Feb 7 • 10M

ചരിത്രം ഷേപ്പ് ചെയ്തെടുത്ത ജീൻസ്

2
 
1.0×
0:00
-10:20
Open in playerListen on);
History For Everyone
Episode details
Comments

ബോളീവുഡ് താരം ദീപിക പദുക്കോൺ ജീൻസ് ധരിച്ചുകൊണ്ട് ലിവൈസ് ബ്രാന്റിന് വേണ്ടി ചുവട് വെച്ചപ്പോൾ അത് ആസ്വാദകരിലുണ്ടാക്കിയ ഓളം എത്രത്തോളം ആയിരുന്നുവെന്നത് എടുത്ത് പറയേണ്ടല്ലോ. 'സാരി ജഹാൻ നാച്ചേ നാച്ചേ' എന്ന ഗാനവും ദീപികയുമാണ് നമ്മളെ ചുവട് വയ്ക്കാൻ പ്രേരിപ്പിച്ചതെങ്കിലും പരസ്യത്തിൽ ദീപികയെ ചുവട് വെപ്പിച്ചത് അവർ ധരിച്ച ജീൻസാണ്. ലോകത്തോട് ലിവൈസിനൊപ്പം ചുവട് വയ്ക്കു എന്ന ആഹ്വാനമായി ഈ പരസ്യ ചിത്രത്തെ നമുക്ക് കാണാം.

ജീൻസ് എന്നും കംഫർട്ടിന്റെ പര്യായമായാണ് കണക്കാക്കി പോരുന്നത്. ജനകീയ വസ്ത്രമായ ജീൻസിനെ ചരിത്രം എങ്ങനെയാണ് ഷേപ്പ് ചെയ്തത് എന്ന് അന്വേഷിക്കുകയാണ് ഹിസ്റ്റോറിക്ക.

ഒരുകാലത്ത് അമേരിക്കയിലെ തൊഴിലാളികൾക്ക് തൊഴിൽ സൗകര്യത്തിനായി തയ്യാറാക്കിയ ജീൻസ് എങ്ങനെയാണോ ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങളുടെ കംഫർട്ട് വെയറായി മാറിയത് എന്ന് നോക്കാം. ആയിരത്തി എണ്ണൂറ്റി അമ്പത്തിമൂന്നിൽ ലിവൈസ് സ്ട്രോസ് എന്ന ജർമൻകാരൻ കാലിഫോർണിയയിലെ ഗോൾഡ് റഷുമായി ബന്ധപ്പെട്ട് സാൻഫ്രാൻസിസ്കോയിലേക്ക് താമസം മാറ്റി. തന്റെ ഗുഡ്സ്റ്റോർ ബിസിനസ്‌ ഒന്ന് പച്ചപിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരുപാട് ഉൽപന്നങ്ങൾ ലിവൈസിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു എങ്കിലും അതിൽ പ്രധാനിയായിരുന്നത് ഇറക്കുമതി ചെയ്യപ്പെട്ട നല്ല ദൃഢതയുള്ള ഒരുതരം കോട്ടൺ തുണി ആയിരുന്നു, ഡെനിം. പൊതുവെ ഡെനിമിന്റെ ജന്മാവകാശത്തെ ചൊല്ലി ചരിത്രകാരന്മാർ തർക്കത്തിലാണെങ്കിലും പരക്കെയുള്ള അഭിപ്രായത്തിൽ ഡെനിം ഫ്രാൻസിലെ നിമസിൽ ജനിച്ചു എന്നാണ് പറയപ്പെടുന്നത്.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അമേരിക്കയിലെ കൗബോയ്സ്, ഖനന തൊഴിലാളികൾ, കർഷകർ എന്നിവരുടെ പ്രിയപ്പെട്ട വസ്ത്രമായി ഡെനിം ഓവറോൾസ് മാറി


ലിവൈസിന്റെ സ്ഥിരം കസ്‌റ്റമാറായിരുന്നു അമേരിക്കയിലെ ജെക്കബ് ഡബ്ല്യൂ ഡേവിസ് എന്ന തയ്യൽകാരൻ. അദ്ദേഹം ഡെനിംകൊണ്ട് അത്യാവശ്യം ടെന്റുകളും കുതിര ബ്ലാങ്കറ്റുകളും വണ്ടികൾക്കുള്ള കവറുകളുമൊക്കെ നിർമിച്ചിരുന്നു. അങ്ങനെയിരിക്കെ അപ്രത്യക്ഷമായി ജേക്കബിന് ഒരു ഓഫർ വന്നു. സ്വർണം ഖനനം ചെയ്യുന്ന തൊഴിലാളികൾക്കായി ട്രൗസർ നിർമിക്കണം. പക്ഷെ ഒരു പ്രത്യേക കണ്ടീഷനും ഉണ്ടായിരുന്നു. തയ്ക്കുന്ന ട്രൗസറുകൾ പൊതുവെ ഉറപ്പുള്ളതും കഠിനധ്വാനത്തിന് യോജിച്ചതും ആയിരിക്കണം. അതിനായി ജേക്കബ് തിരഞ്ഞെടുത്തത് ഡെനിം ആയിരുന്നു. ആ തിരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന് മാത്രമല്ല ഡെനിം കൊണ്ട് ജേക്കബ് ഒരു സ്റ്റൈലൻ ട്രൗസർ നിർമിച്ചെടുത്തു. ജേക്കബ് ഡെനിമിൽ ഒരു ഭാവി കണ്ടു എന്ന് തന്നെ പറയാം. അതിനായി ആയിരത്തി എണ്ണൂറ്റി ഇരുപത്തിരണ്ടിൽ ജേക്കബ് ലിവൈസ് സ്ട്രോസിന് പേറ്റന്റ് നൽകാനും ഡെനിം കൊണ്ട് നിർമിക്കുന്ന വസ്ത്രങ്ങൾ വിൽക്കാൻ തന്നോടൊപ്പം പങ്കാളിയാവണമെന്നും പറഞ്ഞു. സ്ട്രോസ് ഡേവിസിന്റെ ഓഫർ സ്വീകരിച്ചു. അങ്ങനെ ഇരുവർക്കും ആയിരത്തിയെണ്ണൂറ്റി എഴുപത്തിമൂന്ന് മെയ് ഇരുപതിന് അമേരിക്ക പേറ്റന്റ് നൽകി.

അവിടെ തുടങ്ങുകയായിരുന്നു ലീവൈസ് ആന്റ് സ്ട്രോസ് എന്ന കമ്പനിയുടെയും നമ്മുടെ പ്രിയപ്പെട്ട ജീൻസിന്റെയും വിജയഗാധ. ആയിരത്തി എണ്ണൂറ്റി എഴുപതോടെ ആണ് ഡെനിം ഓവറോൾസിന്റെ നിർമാണം ആരംഭിക്കുന്നത്. ആദ്യകാലത്ത് ഡെനിം ട്രൗസേഴ്സിന്റെ ചെല്ലപ്പേര് ഡെനിം ഓവറോൾസ് എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അമേരിക്കയിലെ കൗബോയ്സ്, ഖനന തൊഴിലാളികൾ, കർഷകർ എന്നിവരുടെ പ്രിയപ്പെട്ട വസ്ത്രമായി ഡെനിം ഓവറോൾസ് മാറി. ഡെനിമിന്റെ തുച്ഛമായ വിലയിലുപരി അതിന്റെ മോഡിയും ദൃഢതയും തൊഴിലാളിവർഗത്തിനിടയിൽ സ്വാധീനം ചെലുത്താൻ സഹായകരമായത്. പതിയെ ട്രൗസേഴ്സിന്റെ പോക്കറ്റുകളിൽ മെറ്റൽ റിവാറ്റുകൾ പിടിപ്പിച്ചു തുടങ്ങി.

ആദ്യമൊക്കെ ബ്രൗൺ ഡെക്ക് ബ്ലൂ ഡെനിം എന്നീ രണ്ട് തരം ഫാബ്രിക്കുകളായിരുന്നു പ്രചാരത്തിലെങ്കിൽ ഡെനിം 105 സ്റ്റൈൽ വന്നതോട് കൂടി ഉണ്ടായിരുന്ന ഫാബ്രിക്കുകളെല്ലാം പിൻവാങ്ങി. കാലം കടന്ന് പോകുന്നതിനനുസരിച്ച് ഡിസൈനുകളും മെച്ചപ്പെട്ടു. ഡെനിം കൂടുതൽ തിളങ്ങാൻ തുടങ്ങി. ബ്രാൻഡ് ജനങ്ങളിലേക്ക് കൂടുതൽ എടുത്തണമെന്ന ചിന്തയിൽ അവർ ഓറഞ്ച് നിറത്തിലുള്ള നൂലുകളാൽ രണ്ട് അർച്ചുകൾ ഡെനിം ട്രൗസറുകളിൽ തുന്നിചേർത്തു.

1922 ആയപ്പോഴേക്കും ട്രൗസറുകളിൽ ബെൽറ്റ് ഇടാനുള്ള ലൂപ്പുകൾ വന്നു. ചുരുക്കി പറഞ്ഞാൽ ഓരോ വർഷം കഴിയുംതോറും ഓരോ മാറ്റങ്ങൾ ഡെനിമിൽ വന്നുകൊണ്ടേ ഇരുന്നു.1990ഓടെ ഡേവിസിന്റെയും സ്ട്രോസിന്റെയും പേറ്റന്റ് അവസാനിച്ചു. അതോടെ മറ്റ് കമ്പനികൾ അവസരത്തിനൊത്ത് വിപണിയിലേക്കെത്തി.


1960 കളോടെ ജീൻസ് സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിച്ചു. വിദ്യാർത്ഥികൾ കോളേജുകളിൽ ധരിക്കാൻ തുടങ്ങി. പ്രതിഷേധങ്ങളിൽ തുടങ്ങി ഡിസ്കോകളിൽ വരെ ജീൻസ് സജീവമായി


1940ൽ അമേരിക്കൻ ജി.ഐ എന്നറിയപ്പെടുന്ന സൈനികർ ഡെനിം ജോടികളെ വിദേശത്തേക്ക് കൊണ്ടുവന്നു. എന്നാൽ യുദ്ധസമയത്ത് ഡെനിംവർക്ക് വെയറുകൾ നിർമ്മിക്കാനുള്ള റോമെറ്റീരിയൽസ് കുറഞ്ഞു. ഈ കാരണത്താൽ യുദ്ധത്തിന്റെ അവസാനത്തോടെ ഡെനിമുകളോടുള്ള അവരുടെ കാഴ്ചപ്പാടിനും മാറ്റം വന്നു. ഇത്രനാളും വർക്ക് വെയറായി കണ്ടുകൊണ്ടിരുന്ന ഡെനിം ഒരു സുപ്രഭാതത്തിൽ ക്യാഷ്വൽ വെയറായി മാറി.

1950എത്തിയപ്പോഴേക്കും ഇരുണ്ട നിറവും നല്ല കാട്ടിയുമുള്ള ഡെനിം ട്രൗസേഴ്സ് ജനപ്രിയ വസ്ത്രമായി തീർന്നു. യുവതലമുറ തന്നെയാണ് ഡെനിമിൽ ഏറ്റവും കൂടുതൽ വീണ് പോയതും. അവർ ഡെനിംഓവറോൾസിന് നൽകിയ പുതിയ പേരായിരുന്നു ജീൻസ് എന്നത്. സിനിമ ഐക്കണുകളായ മാർലിൻ മൺറോയെപോലുള്ളവർ ഡെനിം ജെൻസുകളെ ശാക്തിമരണത്തിന്റെ അടയാളമായും സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയും അവതരിപ്പിക്കാൻ തുടങ്ങി. അത് ജനങ്ങളിൽ വലിയ സ്വാധീനം തന്നെ ഉണ്ടാക്കി.

ആയിരത്തിതൊള്ളായിരത്തി അമ്പത് അറുപതുകളിൽ വിയറ്റ്നാമിൽ യുദ്ധത്തിനെതിരെയുള്ള പ്രതിഷേധാത്തിനായി കോളേജ് വിദ്യാർഥിനികൾ ജീൻസ് ധരിച്ചതോടെ യുവാക്കൾക്കിടയിൽ ജീൻസ് കലാപത്തിന്റെ പ്രതീകമായി. അന്നത്തെകാലത്ത് കഷ്വൽവയർ ആയതിനാൽ തന്നെ മോട്ടോർസൈക്കിൾ ഓടിച്ചിരുന്നവരും പ്രായപൂർത്തി ആകാത്തവരും കുറ്റവാളികളും സിനിമ ഐക്കണുകളാൽ സ്വാധീനിക്കപ്പെട്ട ജീൻസ് ഉപയോഗിക്കാൻ തുടങ്ങിയത് ജീൻസിനെ തെറ്റായ രീതിയിൽ സമൂഹം നോക്കിക്കാണുന്നതിനും അമേരിക്കയിലെ സ്കൂളുകളിൽ ജീൻസിന് വിലക്ക് കൊണ്ടുവരുന്നതിനും കാരണമായി. അന്നത്തെ ഒരു പത്രം നടത്തിയ സർവേയുടെ ഭാഗമായി പറഞ്ഞത് തൊണ്ണൂറ് ശതമാനം അമേരിക്കൻ യുവാക്കളും കിടക്കയിലോ പള്ളിയിലോ ഒഴികെ മറ്റെല്ലായിടത്തും ധരിക്കുന്നത് ജീൻസ് ആണെന്നാണ്.

വളരെ പെട്ടെന്ന് തന്നെ മറ്റ് രാജ്യങ്ങളിലും ജീൻസിനോടുള്ള താല്പര്യം കൂടി വന്നു. യൂറോപ്പിലും ജപ്പാനിലുമൊക്കെ ഡ്യൂട്ടിയിലുള്ള അമേരിക്കൻ സൈനികർ തങ്ങൾ അമേരിക്കകാരാണെന്ന് കാണിക്കാൻ വേണ്ടി ഡ്യൂട്ടിയിൽ അല്ലാത്ത സമയത്തും ജീൻസ് ധരിച്ചിരുന്നു എന്നത് കൗതുകം ഉണർത്തുന്നതാണ്. സത്യത്തിൽ അപ്പോഴേക്കും ഡെനിം ജീൻസ് ഒരു സംസ്കാരത്തിന്റെ ആദ്യാലമായി കഴിഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഡെനിം ലോകത്തിന് നൽകിയത് സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതു അനുഭവങ്ങളായിരുന്നു. ഡെനിം അങ്ങനെ വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി തീർന്നു.


ആൺപെൺ വ്യത്യാസമില്ലാതെ മനുഷ്യർ ജീൻസ് ധരിക്കുന്ന ഈ കാലഘട്ടത്തിലും ജീൻസ് സെക്സിസത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റിധാരണ അല്ല


1960 കളോടെ ജീൻസ് സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിച്ചു. വിദ്യാർത്ഥികൾ കോളേജുകളിൽ ധരിക്കാൻ തുടങ്ങി. പ്രതിഷേധങ്ങളിൽ തുടങ്ങി ഡിസ്കോകളിൽ വരെ ജീൻസ് സജീവമായി. സ്ത്രീകളിലും ഒരു പുതിയ ആത്മവിശ്വാസം കൊണ്ടുവരാൻ അന്നും ഇന്നും ജീൻസിന് സാധിച്ചിട്ടുണ്ട് സാധിക്കുന്നുമുണ്ട്. വീഥിയെറിയ ബെൽബോട്ടം ബോൾഡ് സ്റ്റൈലുകൾ അന്നത്തെ സ്ത്രീകൾക്ക് അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാൻ സഹായകരമായി തീർന്നു.

1980 ആയപ്പോഴേക്കും പുതിയ സ്റ്റൈലുകൾ അവതരിക്കാൻ തുടങ്ങി. ആസിഡ് വാഷ്, ഡെനിം ജീൻസുകൾ കൊണ്ടുള്ള ഷർട്ടുകളും കീറലുകളുള്ള ജീൻസുകളുമൊക്കെ പുതിയ ഫാഷൻ മുഖങ്ങളായി. ഡെനിം ജീൻസിന്റെ ഒരു സുവർണ കാലഘട്ടം തന്നെയായിരുന്നു അത്. എൺപതുകളിലാണ് സ്കിന്നിഫിറ്റ് മാർക്കറ്റുകളിലെ താരമാകുന്നത്. സ്കിന്നിഫിറ്റുകൾക്ക് ഇറുക്കാം ഇത്തിരി കൂടിയത് കൊണ്ട് തന്നെ ധരിക്കുന്നവർ സിബ് ഇടണമെങ്കിൽ നിലത്ത് കിടക്കേണ്ട അവസ്ഥ വന്നു എന്നതാണ് തമാശ. ഡെനിം ഫ്ലെയറുകൾ ദൈനംദിന വസ്ത്രങ്ങൾക്ക് അനുയോജ്യമാവുകയും വൃത്തിയുള്ള വിശാലമായ കാലുകളുള്ള ജെഎൻസിഓ സ്റ്റൈലുകൾക്ക് പ്രിയമേറുകയും ചെയ്തു.

ആൺപെൺ വ്യത്യാസമില്ലാതെ മനുഷ്യർ ജീൻസ് ധരിക്കുന്ന ഈ കാലഘട്ടത്തിലും ജീൻസ് സെക്സിസത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റിധാരണ അല്ല. സ്ത്രീകളുടെ ജീൻസിലെ പോക്കറ്റുകളുടെ ആഭാവവും പോക്കറ്റുകൾക്ക് പകരം ഡിസൈൻ നൽകുന്നതും പോക്കറ്റുകളുടെ വലിപ്പവും ചർച്ചയാകാൻ തുടങ്ങിയിട്ടും പ്രതിവിധി ഒന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ കാര്യം വരുമ്പോൾ ജീൻസ് പതിവിലേറെ ഇടുങ്ങാറും വലിഞ്ഞുമുറുകാറുമുണ്ട്.


അങ്ങനെ വെസ്റ്റേൺ വെയർ ആയിരുന്ന ഒരു വസ്ത്രം ലോകം മുഴുവൻ കീഴടക്കുകയും ജീൻസ് ധരിച്ചുകൊണ്ട് അമേരിക്കകാരാണെന്ന് തെളിയിക്കാൻ കഴിയാത്ത ഒരു കാലത്തിലേക്ക് നമ്മൾ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു


അങ്ങനെ വെസ്റ്റേൺ വെയർ ആയിരുന്ന ഒരു വസ്ത്രം ലോകം മുഴുവൻ കീഴടക്കുകയും ജീൻസ് ധരിച്ചുകൊണ്ട് അമേരിക്കകാരാണെന്ന് തെളിയിക്കാൻ കഴിയാത്ത ഒരു കാലത്തിലേക്ക് നമ്മൾ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. ഇന്ന് ഇത്നിക്ക് വെയറിന്റെ കൂട്ടത്തിൽ വരെ ജീൻസിനെ നമുക്ക് കാണാം. ജീൻസ് ടോപ്പ് എന്നതിൽ നിന്നും ജീൻസ് കുർത്തി ജീൻസ് സാരി എന്നീ സ്റ്റൈലുകൾ തന്നെ ജനപ്രിയമായിരിക്കുന്നു. ഇപ്രകാരം കംഫർട്ടും കോൺഫിഡൻസും പ്രധാനം ചെയ്യുന്ന മറ്റൊരു വസ്ത്രമില്ല എന്നത് ഒരു പൊതു അഭിപ്രായമായി മാറിയിരിക്കുന്നു. ചെറുപ്പക്കാർ ജീൻസ് ധരിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകത്ത ഒരു കാരണം അത് കഴുകാതെ പല ആവർത്തി ഉപയോഗിക്കാം എന്ന ഗുണം കൂടി കണക്കിലെടുത്താണ്.

ഇന്ന് പ്രായഭേദമന്യേ ലോകമെമ്പാടുമുള്ള മനുഷ്യർ ജീൻസ് ധരിക്കുന്നു. ഉപയോഗത്തിൽ വന്ന് നൂറ്റിഅറുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷവും ഏത് തരാം വസ്ത്രവുമായി യോജിപ്പിക്കാൻ സാധിക്കുന്ന ഈ വസ്ത്രം നമ്മുടെ പ്രിയപ്പെട്ടതായി തുടരുന്നു. നാം ഏവരുടെയും പക്കൽ ഒരു ജോഡി ജീൻസെങ്കിലും കാണാൻ കഴിയുന്നത് ഈ സ്റ്റൈലൻ വസ്ത്രം ഒരിക്കലും കാലഹരണപ്പെട്ട് പോകില്ല എന്ന ഉറപ്പ് കൊണ്ടാണ്. ആ ഉറപ്പാണ് ജീൻസിനെ ശാരീരികമായും സാമ്പത്തികമായും കംഫർട്ടബിൾ ആക്കുന്നതും.

Thanks for reading Historica! Subscribe for free to receive new posts and support my work.