Feb 18 • 12M

ഒസ്മാൻ അലി ഖാനും 900 കോടിയുടെ പേപ്പർവെയിറ്റും

2
 
1.0×
0:00
-12:11
Open in playerListen on);
History For Everyone
Episode details
Comments

ന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആരെന്ന ചോദ്യത്തിന് ഏതൊരു കൊച്ചുകുഞ്ഞിനും ഉത്തരമുണ്ടാകും. പണത്തെക്കുറിച്ചോ സമ്പത്തിനെക്കുറിച്ചോ ഒക്കെയുള്ള സംസാരങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും നമ്മൾ എടുത്തുപയോഗിക്കുന്ന പേരാണ് അംബാനി എന്ന ആ കോടീശ്വരന്റേത്. അംബാനി എന്നത് യഥാർത്ഥത്തിൽ ഒരു കുടുംബപ്പേരാണെങ്കിലും, അച്ഛൻ ധിരുഭായി അംബാനിയും മക്കളായ അനിലും മുകേഷുമടക്കം അംബാനിമാർ പലരുമുണ്ടെങ്കിലും ഇന്ത്യക്കാർക്ക് അംബാനി എന്നത് എക്കാലത്തും സമ്പത്തിന്റെ പര്യായമാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കോടീശ്വരനും ആറര ലക്ഷം കോടിയിലധികം രൂപയുടെ ആസ്ഥി കല്പ്പിക്കപ്പെടുന്നയാളുമായ മുകേഷ് അംബാനിയ്ക്ക് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ പത്താം സ്ഥാനമാണുള്ളത്.

കഴിഞ്ഞ ഏതാനും നാളുകൾകൊണ്ട് ഈ പട്ടികയിൽ അംബാനിയോളം ഉയർന്നുവന്ന വ്യവസായിയാണ് ഗൗതം അദാനി. അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ അതിസമ്പന്നപ്പട്ടവും ലോക സമ്പന്നരുടെ പട്ടികയിലെ പത്താം സ്ഥാനവും അദാനി സ്വന്തമാക്കിയെന്ന വാർത്തയാണ് ഇക്കഴിഞ്ഞയാഴ്ച്ച തലക്കെട്ടുകളായത്. ഏതാനും മണിക്കൂറുകൾ മാത്രം ആയുസ്സുണ്ടായ ഈ നേട്ടത്തിനൊടുവിൽ പട്ടികയിലെ പത്തും പതിനൊന്നു സ്ഥാനങ്ങളിൽ തുടരുകയാണ് ഇരുവരും. പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഇലോൺ മസ്‌കിന്റെ ആസ്ഥിയായി പറയപ്പെടുന്നത് 227 ബില്ല്യൺ ഡോളറാണ്; അതായത് ഏതാണ്ട് 17 ലക്ഷം കോടിയിലധികം രൂപ!


ഒരു സ്വതന്ത്ര വെബ്‌സൈറ്റ് തയ്യാറാക്കിയ, എക്കാലത്തെയും വലിയ 25 സമ്പന്നരുടെ പട്ടികയിൽ അലി ഖാന് ആറാം സ്ഥാനമാണ്. അവരുടെ കണക്കുപ്രകാരം ഇന്നത്തെ നിലയിൽ അദ്ദേഹത്തിന്റെ ആസ്ഥി 230 ബില്യൺ ഡോളറോളം വരും! അതായത് നിലവിലെ അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാമനായ ഇലോൺ മസ്‌കിനും മുകളിൽ.


ഇത്രയും പറഞ്ഞത് നിലവിൽ ലോകത്തിന്റെ സമ്പത്ത് അടക്കിഭരിക്കുന്ന ആളുകളെക്കുറിച്ച് ഒരു ധാരണ നൽകാനാണ്. ഇനി പറയാൻ പോകുന്നത്, ഒരുകാലത്ത് തന്റെ കണക്കറ്റ സമ്പത്തുകൊണ്ട് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ, ജീവിച്ചിരുന്ന കാലത്ത് ലോകത്തെ അതിസമ്പന്നൻ എന്ന വിളിപ്പേരിന് അർഹനായ, ടൈം മാസികയുടെ കവർപേജിൽ പ്രത്യക്ഷപ്പെട്ട, 900 കോടി രൂപ വിലമതിക്കുന്ന വജ്രക്കല്ല് തന്റെ മേശപ്പുറത്തെ പേപ്പർവെയിറ്റായി ഉപയോഗിച്ചുകൊണ്ടിരുന്ന ഹൈദരാബാദിന്റെ ഏഴാമത്തെയും അവസാനത്തെയും നിസാമായിരുന്ന, അസഫ് ജാ ഏഴാമൻ, ലെഫ്റ്റനന്റ് ജനറൽ ഹിസ് എക്‌സോൾട്ടഡ് സർ മീർ ഒസ്മാൻ അലി ഖാനെ പറ്റിയാണ്.

ഇന്നത്തെ കർണാടക മഹാരാഷ്ട്ര തെലങ്കാന ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന, യു.കെയോളം ഭൂവിസ്തൃതിയുള്ള നാട്ടുരാജ്യമായിരുന്നു ഹൈദരാബാദ്. മുഗൾ രാജവംശത്തിന്റെ ഉദ്യോഗസ്ഥ വർഗ്ഗമായി ഇന്ത്യയിലെത്തിയ അസഫ് ജാകൾ 18-ാം നൂറ്റാണ്ടുമുതലാണ് ഹൈദരാബാദിന്റെ അധികാരം കയ്യാളാൻ തുടങ്ങിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദ് അക്കാലത്തെ പല സ്വതന്ത്ര രാജ്യങ്ങളേക്കാൾ സമ്പന്നമായിരുന്നു.

ഹൈദരാബാദിന്റെ ആറാമത്തെ നിസാമായിരുന്ന മെഹബൂബ് അലി ഖാന്റെയും അമദ്-ഉസ്-സാറ ബീഗത്തിന്റെയും ഏക മകനായി 1886ലാണ് ഒസ്മാൻ അലി ഖാൻ ജനിക്കുന്നത്. സിംഹാസനത്തിന്റെ ഒരേയൊരു അനന്തരാവകാശിയായതിനാൽ ചെറുപ്പം തൊട്ടുതന്നെ ഒസ്മാന് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ രാജകുടുംബം പ്രത്യേകം ശ്രദ്ധിച്ചു. ഇംഗ്ലീഷ് ഭാഷയിലും സംസ്‌കാരത്തിലുമൊക്കെ മകനെ അഗ്രഗണ്യനാക്കി മാറ്റാൻ ബ്രിട്ടണിൽ നിന്നു മുന്തിയ അധ്യാപകരെയും പിതാവ് മെഹബൂബ് അലി ഖാൻ ഇറക്കുമതി ചെയ്തിരുന്നു. രാജ്യത്തിനു പുറത്തെ ഉന്നതവിദ്യാഭ്യാസവും പൂർത്തിയാക്കിയെത്തിയ ഒസ്മാന് രാജാധികാരം ലഭിക്കുന്നത് 1911ൽ തന്റെ 25-ാം വയസ്സിലാണ്. പിതാവിന്റെ മരണം സംഭവിച്ച അതേ ദിവസം തന്നെ ഹൈദരാബാദിന്റെ ഏഴാമത്തെ നിസാമായി മീർ ഒസ്മാൻ അലി ഖാൻ അധികാരമേറ്റു.


അധികാര ലബ്ദിക്കു തൊട്ടുപിന്നാലെ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തിൽ ഒസ്മാൻ കൈമെയ്യ് മറന്ന് ബ്രിട്ടനെ സഹായിച്ചു. യുദ്ധഫണ്ടിലേക്ക് അദ്ദേഹം ഒഴുക്കിയത് രണ്ടരക്കോടി യൂറോയാണ്! അതിനുപുറമേ തന്റെ മുഴുവൻ സൈനിക സന്നാഹങ്ങളും സംവിധാനങ്ങളും ബ്രിട്ടീഷ് രാജാവിനു വിട്ടുനൽകുകയും ചെയ്തു. ഇതിനുള്ള നന്ദി സൂചകമായാണ് 'ഹിസ് എക്‌സോൾട്ടഡ് ഹൈനസ്' എന്ന സ്ഥാനപ്പേര് നിസാമിന് ബ്രിട്ടൻ ചാർത്തിക്കൊടുക്കുന്നത്.


ശിപ്പായി ലഹള എന്നറിയപ്പെട്ട 1857ലെ ആദ്യ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ പങ്കെടുക്കാതെ ബ്രിട്ടനോടൊപ്പം നിന്ന ഹൈദരാബാദ് രാജവംശം ബ്രിട്ടന്റെ 'വിശ്വസ്ത സഖ്യകക്ഷി' എന്ന പട്ടം സ്വന്തമാക്കിയിരുന്നു. പിന്നീടു വന്ന നിസാമുകളും ഇതേ പാത പിന്തുടരുകയും രാജാവിനോട് വിധേയത്വം പുലർത്തുകയും ചെയ്തു. ഒസ്മാൻ അലി ഖാന് ഒരു പടികൂടി കടന്ന് തന്റെ ബ്രിട്ടീഷ് കൂറ് തെളിയിക്കാനുള്ള അവസരം ലഭിച്ചു. അധികാര ലബ്ദിക്കു തൊട്ടുപിന്നാലെ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തിൽ ഒസ്മാൻ കൈമെയ്യ് മറന്ന് ബ്രിട്ടനെ സഹായിച്ചു. യുദ്ധഫണ്ടിലേക്ക് അദ്ദേഹം ഒഴുക്കിയത് രണ്ടരക്കോടി യൂറോയാണ്! അതിനുപുറമേ തന്റെ മുഴുവൻ സൈനിക സന്നാഹങ്ങളും സംവിധാനങ്ങളും ബ്രിട്ടീഷ് രാജാവിനു വിട്ടുനൽകുകയും ചെയ്തു. ഇതിനുള്ള നന്ദി സൂചകമായാണ് 'ഹിസ് എക്‌സോൾട്ടഡ് ഹൈനസ്' എന്ന സ്ഥാനപ്പേര് നിസാമിന് ബ്രിട്ടൻ ചാർത്തിക്കൊടുക്കുന്നത്. ഇന്ത്യയിൽ ഈ സ്ഥാനപ്പേരിന് അർഹനായി മാറിയ ഒരേയൊരു ഭരണാധികാരിയും ഒസ്മാൻ അലി ഖാനാണ്. ഇതിനുപുറമേ നിരവധി ഔദ്യോഗിക ബഹുമതികളും സൈനിക ബഹുമതികളും അദ്ദേഹത്തിന്റെ പേരിനോട് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.

നാടിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ 37 വർഷക്കാലം നീണ്ടുനിന്ന അലി ഖാന്റെ ഭരണത്തിന് സാധിച്ചു. നാടിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ശ്രദ്ധാലുവായിരുന്ന അദ്ദേഹം രാജ്യത്തെമ്പാടും വൈദ്യുതി എത്തിക്കാൻ മുൻകയ്യെടുത്തു. റോഡ്, റെയിൽവേ, പോസ്റ്റൽ സംവിധാനങ്ങൾ എന്നിവ വിപുലീകരിക്കപ്പെടുന്നതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 1918ൽ അലി ഖാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്ഥാപിതമായതാണ് പ്രശസ്തമായ ഒസ്മാനിയ സർവ്വകലാശാല. നിരവധി പൊതുസ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും സ്മാരകങ്ങളുമെല്ലാം അലി ഖാന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു. ഒസ്മാനിയ ജനറൽ ആശുപത്രി, ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക്, ബീഗംപേട്ട് വിമാനത്താവളം, ഹൈദരാബാദ് ഹൈക്കോടതി, ഒസ്മാൻ സാഗർ, ഹിമായത് സാഗർ എന്നീ അണക്കെട്ടുകൾ മുതലായവ ഇതിൽ ഉൾപ്പെടും.


നിസാമിന്റെ മറ്റ് ആഭരണശേഖരത്തോടൊപ്പം 1995ൽ 13 മില്യൺ ഡോളറിന് ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുത്ത് മുംബൈയിലെ റിസർവ് ബാങ്ക് നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന ജേക്കബ് ഡയമണ്ടിന് ഇന്നത്തെ വിപണിയിൽ ഏതാണ്ട് 900 കോടി രൂപയിലധികം വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.


ജുഡീഷ്യറിയെ ഭരണനിർവ്വഹണത്തിൽ നിന്ന് വേർതിരിച്ചതും കരാർ തൊഴിൽ നിർത്തലാക്കിയതുമെല്ലാം നിസാമിന്റെ കാലത്തെ പ്രധാന ഭരണനവീകരണങ്ങളായി അറിയപ്പെടുന്നു. മറ്റു നാടുകൾ അസൂയയോടെ നോക്കിക്കണ്ട ഒന്നായിരുന്നു ഹൈദരാബാദിന്റെ സാമ്പത്തിക വളർച്ച. രാജ്യത്ത് കറൻസി നോട്ടുകളും നാണയങ്ങളും അച്ചടിക്കപ്പെട്ടതും ഇതേ സമയത്താണ്. ലോകപ്രശസ്തമായ കൊഹിനൂർ വജ്രമടക്കം ഖനനം ചെയ്‌തെടുത്ത ഗോൽക്കൊണ്ട വജ്രഖനി ഹൈദരാബാദിലാണ് സ്ഥിതിചെയ്തിരുന്നത്. വജ്രഖനനത്തിനു പുറേമേ അതിന്റെ കട്ടിംഗിലും ഫിനിഷിംഗിലുമെല്ലാം അതിവിദഗ്ധരായിരുന്ന തൊഴിലാളികളും ഹൈദരാബാദിലുണ്ടായിരുന്നു.

എന്നാൽ ഒസ്മാൻ അലി ഖാൻ പ്രശസ്തിയാർജ്ജിച്ചത് തന്റെ കണക്കറ്റ സമ്പത്തിന്റെ പേരിൽ തന്നെയായിരുന്നു. 1940കളുടെ തുടക്കത്തിൽ, ലോകത്തെ ഏറ്റവും സമ്പന്നനായ മനുഷ്യൻ എന്ന് ടൈം മാസിക വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ ആസ്ഥിയായി അവർ പറയുന്നത് രണ്ട് ബില്യൺ (200 കോടി) യു.എസ് ഡോളറാണ്. ഇത് അക്കാലത്തെ അമേരിക്കയുടെ ആകെ സമ്പദ്‌വ്യവസ്ഥയുടെ 2 ശതമാനത്തോളം വരും. നിസാമിന്റെ പക്കലുണ്ടായിരുന്ന വൈരക്കല്ലുകളുടെ അളവ്, ബ്രിട്ടനിലെ ഒരു ചത്വരം ഒന്നാകെ പാകാൻ പോന്നത്രയുമായിരുന്നെന്നും മാസികയിൽ പറയുന്നു.

ഒരു സ്വതന്ത്ര വെബ്‌സൈറ്റ് തയ്യാറാക്കിയ, എക്കാലത്തെയും വലിയ 25 സമ്പന്നരുടെ പട്ടികയിൽ അലി ഖാന് ആറാം സ്ഥാനമാണ്. അവരുടെ കണക്കുപ്രകാരം ഇന്നത്തെ നിലയിൽ അദ്ദേഹത്തിന്റെ ആസ്ഥി 230 ബില്യൺ ഡോളറോളം വരും! അതായത് നിലവിലെ അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാമനായ ഇലോൺ മസ്‌കിനും മുകളിൽ. ഇതിൽ 100 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, 400 മില്യൺ ഡോളർ വിലവരുന്ന വജ്ര-വൈര-ആഭരണങ്ങളും അമ്പതിലധികം റോൾസ് റോയ്‌സ് കാറുകളുമെല്ലാം ഉൾപ്പെടും.


1940കളുടെ തുടക്കത്തിൽ, ലോകത്തെ ഏറ്റവും സമ്പന്നനായ മനുഷ്യൻ എന്ന് ടൈം മാസിക വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ ആസ്ഥിയായി അവർ പറയുന്നത് രണ്ട് ബില്യൺ (200 കോടി) യു.എസ് ഡോളറാണ്. ഇത് അക്കാലത്തെ അമേരിക്കയുടെ ആകെ സമ്പദ്‌വ്യവസ്ഥയുടെ 2 ശതമാനത്തോളം വരും. നിസാമിന്റെ പക്കലുണ്ടായിരുന്ന വൈരക്കല്ലുകളുടെ അളവ്, ബ്രിട്ടനിലെ ഒരു ചത്വരം ഒന്നാകെ പാകാൻ പോന്നത്രയുമായിരുന്നെന്നും മാസികയിൽ പറയുന്നു.


നിസാം അലി ഖാന്റെ ആസ്ഥിയിൽ ഏറ്റവും പ്രസിദ്ധമായത് 185 കാരറ്റ് തൂക്കം വരുന്ന, ഇംപീരിയൽ ഡയമണ്ട് എന്നും വിക്ടോറിയ ഡയമണ്ട് എന്നും നിസാം ഡയമണ്ട് എന്നുമൊക്കെ പേരുള്ള ജേക്കബ് ഡയമണ്ടാണ്. ലോകത്തെ വലുപ്പമേറിയ വജ്രങ്ങളിൽ ഒന്നായ ജേക്കബ് ഡയമണ്ട് അറിയപ്പെടുന്നത് അത് ഇന്ത്യയിലെത്തിച്ച വജ്ര വ്യാപാരി അലക്‌സാണ്ടർ മാൽകം ജേക്കബിന്റെ പേരിലാണ്. ഒസ്മാൻ അലി ഖാന്റെ പിതാവ് മെഹബൂബ് അലി ഖാന് വേണ്ടിയാണ് ജേക്കബ് ഈ വജ്രം കൊണ്ടുവരുന്നത്. എന്നാൽ മെഹബൂബ് അലി ഖാൻ തന്റെ ചെരുപ്പിന്റെ തുമ്പത്ത് ഘടിപ്പിച്ചിരുന്ന ജേക്കബ് ഡയമണ്ട് അദ്ദേഹത്തിന്റെ മരണശേഷമാണ് ഒസ്മാൻ കണ്ടെത്തുന്നത്. ഒസ്മാൻ ഈ വജ്രമെടുത്ത് ഒരു തുണ്ടു പത്രത്തിൽ പൊതിഞ്ഞ് തന്റെ മേശപ്പുറത്ത് പേപ്പർ വെയിറ്റായി ഉപയോഗിച്ചു. നിസാമിന്റെ മറ്റ് ആഭരണശേഖരത്തോടൊപ്പം 1995ൽ 13 മില്യൺ ഡോളറിന് ഇന്ത്യൻ ഗവൺമെന്റ് ഏറ്റെടുത്ത് മുംബൈയിലെ റിസർവ് ബാങ്ക് നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന ജേക്കബ് ഡയമണ്ടിന് ഇന്നത്തെ വിപണിയിൽ ഏതാണ്ട് 900 കോടി രൂപയിലധികം വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ലോകത്തെ ഏറ്റവും ധനികനായിരുന്നെങ്കിലും പിശുക്കിന്റെ കാര്യത്തിലും കക്ഷി ഒട്ടും മോശമായിരുന്നില്ല. പുകവലി ശീലമുണ്ടായിരുന്ന നിസാം പക്ഷെ ഒരിക്കലും സ്വന്തം പോക്കറ്റിലെ പൈസ മുടക്കി സിഗററ്റ് വാങ്ങിയിരുന്നില്ല, അഥവാ വാങ്ങിയാൽ അത് ഏറ്റവും വിലകുറഞ്ഞതുമായിരിക്കും. അതിഥികളുടെ സിഗററ്റ് പങ്കിട്ടാണത്രേ അദ്ദേഹം പുകച്ചിരുന്നത്. നാഷണൽ ഡിഫൻസ് ഫണ്ടിലേക്ക് ഇരുമ്പു പെട്ടികളിൽ സ്വർണ്ണ നാണയങ്ങൾ കൊടുത്തയച്ചശേഷം അത് കൊണ്ടുപോയ പടയാളികളോട് നിസാം പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാൻ സ്വർണ്ണ നാണയങ്ങൾ മാത്രമേ ദാനം ചെയ്യുന്നുള്ളൂ, അത് കൊണ്ടുപോകുന്ന പെട്ടികൾ മറക്കാതെ തിരികെ കൊണ്ടുവരണം.' ഒരു കിലോമീറ്ററോളം നീളം വരുന്ന അലമാര നിറയെ പട്ടുകുപ്പായങ്ങളുണ്ടായിരുന്നിട്ടും പഴയതും കീറിയതുമായവ തുന്നി ഉപയോഗിച്ചിരുന്നതിന്റെയും തകരപ്പാത്രത്തിൽ ഭക്ഷണം കഴിച്ചിരുന്നതിന്റെയും 35 വർഷം ഒരേ തുർക്കിത്തൊപ്പി തന്നെ മാറ്റാതെ കൊണ്ടുനടന്നതിന്റെയുമൊക്കെ കഥകൾ ഒസ്മാൻ അലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്.

മീർ അലി ഖാന് കുപ്രസിദ്ധി നേടിക്കൊടുത്തത് സ്ത്രീ വിഷയത്തിലുള്ള അദ്ദേഹത്തിൻറെ അമിതമായ താത്പര്യമായിരുന്നു. സ്ത്രീകൾ എന്നും അയ്യാളുടെ ബലഹീനതയായിരുന്നു. നാല് ഔദ്യോഗിക ഭാര്യമാർക്കു പുറമെ എൺപതിലധികം വെപ്പാട്ടിമാരും അവരിൽ നിന്ന് ഏതാണ്ട് ഇരുന്നൂറിലധികം സന്താനങ്ങളും നിസാമിന് ഉണ്ടായിരുന്നതായാണ് കണക്ക്. 'ഹിസ് എക്‌സോൾട്ടഡ്' എന്ന സ്ഥാനപ്പേരിനു പകരം 'ഹിസ് എക്‌സോസ്റ്റഡ്' (ക്ഷീണിതനായ) എന്നായിരുന്നു ആളുകൾ അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്നത്. അംഗരക്ഷകരും കൊട്ടാരം പരിചാരകരുമൊക്കെയടക്കം ഏതാണ്ട് 15,000ത്തിൽപ്പരം ജോലിക്കാരും നിസാമിനു കീഴിൽ ഉണ്ടായിരുന്നു.


നാല് ഔദ്യോഗിക ഭാര്യമാർക്കു പുറമെ എൺപതിലധികം വെപ്പാട്ടിമാരും അവരിൽ നിന്ന് ഏതാണ്ട് ഇരുന്നൂറിലധികം സന്താനങ്ങളും നിസാമിന് ഉണ്ടായിരുന്നതായാണ് കണക്ക്. 'ഹിസ് എക്‌സോൾട്ടഡ്' എന്ന സ്ഥാനപ്പേരിനു പകരം 'ഹിസ് എക്‌സോസ്റ്റഡ്' (ക്ഷീണിതനായ) എന്നായിരുന്നു ആളുകൾ അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്നത്. അംഗരക്ഷകരും കൊട്ടാരം പരിചാരകരുമൊക്കെയടക്കം ഏതാണ്ട് 15,000ത്തിൽപ്പരം ജോലിക്കാരും നിസാമിനു കീഴിൽ ഉണ്ടായിരുന്നു.


ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ചരിത്രം ഒസ്മാൻ അലി ഖാനെ ഓർക്കുന്നത്, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച് കലഹിച്ച ഏകാധിപതി എന്ന നിലയിലാണ്. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം ഉപയോഗിച്ച് തന്റെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനിർത്താൻ നിസാം പരിശ്രമിച്ചു. എന്നാൽ സർദാർ വല്ലഭായ് പട്ടേലിന്റെയും ജവഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ പോളോ' എന്നറിയപ്പെട്ട പോലീസ് നടപടിയിലൂടെ 1948ൽ ഹൈദരാബാദ് പിടിച്ചടക്കി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ടു. രണ്ട് നൂറ്റാണ്ടുകാലം നീണ്ടുനിന്ന അസഫ് ജാ രാജവംശത്തിന്റെ ഭരണത്തിനും കൂടിയാണ് അന്ന് തിരശീല വീണത്. ഹൈദരാബാദിന്റെ രാജപ്രമുഖ് എന്ന സ്ഥാനം രാജ്യം മീർ ഒസ്മാന് നൽകുകയും 1956 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയും ചെയ്തു. 1967 ഫെബ്രുവരി 24ന് അന്തരിച്ച ഹിസ് എക്‌സോൾട്ടഡ് സർ മീർ ഒസ്മാൻ അലി ഖാന്റെ ശവസംസ്‌കാര വിലാപയാത്രയിൽ പങ്കെടുത്തത് അഞ്ച് ലക്ഷത്തിലധികം ആളുകളാണ്.

ഈ അടുത്തിടെ നിസാമും അദ്ദേഹത്തിന്റെ സ്വത്തും വീണ്ടും വാർത്തകളിൽ ഇടം നേടുകയുണ്ടായി. 1940കളിൽ അദ്ദേഹം യു.കെ ആസ്ഥാനമായ വെസ്റ്റ്മിൻസ്റ്റർ ബാങ്കിൽ നിക്ഷേപിച്ച ഒരു മില്യൺ യൂറോയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് വാർത്തയായത്. 71 വർഷക്കാലത്തോളം ആരും തൊടാതെ കിടന്ന ഈ തുകയ്ക്ക് 2019ലെ കണക്കനുസരിച്ച് 35 മില്യൺ ഡോളർ മൂല്യമുണ്ട്. അതായത് ഏതാണ്ട് 306 കോടി രൂപ. സന്താനങ്ങളുടെയും അനന്തരാവകാശികളുടെയും കാര്യത്തിലും അതിസമ്പന്നനായതിനാൽ ഈ സ്വത്തിനുമേലുള്ള അവകാശവാദങ്ങൾ ഇനിയും പലകോണുകളിൽ നിന്നായി ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Thanks for reading Historica! Subscribe for free to receive new posts and support my work.