉദയം ചെയ്തിരുന്നു. ഈ രണ്ടു വ്യാപാരകേന്ദ്രങ്ങൾക്കിടയിൽ കൊടൂരാറ്റിലൂടെ ചരക്കുനീക്കവുമുണ്ടായിരുന്നു.


തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ക്ഷേത്രം എ.ഡി. 1125ൽ വെന്നിമലയിൽ ഇരുന്നരുളിയ തെക്കുംകൂറിലെ രണ്ടാമത്തെ രാജാവായ കോതവർമ്മ-വീരകേരളവർമ്മയാണ് സ്ഥാപിച്ചതെന്ന് ശിലാലിഖിതമുണ്ട്.


തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ക്ഷേത്രം എ.ഡി. 1125ൽ വെന്നിമലയിൽ ഇരുന്നരുളിയ തെക്കുംകൂറിലെ രണ്ടാമത്തെ രാജാവായ കോതവർമ്മ-വീരകേരളവർമ്മയാണ് സ്ഥാപിച്ചതെന്ന് ശിലാലിഖിതമുണ്ട്. നിരണത്തു നിന്നു പിരിഞ്ഞു വന്ന നസ്രാണികൾക്കായി തെക്കുംകൂർ രാജാവ് അതേ നൂറ്റാണ്ടിൽ തന്നെ പള്ളി സ്ഥാപിച്ചു നൽകി എന്നാണ് സെൻറ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് വിശ്വസിച്ചു വരുന്നത്. തെക്കുംകൂറിന്റെ ആധിപത്യത്തിനു മുമ്പ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആസ്ഥാനമായിരുന്ന നൻറുഴൈനാടിന്റെ അതിർത്തിയിലായിരുന്നു. വടക്ക് മുഞ്ഞുനാടും തെക്ക് തിരുവാറ്റുവായ്‌നാടും കിഴക്ക് നൻറുഴൈനാടും ചങ്ങനാശ്ശേരിയുടെ അതിരു തീർത്തിരുന്നു.

തിരുവല്ലാ ബ്രാഹ്‌മണ ഗ്രാമത്തിന്റെ ഉപഗ്രാമങ്ങളായ പെരുന്നയും വാഴപ്പള്ളിയും ചങ്ങനാശ്ശേരിയോടു ചേർന്നു കിടന്നു. അതുകൊണ്ടു തന്നെ ചങ്ങനാശ്ശേരി എന്ന് പഴയ കാലത്തു വിവക്ഷിച്ചിരുന്ന പുഴവാതും പരിസര പ്രദേശങ്ങളും പെരുമാൾ വാഴ്ചക്കാലത്ത് ഏതു ദേശാധികാരത്തിലായിരുന്നു എന്നു തീർത്തുപറയാൻ സാധിക്കുന്നില്ല. എന്നാൽ പുറംചേരിയായിരുന്നു എന്നും ബൗദ്ധസ്വാധീനം നിലനിന്നിരുന്നു എന്നും സ്ഥലനാമത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ബൗദ്ധരുടെ പര്യായമാണ് ചങ്ങനാർ എന്നതുകൊണ്ടും ബ്രാഹ്‌മണ ഇതര ജനവിഭാഗങ്ങളുടെ വാസസ്ഥലമാണ് ചേരി എന്നതുകൊണ്ടും ചങ്ങനാശ്ശേരിയുടെ ചരിത്രപരമായ സ്ഥാനം വ്യക്തമാകുന്നുണ്ട്. മേൽപ്പറഞ്ഞ ചാത്തവട്ടം ക്ഷേത്രം മുൻ കാലത്ത് ഒരു ബുദ്ധവിഹാരമായിരുന്നു എന്നു ചില ചരിത്രപരാമർശങ്ങളുണ്ട്. പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണു എന്നീ ക്ഷേത്രങ്ങളിലെ ശിലാലിഖിതങ്ങളിലും രാജശേഖരപ്പെരുമാളുടെ ഭരണകാലത്തെ വാഴപ്പള്ളിശാസനത്തിലും പരാമർശിക്കുന്ന വിവരങ്ങളിൽനിന്ന് ചങ്ങനാശ്ശേരിയുടെ ചരിത്രത്തിലേക്ക് വഴി തുറക്കാവുന്ന നിരവധി വിവരങ്ങളുണ്ട്.

പെരുമാൾ വാഴ്ചക്കാലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള സാമൂഹ്യക്രമങ്ങളെ കുറിച്ച് ഉൾക്കാഴ്ച്ച നൽകുന്ന ശാസനങ്ങളും ശിലാരേഖകളും കേരളത്തിൽ പലയിടങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരിക്ക് സമീപമുള്ള വാഴപ്പള്ളി, തൃക്കൊടിത്താനം, പെരുന്ന എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ശിലാലിഖിതങ്ങൾ അതിൽ ഏറെ പ്രാധാന്യമുള്ളവയാണ്.


വാഴപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ഒരു നമ്പൂതിരിയില്ലത്തിൽ നിന്നും കണ്ടെടുത്ത ചെമ്പുതകിടിന്റെ ഇരുവശത്തുമായി രേഖപ്പെടുത്തിയതാണ് വാഴപ്പള്ളി ശാസനം. ആദ്യത്തെ പെരുമാളായ രാജശേഖരവർമ്മന്റെ ഭരണകാലത്ത് തിരുവാറ്റുവായ്‌നാട്ടിലെ പതിനെട്ടു മാടമ്പികളും വാഴപ്പളളിയിലെ ഊരാണ്മക്കാരും ചേർന്ന് ക്ഷേത്രഭരണ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.


വാഴപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ഒരു നമ്പൂതിരിയില്ലത്തിൽ നിന്നും കണ്ടെടുത്ത ചെമ്പുതകിടിന്റെ ഇരുവശത്തുമായി രേഖപ്പെടുത്തിയതാണ് വാഴപ്പള്ളി ശാസനം. ആദ്യത്തെ പെരുമാളായ രാജശേഖരവർമ്മന്റെ ഭരണകാലത്ത് തിരുവാറ്റുവായ്‌നാട്ടിലെ പതിനെട്ടു മാടമ്പികളും വാഴപ്പളളിയിലെ ഊരാണ്മക്കാരും ചേർന്ന് ക്ഷേത്രഭരണ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം. അന്നു ചേരനാട്ടിലാകെ പ്രചാരത്തിലിരുന്ന ദീനാരം എന്ന റോമൻ നാണയത്തെ കുറിച്ച് ഇതിൽ പരാമർശമുണ്ട്. തിരുവാറ്റുവായ് ക്ഷേത്രത്തിലെ മുട്ടാബലി മുടക്കുന്നവർ പെരുമാൾക്ക് നൂറു ദീനാരം പിഴയൊടുക്കണം എന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

മലയാളഭാഷ ആദ്യമായി ലിഖിതപ്പെടുത്തിയ രേഖയായിട്ടാണ് വാഴപ്പള്ളിശാസനത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഓം നമശ്ശിവായ എന്ന മന്ത്രത്തോടെയാണ് ലിഖിതം ആരംഭിക്കുന്നത്. ഗ്രന്ഥലിപിയും വട്ടെഴുത്തും ഇടകലർത്തായാണ് ഇതിലെ എഴുത്ത്.

തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ അധിഷ്ഠാനത്തോട് ചേർന്നുള്ള വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങൾ ക്ഷേത്രാചാരങ്ങളും ഭരണകാര്യങ്ങളും വെളിപ്പെടുത്തുന്നതാണ്. ഭാസ്‌കര രവിവർമ്മ എന്ന പെരുമാളുടെ ഭരണകാലത്തേതാണിത്. ആയ്‌നാടുകളിൽ ഒന്നായ നൻറുഴൈനാടിന്റെ തലസ്ഥാനമായ തൃക്കൊടിത്താനത്ത് വേണാട്ടുരാജാവായ ഗോവർദ്ധന മാർത്താണ്ഡൻ അധികാരസ്ഥാനത്ത് കാണപ്പെടുന്നു. മറ്റൊരു വേണാട്ടരചനായ ശ്രീവല്ലഭൻ കോതയെ കുറിച്ചും ഇതിൽ പരാമർശമുണ്ട്.

പെരുന്ന സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിൽ കാണപ്പെടുന്ന നാലു ശിലാരേഖകൾ ഭാസ്‌കര രവിവർമ്മയുടെ ഭരണകാലത്തും അവസാനത്തെ ചേരപ്പെരുമാളായ രാമവർമ്മ കുലശേഖരന്റെ ഭരണകാലത്തും ലിഖിതപ്പെടുത്തിയിട്ടുള്ളതാണ്. എ.ഡി. 1079 ലെ ലിഖിതത്തിൽ മുഞ്ഞുനാടു വാഴുന്ന ആദിച്ചൻകോത വിട്ടു നൽകുന്ന ഭൂമിയിൽ ഞാവക്കാട്ട് എതിരൻ കവിരൻ കൃഷിയുടെ ചുമതലയേറ്റ് വിളവെടുത്ത നെല്ലുകൊണ്ട് ക്ഷേത്രത്തിലെ ഉത്സവടിയന്തിരങ്ങളും ഊട്ടും നടത്തണം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ്. ചങ്ങനാശ്ശേരിക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ നൻറുഴൈനാടിന്റെ സ്വാധീനം പത്താം ശതകത്തിൽ തന്നെ ഇല്ലാതാവുന്നതും ഇടക്കാലത്ത് വേണാടിന് അധികാരം സിദ്ധിക്കുന്നതും തിരുവാറ്റുവായ്‌നാടിനും മുഞ്ഞുനാടിനും പിൽക്കാലത്ത് സ്വാധീനമുണ്ടാകുന്നതും കാണാൻ കഴിയുന്നുണ്ട്. കോട്ടയം ആസ്ഥാനമായി ഭരിച്ച മുഞ്ഞുനാട്ടുരാജാവും ആശ്രിതനായ മീനച്ചിൽ ദേശത്തെ ഞാവക്കാട്ട് കൈമളും പെരുന്ന ക്ഷേത്രത്തിലെ ഉത്സവാദി-ഭരണകാര്യങ്ങളിൽ ഇടപെടുന്നത് ശ്രദ്ധേയമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഈ പ്രദേശങ്ങളൊക്കെത്തന്നെയും വെമ്പലനാട്ടിൽ ചേർക്കപ്പെടുന്നതോടെയാണ് ചങ്ങനാശ്ശേരിയും സമീപദേശങ്ങളും തെക്കുംകൂറിന്റെ ഭരണാധികാരത്തിൽ വരുന്നത് എന്നതും ചിന്തനീയമാണ്.


മലയാളഭാഷ ആദ്യമായി ലിഖിതപ്പെടുത്തിയ രേഖയായിട്ടാണ് വാഴപ്പള്ളിശാസനത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഓം നമശ്ശിവായ എന്ന മന്ത്രത്തോടെയാണ് ലിഖിതം ആരംഭിക്കുന്നത്. ഗ്രന്ഥലിപിയും വട്ടെഴുത്തും ഇടകലർത്തായാണ് ഇതിലെ എഴുത്ത്.


തെങ്ങണാലങ്ങാടി നിലവിലിരുന്ന കാലത്തായിരിക്കാം തങ്ങളുടെ ഭരണസീമയിൽ പെട്ട ചങ്ങനാശ്ശേരിയിൽ തെക്കുംകൂർ രാജവംശം കൂടുതലായി ശ്രദ്ധ വയ്ക്കുന്നത്. കച്ചവടക്കാരായ നസ്രാണികളുടെയും മുഹമ്മദീയരുടെയും ക്രമേണയുണ്ടായ കുടിയേറ്റത്തിലൂടെ വാണിജ്യരംഗം വികാസം പ്രാപിക്കുകയും പുഴവാതിന് പടിഞ്ഞാറായി പുതിയൊരു അങ്ങാടി രൂപപ്പെടുകയും ചെയ്തു. കച്ചവടത്തിന്റെ മേൽനോട്ടം നസ്രാണികളായ തരകൻമാർക്ക് സിദ്ധമായി. കരമാർഗ്ഗവും ചെറുതോടുകളിലൂടെയും അങ്ങാടിയിലെത്തുന്ന വാണിജ്യവിഭവങ്ങൾ കയറ്റിയിറക്കുന്നതിനും പണ്ടികശാലകളിൽ സൂക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് 'കടവുമൂപ്പൻ' സ്ഥാനം ഒരു മുസ്ലിം പ്രമാണിക്കാണ് തെക്കുംകൂർ രാജാവ് കൽപ്പിച്ചു നൽകിയത്. തെങ്ങനാൽ നിന്ന് ചരക്കുനീക്കം സാധ്യമാകും വിധം പുതിയൊരു ജലമാർഗ്ഗം പടിഞ്ഞാറേയ്ക്ക് വെട്ടിയുണ്ടാക്കിയതോടെ പുതിയതായി രൂപം കൊണ്ട അങ്ങാടിയുമായി തെങ്ങണാൽ ബന്ധിപ്പിക്കപ്പെട്ടു. എന്നാൽ കരമാർഗ്ഗമുള്ള ചരക്കുനീക്കം വിപുലമായതോടെ ക്രമേണ തെങ്ങണാലങ്ങാടിയുടെ പ്രാധാന്യം നഷ്‌പ്പെടുകയും പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ആ വ്യാപാരകേന്ദ്രം ചരിത്രത്തിൽനിന്ന് അന്തർധാനവും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ വിരചിതമായ ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന നാട്ടുവഴി തൃക്കൊടിത്താനത്തു നിന്ന് തെങ്ങണാൽ കടന്നാണ് മണികണ്ഠപുരത്തേക്ക് പോകുന്നതെങ്കിലും തെങ്ങണാലങ്ങാടിയെ കുറിച്ച് ഒരു വാക്കു പോലും പരാമർശിക്കാതെ പോകുന്നത് അതുകൊണ്ടാവാം.

ഇതേ അവസ്ഥ തന്നെയാണ് പുതുതായി രൂപം കൊണ്ട ചങ്ങനാശ്ശേരിയങ്ങാടിക്കും സംഭവിച്ചത്. തെക്കുംകൂർ രാജവാഴ്ചക്കാലത്ത് അഞ്ചു നൂറ്റാണ്ടോളം കായൽ കടന്ന് പുറക്കാട് തുറമുഖവുമായി വ്യാപാരബന്ധം നിലനിന്നിരുന്ന ഈ അങ്ങാടി തെക്കുംകൂറിന്റെ തകർച്ചയോടെ നാമാവശേഷമായി. തിരുവിതാംകൂർ ഭരണകാലത്ത് ആലപ്പുഴ തുറമുഖം വികാസം പ്രാപിച്ചതോടെ തലയോലപ്പറമ്പ്, ചങ്ങനാശ്ശേരി, അതിരമ്പുഴ എന്നീ സ്ഥലങ്ങളിൽ പുതിയതായി ചന്തകൾ ആരംഭിച്ചു. തിരുവിതാംകൂറിലെ അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്ത് 1805ൽ വേലുത്തമ്പി ദളവ പഴയ അങ്ങാടിയുടെ വടക്കുഭാഗത്തായി ചങ്ങനാശ്ശേരി ചന്ത സ്ഥാപിച്ചതിനെ തുടർന്ന് തെക്കുംകൂറിന്റെ കാലത്ത് ശബ്ദമുഖരിതമായിരുന്ന ആ പഴയ അങ്ങാടിയെ കുറിച്ചുള്ള ഓർമ്മകൾ ക്രമേണ ഏവരിലും നഷ്ടമായി കഴിഞ്ഞിരുന്നു.

അങ്ങാടിയുടെ സ്ഥാപനത്തെ തുടർന്നാവാം മണികണ്ഠപുരത്തെ പൂർണ്ണമായും ഉപേക്ഷിച്ച് തെക്കുംകൂർ ഇവിടേയ്ക്ക് ആസ്ഥാനം മാറ്റിയത്. പുഴവാതിലുള്ള ചങ്ങനാശ്ശേരി കാവിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായി നീരാഴിക്കൊട്ടാരമെന്ന കോവിലകം കേന്ദ്രീകരിച്ചാണ് തെക്കുംകൂർ ഭരണം തുടർന്നത്. കോട്ടയത്തുനിന്നും കായങ്കുളത്തു നിന്നും ആലപ്പുഴയിൽ നിന്നുമുള്ള ജലപാതകൾ സന്ധിക്കുന്ന നീരാഴിക്കെട്ട് എന്ന നെട്ടായത്തിന്റെ കിഴക്കേ കരയിലായിരുന്നു ഈ വാസസ്ഥലം. അങ്ങാടി ഈ ജലപാതയോട് ചേർന്നായിരുന്നു. നിരവധി യാത്രാവള്ളങ്ങൾക്ക് കയറിവരാനും കടന്നുപോകാനും പറ്റുന്നത്ര വിശാലമായിരുന്നു ഈ നീരാഴിക്കെട്ട്. പിൽക്കാലത്ത് ഭരണതലസ്ഥാനമായി മാറിയ കോട്ടയത്തുനിന്ന് തെക്കുംകൂർ രാജാക്കന്മാർ ജലമാർഗ്ഗം സഞ്ചരിച്ചിരുന്ന തോടുകളുടെ ശൃംഖല നീരാഴിക്കെട്ടിൽ വന്നാണ് സമാപിച്ചിരുന്നത്. ഭരണകാര്യങ്ങൾക്കായി വിവിധ കാലങ്ങളിലെ രാജാക്കന്മാരും ഇളമുറത്തമ്പുരാൻമാരും നിത്യേനയെന്നോണം ഈ ജലപാതയിലൂടെ സഞ്ചരിച്ചിരുന്നു.


ചങ്ങനാശ്ശേരിക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ നൻറുഴൈനാടിന്റെ സ്വാധീനം പത്താം ശതകത്തിൽ തന്നെ ഇല്ലാതാവുന്നതും ഇടക്കാലത്ത് വേണാടിന് അധികാരം സിദ്ധിക്കുന്നതും തിരുവാറ്റുവായ്‌നാടിനും മുഞ്ഞുനാടിനും പിൽക്കാലത്ത് സ്വാധീനമുണ്ടാകുന്നതും കാണാൻ കഴിയുന്നുണ്ട്. കോട്ടയം ആസ്ഥാനമായി ഭരിച്ച മുഞ്ഞുനാട്ടുരാജാവും ആശ്രിതനായ മീനച്ചിൽ ദേശത്തെ ഞാവക്കാട്ട് കൈമളും പെരുന്ന ക്ഷേത്രത്തിലെ ഉത്സവാദി-ഭരണകാര്യങ്ങളിൽ ഇടപെടുന്നത് ശ്രദ്ധേയമാണ്.


ചങ്ങനാശ്ശേരിയിൽ തങ്ങളുടെ ആസ്ഥാനത്തിന് ചുറ്റുമായി തെക്കുംകൂർ രാജവംശം ഒരു കോട്ട പണിതുയർത്തിയിരുന്നു. ആ കോട്ട പിൽക്കാലത്ത് തിരുവിതാംകൂറിന്റെ ആക്രമണത്തിലായിരിക്കാം തകർക്കപ്പെട്ടത്. ചങ്ങനാശ്ശേരിയിലെ നീരാഴിക്കൊട്ടാരത്തിൽ നാടു വാഴുന്ന രാജാവിന്റെ സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നില്ല എങ്കിലും ഒരു ഇളമുറത്തമ്പുരാനാണ് എക്കാലത്തും ചങ്ങനാശേരിയിൽ ഭരണകാര്യങ്ങൾക്കായി താമസിച്ചിരുന്നത്. തെക്കൻ പ്രവിശ്യയുടെ ഭരണം ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. ചിറപ്പുറത്തു മാളിക എന്നൊരു വസതി കൂടി പുഴവാതിൽ തന്നെ ഉണ്ടായിരുന്നു. ഇളയരാജാവിന്റെ വാസം മിക്കവാറും ഇവിടെ തന്നെയായിരുന്നു. ചിറപ്പുറത്തു മാളികയുടെ നിലവറയിൽ നിന്നും തുടങ്ങി പല ഭാഗങ്ങളിലേക്ക് രഹസ്യ തുരങ്കപ്പാതകൾ അക്കാലത്തുണ്ടായിരുന്നത്രേ!

തെക്കുംകൂർ രാജാവിന്റെ ഒരു മന്ത്രി ആയിരുന്ന കല്ലറയ്ക്കൽ തരകന്റെ സുന്ദരിയായ മകളുമായി ഒരു ഇളയമുറത്തമ്പുരാന് പ്രണയമുണ്ടാവുകയും തരകന്റെ അങ്ങാടിക്ക് സമീപമുള്ള വീട്ടിലേക്ക് രഹസ്യതുരങ്കപ്പാതയിലൂടെ സഞ്ചരിച്ച് ഈ തമ്പുരാൻ എത്തുകയും തരകന്റെ മകളുമായി രഹസ്യസമാഗമം ഉണ്ടാവുകയും ചെയ്ത ഒരു കഥ വാമൊഴിയായി നിലനിൽക്കുന്നു. എങ്ങനെയോ ഈ വിവരം കണ്ടുപിടിച്ച തരകൻ സ്വന്തം മകളെ കൊന്നുകളഞ്ഞുവത്രെ! തുരങ്കത്തിന്റെ മറ്റൊരു ഭാഗം ചിത്രക്കുളത്തിലേക്കാണ് എന്നാണ് പണ്ടുള്ളവർ പറഞ്ഞു കേട്ടു വരുന്നത്. ചങ്ങനാശ്ശേരി പട്ടണത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കുളിക്കുന്നതിനായി എ.ഡി. 1700 ൽ അന്നത്തെ തെക്കുംകൂർ രാജാവായ ഉദയമാർത്താണ്ഡവർമ്മ പണികഴിപ്പിച്ചതാണ് ചിത്രക്കുളം. പടിക്കെട്ടുകളോടു കൂടി വിശാലമായ ചിത്രക്കുളത്തിന്റെ മൂന്നു വശത്തുമായി കുളിപ്പുരകൾ ഉണ്ടായിരുന്നു. പടിഞ്ഞാറുള്ള കുളിപ്പുര രാജകുടുംബാംഗങ്ങൾക്ക് നീരാടാനുള്ളതായിരുന്നു. തെക്കു കിഴക്കേ മൂലയിൽ ജലശുദ്ധീകരണത്തിനായി ഒരു താന്നിമരമുള്ളത് ഇന്നും നിലനിൽക്കുന്നു. കുളത്തിന്റെ മദ്ധ്യത്തിലെത്തി നോക്കിയാൽ ചതുരാകൃതിയിലുള്ള കുളം വൃത്താകൃതിയാണെന്ന് തോന്നുമത്രെ. ചിത്രക്കുളം മാലിന്യക്കുളമായി ഇന്ന് നാശത്തെ നേരിടുന്നതാണ് കാണാനാവുന്നത്.

പുഴവാത് എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചുള്ള പഴയ ചങ്ങനാശ്ശേരി പട്ടണവും പഴയ കോട്ടയം പട്ടണവും തമ്മിൽ പല പ്രകാരത്തിലും സാമ്യമുണ്ട്. മന്ത്രവാദ കർമ്മങ്ങളിൽ അഗ്രഗണ്യരായിരുന്ന കുമാരമംഗലത്തു മനയൊഴികെ മറ്റൊരു ബ്രാഹ്‌മണകുടുംബവും പട്ടണത്തിനോട് ചേർന്ന് പണ്ടുണ്ടായിരുന്നല്ല. വാണിജ്യവുമായി ബന്ധപ്പെട്ട് സെമറ്റിക് ജനവിഭാഗങ്ങൾ കുടിയേറി തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്നു ഇവിടം.


പഴയ പള്ളി ജുമാ മസ്ജിദ്, സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, കാവിൽ ഭഗവതി ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ അടുത്തടുത്തായി കാണുന്നതു തന്നെ തെക്കുംകൂർ രാജാക്കന്മാരുടെ മതേതരസമീപനത്തിനും പ്രജാതാൽപര്യത്തിനും പ്രത്യക്ഷ ഉദാഹരണമാണ്. പഴയ കോട്ടയത്ത് താഴത്തങ്ങാടി ജുമാ മസ്ജിദും തളിയിൽ ക്ഷേത്രവും വലിയ പള്ളിയും ചെറിയപള്ളിയും കാണപ്പെടുന്നതും ഇതിനു സമാനമാണ്.


പഴയ പള്ളി ജുമാ മസ്ജിദ്, സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, കാവിൽ ഭഗവതി ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ അടുത്തടുത്തായി കാണുന്നതു തന്നെ തെക്കുംകൂർ രാജാക്കന്മാരുടെ മതേതരസമീപനത്തിനും പ്രജാതാൽപര്യത്തിനും പ്രത്യക്ഷ ഉദാഹരണമാണ്. പഴയ കോട്ടയത്ത് താഴത്തങ്ങാടി ജുമാ മസ്ജിദും തളിയിൽ ക്ഷേത്രവും വലിയ പള്ളിയും ചെറിയപള്ളിയും കാണപ്പെടുന്നതും ഇതിനു സമാനമാണ്. ചങ്ങനാശ്ശേരിയുടെ പ്രാദേശിക ഉത്സവമായ പുത്തൂർ പള്ളിയിലെ ചന്ദനക്കുട മഹോത്സവത്തിന് തുടക്കം കുറിച്ചത് തെക്കുംകൂർ രാജാവാണ്. എല്ലാ ആരാധനാലയങ്ങളിലും സ്വീകരണമേറ്റുവാങ്ങി നഗരപ്രദിക്ഷണം നടത്തുന്ന ഘോഷയാത്ര തെക്കുംകൂറിന്റെ പതനത്തോടെ നിലച്ചുപോയെങ്കിലും തിരുവിതാംകൂറിലെ അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്ത് പുനരാരംഭിച്ചത് ഇന്നും തുടരുന്നു.

പഴയ പള്ളി ജുമാ മസ്ജിദിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള കഥ ഇങ്ങനെയാണ്. ഒരിക്കൽ നീരാഴിക്കൊട്ടാരത്തിൽ നിന്ന് രാജകുമാരിയും തോഴിമാരും കുളിക്കാനായി കുളക്കരയിലേക്ക് പോകും വഴിക്ക് കുറ്റിക്കാട്ടിൽ മുഹമ്മദിയനെന്ന് വേഷത്തിൽ വ്യക്തമാകുന്ന ഒരു അജ്ഞാതൻ താപസനെ പോലെ ധ്യാനത്തിലിരിക്കുന്നതു കണ്ടു. വഴിമാറിത്തരാൻ ആജ്ഞാപിച്ചിട്ടും മറുപടിയില്ലാതെ അയാൾ ഇരിപ്പു തുടർന്നപ്പോൾ കുമാരി രാജസേവകരെ വിളിച്ചുവരുത്തി അയാളെ നീക്കം ചെയ്യാനാവശ്യപ്പെട്ടു. അവർ ശ്രമിച്ചിട്ടും ആ മനുഷ്യനെ നീക്കം ചെയ്യാനായില്ല എന്നു മാത്രമല്ല ഉണർത്താൻ പോലുമായില്ല. ഒരു ആനയെ കൊണ്ടുവന്ന് നീക്കാൻ ശ്രമിച്ചപ്പോൾ ആന തല താഴ്ത്തി തുമ്പിക്കൈ ഉയർത്തി നമസ്‌കരിച്ചുവത്രെ. ഈ വിവരങ്ങൾ കേട്ടറിഞ്ഞെത്തിയ രാജാവിന് ഈ വ്യക്തി ഒരു യോഗിവര്യനാണെന്ന് ബോധ്യപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ മുന്നിലെത്തി നമസ്‌കരിക്കുകയും കുമാരി ചെയ്ത അപരാധം പൊറുക്കുകയും വേണം എന്ന് അപേക്ഷിച്ചു. ആ സമയത്ത് ആ ദിവ്യൻ കണ്ണുതുറക്കുകയും ചെയ്തു. രാജാവിനെയും പരിവാരങ്ങളെയും ആശീർവദിച്ച് അനുഗ്രഹിച്ച ആ ദിവ്യൻ തനിക്ക് ഇവിടെ തന്നെ ഇരിക്കുന്നതിന് സൗകര്യമൊരുക്കി തന്നാൽ മതി എന്നാവശ്യപ്പെട്ടു. രാജാവ് അവിടെ ഒരു മുസ്ലിം പള്ളി പണിത് നൽകുകയും ഹാജി മീരാ ഒലിയുള്ള എന്നു പേരായ ആ സൂഫിവര്യൻ ആ പള്ളിയിൽ തന്നെ കഴിയുകയും സമാധിയായി അവിടെ തന്നെ കബറടങ്ങുകയും ചെയ്തു. പിൽക്കാലത്ത് അവിടെ ആചാര്യന്മാരായിരുന്ന രണ്ടു ഔലിയാക്കളും മരിച്ച് ഇവിടെ തന്നെ കബറടങ്ങിയിട്ടുണ്ട്. മൂവരുടെയും കബറിടത്തിങ്കൽ ധൂപപ്രാർത്ഥന നടത്തുന്നതിനായി നാനാജാതി മതസ്ഥർ എത്തിച്ചേരുന്ന തീർത്ഥാടനസ്ഥാനമാണ് ഈ പള്ളി.

തുടരും…