Jan 24 • 8M

"ആർക്കെങ്കിലും ഈറ്റിംഗ് പിസ്സ?"

2
 
1.0×
0:00
-7:45
Open in playerListen on);
History For Everyone
Episode details
Comments

"അമ്മേ, ഇവിടെ ഒന്നും കഴിക്കാനില്ലേ? ഇല്ല മോനെ ഇന്ന് ഇവിടുന്ന് അനങ്ങാൻ പറ്റിയിട്ടില്ല, നീ ഒരു പിസ്സ ഓർഡർ ചെയ്യ്. അത് പെട്ടെന്ന് കൊണ്ടുവരൂല്ലോ. അതേയ്, ആർക്കെങ്കിലും ഈറ്റിംഗ് പിസ്സ?"

‘ബാംഗ്ലൂർ ഡേയ്‌സി’ലെ കല്പനയുടെ ഒരു ഡയലോഗാണിത്. ഇത് സിനിമയിൽ ഒരു കോമഡിയാണെങ്കിലും ജീവിതത്തിൽ അത്ര കോമഡിയല്ല. കാരണം ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡാണ് പിസ്സ. അത് നമുക്ക് എവിടെയിരുന്നു വേണമെങ്കിലും കഴിക്കാം. വീട്ടിലോ, റെസ്റ്റോറന്റിലോ, തെരുവു മൂലകളിൽ വരെ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം ഓരോ വർഷവും ഏകദേശം മൂന്ന് ബില്യൺ പിസ്സയാണ് വിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഒരാൾക്ക് ശരാശരി 46 സ്ലൈസ്. പക്ഷെ ഇതിന്റെ യാതൊരു അഹങ്കാരവും പിസ്സക്കില്ല. കാരണം അത്ര എളുപ്പമായിരുന്നില്ല ഈ കോടീശ്വരന്റെ യാത്ര. ദാരിദ്ര്യവും അവഗണനകളുമൊക്കെ അതീജീവിച്ചു വന്ന ഈ പിസ്സയുടെ ചരിത്രത്തിൽ പങ്കു ചേരുകയാണ് നമ്മൾ.

നൂറ്റാണ്ടുകളായി ആളുകൾ പല രൂപത്തിലാണ് പിസ്സ കഴിക്കുന്നത്. ഒരുകാലത്ത് പ്ലേറ്റുകൾ വാങ്ങാൻ കഴിയാത്തവർക്കോ യാത്ര ചെയ്യുന്നവർക്കോ വേണ്ടിയുള്ള ലളിതമായ അപ്പ കഷണങ്ങളായിരുന്നു ഇത്. ഇങ്ങനെ ഒരു പിസ്സയുടെ ഇനം നമുക്ക് വെർജിൽ എന്ന കവിയുടെ എനിയഡ് എന്ന കാവ്യത്തിൽ കാണാൻ കഴിയും.


18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിലെ നേപ്പിൾസിലാണ് പിസ്സ ആദ്യമായി പാകം ചെയ്യുന്നത്.


എന്നിരുന്നാലും 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിലെ നേപ്പിൾസിലാണ് പിസ്സ ആദ്യമായി പാകം ചെയ്യുന്നത്. ബർബൺ രാജാക്കൻമാരുടെ കീഴിൽ നേപ്പിൾസ് ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി മാറി. വിദേശവ്യാപരവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കർഷകരുടെ സ്ഥിരമായ കുത്തൊഴുക്കുമൊക്കെ കാരണം നേപ്പിൾസിലെ ജനസംഖ്യ നന്നേ ഉയർന്നു. അതോടുകൂടി ദാരിദ്ര്യത്തിന്റെ ഇരുട്ട് അവിടെ മൂടിത്തുടങ്ങിയിരുന്നു. കഠിനാധ്വാനികളായ അവിടുത്തെ മനുഷ്യർക്ക് വില കുറഞ്ഞതും അതുപോലെ എളുപ്പത്തിൽ കഴിക്കാൻ പറ്റിയതുമായ ഭക്ഷണത്തിന്റെ ആവശ്യകത വന്നു. അവിടെയാണ് പിസ്സ അവർക്ക് താങ്ങായി മാറുന്നത്. വഴിയോര കച്ചവടക്കാരാണ് പിസ്സയെ സാധാരണക്കാരന്റെ വിശപ്പിനും, പൈസക്കും അനുസരിച്ചു നൽകികൊണ്ടിരുന്നത്.

ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും പൊതുവേ അവഗണന ഏറ്റുവാങ്ങാനായിരുന്നു പിസ്സയുടെ വിധി. 1831 ൽ വിദേശ സന്ദർശകനായ സാമൂവൽ മോഴ്‌സ് പിസ്സയെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്, "ഏറ്റവും ഓക്കാനം ഉണ്ടാക്കുന്ന ഒരു കേക്കിന്റെ ഇനം. പോമോഡോറോ സോസ് അല്ലെങ്കിൽ തക്കാളി കഷണങ്ങൾ കൊണ്ട് പൊതിഞ്ഞിരുന്നു. മാത്രമല്ല ചെറിയ മത്സ്യവും കുരുമുളകും വിതറിയിട്ടുണ്ട്. മറ്റു ചേരുവകൾ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. അഴുക്കുചാലിൽ നിന്ന് പുറത്തെടുത്ത അപ്പകഷണം പോലെ ഉണ്ട്." വെറുപ്പും ആക്ഷേപങ്ങളും അവിടെയും തീർന്നില്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആദ്യത്തെ പാചക പുസ്തകം ഇറങ്ങിയപ്പോൾ അവരും പിസ്സയെ മാത്രം അതിൽ കൂട്ടിയില്ല.


അമേരിക്കയായിരുന്നു പിസ്സയുടെ രണ്ടാം വീട്. 19-ാം നൂറ്റാണ്ടോടെ ഇറ്റാലിയൻ കുടിയേറ്റക്കാർ അമേരിക്കയിൽ സ്ഥാനം ഉറപ്പിച്ചു. അങ്ങനെ 1905-ഓടെ ന്യൂയോർക് സിറ്റിയിൽ ആദ്യത്തെ പിസ്സറിയ തുറന്നു. നഗരവൽക്കരണം വർദ്ധിച്ചുവന്നതോടെ പിസ്സയുടെ കീർത്തിയും വളർന്നു.


എന്നാൽ 1889 ൽ നേപ്പിൾസ് സന്ദർശിച്ച ഉമ്പോൾട്ടോ ഒന്നാമൻ രാജാവിനും, മാർഗ്ഗരിറ്റ രാജ്ഞിക്കും വിരുന്നിന് ഒരുക്കിയ എല്ലാ ഫ്രഞ്ച് വിഭവങ്ങളും മടുത്തു. അപ്പോൾ രാജ്ഞിക്കുവേണ്ടി ചില പ്രാദേശിക സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കാൻ പിസ്സായോളോ റാഫേൽ എസ്പോസിറ്റോ എന്നയാളെ വിളിച്ചു. വിളിച്ച നിമിഷം തന്നെ മൂന്ന് തരം പിസ്സ അദ്ദേഹം പാകം ചെയ്ത് രാഞ്ജിയുടെ മുന്നിൽ നിരത്തി. രാജ്ഞിക്ക് സന്തോഷമായി. ആ ഒരൊറ്റ നിമിഷംകൊണ്ട് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ ലിസ്റ്റിൽ കയറിപ്പറ്റി പിസ്സ. പിന്നീട് പിസ്സ മാർഗ്ഗരിറ്റ എന്ന പേര് വന്നത് തന്നെ രാജ്ഞിയോടുള്ള ബഹുമാനാർത്ഥമാണ്.

ദാരിദ്ര്യത്തിനെയും അവഗണനകളെയും മറികടന്ന പിസ്സയുടെ ഉയർത്തെഴുനേൽപ്പ് തന്നെയായിരുന്നു അത്. ഒരിക്കൽ ഓക്കാനം വരുന്ന എന്തോ ഒന്നെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പിസ്സ രാജ കുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തിൽ ഒന്നായി മാറുകയായിരുന്നു. അതിലുപരി അതൊരു പ്രാദേശിക വിഭവമായി മാറുകയും ചെയ്തു.

പക്ഷെ നേപിൾസിൽ നിന്ന് മറ്റു രാജ്യത്തിലേക്കുള്ള പിസ്സയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. അതിന് ഒരു തീർപ്പുണ്ടായത് അവിടെനിന്ന് ആളുകൾ പലായനം ചെയ്യാൻ തുടങ്ങിയതോടെയാണ്. 1930 കളോടെ നേപ്പിൾസുകാർ ജോലി തേടി ഇറ്റലിയുടെ കിഴക്കൻ തീരങ്ങളിലേക്ക് നീങ്ങാൻ തുടങ്ങി അവരോടൊപ്പം പിസ്സയുടെ രുചിക്കൂട്ടും പടർന്നു പന്തലിച്ചു. അവരുടെ പലായനം ചെന്ന് അവസാനിച്ചത് യുദ്ധത്തിലേക്കായിരുന്നു. യുദ്ധത്തിന് ശേഷം ഈ കാലത്ത് ഇറ്റലിയുടെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ സൈനികർ അവിടെ നിന്ന് അവർക്ക് കിട്ടിയ പിസ്സയും കൊണ്ടാണ് പോയത്. അതായത് പിസ്സയുടെ കീർത്തി ഇറ്റലിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു എന്ന് സാരം.


പക്ഷെ നേപിൾസിൽ നിന്ന് മറ്റു രാജ്യത്തിലേക്കുള്ള പിസ്സയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. അതിന് ഒരു തീർപ്പുണ്ടായത് അവിടെനിന്ന് ആളുകൾ പലായനം ചെയ്യാൻ തുടങ്ങിയതോടെയാണ്. 1930 കളോടെ നേപ്പിൾസുകാർ ജോലി തേടി ഇറ്റലിയുടെ കിഴക്കൻ തീരങ്ങളിലേക്ക് നീങ്ങാൻ തുടങ്ങി അവരോടൊപ്പം പിസ്സയുടെ രുചിക്കൂട്ടും പടർന്നു പന്തലിച്ചു.


വിനോദസഞ്ചാരികൾക്കിടയിലും ഇറ്റാലിയൻ ഭക്ഷണത്തിനോടുള്ള ജിജ്ഞാസ കൂടിയതോടെ ഇറ്റാലിയൻ പെനിൻസുലയിലുടനീളമുള്ള റെസ്റ്റോറന്റുകൾ കൂടുതൽ പ്രാദേശിക സ്പെഷ്യലുകളോടൊപ്പം പിസ്സയും വാഗ്ദാനം ചെയ്യാൻ തുടങ്ങി. ആ സമയത്ത് എല്ലാ റെസ്റ്റോറന്റുകളിലും ഓവൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത പിസ്സകളാണ് പലയിടത്തും ലഭിച്ചിരുന്നത്. എന്നാൽ പിസ്സയുടെ ഇറ്റലിയിൽ ഉടനീളമുള്ള വിജയയാത്ര തുടർന്നുകൊണ്ടേ ഇരുന്നു. അങ്ങനെ നിൽക്കുന്ന സമയത്ത് ഉപഭോക്താക്കൾ ഉയർന്ന വില തരാൻ മടി കാണിക്കാതെ വന്നതോടെ പുതിയ ചേരുവകളിൽ പിസ്സ അവതരിപ്പിക്കാൻ തുടങ്ങി.

അമേരിക്കയായിരുന്നു പിസ്സയുടെ രണ്ടാം വീട്. 19-ാം നൂറ്റാണ്ടോടെ ഇറ്റാലിയൻ കുടിയേറ്റക്കാർ അമേരിക്കയിൽ സ്ഥാനം ഉറപ്പിച്ചു. അങ്ങനെ 1905-ഓടെ ന്യൂയോർക് സിറ്റിയിൽ ആദ്യത്തെ പിസ്സറിയ തുറന്നു. നഗരവൽക്കരണം വർദ്ധിച്ചുവന്നതോടെ പിസ്സയുടെ കീർത്തിയും വളർന്നു.

യു.എസ്.എ രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഐ.കെ. സെവൽ എന്ന ടെക്സൻകാരൻ തന്റെ പുതുതായി തുറന്ന ചിക്കാഗോ പിസ്സേറിയയിലേക്ക് ആൾക്കാരെ ആകർഷിക്കുന്നത്തിനുവേണ്ടി പല തരം പിസ്സകൾ അവതരിപ്പിച്ചു. ആഴവും കട്ടിയുമുള്ള മുകൾ ഭാഗവും, താഴെ ചീസും. അതിനു മുകളിലായി തക്കാളി സോസുമൊക്കെ ചേർത്ത് പിസ്സയുടെ ഒരു പുതിയ വേർഷന് അദ്ദേഹം രൂപം കൊടുത്തു.


1960 കളോടെ ടോം മോനഗനും ജെയിംസ് മോനഗനും മിഷിഗണിൽ ഡോമിനിക്കസ് എന്ന ചെറിയൊരു സ്ഥാപനം തുടങ്ങി. പിന്നീട് അവർ ഇന്നത്തെ ഡോമിനോസ് ആയി മാറി. ഇന്ന് ഇവരെ കാണാൻ കഴിയാത്ത ഒരു നഗരം ലോകത്തുതന്നെ കുറവാണ് എന്നത് വേറെ ഒരു യാഥാർഥ്യം.


50 കളോടെ യു.എസ്.എ സാമ്പത്തികമായും സാങ്കേതികമായും വളർന്നത് പിസ്സയെ കൂടുതൽ സഹായിക്കുക തന്നെ ചെയ്തു. രണ്ട് മാറ്റങ്ങളാണ് പ്രധാനമായും ഗുണം ചെയ്തത്. ഒന്ന്, ഫ്രിഡ്ജുകളും ഫ്രീസറുകളും കൂടുതൽ വന്നതോടെ ഭക്ഷണ സാമഗ്രികൾ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായി. അതുപോലെ രണ്ടാമതായി, കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും വർധനവോടെ, പുതുതായി പാകം ചെയ്യുന്നത് ഞൊടിയിടയിൽ തന്നെ തീൻ മേശയിൽ എത്താനുള്ള സംവിധാനം വന്നു. ഇതോടുകൂടി പിസ്സയുടെ വളർച്ച ഇരട്ടിയായി.

1960 കളോടെ ടോം മോനഗനും ജെയിംസ് മോനഗനും മിഷിഗണിൽ ഡോമിനിക്കസ് എന്ന ചെറിയൊരു സ്ഥാപനം തുടങ്ങി. പിന്നീട് അവർ ഇന്നത്തെ ഡോമിനോസ് ആയി മാറി. ഇന്ന് ഇവരെ കാണാൻ കഴിയാത്ത ഒരു നഗരം ലോകത്തുതന്നെ കുറവാണ് എന്നത് വേറെ ഒരു യാഥാർഥ്യം.

ഇത്തരത്തിലുള്ള മാറ്റങ്ങളാണ് കൂടുതൽ നിലവാരമുള്ള, പുതിയ തരം രുചികളിൽ ഇന്നത്തെ പിസ്സയാക്കാൻ സഹായിച്ചത്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ന് വ്യത്യസ്തമായ രുചികളിൽ പിസ്സ ലഭ്യമാണ്. പോളണ്ടിലെ പിസ്സ ഹട്ടും, സ്‌പൈസി ഇന്ത്യൻ പതിപ്പും, അതുപോലെ ജാപ്പനീൽ ഡോമിനോസ് നിർമിച്ചെടുത്ത എൽവിസ് പിസ്സയുമൊക്കെ പുതിയ മാറ്റങ്ങളുടെ പതിപ്പാണ്.

ഒരിക്കൽ വഴിയോരങ്ങളിൽ സാധാരണക്കാരനായി വിൽക്കപെടുകയും, പിന്നീട് രാജകീയ അംഗീകാരത്തോടെ പ്രാദേശിക വിഭവമായി മാറുകയും ചെയ്ത പിസ്സ ഇന്ന് യു.എസിൽ മാത്രം ഓരോ സെക്കൻഡിലും 350 സ്ലൈസുകളാണ് വിൽക്കപ്പെടുന്നത്.

Thanks for reading Historica! Subscribe for free to receive new posts and support my work.