Mar 8 • 11M

വെമ്പൊലിനാട്ടിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങൾ (ഭാഗം 2)

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 11

 
1.0×
0:00
-10:38
Open in playerListen on);
History For Everyone
Episode details
Comments

സംയോജനത്തിനു മുമ്പുള്ള വെമ്പലനാട്ടിലെ പ്രധാന നദിയാണ് മൂവാറ്റുപുഴയാർ. അതിപുരാതന കാലം മുതൽ ഏറെ വാണിജ്യ പ്രാധാന്യം ഈ നദിക്കുണ്ട്. കോതമംഗലത്തു നിന്ന് ആറാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങൾ ലഭിച്ചത് കടൽ കടന്നുള്ള സുഗന്ധവ്യജ്ഞനവ്യാപാരത്തിൽ വെമ്പലനാട്ടിലെ അങ്ങാടികളും ഭാഗഭാക്കായിരുന്നു എന്നാണ്. എല്ലാ നദികളുടെയും പതനസ്ഥാനങ്ങളോട് ചേർന്ന് തുറമുഖപട്ടണങ്ങൾ കാണുക സാധാരണയാണ്. മൂവാറ്റുപുഴയാർ രണ്ടായി പിരിഞ്ഞ് ഒന്ന് ഇത്തിപ്പുഴയാറായി ചെമ്പിലും മറ്റൊന്ന് മുറിഞ്ഞപുഴയായി പൂത്തോട്ടയിലും വച്ച് വേമ്പനാട്ടുകായലിൽ ചേരുന്നു. വേമ്പനാട്ടുകായൽ ഉൾക്കടലായിരുന്ന കാലത്ത് ഈ നദീമുഖങ്ങൾ തുറമുഖത്തിന്റെ ഭാഗമായിരിക്കാം. പ്ലിനിയും പെരിപ്ലസിന്റെ രചയിതാവും സൂചിപ്പിക്കുന്ന സെമ്‌നെ എന്ന തുറമുഖം ചെമ്പിനടുത്തുള്ള ചെമ്മനാകരി ആകാനുള്ള സാധ്യത ഏറെയാണ്.

പഴയ വെമ്പൊലിനാടിന്റെ വടക്കുള്ള കാൽക്കരെനാടും കരുനാടുമാണ് വെമ്പൊലിനാടിനോട് ചേർന്നതെങ്കിൽ തെക്കുള്ള മുഞ്ഞുനാടും നൻറുഴൈനാടും തിരുവാറ്റുവായ്‌നാടും ചേർന്നാണ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെമ്പൊലിനാട് പൂർണ്ണാകാരം പ്രാപിച്ചത്.

വെമ്പൊലിനാടിനോട് തൊട്ടുചേർന്നു കിടക്കുന്ന തെക്കുഭാഗത്തെ രാജ്യമായിരുന്നു മുഞ്ഞുനാട്. ഏറ്റുമാനൂർ മുതൽ ചങ്ങനാശ്ശേരി വരെയും കാഞ്ഞിരപ്പള്ളി മുതൽ കുമരകം വരെയും വിസ്തരിച്ചു കിടന്ന ഈ പ്രദേശം പിന്നീട് തെക്കുംകൂറിന്റെ വടക്കേ ഭാഗമായി മാറി. മുഞ്ഞുനാടു വാണ രാജാക്കന്മാരുടെ ആസ്ഥാനം കോട്ടയമായിരുന്നു. കോട്ടയത്തെ തളിയോടു ചേർന്നു തന്നെയായിരുന്നു മുഞ്ഞുനാടിന്റെയും ഭരണസിരാകേന്ദ്രം എന്നാണ് കരുതേണ്ടത്. പെരുന്ന ക്ഷേത്രയിലും തിരുവല്ലാ ചെപ്പേടിലും മുത്തനാട്ട് രാജാവിനെ കുറിച്ച് സൂചനയുണ്ട്. ആതിച്ചൻകോത എന്ന സ്ഥാനപ്പേര് ഈ ഭരണാധികാരികൾ സ്വീകരിച്ചിരുന്നു.


വെമ്പൊലിനാടിനോട് തൊട്ടുചേർന്നു കിടക്കുന്ന തെക്കുഭാഗത്തെ രാജ്യമായിരുന്നു മുഞ്ഞുനാട്. ഏറ്റുമാനൂർ മുതൽ ചങ്ങനാശ്ശേരി വരെയും കാഞ്ഞിരപ്പള്ളി മുതൽ കുമരകം വരെയും വിസ്തരിച്ചു കിടന്ന ഈ പ്രദേശം പിന്നീട് തെക്കുംകൂറിന്റെ വടക്കേ ഭാഗമായി മാറി. മുഞ്ഞുനാടു വാണ രാജാക്കന്മാരുടെ ആസ്ഥാനം കോട്ടയമായിരുന്നു.


കോട്ടയം തളിയിൽ കൂടിയിരുന്ന സഭയ്ക്ക് വിധേയപ്പെട്ട് തളിയാതിരിയുടെ നിർദ്ദേശാനുസരണങ്ങളോടെയാണ് മുഞ്ഞുനാട്ടുരാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. കാടമുറി, കുമാരനല്ലൂർ, ഏറ്റുമാനൂർ, കിടങ്ങൂർ തുടങ്ങിയ ബ്രാഹ്‌മണഗ്രാമങ്ങളും അവയുടെ പുറംചേരികളും ഉൾക്കൊള്ളുന്ന ജനവാസമേഖലകൾക്കു പുറമേ അടിസ്ഥാനവർഗ്ഗജനത അധിവസിച്ചിരുന്ന കൃഷിഭൂമികളും ഒഴിച്ചാൽ ഒട്ടൊക്കെ വനപ്രദേശങ്ങളായിരുന്നു അക്കാലത്തെ മുഞ്ഞുനാട്ടിൽ അധികവും. മീനച്ചിലാറിനെ കേന്ദ്രീകരിച്ചുള്ള സുഗന്ധവ്യഞ്ജനവ്യാപാരം അഭിവൃദ്ധിപ്പെട്ടു തുടങ്ങിയ ഇക്കാലത്തു തന്നെയാകാം കോട്ടയത്തെ താഴത്തങ്ങാടിയും നദീതീരത്തെ വ്യാപാര കേന്ദ്രമായി തുടക്കം കുറിക്കുന്നത്.

വെമ്പൊലിനാട്ടിൽ ലയിക്കുകയും അധികം വൈകാതെ തെക്കുംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തുവെങ്കിലും മുഞ്ഞുനാട് വാണ രാജാക്കന്മാരുടെ പിൻഗാമികൾക്ക് തെക്കുംകൂർ ഭരണത്തിൽ മുഖ്യസേനാനായകർ എന്ന പദവി ലഭ്യമായി. മുഞ്ഞുനാട് വന്ന ആതിച്ചൻകോതയുടെ പിൻമുറക്കാരായ മുഞ്ഞനാട്ടു പണിക്കർമാരാണ് വിവിധ കാലഘട്ടങ്ങളിൽ തെക്കുംകൂർ സൈന്യത്തെ നയിച്ചിരുന്നത്. വേളൂരിലായിരുന്നു ഇവരുടെ കളരിയുണ്ടായിരുന്നത്. കളരിയുടെ സ്ഥാനത്ത് ഇന്ന് ഒരു ദേവീക്ഷേത്രവും അധികം ദൂരത്തല്ലാതെ മുഞ്ഞനാട്ട് തറവാടും ഇന്നുമുണ്ട്.

കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ നാട്ടുരാജ്യങ്ങൾക്ക് പുരാതനമായ ആയ് നാടിന്റെ പാരമ്പര്യമാണുള്ളത്. ആയ്ക്കുടിയും പൊതിയിൽമലയും ആസ്ഥാനമായി ഭരിച്ച സംഘകാലത്തെ ആയ് രാജാക്കന്മാർ മൂവേന്തന്മാർ എന്നറിയപ്പെട്ടിരുന്ന ചേര-ചോള പാണ്ഡ്യ ശക്തികൾക്കെതിരെ പോരാടിയാണ് പിടിച്ചുനിന്നത്. ഒമ്പതാം നൂറ്റാണ്ടു മുതൽ വിഴിഞ്ഞം ആസ്ഥാനമാക്കിയാണ് ആയ് രാജാക്കന്മാർ ഭരണം നടത്തിയത്. ചോളനും തുടർന്ന് പാണ്ഡ്യനും ആയ് രാജ്യത്തെ താറുമാറാക്കുന്നതാണ് ചരിത്രത്തിൽ നാം കാണുന്നത്. പഴയ ആയ് രാജ്യത്തെ ജനങ്ങൾ യാദവ പാരമ്പര്യമുള്ള ആയ് വേളുകൾ എന്നറിയപ്പെട്ടു. വേൾകുലത്തിന്റെ രാജാക്കന്മാർ ക്ഷത്രിയ പാരമ്പര്യമുള്ളവരല്ല എന്ന ആക്ഷേപം മൂവേന്തന്മാരുടെ പാരമ്പര്യമുണ്ടായിരുന്നവർ എക്കാലത്തും ഉയർത്തിക്കൊണ്ടിരുന്നു. നാഞ്ചിനാട്, വേണാട്, ജയസിംഹനാട്, ഓടനാട്, നൻറുഴൈനാട്, തിരുവാറ്റുവായ്‌നാട് എന്നീ നാട്ടുരാജ്യങ്ങളാണ് പെരുമാൾ വാഴ്ച്ചക്കാലത്ത് ആയ് വേളുകളുടെ അധീനതയിൽ കാണപ്പെടുന്നത്. അതിൽ ഏറ്റവും വടക്കുള്ള രണ്ടു നാട്ടുരാജ്യങ്ങളായ നൻറുഴൈനാടും തിരുവാറ്റുവായ്‌നാടുമാണ് വെമ്പൊലിനാട്ടിൽ ലയിക്കുന്നതായി നാം കാണുന്നത്. സാംസ്‌കാരികമായി ഏറെ വ്യത്യസ്തമായ ഈ ഭൂപ്രദേശം വേർതിരിയുന്നത് നന്റുഴൈനാടും തിരുവാറ്റുവായ്‌നാടും മുഞ്ഞുനാടും അതിരുതീർക്കുന്ന പെരുന്നയ്ക്ക് തെക്കുള്ള ഇളാകക്കാട്ടിൽ വെച്ചാണ്.


വെമ്പൊലിനാട്ടിൽ ലയിക്കുകയും അധികം വൈകാതെ തെക്കുംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തുവെങ്കിലും മുഞ്ഞുനാട് വാണ രാജാക്കന്മാരുടെ പിൻഗാമികൾക്ക് തെക്കുംകൂർ ഭരണത്തിൽ മുഖ്യസേനാനായകർ എന്ന പദവി ലഭ്യമായി. മുഞ്ഞുനാട് വന്ന ആതിച്ചൻകോതയുടെ പിൻമുറക്കാരായ മുഞ്ഞനാട്ടു പണിക്കർമാരാണ് വിവിധ കാലഘട്ടങ്ങളിൽ തെക്കുംകൂർ സൈന്യത്തെ നയിച്ചിരുന്നത്.


നൻറുഴൈനാട് എന്ന വാക്കിന്റെ അർത്ഥം സൂചിപ്പിക്കുന്നത് നല്ല കർഷകരുടെ നാട് എന്നാണ്. നൻറുഴൈനാടിന്റെ ആസ്ഥാനം തൃക്കൊടിത്താനമാണ് എങ്കിലും തെക്കോട്ട് പന്തളം വരെയെങ്കിലും ഈ നാട് വിരിഞ്ഞു കിടന്നിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറേ അതിരിലായിരുന്നു തലസ്ഥാനം എന്നു ചുരുക്കം. കവിയൂരും ആറൻമുളയുമൊക്കെ ഈ രാജ്യപരിധിയിൽ വന്നിരുന്നു.

തൃക്കൊടിത്താനം ക്ഷേത്രത്തിൽ കാണപ്പെടുന്ന ശിലാശാസനങ്ങളിൽ നിന്നാണ് നൻറുഴൈനാടിനെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. കണ്ടെടുത്തതിൽ പ്രധാന ശിലാലിഖിതത്തിൽ ഭാസ്‌കരരവിവർമ്മനെന്ന കുലശേഖര ചക്രവർത്തി ഗോവർദ്ധന മാർത്താണ്ഡൻ എന്ന വേണാട്ടുരാജാവിനെ നൻറുഴൈനാട്ടിലെ ഭരണാധികാരിയായി നിയമിക്കുന്നതു കാണാം. ഇതിനു വേണ്ടിവന്ന സാഹചര്യം എന്തെന്നു വ്യക്തമല്ല.

ബ്രാഹ്‌മണരുടെ വേദപാഠശാലയായ ഘടിസ്ഥാനമുണ്ടായിരുന്ന തൃക്കൊടിത്താനത്താണ് നമ്മാൾവാർ പാടിപ്പുകഴ്ത്തിയ തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം നിലകൊള്ളുന്നത് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. തിരുഘടിസ്ഥാനമാണത്രേ തിരുക്കടിത്താനമെന്ന തൃക്കൊടിത്താനമായി മാറിയത്.

തിരുവാറ്റുവായ്‌നാടിനെ കുറിച്ചും കൂടുതലായി അറിയാൻ സാധിക്കുന്നത് തിരുവാറ്റുവായ്, വാഴപ്പള്ളി ശാസനങ്ങളിൽ നിന്നാണ്. വാഴപ്പള്ളിശാസനത്തിന്റെ കാലത്തെ കുലശേഖര ചക്രവർത്തിയായ രാജശേഖരപ്പെരുമാൾ തിരുവാറ്റുവായ് നാട്ടിലെ രാജാവ് കൂടിയായിരുന്നു. 'രായിരക്ഷോണിപാലൻ' എന്ന വിശേഷണം അദ്ദേഹത്തെ കുറിച്ചാണ്. തിരുവല്ലാ ബ്രാഹ്‌മണഗ്രാമം തിരുവാറ്റുവായ്‌നാട്ടിൽ ഉൾപ്പെടുന്നു. തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിന് കിഴക്കു മാറിയുള്ള തിരുവാറ്റുവായ് ശിവക്ഷേത്രമാണ് തിരുവാറ്റുവായ്‌നാടിന്റെ മൂലസ്ഥാനം. കടപ്രയ്ക്ക് സമീപമുള്ള ആലൻതുരുത്ത് കേന്ദ്രീകരിച്ചായിരുന്നു തിരുവാറ്റുവായ് രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. ആതൻതുരുത്ത് എന്നാണ് ഈ സ്ഥലത്തെ പഴയ രേഖകളിൽ പരാമർശിച്ചു കാണുന്നത്. ഉണ്ണുനീലിസന്ദേശത്തിൽ സന്ദേശഹരൻ സഞ്ചരിക്കേണ്ട പാത ഇതിലൂടെയാണ്. അതിനാൽ തന്നെ ആലൻതുരുത്തിൽ വാഴുന്ന ചിറവാ മൂപ്പനായ രായിരക്ഷോണിപാലനെ നേരിൽ കാണണമെന്നും അതിഥിയെന്ന നിലയിൽ പഴവാറ് എന്ന ചടങ്ങ് അനുഷ്ഠിക്കണമെന്നും കഥാനായകൻ അഭ്യർത്ഥിക്കുന്നുണ്ട്. പദപ്രക്ഷാളനം, ആസനദാനം, ഭോജനം, കുശലപ്രശ്‌നം, അനുഗമനം എന്നിങ്ങനെ ആതിഥ്യമര്യാദയിലെ ആറു കാര്യങ്ങളെയാവാം പഴവാറ് എന്നുദ്ദേശിക്കുന്നത്. രാജശേഖരവർമ്മന് ശേഷമുണ്ടായ എല്ലാ രാജാക്കന്മാർക്കും രായിരക്ഷോണിപാലൻ എന്ന മാറാപ്പേര് ഉണ്ടായിരുന്നതായി കരുതാം.


കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ നാട്ടുരാജ്യങ്ങൾക്ക് പുരാതനമായ ആയ് നാടിന്റെ പാരമ്പര്യമാണുള്ളത്. ആയ്ക്കുടിയും പൊതിയിൽമലയും ആസ്ഥാനമായി ഭരിച്ച സംഘകാലത്തെ ആയ് രാജാക്കന്മാർ മൂവേന്തന്മാർ എന്നറിയപ്പെട്ടിരുന്ന ചേര-ചോള പാണ്ഡ്യ ശക്തികൾക്കെതിരെ പോരാടിയാണ് പിടിച്ചുനിന്നത്.


ചിറവാ സ്വരൂപം എന്നറിയപ്പെടുന്നത് തിരുവാറ്റുവായ് രാജവംശമാണെങ്കിൽ പിൽക്കാലത്ത് വേണാട് രാജവംശത്തിന്റെ പ്രധാന സ്ഥാനനാമമായിരുന്നു ചിറവാ മൂപ്പ് എന്നത്. യദുവംശജരായ ആയ് വേളുകളുടെ വിവിധ നാട്ടുരാജ്യങ്ങളിൽ ചിറവായ് എന്ന തിരുവാറ്റുവായ് നാടിനും അവിടുത്തെ സ്വരൂപത്തിനുമുണ്ടായിരുന്ന മേൽക്കൈയാണ് ഈ മൂപ്പിൽ സ്ഥാനം കൊണ്ട് വ്യക്തമാകുന്നത്. പിൽക്കാലത്ത് വേണാട്ടുരാജാക്കന്മാർക്കാണ് ചിറവാ മൂത്തവർ എന്ന സ്ഥാനം കൽപ്പിച്ചു കാണുന്നത്. ചെങ്ങന്നൂരും തിരുവല്ലയ്ക്ക് പടിഞ്ഞാറ് നിരണവും കുട്ടനാടും മുട്ടാറും തലവടിയും കിടങ്ങുപറാലും തുടർന്ന് വാഴപ്പള്ളി വരെയും തിരുവാറ്റുവായ് നാടിന്റെ അധികാരസീമയിലുൾപ്പെട്ടിരുന്നു. വാഴപ്പള്ളി പുരാതനമായ ബൗദ്ധ കേന്ദ്രമായിരുന്നു എന്നതിന് സൂചനകളുണ്ടെങ്കിലും വാഴപ്പളളി ശാസനത്തിന്റെ കാലത്ത് ബ്രാഹ്‌മണ ഉപഗ്രാമങ്ങളിലൊന്നായി മാറിയതായി കാണാൻ കഴിയും. തിരുവല്ലാ ബ്രാഹ്‌മണ ഗ്രാമം പത്തില്ലത്തു പോറ്റിമാരുടെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ വാഴപ്പള്ളിയിലും മറ്റൊരു പത്തില്ലത്തു പോറ്റിമാരാണ് ഊരാളന്മാർ. ചെങ്ങന്നൂരാകട്ടെ വഞ്ഞിപ്പുഴ പണ്ടാരത്തിൽ എന്നറിയപ്പെട്ടിരുന്ന ബ്രാഹ്‌മണ ഭരണാധികാരുടെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും തിരുവാറ്റുവായ്‌നാടിന്റെയും പിന്നീട് തെക്കുകൂറിന്റെയും സ്വരൂപവാഴ്ചയുടെ മേൽക്കോയ്മയിലായി മാറുന്നുണ്ട്.

തിരുവാറ്റുവായ്‌നാട്ടിലെ രാജാക്കന്മാർക്ക് രായിരക്ഷോണിപാലൻ എന്ന വിളിപ്പേര് ഉള്ളതുപോലെ ആ നാടിന്റെ കാലശേഷം തെക്കുംകൂർ രാജാക്കന്മാർക്കും ആ വിശേഷണമുണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. തിരുവാറ്റുവായ് നാട്ടിലെ രാജവംശം അന്യം നിന്നിരിക്കാനും അവിടെ വെമ്പൊലിനാട്ടിൽ നിന്ന് ദത്തുണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. അതല്ലയെങ്കിൽ വൈവാഹികബന്ധത്തോടെ അധികാരം വെമ്പൊലിനാട്ടിലേക്ക് കൈമാറിയതാവാനും വഴിയുണ്ട്. രണ്ടായാലും മറ്റു നാട്ടുരാജ്യങ്ങളുടെ ലയനകാരണങ്ങളിൽനിന്ന് വ്യത്യസ്തമായി രാജകുടുംബങ്ങളിലുണ്ടായ അധികാരക്കൈമാറ്റമായി തന്നെ ഇതിനെ വിലയിരുത്താവുന്നതാണ്.

വെമ്പൊലിനാട്ടിലേക്ക് മേൽപ്പറഞ്ഞ അഞ്ചുനാട്ടുരാജ്യങ്ങളുടെ സംയോജനം നടന്നതിന് ശേഷം ഏതു കാലയളവിനുള്ളിലാണ് തെക്കുംകൂർ-വടക്കുംകൂർ എന്ന വിഭജനം നടന്നത് എന്നതിന് കൃത്യമായി ധാരണകൾ നിലവിലില്ല. എങ്കിലും ഈ വേർപിരിയലിന് മുമ്പുതന്നെ കൂറുവാഴ്ച പ്രാബല്യത്തിലിരുന്നു എന്ന വാദങ്ങളുമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ തെക്കുംകൂറും വടക്കുംകൂറും രണ്ടായി മാറിയെന്നതിന്റെ തെളിവുകൾ ഉള്ളതിനാൽ വെമ്പലനാടിന്റെ സംയോജനത്തിന് അടുത്തു തന്നെ വിഭജനവും നടന്നിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.

നൻറുഴൈനാടിനും തിരുവാറ്റുവായ് നാടിനും മുഞ്ഞുനാട് അതിരു തീർക്കുന്ന ചങ്ങനാശ്ശേരിയാണ് പതിനഞ്ചാം നൂറ്റാണ്ടിൽ വെന്നിമലയ്ക്കും മണികണ്ഠപുരത്തിനും ശേഷം തെക്കുംകൂർ ആസ്ഥാനമായി തെരഞ്ഞെടുക്കുന്നത്. അക്കാലത്തോ അതിനു മുമ്പുതന്നെയോ പിൽക്കാല ഭരണതലസ്ഥാനമായ കോട്ടയവും തെക്കുംകൂർ ആസ്ഥാനങ്ങളിലൊന്നായി മാറുന്നുണ്ട്. തെക്കുംകൂർ ചരിത്രത്തിൽ ഏറെ സംഭവവികാസങ്ങൾക്ക് പശ്ചാത്തലമായി മാറിയ ചങ്ങനാശ്ശേരിയുടെ വികാസപരിണാമ ചരിത്രമാകാം അടുത്ത പോഡ്കാസ്റ്റിലേത്.

Thanks for reading Historica! Subscribe for free to receive new posts and support my work.