Jan 20 • 10M

കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 3

അരികുവൽകരിക്കപ്പെട്ടവരുടെ ഉൾക്കൊള്ളൽ ചരിത്രം (Inclusive History)

5
 
1.0×
0:00
-10:11
Open in playerListen on);
History For Everyone
Episode details
Comments

കൃഷിയും കൈമാറ്റ  രൂപങ്ങളും

മലയിറങ്ങിവന്ന മനുഷ്യരോടൊപ്പം മലയിലെ കൃഷിരൂപങ്ങളും മലയറിവും സാങ്കേതികവിദ്യയും ജീവിത രൂപങ്ങളും മലഞ്ചെരുവുകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും വ്യാപിച്ചു. മലഞ്ചെരുവുകളിലും ഇടനാട്ടിലെ ഉയർന്ന പ്രദേശങ്ങളിലും ബഹുവിള കൃഷിയും പലവ്യഞ്ജന വിളകളും വളർന്നു വന്നു. പറമ്പു ഭൂമികളിൽ പാർത്തവർ വിവിധ കുടികളായി, ചാർച്ച കൂട്ടങ്ങളായി പുരകളിൽ പാർപ്പുറപ്പിച്ചു. പറമ്പു ഭൂമിയിൽ പുരയിടങ്ങളിൽ പാർത്ത കുടിസമൂഹങ്ങൾ പറമ്പ് പുരയിട ബഹുവിള കൃഷിയുടെ ഭാഗമായി കുടി സമൂഹങ്ങളായി നിലനിന്നു.

കേരളത്തിലെ 41 നദികൾ കൂടിച്ചേർന്ന് 32 നദീതടങ്ങൾ സൃഷ്ടിച്ചു. മഴക്കാലത്ത് കിഴക്കൻ കാടുകളിൽ നിന്ന് ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞ് ഈ നദീതടങ്ങൾ നീർനില കൃഷിക്കനുയോജ്യമായ വളക്കൂറുള്ള പ്രദേശമായി വികസിച്ചുവന്നു. പുനം കൃഷിയറിവുകളുള്ള, കാട്ടിലെ നീർനില കൃഷി നടത്തിയിരുന്ന വേടർ, വേട്ടുവ കുടികൾ മല ഇറങ്ങി വന്ന് എക്കലടിഞ്ഞ പുഴയോരങ്ങളിലെ വെള്ളം നിയന്ത്രിച്ച് എക്കൽ ചേർനിലങ്ങളെ ഉഴുതു മറിച്ച് നീർനില നെൽക്കൃഷിയും കരിമ്പ് കൃഷിയും വികസിപ്പിച്ചു. ഇതിന്റെ ഭാഗമായി നീർനില കൃഷിയിടങ്ങൾ കഴനി, വയൽ എന്നിങ്ങനെ നെൽകൃഷി ഇടങ്ങളായി മാറി. ഇടനാട്ടിലെ നീർനില നെൽക്കൃഷി ഇടങ്ങൾ ഉണ്ടാക്കിയത് പശ്ചിമഘട്ടത്തിലെ മലകളിറങ്ങിയെത്തിയ പുനംകൃഷിക്കാരായ ഗോത്ര ജനതകളാണ്. ഇവർ സൃഷ്ടിച്ച നീർനില കൃഷിയിലൂടെയാണ് ഇടനാട്ടിൽ ഒരു സ്ഥിര കാർഷിക ഇടം ഉണ്ടായി വന്നത്.


ഇടനാട്ടിലെ പുഴരോങ്ങളിലെ ആദ്യകാല സ്ഥിര കൃഷിക്കാർ (Settler cultivators)  ഉഴവർ കുലങ്ങളായി വളർന്നു വന്നു. അവർ ഉഴവ കുടികളായി അറിയപ്പെട്ടു. ഈ ഉഴവർ കുടികളാണ് കാളയേയും പോത്തിനേയും ഉപയോഗിച്ച് ചെളി നിലങ്ങൾ ഉഴുത് നീർനില കൃഷിയിടങ്ങളാക്കി തീർത്തത്.


ഇടനാട്ടിലെ പുഴരോങ്ങളിലെ ആദ്യകാല സ്ഥിര കൃഷിക്കാർ (Settler cultivators) ഉഴവർ കുലങ്ങളായി വളർന്നു വന്നു. അവർ ഉഴവ കുടികളായി അറിയപ്പെട്ടു. ഈ ഉഴവർ കുടികളാണ് കാളയേയും പോത്തിനേയും ഉപയോഗിച്ച് ചെളി നിലങ്ങൾ ഉഴുത് നീർനില കൃഷിയിടങ്ങളാക്കി തീർത്തത്. എക്കൽ ചേറിൽ നിന്ന് ഒരുക്കിയെടുത്ത കൃഷി ഇടങ്ങൾ കഴനിയും വയലും പാടവുമായി മാറി. ഉഴക്കുടികളുടെ ഇത്തരം വിളനിലങ്ങൾ ഉഴകുടിവിള എന്നറിയപ്പെട്ടു. ഈ നീർനില കൃഷി ഇടങ്ങളെ പഴം തമിഴ് പാട്ടുകളിൽ മരുതം ഭൂമികളായി വർണ്ണിച്ചിട്ടുണ്ട്. മരുതം ഭൂമികളിലെ ഉഴക്കുടികളുടെ അധിവാസ സ്ഥാനങ്ങൾ കൂടിച്ചേർന്ന് ഇടനാട്ടിൽ കാർഷിക ഊരുകൾ കാർഷിക ഗ്രാമങ്ങളായി വളർന്നു വന്നു. കാർഷിക കുടി ജനസഞ്ചയങ്ങൾ  ഉഴവർ തൊഴുവർ അരിനർ എന്നിങ്ങനെ അറിയപ്പെട്ടു. ഇടനാട്ടിലെ നീർനില പ്രദേശങ്ങളിൽ രൂപപ്പെട്ട മരുതം പ്രദേശങ്ങളിലാണ് ഇടനാടിൻ്റെ നെൽക്കൃഷി ഇടങ്ങൾ വളർന്നുവന്നത്. മലമേഖലയിലെ മുല്ല - കുറിഞ്ഞി തിണകളിലെ ഭക്ഷ്യശേഖരണവും പുനം കൃഷിയും, പറമ്പ് മേഖലയിലെ ബഹു വിളകൃഷിയും, കായൽ കടൽ തീരമേഖലയിലെ കടൽ വിഭവ ശേഖരണവും മത്സ്യബന്ധനവും ഉപ്പു കുറുക്കലും ജീവിത രൂപങ്ങളായി ഉണ്ടായി വന്നതിനു ശേഷമാണ് എക്കൽ നിലങ്ങളായ പുഴയോരങ്ങളെ കേന്ദ്രീകരിച്ച് മരുതം ഭൂമികളിൽ നീർനില കൃഷി വികസിച്ചുവന്നത്.

കാട് മേഖലയിൽ നിന്നും കാട് വിഭവങ്ങളും, പറമ്പ് ഇടങ്ങളിൽ നിന്നും വ്യഞ്ജനവിഭവങ്ങളായ കുരുമുളക്, ഏലം, കറുവപ്പട്ട മുതലായ മലഞ്ചരക്കുകളും, പടിഞ്ഞാറൻ തുറന്ന കടൽ മേഖലയിലെ കടൽതീര കൈമാറ്റ കേന്ദ്രങ്ങളിൽ എത്തി. ഇടനാട്ടിലെ ആവണം അങ്ങാടി മുതലായ പ്രാദേശിക കൈമാറ്റ ഇടങ്ങളിൽ എത്തിയതിനു ശേഷമാണ് ഇവയിൽ പലതും കടൽ വാണിജ്യത്തിനായി കടൽ തീര പട്ടണങ്ങളിൽ എത്തിയത്. ഈ കൈമാറ്റ സ്ഥാനങ്ങൾ പ്രാചീന നഗരങ്ങളായി വളർന്ന് വന്നു. ഇത്തരം കൈമാറ്റ സ്ഥാനങ്ങൾ നിയന്ത്രിക്കാൻ കിഴക്കൻ മലയിൽ നിന്നും ഗോത്ര മലനാഥന്മാർ കടൽ തീരത്തേക്ക് എത്തി. ഈ മലയിറക്കത്തിന്റെ ഭാഗമായി ഇടനാട്ടിലെ നീർനില നെൽക്കൃഷി ഇടങ്ങളുടെ മേൽ ഇവർ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിച്ചു. നീർനില നെൽക്കൃഷി ഇടങ്ങളായ മരുതം ഭൂമികളിൽ പാർക്കുന്ന ഉഴവകുടികളുടെ മേൽ നിയന്തണം സ്ഥാപിക്കാൻ മലയാളുന്ന മലനാഥന്മാരായ ഗോത്രത്തലവൻമാർ ശ്രമിച്ചു.


ഇടനാട്ടിലെ നീർനില പ്രദേശങ്ങളിൽ രൂപപ്പെട്ട  മരുതം പ്രദേശങ്ങളിലാണ്  ഇടനാടിൻ്റെ നെൽക്കൃഷി ഇടങ്ങൾ വളർന്നുവന്നത്. മലമേഖലയിലെ മുല്ല - കുറിഞ്ഞി തിണകളിലെ ഭക്ഷ്യശേഖരണവും പുനം കൃഷിയും, പറമ്പ് മേഖലയിലെ ബഹു വിളകൃഷിയും, കായൽ കടൽ തീരമേഖലയിലെ കടൽ വിഭവ ശേഖരണവും മത്സ്യബന്ധനവും ഉപ്പു കുറുക്കലും ജീവിത രൂപങ്ങളായി ഉണ്ടായി വന്നതിനു ശേഷമാണ് എക്കൽ നിലങ്ങളായ പുഴയോരങ്ങളെ കേന്ദ്രീകരിച്ച് മരുതം ഭൂമികളിൽ നീർനില കൃഷി വികസിച്ചുവന്നത്.


ഗോത്ര ബന്ധങ്ങളും അധികാരവും

കാട് മേഖലയിൽ വേട്ടയാടൽ - ഭക്ഷ്യശേഖരണം, പുനം കൃഷി, കാലിമേയ്ക്കൽ എന്നീ ജീവന രൂപങ്ങളെ ആശ്രയിച്ചു നിലനിന്ന വ്യത്യസ്ത ഗോത്രങ്ങൾ കുലങ്ങളായി ചാർച്ച ക്രമത്തിലാണ് അവരുടെ ജൈവികവും സാമൂഹികവുമായ ജീവിത രൂപങ്ങൾ നിലനിർത്തിയത്. കുലങ്ങളുടെ ചാർച്ച ക്രമത്തിനുള്ളിൽ കുലത്തിന്റെ വഴി മുറക്രമത്തിനനുസരിച്ച്, ഇളയവർ മുതിയവർ വഴിക്രമത്തിനനുസരിച്ചാണ് ഗോത്ര അധികാര സ്ഥാനങ്ങൾ നിലനിന്നത്. വിവിധ കുടികളുടെ കൂടിവരവുകളും അവർ കൂട്ടായി നിലനിന്ന പ്രദേശങ്ങളും ഊരുകളായി മാറുകയും ഊരുകൾ ഊർകിഴാൻമാരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. വിവിധ മലകളെ കേന്ദ്രീകരിച്ച് പൊറയന്മാരായ മലനാഥന്മാരുടെ അധികാരം വളർന്നു വന്നു. മലനാഥന്മാരിൽ നിന്നും വേളുകൾ എന്നറിയപ്പെട്ട ഗോത്രഭരണാധികാരികളും ഉണ്ടായി. വിപുലമായ ഒരു പ്രദേശത്തുള്ള വിവിധ ഗോത്രങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് വേന്തൻ എന്നറിയപ്പെട്ട പ്രദേശാധിപൻമാരും ഉയർന്നു വന്നു. ചേരവേന്തന്മാരാണ് മലനാട് പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചവർ. തങ്ങളുടെ അധികാര പ്രദേശങ്ങളെ നിയന്ത്രിക്കുന്ന വംശാവലികൾ ഉള്ളവരായിരുന്നു ചേരവേന്തന്മാർ. പതിറ്റുപ്പത്തിൽ കാണുന്ന ചേരന്മാരെ പറ്റിയുള്ള വീരാപദാനങ്ങൾ കിഴക്കൻ മലമേഖലയിലൂടെ പടിഞ്ഞാറൻ കടൽ പ്രദേശം വരെയുള്ള ആദിചേരന്മാരുടെ  മലനാട്ടിലുള്ള  അധികാര പകർച്ചയുടെ വംശാവലി  ആഖ്യാനങ്ങളാണ്.

ഗോത്രങ്ങളിൽ കുലങ്ങൾക്കനുസൃതമായി ചാർച്ച കൂട്ടങ്ങൾ കുടികളായി നില നിന്നു. ഈ കുടിസമൂഹങ്ങൾ കീഴോർ എന്നറിയപ്പെട്ടു. ഗോത്ര കൂട്ടായ്മകളെ നിയന്ത്രിച്ച ഊരുമൂപ്പന്മാരും മലകളെ നിയന്ത്രിച്ച മലനാഥന്മാരായ പൊറയൻമാരും പ്രദേശാധിപൻമാരായ വേളുകളും വേന്തൻമാരും അവരുടെ സഹായികളും സായുധ വിഭാഗങ്ങളും മേലോരായി സ്ഥാനപ്പെട്ടു. തിരശ്ചീനമായ സാമൂഹിക വിഭജനമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാലത്തെ കാട്, കടൽതീര പ്രദേശങ്ങളിലെ സാമൂഹിക വ്യവസ്ഥകൾക്ക് മേൽക്കീഴ് ശ്രേണി രൂപമായി വികസിക്കാൻ കഴിഞ്ഞിരുന്നില്ല. അവ തിരശ്ചീനമായ അധികാരസ്ഥാനങ്ങളെ മാത്രമെ രൂപപ്പെടുത്തിയുള്ളു.


വിവിധ കുടികളുടെ കൂടിവരവുകളും അവർ കൂട്ടായി നിലനിന്ന പ്രദേശങ്ങളും ഊരുകളായി മാറുകയും ഊരുകൾ ഊർകിഴാൻമാരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. വിവിധ മലകളെ കേന്ദ്രീകരിച്ച് പൊറയന്മാരായ മലനാഥന്മാരുടെ അധികാരം വളർന്നു വന്നു. മലനാഥന്മാരിൽ നിന്നും വേളുകൾ എന്നറിയപ്പെട്ട ഗോത്രഭരണാധികാരികളും ഉണ്ടായി


സമ്പദ് വ്യവസ്ഥയും നാട്ടധികാരവും

നീർനില നെൽക്കൃഷി പ്രദേശമായി മാറിയ നദീതട പ്രദേശങ്ങളും പറമ്പു ഭൂമിയും ഉൾപ്പെടുന്ന ഇടനാട് സ്ഥിര കൃഷി ഇടങ്ങളാണ്. ഏക വിളകളും ബഹുവിളകളും ഉൾപ്പെടുന്ന നീർനിലങ്ങളും പറമ്പു ഭൂമികളും ഉൾപ്പെടുന്ന കാർഷിക പ്രദേശം വിവിധ നാടുകളായി വളർന്നു വന്നിരുന്നു. നാടുകളുടെ മേൽ ആധിപത്യം സ്ഥാപിച്ച ഗോത്ര തലവന്മാർ ഗോത്ര മൂപ്പന്മാരായി വളർന്നു വന്നു. അവർ ക്രമേണ നാടുകളുടെ മേൽ തങ്ങളുടെ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചെടുത്തു. ഇവർ നാടുകളുടെ ഉടയവരായി മാറി. ഇടനാട്ടിലെ കാർഷിക പ്രദേശങ്ങളെയും തീരപ്രദേശത്തെ കൈമാറ്റ കേന്ദ്രങ്ങളെയും നിയന്ത്രിക്കുന്നവരായി ഇടനാട്ടിലെ നാട്ടുടയവരുടെ കോയ്മ വളർന്നു വന്നു. നാടിൻ്റെ  ഉടയവരെ സഹായിക്കാൻ വേണ്ടി ഉടയവരുടെ ചാർച്ചക്കൂട്ടങ്ങൾ ഉടയവരുടെ ചാർന്നവരും ചേർന്നവരുമായി നിലനിന്നു. ഉടയവരുടെ അധികാര വ്യവസ്ഥയുടെ ഭാഗമായിട്ടാണ് ഉടയവരുടെ സഹായികളും സംരക്ഷണ സംഘങ്ങളും വളർന്നുവന്നത്.

ഉടയവർ മഴവർ എന്നറിയപ്പെട്ട സായുധസംഘങ്ങളുടെ സഹായത്തോടുകൂടി തങ്ങളുടെ അധികാരവ്യവസ്ഥ വിപുലപ്പെടുത്തി. ഈ സായുധസംഘങ്ങൾ നാട്ടുടയവരുടെ കീഴിലുള്ള സ്ഥിരം നൂറ്റുവർ സംഘങ്ങളായി മാറി. ഈ നൂറ്റുവർ സംഘങ്ങളുടെ സഹായത്തോടെ നാടുകളെ നിയന്ത്രിക്കുന്ന രീതി നാടിന്റെ മേലുള്ള നാട്ടുടയവരുടെ ആധിപത്യമായി വ്യവസ്ഥപ്പെട്ടു. പ്രകൃതി, നിഴൽ, അധികാരി, നൂറ്റുവർ, കുടിപതി എന്നിവരുടെ സഹായത്തോടെ നാടുകളുടെ മേൽ നാട്ടുടയവർ അധികാര വ്യവസ്ഥ നിലനിർത്തി. നാടുകളിലെ കർഷക സമൂഹമായ കുടികളെ ഗോത്ര കൊള്ളകളിൽ നിന്നും സംരക്ഷിക്കുകയും അതോടൊപ്പം കുടികളെ നിയന്തിച്ചുകൊണ്ട് കുടി സമൂഹങ്ങളിൽ നിന്ന് അവരുടെ ഉൽപന്നത്തിന്റെ പങ്ക് സ്ഥിരമായി പറ്റുന്ന ഒരു ആധിപത്യ വ്യവസ്ഥയായി നാട്ടുടയവരുടെ രാഷ്ടീയ അധികാരം നാടുകൾക്കു മേൽ വളർന്നു വന്നു.


നാടുകളുടെ മേൽ ആധിപത്യം സ്ഥാപിച്ച ഗോത്ര തലവന്മാർ ഗോത്ര മൂപ്പന്മാരായി വളർന്നു വന്നു. അവർ ക്രമേണ നാടുകളുടെ മേൽ തങ്ങളുടെ രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചെടുത്തു. ഇവർ നാടുകളുടെ ഉടയവരായി മാറി. ഇടനാട്ടിലെ കാർഷിക പ്രദേശങ്ങളെയും തീരപ്രദേശത്തെ കൈമാറ്റ കേന്ദ്രങ്ങളെയും നിയന്ത്രിക്കുന്നവരായി ഇടനാട്ടിലെ നാട്ടുടയവരുടെ കോയ്മ വളർന്നു വന്നു.


കേരളത്തിൻ്റെ ഇടനാടിനെ കേന്ദ്രീകരിച്ചുള്ള നീർനില നെൽക്കൃഷിയും ബഹുവിള പറമ്പുവിള രൂപങ്ങളും അടിസ്ഥാനമാക്കി വളർന്നു വന്ന സമൂഹ രൂപം ശ്രേണി സ്വാഭാവമുള്ള ഒരു വ്യവസ്ഥയായി മാറാൻ തുടങ്ങി. ഇത് ജീവന പ്രവർത്തികളും മേൽ- കീഴായ മനുഷ്യ വിന്യാസക്രമവും സൃഷ്ടിച്ച വ്യവസ്ഥയായി വളർന്നു വന്നു.

നാട്ടുടയവരുടെയും ബ്രാഹ്മണരുടെയും ചേര പെരുമാക്കൻമാരുടെയും ആധിപത്യം ഇടനാട്ടിൽ വികസിച്ചു വന്നതിന്റെ ഫലമായിട്ടാണ് ഈ മേൽ കീഴ് ശ്രേണി വ്യവസ്ഥ വികസിച്ചുവന്നത്. മേലും കീഴുമായി ജീവന പ്രവൃത്തികളെയും മനുഷ്യ കൂട്ടായ്മകളെയും ചിട്ടപ്പെടുത്തുന്ന അധികാരത്തിന്റെ വ്യവസ്ഥാക്രമമായി ഇത് മാറി. സ്ത്രീപുരുഷ ബന്ധങ്ങൾ ഈ അധികാരത്തിനനുസരിച്ച് ഇടനാട്ടിലെ മനുഷ്യ ബന്ധങ്ങളിൽ ലിംഗഭേദ വ്യവസ്ഥയായി വളർന്നു വന്നു.

Thanks for reading Historica! Subscribe for free to receive new posts and support my work.