Jan 18 • 13M

പ്രേം നസീറിനെ കണ്ടുകിട്ടി! പാലായിലെ പ്രേം നസീർ ഭക്തൻ

14
56
 
1.0×
0:00
-12:52
Open in playerListen on);
History For Everyone
Episode details
56 comments

"Stars are representations of persons which reinforce, legitimate, and occasionally alter the prevalent conceptions of what is to be a human being in this society" - Richard Dyer

1952ൽ പാലായിൽ ജനിച്ച കെ.കെ സുകുമാരനും മലയാളത്തിന്റെ ആദ്യ സൂപ്പർ താരവും നിത്യഹരിത വിസ്മയവുമായ പ്രേം നസീറും തമ്മിൽ എന്ത് ബന്ധം? പ്രേം നസീറിനോടുള്ള കടുത്ത താരാരാധനയോ, അഭിനിവേശമോ ഒക്കെയായി നമ്മുക്കീ ബന്ധത്തെ നിർവ്വചിക്കുകയോ, വിശദീകരിക്കുകയോ ചെയ്യാം. 1926 ഏപ്രിൽ 7ന് ചിറയിൻ കീഴിൽ ജനിച്ച അബ്ദുൽ ഖാദറിനെ പ്രേം നസീറായ സിനിമാ താരത്തിലൂടെ ആരാധിച്ച അനേകം വ്യക്തികളിൽ ഒരാൾ മാത്രമാണ് സുകുമാരൻ. 1961 ൽ തന്റെ ഒൻപതാം വയസ്സിൽ ആദ്യമായി പ്രേം നസീറിനെ അഭ്രപാളിയിൽ കാണുമ്പോൾ, പ്രേം നസീർ മലയാളത്തിന്റെ സൂപ്പർ താരപദവിയിലേക്കുള്ള ചവിട്ടുപടികൾ കയറിത്തുടങ്ങിയിരുന്നു. കൂടെ, സുകുമാരനെന്ന പ്രേക്ഷക ആരാധകനും ഉണ്ടായിരുന്നുവെന്നത് അധികമാരും അറിയാത്ത ചരിത്ര സത്യവും. മലയാളിയുടെ പ്രേം നസീർ ഓർമ്മ ചരിത്ര കൂട്ടത്തിലെ ഒരാളായി, തന്റെ ആത്മകഥാപരമായ ചരിത്രത്തിന്റെ അംശത്തെ കൂട്ടിച്ചേർത്ത് സുകുമാരനും മുന്നേറി. സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിച്ച നായകനൊപ്പം സുകുമാരനും നിലയുറപ്പിച്ചു. മദ്യത്തിനും പുകവലിക്കും വശംവതനാകാതെ അഭിനയിച്ച / ജീവിച്ച താരത്തിന്റെ മൂല്യങ്ങൾ തന്റെ ഒൻപതാം വയസ്സു മുതൽ സുകുമാരനും കണ്ടു പഠിച്ചു.

പ്രേം നസീർ

വിജയശ്രീക്കും, ഷീലക്കുമൊപ്പം മരം ചുറ്റി പ്രണയിച്ച സുന്ദരനായകന്റെ പ്രണയഭാവവികാരങ്ങൾ സുകുമാരന്റെയും പ്രണയഭാവനകൾക്ക് ചിറകുകൾ നൽകി. ജാതി മത ചിന്തകൾക്ക് അധീതമായ നായകന്റെ വ്യക്തിത്വം സുകുമാരനിലും വലിയ സ്വാധീനം ചെലുത്തി. അച്ഛനെയും അമ്മയെയും ബഹുമാനിക്കുന്ന, ഭാര്യയെ ജീവനു തുല്യം സ്‌നേഹിക്കുന്ന നായകന്റെ ജീവിതമൂല്യം മാതൃകയായി സുകുമാരനും സ്വീകരിച്ചു. ഈ കാലയളവിൽത്തന്നെ, സ്‌ക്രീനിലെ പ്രേം നസീർ തന്നെയാണ് യഥാർത്ഥ ജീവിതത്തിലെ പ്രേം നസീർ എന്ന തിരിച്ചറിവ്, തന്റെ ജീവിതപാതയിൽ വെളിച്ചമേകുന്ന നന്മമരമായി മാറി സുകുമാരന്. വെള്ളിത്തിരയിൽ നിന്നും ജീവ ലോകത്തിലേക്ക് ഇറങ്ങി വന്ന പ്രേം നസീറിനു മാത്രം സാധ്യമാകുന്ന സിനിമാറ്റിക് മൂല്യവൽക്കരണത്തിന്റെ ഉദാത്ത മാതൃകയായി മാറുകയായിരുന്നു പാലായിലെ സുകുമാരൻ. പ്രേം നസീർ ചരിത്രത്തെ വായിക്കുന്നവർ അറിയേണ്ടവരായി എത്രയോ സുകുമാരന്മാർ നമ്മുടെ ഇടയിലുണ്ട്.

1952 മുതൽ തുടങ്ങിയ പ്രേം നസീർ വീരഗാഥ സിനിമയിലും ജീവിതത്തിലും 1989 വരെ തുടുരുകയും, അവിടെ ഒന്നാം പ്രേം നസീർ തീരുകയും ചെയ്തു. മരണത്തിനു ശേഷം ഇത്രമാത്രം ഓർമ്മകളെ നിർമ്മിച്ച് മലയാളിയുടെ സിനിമാ ഓർമ്മ ശരീരത്തിൽ കുടിയേറിപ്പാർത്തിരിക്കുന്ന താര ദൈവമാകുവാൻ കാരണമെന്തെന്ന ചോദ്യത്തിനുത്തരമാണ് രണ്ടാം പ്രേം നസീർ. ഈ രണ്ടാം പ്രേം നസീർ ജനമനസ്സുകളിൽ ജീവിക്കുന്നതിനാലാണ് ഒരു നിമിഷം പോലും തന്റെ പിതാവിനെ മറക്കാതിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പുത്രൻ ഷാനവാസ് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്.

1952 മുതൽ തുടങ്ങിയ പ്രേം നസീർ വീരഗാഥ സിനിമയിലും ജീവിതത്തിലും 1989 വരെ തുടുരുകയും, അവിടെ ഒന്നാം പ്രേം നസീർ തീരുകയും ചെയ്തു. മരണത്തിനു ശേഷം ഇത്രമാത്രം ഓർമ്മകളെ നിർമ്മിച്ച് മലയാളിയുടെ സിനിമാ ഓർമ്മ ശരീരത്തിൽ കുടിയേറിപ്പാർത്തിരിക്കുന്ന താര ദൈവമാകുവാൻ കാരണമെന്തെന്ന ചോദ്യത്തിനുത്തരമാണ് രണ്ടാം പ്രേം നസീർ.

ഒരു സ്‌കൂൾ കെട്ടിടത്തിനോ, ആശുപത്രി കെട്ടിടത്തിനോ, ശാർക്കര ദേവീക്ഷേത്രത്തിനു സമ്മാനമായി നൽകിയ ഐരാവതത്തിനോ സാധിക്കാത്ത ഓർമ്മക്കൊട്ടാരത്തിനെയാണ് പ്രേം നസീർ തന്റെ രണ്ടാം ഓർമ്മജന്മത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ തങ്ങളുടെ നസീർ ഓർമ്മകളുമായി കയറിക്കൂടിയിരിക്കുന്ന സമൂഹത്തിന്റെ വിവിധ തട്ടിലുള്ള നിരവധി വ്യക്തികളുണ്ട്. സ്‌ക്രീനിൽ കാണുന്ന പ്രേംനസീറിനെ തൊട്ടു നോക്കാൻ ആഗ്രഹിച്ച മമ്മൂട്ടി, നസീർ സാറിന്റെ സഹജീവി സ്‌നേഹം അനുകരിക്കാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ സംവിധായകൻ ഹരിഹരൻ, പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ സ്‌നേഹസ്പർശനം ലഭിച്ച താരങ്ങളും മറ്റു മനുഷ്യരും, തന്റെ ശബ്ദത്തെ അതിന്റെ എല്ലാ ഭാവത്തിലും അവതരിപ്പിച്ച നസീറിനെ ഓർമ്മിച്ചെടുക്കുന്ന ഗാനഗന്ധർവൻ തുടങ്ങി അനേകായിരങ്ങൾ മെനഞ്ഞെടുക്കുന്ന ഓർമ്മശരീരമാണ് പ്രേം നസീറിന്റേത്. ഒരു സിനിമാക്കഥ പോലെ മാറിയിരിക്കുന്ന ഈ ഓർമ്മ ചരിത്രത്തിലെ ഒരു കണ്ണിയാണ് സുകുമാരൻ.

ജീവിതത്തിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത, കൃത്യമായ വ്യായാമം ജീവിത ശൈലിയാക്കി മാറ്റിയ, ജാതി മത ബോധങ്ങൾക്ക് അടിമപ്പെടാത്ത, അന്യർക്ക് ഉപകാരം ചെയ്തുകൊണ്ടേ ഇരിക്കുന്ന, കൃത്യനിർവ്വഹണത്തിൽ അതീവ ശ്രദ്ധാലുവായ, അതിലേറെ നല്ല കുടുംബനാഥനായ സുകുമാരൻ സിനിമയിലേയും, യഥാർത്ഥ ജീവിതത്തിലേയും താരമനുഷ്യനെ അനുകരിക്കുന്നത് റീൽ - റിയൽ പ്രേം നസീറെന്ന സത്യത്തിന്റെ തിരിച്ചറിവിലാണ്.

സുകുമാരൻ പ്രേം നസീറിനൊപ്പം

കെ.എസ്.ആർ.ടി.സി.യിൽ ജോലി ചെയ്ത കാലത്ത് മാതൃകാ ഡ്രൈവറായിരുന്ന സുകുമാരൻ, മറ്റു ഡ്രൈവർമാർക്ക് ക്ലാസ്സുകൾ എടുത്തിരുന്നു. ഒരിക്കൽ മലയാറ്റൂർ യാത്രയിൽ തീ പടർന്നുപിടിച്ചുകൊണ്ടിരുന്ന കാറിലെ യാത്രക്കാരെ താൻ ഓടിച്ചിരുന്ന ആന വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് രക്ഷകനായി. തോരാ മഴയുള്ള അവസരങ്ങളിൽ യാത്രക്കാർക്ക് ഒരു തുള്ളി വെള്ളം പോലും നനയാത്ത രീതിയിൽ ബസ്സ് സ്റ്റോപ്പിൽ പാർക്കു ചെയ്തു കൊടുത്തിരുന്നു ഈ നല്ല ഡ്രൈവർ. ഒരിക്കൽ ഒരു അപകടം നടന്ന വേളയിൽ, തന്റെ ഭാഗത്താണ് തെറ്റെന്നു പറഞ്ഞ ഡ്രൈവറുടെ സത്യസന്ധത കണ്ട് ജനങ്ങളുടെ അഭിനന്ദനത്തിന് പാത്രമായിട്ടുണ്ട് സുകുമാരൻ. പണമൊന്നും ഈടാക്കാതെ പാവങ്ങളായ എത്രയോ മനുഷ്യരെ ആശുപത്രിലെത്തിച്ചിട്ടുണ്ട് ഈ പ്രേംനസീർ ആരാധകൻ. ഒരിക്കൽ അൽഫോൻസാ പുണ്യവതിയെക്കുറിച്ച് കവിതയെഴുതി സുകുമാരൻ ഒന്നാം സമ്മാനം കരസ്ഥമാക്കി.

തന്റെ സിനിമകളിൽ വേണുവും, രാജനും, ഗോപിയുമൊക്കെയായി മറ്റുള്ളവരെ സഹായിച്ച നിത്യഹരിത നായകന്റെ സിനിമകൾ സുകുമാരന് എല്ലാക്കാലത്തും വലിയ പാഠങ്ങളായി നിലകൊണ്ടു. മലയാളിയുടെ സ്വഭാവരൂപികരണത്തിൽ പ്രേം നസീർ സിനിമകൾ, തങ്ങൾ അറിയാതെ തന്നെ എത്രയോ ആരാധകരുടെ ഹൃദയങ്ങളിൽ മനുഷ്യത്വമെന്ന വികാരത്തെ ഊട്ടിയുറപ്പിച്ചിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളിലോ, സംഭാഷണങ്ങളിലോ ഒന്നിലും ഇന്നേ വരെ എതിർ ഭാഷണമോ, അഭിപ്രായമോ ആർക്കും കാണുവാൻ സാധിക്കില്ല. പ്രേം നസീർ എന്ന സൂപ്പർ താരത്തിന്റെ സൂപ്പർ മനുഷ്യത്വം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

തന്റെ സിനിമകളിൽ വേണുവും, രാജനും, ഗോപിയുമൊക്കെയായി മറ്റുള്ളവരെ സഹായിച്ച നിത്യഹരിത നായകന്റെ സിനിമകൾ സുകുമാരന് എല്ലാക്കാലത്തും വലിയ പാഠങ്ങളായി നിലകൊണ്ടു. മലയാളിയുടെ സ്വഭാവരൂപികരണത്തിൽ പ്രേം നസീർ സിനിമകൾ, തങ്ങൾ അറിയാതെ തന്നെ എത്രയോ ആരാധകരുടെ ഹൃദയങ്ങളിൽ മനുഷ്യത്വമെന്ന വികാരത്തെ ഊട്ടിയുറപ്പിച്ചിരിക്കുന്നു.

സ്വർഗ്ഗീയ താരശരീരത്തിന്റെയും പ്രേക്ഷക ശരീരത്തിന്റെയും ചരിത്രപരമായ കൂടിച്ചേരലാണ് പ്രേം നസീർ-സുകുമാരൻ ബന്ധത്തിന്റെ അടിസ്ഥാന ശില. ഈ കൂടിച്ചേരലിലൂടെ തന്നെയാണ് താരപ്രഭയുടെ സാമൂഹികമായ അർത്ഥ തലം സാധാരണക്കാരനായ ഒരു പ്രേക്ഷക ലോകത്തു സൃഷ്ടിക്കപ്പെടുന്നതും. ഉൽകൃഷ്ടമായ പ്രേക്ഷക ഉടലിന്റെ രൂപീകരണത്തിൽ നടക്കുന്ന കുടമാറ്റങ്ങൾ തന്നെയാണ് പുതിയ പ്രേക്ഷക മനുഷ്യനെന്ന അവസ്ഥയ്ക്ക് ആധാരം. പ്രേം നസീറിന്റെ സിനിമാ ജീവിതവും, പൊതുജീവിതവും, സ്വകാര്യ ജീവിതവും, ഒരു താരമെന്ന നിലയ്ക്ക് പുതിയ അർത്ഥങ്ങളെ നിരന്തരം സൃഷ്ടിക്കുന്നു. ക്രമേണ ഈ താരശരീരം ഒരു ആശയത്തിന്റെ മൂർത്തിമത് ഭാവമായി മാറുന്നു. സാമൂഹിക ലോകത്ത് അനേകരെ സ്വാധീനിക്കുന്ന സാമൂഹിക വ്യവഹാരമായി സിനിമകൾ മാറുകയും, താരത്തിന്റെ പ്രതിഛായ പ്രേക്ഷക സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഇതൊരു പ്രതിബിംബത്തിന്റെ കെണി (image trap) യായി മാറുകയും, പ്രേക്ഷകർ ഒരു തരത്തിൽ ഈ കെണിയിലകപ്പെടുകയും ചെയ്യുന്നു. പ്രേം നസീർ - ആരാധക ബന്ധത്തിൽ ഒരു തരത്തിലും ഇങ്ങനെയൊരു കെണിക്ക് പ്രസക്തിയില്ലയെന്നത്, താര സാമൂഹിക പ്രതിബിംബത്തിന്റെ മാനവികപരമായ അടിത്തറയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിൽ പടർന്നു പന്തലിച്ച എഴുത്തുലോകവും, മറ്റു നവമാധ്യമങ്ങളും പ്രേം നസീർ എന്ന താരത്തിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും പ്രസിദ്ധീകരിക്കുന്നതിലൂടെ, ഒരു മാതൃകാ മനുഷ്യന്റ പരിവേഷം അദ്ദേഹത്തിനു നൽകി. താരത്തിനപ്പുറത്തു നിൽക്കുന്ന മനുഷ്യ സ്‌നേഹം എന്ന വികാരഭാവം തന്നെയാണ് പ്രേം നസീറിനെ മലയാളിയുടെ ഓർമ്മ ചരിത്രത്തിലെ അമൂല്യ ഏടാക്കി മാറ്റിയത്. പ്രേക്ഷകനെ നന്മയിലേക്കുള്ള സമൂല മാറ്റത്തിനു വിധേയപ്പെടുത്തുന്നത് പ്രേം നസീർ എന്ന മനുഷ്യന്റെ സാമൂഹിക ലോകത്തിലെ ഇടപെടലുകൾ കൂടി ആണെന്നുള്ളത് സിനിമ ലോകവും - യഥാർത്ഥ സാമൂഹിക ലോകവും തമ്മിലുള്ള ജൈവികതയെത്തന്നെയാണ് സൂചിപ്പിക്കുന്നത്.

പ്രേം നസീർ ഭാര്യ ഹബീബ ബീവി, മക്കളായ ഷാനവാസ്, ലൈല, റസിയ, റീത്ത എന്നിവർക്കൊപ്പം (ഫോട്ടോ: പി. ഡേവിഡ്)

1947 ൽ സ്വാതന്ത്ര്യലബ്ദിക്കു ശേഷം മലയാളത്തിന്റെ മണ്ണിൽ മലയാളിയുടെ ദേശീയ വികാരവും പൗരത്വബോധവും, കൂടെ സാമൂഹിക സമഭാവനയും ആവിഷ്‌കരിക്കുന്നതിൽ പ്രേംനസീർ ചിത്രങ്ങൾക്ക് നിസ്തുലമായ പങ്കുണ്ട്. മുസ്‌ലിം മത വിഭാഗത്തിൽപ്പെട്ട താരശരീരം, വേണുവും, രാജനും, ബാബുവുമൊക്കെയായി മത /ജാതി ശരീരങ്ങൾക്കപ്പുറത്തുള്ള സാമൂഹിക ലോകത്തെ വാർത്തെടുക്കുന്ന സിനിമാഭാവനകളായി അഭ്രപാളിയിൽ നിറഞ്ഞാടി. പ്രേംനസീറിന്റെ വീട്ടിലേക്ക് വന്നിരുന്നവരിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുമുണ്ടായിരുന്നു. അദ്ദേഹത്തിനു ദിവസേന ലഭിച്ചിരുന്ന കത്തുക്കൾ പല ദിക്കിൽ നിന്നുമുളള സഹായ അഭ്യർത്ഥനകളായിരുന്നു. സിനിമയിലും ജീവിതത്തിലും ജാതി ശരീരത്തിന് അടിമപ്പെടാത്ത താരശരീരം ദേശത്തിനും പ്രദേശത്തിനും വേണ്ട നവ പൗരന്മാരെയാണ് ഭാവനയിലെ കഥ പറച്ചിലിലൂടെ പടുത്തുയർത്തിയത്.

ഇരുപതാം നൂറ്റാണ്ടിൽ പടർന്നു പന്തലിച്ച എഴുത്തുലോകവും, മറ്റു നവമാധ്യമങ്ങളും പ്രേം നസീർ എന്ന താരത്തിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും പ്രസിദ്ധീകരിക്കുന്നതിലൂടെ, ഒരു മാതൃകാ മനുഷ്യന്റ പരിവേഷം അദ്ദേഹത്തിനു നൽകി. താരത്തിനപ്പുറത്തു നിൽക്കുന്ന മനുഷ്യ സ്‌നേഹം എന്ന വികാരഭാവം തന്നെയാണ് പ്രേം നസീറിനെ മലയാളിയുടെ ഓർമ്മ ചരിത്രത്തിലെ അമൂല്യ ഏടാക്കി മാറ്റിയത്.

പുരാണ സിനിമകളിലെ ദൈവങ്ങളായും വടക്കൻ പാട്ടു സിനിമകളിലെ വീരയോദ്ധാവായുമൊക്കെ അരങ്ങു തകർത്ത താര ശരീരം മലയാളിയുടെ മനസ്സിലേക്കാണ് ഇരച്ചു കയറിയത്. പ്രേം നസീറിന്റെ മുഖം കാണുവാനായി മാത്രം സിനിമാശാലയിൽ കയറിയ എത്രയോ ആൾക്കാർ നമ്മുടെ നാട്ടിലുണ്ട്. കടലും, ആനയും, പ്രേം നസീറിനെയും കണ്ടാൽ മതി വരില്ല എന്നു പറഞ്ഞ തിക്കുറശ്ശി പ്രേം നസീറിന്റെ മഹാ മനസ്‌കതയെത്തന്നെയാണ് സൂചിപ്പിച്ചത്. താര സൃഷ്ടിയും ആരാധക സൃഷ്ടിയും കമ്പോള സംസ്‌കാരത്തിൽ കച്ചവട ചരക്കായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നിന്നു നോക്കിയാൽ പ്രേം നസീർ അതൊന്നുമില്ലാതെ തന്നെ നേടിയതും, പരിപാലിച്ചതുമായ ആരാധക സംസകാരം ഒരു നല്ല മനുഷ്യന്റെ ഹൃദയബലത്തിൽ ഇന്നും നിലനിൽക്കുന്നു.

കേരളത്തിന്റെ സിനിമാ ചരിത്രത്തിലെ നിരന്തരം ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്ന നിത്യഹരിത താരമൂല്യത്തിന്റെ പ്രതിഫലനമാണ് സുകുമാരൻ എന്ന പ്രേം നസീർ ആരാധകനിൽ നാം കാണുന്നത്. 1989 ൽ പ്രേംനസീറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റേതല്ലാത്ത ഒരു സിനിമയും കാണില്ല എന്നു പ്രതിജ്ഞയെടുത്ത സുകുമാരൻ, പ്രേം നസീർ കഥകൾ ഒരോ ദിവസവും മനസ്സിൽ ഓർത്തെടുക്കുന്നു. പ്രേം നസീറുമായി ഒപ്പമെടുത്ത ഫോട്ടോകൾ നോക്കി നെടുവീർപ്പെടുന്നു. ചിറയിൻ കീഴുകാരനായ പ്രേംനസീറും പാലാക്കാരനായ സുകുമാരനും 1961 മുതൽ തുടങ്ങിയ താര/ആരാധക ബന്ധം ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. അദ്ദേഹം അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ പാടിയും മൂളിയും നസീർ വസന്തകാലത്തിന്റെ ഓർമ്മയിൽ, ഒരു നസീർ ഭക്തനായി ഇന്നും ജീവിക്കുന്നു, മനുഷ്യരിൽ ദൈവത്തിന്റെ മുഖം ദർശിച്ചിരുന്ന സ്വർഗ്ഗീയ താരത്തിന്റെ പാലായിലെ ഭക്തനായി എന്നു തന്നെ കൂട്ടിച്ചേർത്തു പറയാം. പ്രേം നസീർ സിനിമകൾ മനുഷ്യനന്മക്കായിട്ടുള്ള ആശയലോകത്തെ സൃഷ്ടിച്ചിരുന്നുവെന്നും, അതിന്റെ മുൻപോട്ടുള്ള യാത്ര ഒരിക്കലും തീരാത്ത ചലച്ചിത്രമായി തുടർന്നു പോകുന്നു എന്നതും കേരളത്തിലെ സിനിമാ പഠിതാക്കൾ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സുകുമാരന്റെ ജീവിതത്തിലെ അടിക്കുറിപ്പു (footnotes) കളായി പ്രേം നസീർ സിനിമകൾ മാറിയിരിക്കുന്നു, സിനിമാ ചരിത്രകാരന്റെ അടിക്കുറിപ്പുകളായി സുകുമാരന്റെ ജീവിതവും.

Thanks for reading Historica! Subscribe for free to receive new posts and support my work.