Feb 17 • 12M

കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 7

അരികുവൽകരിക്കപ്പെട്ടവരുടെ ഉൾക്കൊള്ളൽ ചരിത്രം (Inclusive History)

1
 
1.0×
0:00
-12:20
Open in playerListen on);
History For Everyone
Episode details
Comments

ജാതി അടിമകളുടെ ചരിത്ര ജീവിതം

ആളടിമകൾ നിലനിൽക്കുന്ന ഇടങ്ങൾ സാമൂഹികമായും സ്ഥലപരമായും വേറിട്ടു മാറ്റി നിർത്തപ്പെട്ട കീഴായ്മ ഇടങ്ങളാണ്. സാമൂഹികമായി പുറന്തള്ളപെട്ടവരും ബഹിഷ്കരിക്കപ്പെട്ടവരുമായ മനുഷ്യ കൂട്ടായ്മകളുടെ ഇടങ്ങളാണവ. സാംസ്കാരികമായും വിഭവപരമായും അധികാരപരമായും ഈ ഇടങ്ങൾ കീഴായ്മയെ സ്ഥലപരമായി സ്ഥാനപ്പെടുത്തുന്നതാണ്. ഈ കീഴായ്മയെ സാമൂഹികമായും സ്ഥലപരമായും നിലനിർത്തുന്ന പാർപ്പ് രൂപങ്ങൾ കൂടിയാണ് ആളടിമകളുടെ കുടി പാർപ്പിടങ്ങൾ. ആളടിമത്തത്തിൽ നിന്നും ജാതി അടിമത്തത്തിലേക്ക് പരിവർത്തിക്കപ്പെട്ടപ്പോൾ ബ്രാഹ്മണ്യത്തിന്റെ ഹീനതാ സങ്കല്പം അടിച്ചേൽപ്പിക്കപ്പെട്ടവരാണ് ജാതി അടിമകൾ. അസ്പൃശ്യരായ തൊടാവസ്തുക്കളായി സാമൂഹികമായി പുറംതള്ളിയാണ് ഇവരെ ഓരപ്പെടുത്തി നിലനിർത്തിയത്.

വിവിധ  ഊരുകളിൽ പുറക്കുടികളായി നിലനിൽക്കുന്നവരായി ജാതി അടിമകൾ മാറി. സ്ഥലപരമായും സാമൂഹികമായും പുറംതള്ളപ്പെട്ട് പുറക്കുടികളായി പ്രാന്തവൽക്കരിക്കപ്പെട്ടതായിരുന്നു ഇവരുടെ പാർപ്പ് ഇടങ്ങൾ. അസ്പൃശ്യമായ കുടിപ്പാർപ്പു സ്ഥാനങ്ങളായി ഇവ മാറി. പുറക്കുടികൾ പുറത്താക്കപ്പെട്ടവരുടെ സാമൂഹിക നില പേറുന്നതും പുറത്തായി നിൽക്കുന്ന അസ്പൃശ്യ ഇടങ്ങളുമാണ്. കാർഷിക ഇടങ്ങളുടെ നിർമ്മിതിയിലൂടെയും വിഭവങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രക്രിയയിലൂടെയുമാണ് പുറക്കുടികളായി ആളടിമകളും ജാതി അടിമകളും ഉണ്ടായി വന്നത്. സജീവ സാമൂഹിക കർതൃത്വങ്ങളായി കാർഷിക ഇടങ്ങളെയും വിഭവങ്ങളെയും നിർമ്മിക്കുന്ന പ്രാഥമിക ഉൽപാദക സമൂഹമായ ഈ മനുഷരെ ഓരപ്പെടുത്തി സാമൂഹികമായി ജാതി അടിമകളും അടിത്തട്ട് മനുഷ്യരും സ്ഥലപരമായി പുറക്കുടികളുമായി പ്രാന്തപ്പെടുത്തിയ പ്രക്രിയ ഇവരെ വിഘടിത മനുഷ്യരാക്കി (broken wo/men) മാറ്റി.

തകർക്കപ്പെട്ട ജീവന അനുഭവങ്ങൾ സ്ഥലപരമായും സാമൂഹികമായും സൃഷ്ടിക്കപ്പെടുന്നതാണ്. കീഴായ്മയുടെ ദൈനംദിന സാമൂഹിക ഇടങ്ങൾ ചരിത്രപരമായി തുടരുന്ന പ്രക്രിയ കൂടിയാണ്. ജാതി അടിമകളുടെ വികാസപരിണാമങ്ങൾ കാണിക്കുന്നത് സാമൂഹികവും സ്ഥലപരവുമായി പ്രാന്തവൽക്കരിക്കപ്പെട്ട  അനുഭവങ്ങളുടെ ചരിത്രമാണ്. പുറന്തള്ളപ്പെട്ട സാമൂഹിക ഇടങ്ങളും അസ്പൃശ്യരാക്കപ്പെട്ട സാമൂഹിക പുറന്തള്ളൽ പ്രക്രിയയുമാണ് തൊടാവസ്തുക്കളായി മാറ്റപ്പെട്ട  ജാതി അടിമകളുടെ ചരിത്ര ജീവിതം. ആളടിമകൾക്കും ജാതി അടിമകൾക്കും അവരുടെ അധ്വാനത്താൽ ഉണ്ടാക്കപ്പെടുന്ന വിഭവങ്ങളിൽ പങ്കു പറ്റുന്നതിനുള്ള കാർഷിക അവകാശങ്ങൾ ഉണ്ടായിരുന്നില്ല. കൃഷി ചെയ്യുന്നതിനുള്ള പാരമ്പര്യ അവകാശങ്ങൾ ജാതി അടിമകൾക്ക് നിഷേധിക്കപ്പെട്ടിരുന്നു.


കാർഷിക ഇടങ്ങളുടെ നിർമ്മിതിയിലൂടെയും വിഭവങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രക്രിയയിലൂടെയുമാണ് പുറക്കുടികളായി ആളടിമകളും ജാതി അടിമകളും ഉണ്ടായി വന്നത്. സജീവ സാമൂഹിക കർതൃത്വങ്ങളായി കാർഷിക ഇടങ്ങളെയും വിഭവങ്ങളെയും നിർമ്മിക്കുന്ന പ്രാഥമിക ഉൽപാദക സമൂഹമായ ഈ മനുഷരെ ഓരപ്പെടുത്തി സാമൂഹികമായി ജാതി അടിമകളും അടിത്തട്ട് മനുഷ്യരും സ്ഥലപരമായി പുറക്കുടികളുമായി പ്രാന്തപ്പെടുത്തിയ പ്രക്രിയ ഇവരെ വിഘടിത മനുഷ്യരാക്കി (broken wo/men) മാറ്റി.


ആളടിമകൾ കിടക്കുന്ന ഇടങ്ങൾ അവരുടെ പണിയിടങ്ങൾക്കു അകലെയല്ലാതെയുള്ള സ്ഥലങ്ങളിലായിരുന്നു. കൃഷിയിടങ്ങളിൽ നിന്നും വേലയിടങ്ങളിൽ നിന്നും സ്ഥലപരമായി വേറിട്ടു നിൽക്കുന്ന കുടികിടപ്പു ഇടങ്ങൾ പാർപ്പു സ്ഥാനങ്ങളായി ജാതി അടിമകൾക്ക്  ജാതികളുടെ മേൽ കീഴ് വ്യവസ്ഥിതി സാമൂഹികമായും സ്ഥലപരമായും അനുവദിച്ചിരുന്നില്ല. സ്ഥലപരമായും സാമൂഹികമായും ഓരപ്പെടുത്തി നിലനിർത്തുന്നതും സ്ഥലപരമായി പുറത്തിടത്തിലേക്ക് തള്ളി മാറ്റുന്നതുമായ സാമൂഹികമായ പുറന്തള്ളലും കീഴായ്മ ഇടങ്ങളിൽ നിലനിർത്തുന്ന ഇടപ്പെടുത്തലാണ് ജാതി അടിമ ജീവിതം. ജാതി അടിമകളാക്കപ്പെട്ടവരുടെ സാമൂഹികമായ പുറത്താക്കപ്പെടലിന്റെ ഇടപരമായ പ്രാന്തപ്പെടലാണ് അടിമ ജാതി ജീവിതം.

കോയ്മകളുടെ ഇടങ്ങളും ഇടപരമായ വേർതിരിവും

ബ്രാഹ്മണർ താമസിക്കുന്ന ഇടങ്ങൾ മനകളും ഇല്ലങ്ങളുമായി ബ്രാഹ്മണ ഗ്രാമങ്ങൾക്കുള്ളിൽ സ്ഥാനപ്പെട്ടു. നാട്ടു കോയ്മകളുടെയും ചേര പെരുമാക്കന്മാരുടെയും പാർപ്പ് ഇടങ്ങൾ കോവിലുകളും കോവിലകങ്ങളുമായി അറിയപ്പെട്ടു. ക്ഷേത്ര ജോലിക്കാരുടെയും ആശ്രിതരുടെയും ഇടങ്ങൾ ക്ഷേത്രപ്രാന്തങ്ങളിലായി മാറി. കോയ്മകളുടെ ഇടനിലക്കാരും അവരവരുടെ ഇടനിലകൾക്കനുസരിച്ച് പാർപ്പ് ഇടങ്ങൾ ഉണ്ടാക്കി. തറകളും ജന്മസ്ഥാനങ്ങളും ഭൂവുടമകളുടെയും കാര്യാളുകളുടെയും പാർപ്പിടങ്ങളായി മാറുകയും അത്തരക്കാർ വീടുകളിൽ പാർക്കുകയും ചെയ്തു.

കുടികൾ താമസിക്കുന്ന ഇടങ്ങൾ കുടിയിടങ്ങളാകുകയം കുടികൾ പുരകളിൽ പാർക്കുകയും ചെയ്തു. ആളടിമകളായി പുറക്കുടികളിൽ നിലനിൽക്കുകയും ജാതി അടിമകളായി മാറുകയും ചെയ്ത പറയരും പുലയരും ഉൾപ്പെടുന്നവർ കിടക്കുന്ന ഇടം ചാളകളായി സ്ഥാനപ്പെട്ടു. കുടികൾ ഉൾക്കുടി പുറക്കുടി എന്നിങ്ങനെ വിഭജിക്കപ്പെടുന്നുണ്ട്. ഉൾക്കുടി എന്നാൽ കാർഷികവൃത്തി ചെയ്ത് ഗ്രാമത്തിന്റെ ഉള്ളിൽ താമസിക്കുന്ന കാർഷിക വ്യവസ്ഥയിൽ അവകാശങ്ങളുള്ള വിഭാഗങ്ങളാണ്. ഗ്രാമങ്ങളിൽ ഓരപ്പെട്ട് കിടക്കുന്ന കുടികളാണ് പുറക്കുടികൾ. ജാതി അടിമകൾ പുറക്കുടികളാണ്. പുറക്കുടികളിൽ താമസിക്കുന്ന മനുഷ്യർ പുറവഴികളിൽ സഞ്ചരിക്കുന്നവരായി മാറി. പൊതുവഴികൾ അവർക്ക് നിഷേധിക്കപ്പെട്ടു. കുടി സമൂഹങ്ങൾക്ക് അതിജീവിക്കുന്നതിനാവശ്യമായ വിഭവങ്ങൾ മാത്രമെ സമാഹരിക്കാൻ കുടികൾക്ക് കഴിയുമായിരുന്നുള്ളു. ആളടിമകൾക്കും ജാതി അടിമകൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം മാത്രമേ അവർക്ക് ലഭ്യമായിരുന്നുള്ളു. നിത്യ ദാരിദ്രത്തിൽ പണിയാള സമൂഹങ്ങളായ ജാതി അടിമകളെ നിലനിർത്തിയ ഒരു വ്യവസ്ഥിതിയായിരുന്നു നിലനിന്നത്. ഇതു മൂലം വിവിധ മൂലധനങ്ങളിൽ നിന്നും വിഭവങ്ങളിൽ ചിട്ടപ്പെട്ടതും എഴുതപ്പെട്ടതുമായ അറിവു രൂപങ്ങളിൽ നിന്നും ജാതി അടിമകൾ പൂർണ്ണമായും പുറത്താക്കപ്പെട്ടു.


സ്ഥലപരമായും സാമൂഹികമായും ഓരപ്പെടുത്തി നിലനിർത്തുന്നതും സ്ഥലപരമായി പുറത്തിടത്തിലേക്ക് തള്ളി മാറ്റുന്നതുമായ സാമൂഹികമായ പുറന്തള്ളലും കീഴായ്മ ഇടങ്ങളിൽ നിലനിർത്തുന്ന ഇടപ്പെടുത്തലാണ് ജാതി അടിമ ജീവിതം. ജാതി അടിമകളാക്കപ്പെട്ടവരുടെ സാമൂഹികമായ പുറത്താക്കപ്പെടലിന്റെ ഇടപരമായ പ്രാന്തപ്പെടലാണ് അടിമ ജാതി ജീവിതം.


അധികാര പലമകളുടെ പ്രയോഗങ്ങൾ

നാടുകളുടെ മേൽ ആധിപത്യം സ്ഥാപിച്ച രാഷ്ട്രീയ കോയ്മ നാട്ടുടയവരാണ്. നാടിന്റെ ഉടയവരായ നാട്ടുടയവർ നാടിന്റെ രാഷ്ട്രീയ സംരക്ഷകൻ കൂടിയാണ്. കുടികൾ ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ കുടിമയും കടമയുമായി പിടിച്ചെടുത്തും അധ്വാനിക്കുന്നവരെ ആളടിമകളാക്കി മാറ്റിയുമാണ് നാടിന്റെ മേൽ ഉടയവർ ആധിപത്യം നിലനിർത്തിയത്. നാട്ടുടയവരുടെ കാവൽ സംഘങ്ങളും കൂട്ടാളികളുമാണ് കുടിപതികൾ, പ്രകൃതി, അധികാരി, നിഴൽ, നൂറ്റുവർ തുടങ്ങിയവർ. ഇവരുടെ സഹായത്താൽ നാട്ടുടയവർ കുടികളെയും ആളടിയാരെയും അടിച്ചമർത്തി ചൂഷണം ചെയ്ത് നാടിന്റെ മേൽ കോയ്മ സ്ഥാപിക്കുന്നു. കോയ്മയെ സാധൂകരിക്കുന്നതിനായി ബ്രാഹ്മണ ഗ്രാമങ്ങളെയും ക്ഷേത്രങ്ങളെയും ബ്രാഹ്മണ്യ സാമൂഹ്യജീവിതത്തെയും നാട്ടുഉടയവർ സംരക്ഷിക്കുന്നു.

ജാതി ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക ജീവിത രൂപങ്ങൾ രാഷ്ട്രീയമായി സംരക്ഷിക്കുന്നതും നടപ്പാക്കുന്നതും നാട്ടുടയവരുടെ രാഷ്ടീയ പിന്തുണയിലൂടെയാണ്. ഇടനില സംഘങ്ങളിലൂടെയും ആയുധ ശക്തിയിലൂടെയും പ്രതീകാത്മക ഹിംസകളിലൂടെയും നാട്ടുടയവരുടെയും ക്ഷേത്ര ബ്രാഹ്മണ്യത്തിന്റെയും അധികാരം കുടികളിലേക്കും അടിയാളരിലേക്കും ഇടപെട്ടു. ഈ അധികാരം മുകളിൽ നിന്ന് താഴേക്കായി പതിക്കുന്നതായി തോന്നുമെങ്കിലും തിരശ്ചീനമായും ലംബമാനമായും വ്യത്യസ്ത രൂപങ്ങളിൽ ഈ അധികാരം സാമൂഹികമായി പ്രയോഗിക്കുകയും രാഷ്ട്രീയമായി പ്രവർത്തനക്ഷമമാവുകയും ചെയ്തു. ക്ഷേത്രങ്ങളുടെ അധികാരം ഒരേ സമയം ബ്രാഹ്മണ്യ അനുഷ്ഠാന വ്യവസ്ഥയുടെ സാംസ്കാരിക ആധിപത്യമാണ്. ദേവസ്വം ബ്രഹ്മസ്വം ഉടമസ്ഥതയുടെ അധികാരമാണ്. ക്ഷേത്രാധിപത്യവും നമ്പൂതിരി ഗ്രാമങ്ങളുടെ ഭൂവുടമസ്ഥ മേൽക്കോയ്മയുമായി ഇത് മാറി. ഈ അധികാര ക്രമത്തെ  സാധൂകരിക്കാനാണ് പ്രതീകാത്മക അധികാരമായി ബ്രാഹ്മണ്യത്തിന്റെ അനുഷ്ഠാന വ്യവസ്ഥ പ്രവർത്തിക്കുന്നത്.

ജാതി ബ്രാഹ്മണ്യത്തിന്റെ വേർതിരിവ് വർഗ്ഗീകരണ രീതികളും, ശുദ്ധാശുദ്ധ സങ്കല്പങ്ങളും, ആഢ്യത്വബോധവും ഹീനത വിചാരവും, വരേണ്യതയും അടിസ്ഥാനമാക്കുന്ന പ്രയോഗങ്ങളും അധികാരത്തിന്റെ ദൈനംദിന ക്രമങ്ങളായി മാറി. ബ്രാഹ്മണ്യത്തിന്റെ സംസ്കാരം പ്രതീക വ്യവസ്ഥകളുടെ അധികാര കോയ്മയാണ്. ചേരപെരുമാക്കന്മാരുടെ  രാഷ്ട്രീയ കോയ്മ ബ്രാഹ്മണ്യത്തിന്റെ അനുഷ്ഠാന വ്യവസ്ഥയും പ്രതീക സാംസ്കാരിക മൂല്യങ്ങളും വ്യവസ്ഥപ്പെടുത്തിയ അധികാരമായിട്ടാണ് നിലനിന്നത്.


കുടികൾ താമസിക്കുന്ന ഇടങ്ങൾ കുടിയിടങ്ങളാകുകയം കുടികൾ പുരകളിൽ പാർക്കുകയും ചെയ്തു. ആളടിമകളായി പുറക്കുടികളിൽ നിലനിൽക്കുകയും ജാതി അടിമകളായി മാറുകയും ചെയ്ത പറയരും പുലയരും ഉൾപ്പെടുന്നവർ കിടക്കുന്ന ഇടം ചാളകളായി സ്ഥാനപ്പെട്ടു.


വ്യവസ്ഥിതിയും മനസ്ഥിതിയും

സാമൂഹിക വ്യവസ്ഥിതി ജാതി ബന്ധങ്ങളായി മാറിയപ്പോൾ  വിവിധ സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള ദൈനംദിന ഇടപാടുകൾ   വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വേർതിരിവ്  മനസ്ഥിതി കൂടി സൃഷ്ടിച്ചു. വ്യവസ്ഥിതിയുടെ വേർതിരിവുകൾക്ക് സാധർമ്യപ്പെട്ടാണ് വ്യവസ്ഥിതിയിൽ വിവിധ സാമൂഹിക നിലകളിൽ സ്ഥാനപ്പെട്ടിരിക്കുന്ന മനുഷ്യർക്ക് പലതരം മനസ്ഥിതികൾ ഉണ്ടാകുന്നത്. മേൽ-കീഴ് ബന്ധങ്ങളിൽ സ്ഥാനപ്പെട്ടിരിക്കുന്ന സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യരുടെ സാമൂഹികബോധം വേർതിരിവ് വ്യവസ്ഥിതി ഉൽപാദിപ്പിക്കുന്ന ബോധങ്ങളായിരിക്കും. ഇതായിരിക്കും അതാതു കാലത്തെ പൊതുബോധത്തെ നിശ്ചയിക്കുന്നത്. സമൂഹത്തിൽ ആധിപത്യമുള്ളതും അധികാരം പ്രയോഗിക്കുന്നവരുടെയും സാമാന്യബോധം പൊതുബോധമായി മാറും. ഈ സാമൂഹിക മനസ്ഥിതിക്ക് അനുസരിച്ച് വിവിധ സാമൂഹിക വിഭാഗങ്ങൾ സാമൂഹിക പെരുമാറ്റങ്ങൾ നിലനിർത്തുന്നു. ഇത്തരം സാമൂഹിക പെരുമാറ്റങ്ങൾ സ്ഥാനമാനങ്ങൾക്കും ജാതി നിലകൾക്കും സ്ത്രീ-പുരുഷ ഭേദങ്ങൾക്കും അനുസരിച്ചുള്ള ദൈനംദിന ഇടപാടുകളായി മാറുന്നു. ഇവ സാമൂഹിക പെരുമാറ്റങ്ങളുമായി രൂപപ്പെടുന്നു.

അധികാരവും സാമൂഹിക പെരുമാറ്റങ്ങളും

പെരുമാറ്റങ്ങൾ ജാതിലിംഗഭേദങ്ങൾക്ക് അനുസരിച്ചാണ് സാമൂഹികമായി ക്രമപ്പെടുന്നത്. സാമൂഹിക മനസ്ഥിതിക്കനുസരിച്ചുള്ള ബോധവിചാരങ്ങൾ, കാഴ്ചശീലങ്ങൾ, ധാരണകൾ ഇവ സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന സാമൂഹിക അനുശീലനങ്ങളായി മാറുന്നു. ജാതികൾ സമുദായങ്ങൾ കുടുംബങ്ങൾ എന്നിവ നിർമ്മിക്കുന്ന സാമൂഹിക അനുശീലനങ്ങളിലൂടെയാണ് വിവിധ സാമൂഹിക വിഭാഗങ്ങളുടെ സാമാന്യ മനസ്ഥിതി സാമൂഹിക പെരുമാറ്റ ശീലങ്ങളായി മാറുന്നത്. വ്യക്തികൾ വ്യവസ്ഥിതിയുടെ ബന്ധങ്ങളെ സാമൂഹികമായ അനുശീലനങ്ങളിലൂടെ ദൈനംദിന ജീവിത പെരുമാറ്റ രീതികളായി മാറ്റുന്നു. ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട സാമൂഹിക  മര്യാദകളായി ഇവ ചിട്ടപ്പെടുകയും ദൈനംദിന ജീവിതത്തിൽ ഇടപാടുകളിൽ മേൽ-കീഴ് ബന്ധങ്ങൾക്കനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. സാമൂഹിക വ്യവസ്ഥിതിക്ക് സാധർമ്യപ്പെട്ട് വ്യക്തികളിൽ മനസ്ഥിതി നിർമ്മിക്കപ്പെടുന്നതു കൊണ്ട് വ്യക്തികളുടെ പെരുമാറ്റങ്ങൾ സാമൂഹികമായ അധികാര ബന്ധങ്ങൾ വ്യക്തികളിലൂടെ ആവിഷ്കരിക്കപ്പെടുന്ന പ്രകടനങ്ങളായി മാറുന്നു. അവ വ്യക്തികളും സാമൂഹിക വിഭാഗങ്ങളും പാലിക്കുകയും അവയെ സാമാന്യമായ സ്വാഭാവിക പെരുമാറ്റങ്ങളായി കാണുകയും ചെയ്യുന്നു. ഇങ്ങനെയാണ് സാമൂഹിക വിഭാഗങ്ങൾ ജാതി ലിംഗഭേദങ്ങൾക്കനുസരിച്ച് സമൂഹത്തിൽ വിവിധ ഇടങ്ങളിൽ ഇടപഴകുന്നതിനായി സാമൂഹികമായി അനുശീലനപ്പെടുന്നു. ഇത്തരം ജാതിപരവും ലിംഗപരവുമായ മുൻവിധിയോടെയുള്ള അമിതാധികാര അവകാശങ്ങളും സാമൂഹിക പെരുമാറ്റങ്ങളും വ്യക്തികൾ സാമൂഹികമായി എടുത്തണിയുന്ന സാമൂഹിക ഉടയാടയായി മാറുന്നു. വ്യക്തികളുടെ  മനസ്ഥിതിയെ സാമൂഹികവൽക്കരിക്കുന്നതും സാമൂഹികമായ പൊതു മനസ്ഥിതിയുമായി, സാമൂഹിക പെരുമാറ്റമായി ഇതു മാറുന്നു.

Thanks for reading Historica! Subscribe for free to receive new posts and support my work.