Feb 11 • 12M

മലബാർ കലാപം; ചരിത്ര പഠനം ചെറുത്ത് നിൽപ്പ് കൂടിയാകുമ്പോൾ

മലബാർ സമര ചരിത്രത്തിൻ്റെ നിഷ്പക്ഷ വായന - ഭാഗം 6

 
1.0×
0:00
-12:13
Open in playerListen on);
History For Everyone
Episode details
Comments

ലബാര്‍ സമരത്തെ ആനി ബെസന്റ് എതിര്‍ത്തിരുന്നത് എന്തുകൊണ്ട്? അല്ലെങ്കില്‍ മലബാര്‍ സമരത്തിനോട് ആനി ബെസന്റ് വിരുദ്ധ നിലപാടെടുക്കാന്‍ എന്താണ് കാരണം എന്നതാണ് അടുത്ത ചോദ്യം.

ബ്രിട്ടനില്‍ ആനി ബെസന്റ് സ്വതന്ത്ര ചിന്തയെ ഒരു വ്യത്യസ്ത മതമെന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കുകയും, ക്രിസ്തുമതത്തെ വിമര്‍ശിച്ച്, യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, 1887ല്‍ തിയോസോഫിക്കല്‍ സൊസൈറ്റിയില്‍ ചേര്‍ന്നതിനു ശേഷം അവരില്‍ മതപരമായ വിശ്വാസം ഉടലെടുക്കുകയും, രണ്ടായി പിളര്‍ന്ന തിയോസോഫിക്കല്‍ സൊസൈറ്റിയില്‍ ഒന്നിന്റെ പ്രസിഡന്റായി അവര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ആനി ബെസന്റ് ഇന്ത്യയിലേക്കു വരുന്നതും, 1898ല്‍ സെന്‍ട്രല്‍ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതും. ശേഷം 1916ല്‍ ഇന്ത്യന്‍ ഹോം റൂള്‍ ലീഗ് സ്ഥാപിച്ച് അതിന്റെ പ്രസിഡന്റായി. 1917ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആകുകയും ചെയ്തു. എന്നാല്‍ ഗാന്ധിയുമായി ചേര്‍ന്നു പോകാന്‍ ആനി ബെസന്റിന് സാധിച്ചിരുന്നില്ല. ഇത്രയും പറഞ്ഞതെന്തിനാണെന്നാല്‍, ആനി ബെസന്റിന്റെ ആത്മീയ വഴിയിലേക്കുള്ള പ്രവേശനത്തെ പറ്റി പ്രസ്താവിക്കാനാണ്.


ആനി ബെസന്റും തിയോസോഫിക്കല്‍ സൊസൈറ്റിയും സത്യത്തില്‍ ഹിന്ദു മഹാസഭയോടൊപ്പം ചേര്‍ന്ന്, ഇന്ത്യയുടെ ഹൈന്ദവ പൈതൃകത്തെ ഒന്നുകൂടെ പൊലിപ്പിച്ച്, ഇന്ത്യക്കാരെ ആ ബോധത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചയാളാണ്. അതുകൊണ്ടു തന്നെ തുടര്‍ന്നും ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ ഇവര്‍ സജീവമാകുന്നുണ്ട്.


ആനി ബെസന്റും തിയോസോഫിക്കല്‍ സൊസൈറ്റിയും സത്യത്തില്‍ ഹിന്ദു മഹാസഭയോടൊപ്പം ചേര്‍ന്ന്, ഇന്ത്യയുടെ ഹൈന്ദവ പൈതൃകത്തെ ഒന്നുകൂടെ പൊലിപ്പിച്ച്, ഇന്ത്യക്കാരെ ആ ബോധത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചയാളാണ്. അതുകൊണ്ടു തന്നെ തുടര്‍ന്നും ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ ഇവര്‍ സജീവമാകുന്നുണ്ട്. 1920 ഏപ്രിലില്‍ നടന്ന മഞ്ചേരി പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ ആനി ബെസന്റ് പങ്കെടുക്കുന്നുണ്ട്. 'ദി ഹിന്ദു' പത്രത്തിന്റെ പത്രാധിപരായിരുന്ന കസ്തൂരിരങ്ക അയ്യങ്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍, മഞ്ചേരി രാമയ്യര്‍, ആനി ബെസെന്റ്, എം.പി നാരായണ മേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസലിയാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

മഞ്ചേരി പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ ഒന്നാമതായി, സഭ മുമ്പാകെ അവതരിപ്പിക്കപ്പെട്ട പ്രമേയം ഖിലാഫത്തിനെ സംബന്ധിച്ചുള്ളതായിരുന്നു. മുസ്ലീങ്ങളുടെ അപേക്ഷകള്‍ക്കും മതവിശ്വാസങ്ങള്‍ക്കും വിപരീതമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനമെടുക്കുന്ന പക്ഷം ഗവണ്‍മെന്റുമായി അക്രമരഹിതമായ സഹകരണത്യാഗം തുടങ്ങേണ്ടതാണെന്നായിരുന്നു പ്രമേയം. എന്നാല്‍ ആനി ബെസന്റ് ഈ പ്രമേയത്തെ ബലമായി എതിര്‍ത്തു. മുസ്ലീങ്ങളുടെ വാദം ശരിയാണെന്ന് അംഗീകരിക്കുകയും, പക്ഷെ പിന്നെയും പിന്നെയും അപേക്ഷിക്കുകയല്ലാതെ സഹകരണത്യാഗനയം ഒരിക്കലും സ്വീകരിക്കരുതെന്നുമായിരുന്നു ആനി ബെസന്റ് വാദിച്ചത്. എന്നാല്‍ ഇതിനു വിപരീതമായി, കോണ്‍ഫറന്‍സില്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം പ്രമേയം പാസാക്കപ്പെട്ടു. നിസ്സഹകരണത്തെ ചൊല്ലി ബെസന്റും ഗാന്ധിയും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഹര്‍ജ്ജികളും മെമ്മോറാണ്ടങ്ങളും പ്രതിനിധികളയച്ച അപേക്ഷകളുമെല്ലാം നിഷ്ഫലമായിത്തീരുന്ന സാഹചര്യത്തില്‍, വേണ്ടി വരുന്ന പക്ഷം ഖിലാഫത്ത് കാര്യത്തില്‍ സഹകരണത്യാഗവുമായി മുന്നോട്ട് പോകാമെന്ന് ഗാന്ധി അടക്കമുള്ളവര്‍ തീരുമാനച്ചു. എന്നാല്‍ ആനി ബെസന്റ് ഇതിനോട് യോജിച്ചിരുന്നില്ല എന്നു മാത്രമല്ല സഹകരണത്യാഗം ഇന്ത്യക്കു നാശകരമായിത്തീരുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.


മുസ്ലീങ്ങളുടെ വാദം ശരിയാണെന്ന് അംഗീകരിക്കുകയും, പക്ഷെ പിന്നെയും പിന്നെയും അപേക്ഷിക്കുകയല്ലാതെ സഹകരണത്യാഗനയം ഒരിക്കലും സ്വീകരിക്കരുതെന്നുമായിരുന്നു ആനി ബെസന്റ് വാദിച്ചത്.


മഞ്ചേരി പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ ഭരണപരിഷ്‌ക്കാരത്തെ പറ്റിയുള്ള പ്രമേയം ഉയര്‍ന്നു വന്നതിനെപ്പറ്റി മാധവന്‍ നായര്‍ പറയുന്നത് ഇപ്രകാരമാണ്. രാജ്യഭരണരീതിയെ സംബന്ധിച്ച് 1919 അവസാനത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മോണ്‍ടേഗു ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍ പാസാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, പുതിയ പരിഷ്‌കാരങ്ങള്‍ തൃപ്തികരമെന്നു വാദിക്കുന്ന ഒരു കക്ഷിയും, അല്ലെന്നു വാദിക്കുന്ന മറ്റൊരു കക്ഷിയും തമ്മിലുള്ള തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു. സ്വയംഭരണ പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ച്, ധൈര്യപൂര്‍വ്വം ഗവണ്‍മെന്റുമായി പൊരുതിയ ആനി ബെസന്റ്, പുതിയ പരിഷ്‌കാരങ്ങള്‍ തൃപ്തികരമെന്നു വാദിച്ചു. പൊതുജനങ്ങളില്‍ ഭൂരിപക്ഷവും ആനി ബെസന്റിന്റെ അഭിപ്രായത്തിനു പ്രതികൂലികളായിത്തീര്‍ന്നു. അങ്ങനെ ഭരണപരിഷ്‌കാരത്തെപ്പറ്റിയുള്ള ഈ പ്രമേയം ആനി ബെസന്റിന്റെ അഭിപ്രായത്തിനെതിരായി കോണ്‍ഫറന്‍സില്‍ പാസാക്കപ്പെട്ടു.

ആനി ബെസന്റിന്റെ താല്‍പര്യങ്ങളൊന്നും തന്നെ ഈ സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. കുടിയാന്മാര്‍ക്ക് അനുകൂലമായി പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആനി ബെസന്റും കോണ്‍ഗ്രസിനകത്തെ ഒരു ജന്മി വിഭാഗവും ചേര്‍ന്നു പ്രമേയത്തെ എതിര്‍ത്ത് രംഗത്തു വന്നു. പക്ഷെ ആ പ്രമേയം എം.പി നാരായണമേനോനും കട്ടിലശ്ശേരി മുസലിയാരും ഉള്‍പ്പെടുന്ന കോണ്‍ഗ്രസിലെ റാഡിക്കല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പാട്ടകുടിയാന്മാര്‍ക്ക് അനുകൂലമായി വലിയ ഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ടു. സമ്മേളനത്തില്‍ ആനി ബെസന്റ് മുന്നോട്ടു വെച്ച വിഷയങ്ങളില്‍ ഒന്നും തന്നെ അവര്‍ക്ക് അനുകൂലമായല്ല പാസാക്കപ്പെട്ടത് എന്നത് അവരെ ചൊടിപ്പിക്കുകയും ഇതില്‍ പ്രതിഷേധിച്ച് 18 ജന്മിമാരോടു കൂടെ ആനി ബെസന്റ് ഇറങ്ങി പോവുകയുമാണ് ചെയ്തത്. പിന്നീട് ആനി ബെസന്റ് കോണ്‍ഗ്രസില്‍ നിന്നു തന്നെ രാജി വെച്ചു പോകുന്നുണ്ട്. ആനി ബെസന്റ് എല്ലായിപ്പൊഴും ഖിലാഫത്തിനെയും നിസ്സഹകരണ പ്രസ്ഥാനത്തെയും ബന്ധിപ്പിക്കുന്നതിന് എതിരായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഈ കാലഘട്ടത്തിലുടനീളം ജന്മിത്വത്തിനും, ബ്രിട്ടീഷിനും അടിമപ്പെട്ടു വേണം മാപ്പിളമാര്‍ നിലകൊള്ളേണ്ടതെന്ന് തന്റെ നിലപാടുകളിലൂടെ വ്യക്തമാക്കുന്ന, ഹിന്ദു മഹാസഭയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ആനി ബെസന്റ്, മലബാര്‍ സമരത്തിനെതിരായല്ലാതെ എന്തു നിലപാട് സ്വീകരിക്കാനാണ്.


ആനി ബെസന്റ് എല്ലായിപ്പൊഴും ഖിലാഫത്തിനെയും നിസ്സഹകരണ പ്രസ്ഥാനത്തെയും ബന്ധിപ്പിക്കുന്നതിന് എതിരായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഈ കാലഘട്ടത്തിലുടനീളം ജന്മിത്വത്തിനും, ബ്രിട്ടീഷിനും അടിമപ്പെട്ടു വേണം മാപ്പിളമാര്‍ നിലകൊള്ളേണ്ടതെന്ന് തന്റെ നിലപാടുകളിലൂടെ വ്യക്തമാക്കുന്ന, ഹിന്ദു മഹാസഭയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ആനി ബെസന്റ്, മലബാര്‍ സമരത്തിനെതിരായല്ലാതെ എന്തു നിലപാട് സ്വീകരിക്കാനാണ്.


'പാക്കിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ' എന്ന തന്റെ പുസ്തകത്തില്‍ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമര്‍ശങ്ങളാണ് നിലവില്‍ അംബേദ്കറെ ചിലരുടെയെല്ലാം പ്രിയങ്കരനായി തീര്‍ത്തിരിക്കുന്നത്. സാധാരണയായി അദ്ദേഹത്തെ അംഗീകരിക്കാതിരിക്കുന്നവരാണെങ്കില്‍ പോലും 'മലബാര്‍ കലാപത്തിനെതിരെ' എഴുതിയതിനാല്‍ ആ പ്രസ്താവനയ്ക്ക് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്. ചിലരാകട്ടെ അവര്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കുന്നു. ശരിക്കും എന്താണ് അംബേദ്കര്‍ പറഞ്ഞത്? അംബേദ്കറിന്റെ നിലപാട് എന്തായിരുന്നു? 'പാക്കിസ്താന്‍ ഓർ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ' എന്ന പുസ്തകത്തില്‍ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ നടത്തിയ പരാമര്‍ശങ്ങളുടെ ചില പ്രസക്ത ഭാഗങ്ങള്‍ നോക്കാം.

'ഖിലാഫത്ത് പ്രക്ഷോഭം മാപ്പിളമാരെ ആകമാനം ഇളക്കി മറിച്ചു, ലഹള യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായുള്ള ഒരു പ്രക്ഷോഭമായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ പുറംതള്ളി തല്‍സ്ഥാനത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്നായിരുന്നു ഉദ്ദേശം. കത്തികള്‍, വാളുകള്‍, കുന്തങ്ങള്‍ എന്നിവ സ്വകാര്യമായി നിര്‍മ്മിക്കുകയും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആസ്ഥാനത്തെ തകര്‍ക്കാന്‍ എന്തിനും മടിയില്ലാത്ത അക്രമികളെ സംഘടിപ്പിക്കുകയും ചെയ്തു. റോഡുകളില്‍ മാര്‍ഗ്ഗതടസം സൃഷ്ടിക്കുകയും, ടെലഗ്രാഫ് കമ്പികളും റെയില്‍വേ പാളങ്ങളും പലയിടങ്ങളിലും മുറിക്കുകയും ചെയ്തു. മാപ്പിളമാരുടെ കൈകൊണ്ട് ഹിന്ദുക്കള്‍ക്ക് നേരിട്ട ദുര്‍ഗ്ഗതി ഭയങ്കരമായിരുന്നു. കൊലകള്‍, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം, ക്ഷേത്രധ്വംസനങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകളെ വെട്ടിപിളര്‍ക്കുക തുടങ്ങി സ്ത്രീകളുടെ നേര്‍ക്ക് ഹീനമായ പെരുമാറ്റം, കൊള്ളിവെപ്പ്, വിധ്വംസക എന്നു വേണ്ട, മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്‌കൃത്യങ്ങളും ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നിര്‍ബ്ബാധം നടത്തി. ദുര്‍ഗ്ഗമവും വിശാലവുമായ ആ പ്രദേശത്ത് നിയമവാഴ്ച്ച പുനഃസ്ഥാപിക്കാന്‍ പട്ടാളം എത്തിച്ചേരുന്നതുവരെ ഇതു തുടര്‍ന്നു. കൊല്ലപ്പെടുകയും മതംമാറ്റപ്പെടുകയും മുറിവേല്‍പ്പിക്കപ്പെടുകയും ചെയ്ത ഹിന്ദുക്കളുടെ എണ്ണം കൃത്യമായി അറിഞ്ഞുകൂടാ. എന്നാല്‍, തീര്‍ച്ചയായും അതു ഭീമമായ ഒന്നായിരിക്കണം.'


ഏറനാട്ടില്‍ നടന്ന മറ്റ് സാമുദായിക ലഹളകളെപ്പോലുള്ള ഒരു ലഹളയായിരുന്നില്ല ഇതെന്നും, മറിച്ച് ഇതൊരു രാഷ്ട്രീയ വിപ്ലവമാണെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റു പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്കാണ് അവർ അതിനെ കൈകാര്യം ചെയ്തതും അടിച്ചമര്‍ത്തിയതും.


ഇതു വായിച്ചാല്‍ സ്വാഭാവികമായും മലബാര്‍ കലാപം ഒരു വര്‍ഗീയ കലാപമായാണ് അംബേദ്കര്‍ മനസ്സിലാക്കിയിരിക്കുന്നതെന്നു തോന്നാം, എന്നാല്‍ ഈ പ്രസ്താവനയ്ക്കു മുമ്പായി അംബേദ്കര്‍ മുന്‍കൂര്‍ ജാമ്യം പോലെ ഒരു കാര്യം പറയുന്നുണ്ട്.

The relationship is well described in the annual reports on the affairs of India submitted year by year to parliament by the Government of India under the old 'Government of India Act'.

It is on these reports that I have drawn for the facts recorded below.

അംബേദ്കര്‍ ബ്രിട്ടീഷ് കൗണ്‍സില്‍ മിനിസ്റ്ററായി ജോലി ചെയ്യുന്ന സമയം. ബ്രിട്ടീഷ് ക്യാബിനറ്റിലേക്ക് മലബാറില്‍ നിന്നും പഴയ 'ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്' പ്രകാരം ഇന്ത്യയെ സംബന്ധിച്ചുള്ള ചില ഔദ്യോഗിക രേഖകള്‍ ബ്രിട്ടീഷ് സെക്രട്ടറി വര്‍ഷാവര്‍ഷം അയക്കാറുണ്ട്. ആ രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് താന്‍ ഇതു പറയുന്നതെന്ന് ഈ പ്രസ്താവനയ്ക്ക് മുന്നോടിയായി ബാബാസാഹിബ് പറയുന്നുണ്ട്. കൊളോണിയല്‍ വീക്ഷണം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ഒരു രേഖയെ അടിസ്ഥാനപ്പെടുത്തി പ്രസ്താവന തയ്യാറാക്കുമ്പോള്‍, അതിനെയൊരു ഔദ്യോഗിക ഭാഷ്യം എന്ന രീതിയില്‍ വേണം നോക്കിക്കാണാന്‍. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം ഒരിടത്തും പറയുന്നില്ല. ചില ഔദ്യോഗിക രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് താൻ ഇത് പറയുന്നത് എന്നുകൂടി പറയുമ്പോള്‍, വ്യക്തിപരമായ അഭിപ്രായമല്ല എന്നു തന്നെയാണ് അത് അര്‍ത്ഥമാക്കുന്നത്. 'മലബാര്‍ കലാപം രേഖകള്‍' എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ ആര്‍.കെ ബിജുരാജ് ഈ വിവരങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.


പെട്ടെന്നൊരു സുപ്രഭാതത്തില്‍ കലാപത്തിനിറങ്ങിയതല്ല മാപ്പിളമാര്‍. നൂറ്റാണ്ടുകള്‍ നീണ്ട ജാതീയമായ അസമത്വങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും അടിമത്തത്തിന്റെയും കേടുപാടുകളേറ്റ ഒരു ജനത നിലനില്‍പ്പിനായി, അധിനിവേശ ശക്തികള്‍ക്കും, ജന്മികള്‍ക്കുമെതിരെ നിവര്‍ന്നു നിന്നതിന്റെയും, അതിനോട് ഭരണകൂടം സ്വീകരിച്ച നടപടികളുടെയും ആകെത്തുകയായി വേണം മലബാര്‍ കലാപത്തിന്റെ കെടുതികളെ കാണാന്‍.


മലബാര്‍ കലാപത്തിന് ഒന്നിലേറെ മാനങ്ങളുണ്ടായിരുന്നെന്ന് മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് 'ഖിലാഫത്ത് സ്മരണകളി'ല്‍ വെളിപ്പെടുത്തുന്നുണ്ട്. അത് ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായുള്ള മുസ്ലീം വിപ്ലവമായിരിക്കെതന്നെ നാടിന്റെ സ്വാതന്ത്ര്യത്തിനും കുടിയാന്മാരുടെ ഉന്നമനത്തിനും വേണ്ടിയുള്ള വിമോചനസമരം കൂടിയായിരുന്നു എന്ന് അവതാരികയില്‍ അദ്ദേഹം പറയുന്നു. ഏറനാട്ടില്‍ നടന്ന മറ്റ് സാമുദായിക ലഹളകളെപ്പോലുള്ള ഒരു ലഹളയായിരുന്നില്ല ഇതെന്നും, മറിച്ച് ഇതൊരു രാഷ്ട്രീയ വിപ്ലവമാണെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റു പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്കാണ് അവർ അതിനെ കൈകാര്യം ചെയ്തതും അടിച്ചമര്‍ത്തിയതും. സാമുദായിക വഴക്കുകളല്ല ഇതിന്റെ മൂലകാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പോലീസ് മര്‍ദനമാണ് ഈ മാരണത്തിന് കാരണം. ഈ ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗം മാത്രമാണ്. പോലീസ് ആക്രമണത്തിന്റെ ദുഷിച്ച ഫലമായി, സ്വാതന്ത്ര്യസമരം മുറുകിയ ഘട്ടത്തില്‍, അതിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് അച്ചടക്കം കൈവിട്ടു പോവുകയും, തല്‍ഫലമായി മറ്റുള്ളവര്‍ക്കും അരക്ഷിതാവസ്ഥ നേരിടുകയും ചെയ്തതാണ് ഈ അനിഷ്ടസംഭവത്തിനു കാരണമെന്നാണ് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് ഈ സംഭവത്തെ വിലയിരുത്തുന്നത്. എന്നാല്‍, പെട്ടെന്നൊരു സുപ്രഭാതത്തില്‍ കലാപത്തിനിറങ്ങിയതല്ല മാപ്പിളമാര്‍. നൂറ്റാണ്ടുകള്‍ നീണ്ട ജാതീയമായ അസമത്വങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും അടിമത്തത്തിന്റെയും കേടുപാടുകളേറ്റ ഒരു ജനത നിലനില്‍പ്പിനായി, അധിനിവേശ ശക്തികള്‍ക്കും, ജന്മികള്‍ക്കുമെതിരെ നിവര്‍ന്നു നിന്നതിന്റെയും, അതിനോട് ഭരണകൂടം സ്വീകരിച്ച നടപടികളുടെയും ആകെത്തുകയായി വേണം മലബാര്‍ കലാപത്തിന്റെ കെടുതികളെ കാണാന്‍. ഇന്നത്തെ നമ്മുടെ സാമൂഹിക ബോധത്തില്‍ നിന്നുകൊണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന സാമൂഹിക വിപത്തുകളെ വിലയിരുത്തി ശരിതെറ്റുകള്‍ ചികയുന്നതില്‍ അര്‍ത്ഥമില്ല. അന്നത്തെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുക്കാതെ അത്തരം സംഭവങ്ങളെ കീറിമുറിക്കുന്നത് നമ്മളെ വാര്‍ത്തെടുത്ത പോരാട്ടങ്ങളെയും ചെറുത്തുനില്‍പ്പുകളെയും നിഷേധിക്കുന്നതിനു തുല്യമാണ്.

കഴിഞ്ഞകാല സംഭവവികാസങ്ങളെ അതിന്റെ അന്തസത്ത ചോരാതെ, പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഹിസ്റ്റോറിക്ക ഏറ്റെടുത്തിരിക്കുന്നത്. വര്‍ത്തമാനകാലത്തില്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും വളച്ചൊടിക്കുകയും വസ്തുതകളെ തിരുത്തിക്കുറിക്കുകയും ചെയ്യാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങളെ ചെറുക്കുകയും, മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു കൊണ്ട് ചരിത്രത്തെ വസ്തുതാപരമായി അവതരിപ്പിക്കുകയുമാണ് ഹിസ്റ്റോറിക്കയുടെ ലക്ഷ്യം.


നന്ദി

  • ഡോ. കെ.എം. അനിൽ (മലയാളം സർവ്വകലാശാല പ്രൊഫസർ)

  • ഡോ. പി.പി. അബ്ദുൾ റസാഖ് (കെ.സി.എച്ച്.ആർ. കൗൺസിൽ അംഗം, പി.എസ്.എം.ഒ. കോളേജ് ചരിത്ര വിഭാഗം മുൻ അധ്യക്ഷൻ)

  • ഡോ. പി. ശിവദാസൻ (ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി, കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം പ്രൊഫസർ)

  • ഡോ. ഷംഷാദ് ഹുസൈൻ കെ.ടി. (കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, സംസ്‌കൃത സർവ്വകലാശാല മലയാള വിഭാഗം പ്രൊഫസർ)

  • ഡോ. കെ.എസ്. മാധവൻ (കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം പ്രൊഫസർ)

  • ബഷീർ ചുങ്കത്തറ (എഴുത്തുകാരൻ)

  • റസാഖ് പയമ്പ്രോട്ട് (മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സെക്രട്ടറി)

  • മിനീഷ് തമ്പാൻ (കവിത ആലാപനം)

    Thanks for reading Historica! Subscribe for free to receive new posts and support my work.