Feb 21 • 13M

ഐസ്ക്രീം - കോണിൽ അലിയുന്ന മധുര ചരിത്രം

4
 
1.0×
0:00
-12:58
Open in playerListen on);
History For Everyone
Episode details
Comments

ചൂട്ടു പൊള്ളുന്ന ചൂട് കാലത്ത്, അകവും പുറവുമെല്ലാം ചൂട് കൊണ്ട് ഇളകി മറിയുമ്പോൾ ഒരു ഐസ്ക്രീം നാവിലോട്ട് വെച്ചലിയിച്ചാൽ പിന്നെ എല്ലാം കൂൾ. ഈ കൂളൻ ഐസ്ക്രീം ഒരു അത്ഭുതം തന്നെയാണ്. കുറച്ച് നിമിഷം കൊണ്ട് തന്നെ അന്തരീക്ഷത്തിൽ അലിഞ്ഞുപോയേക്കാവുന്ന ഒരു കോണിലെ ജീവിതം. ഏത് രാജ്യക്കാരോ ഏത് ഭാഷ സംസാരിക്കുന്നവരോ ആകട്ടെ പക്ഷേ ഐസ് ക്രീം കഴിക്കാത്തവരായും അറിയാത്തവരായും ആരും കാണില്ല. ലോകത്തെ തന്നെ രുചിയിൽ വീഴ്ത്തിയ ഈ ഐസ്ക്രീമിന് ഒരു മധുര ചരിത്രമാണ് പറയാനുള്ളത്.

വെന്നീസിലെ വ്യാപാരിയായ മാർക്ക് പോളോയാണ് ചൈനയിൽ നിന്ന് കിട്ടിയ ഐസ്ക്രീമിനെ ഇറ്റലിയിൽ ആദ്യമായി അവതരിപ്പിച്ചതെന്നും . 618-79 എഡിയിൽ ടാങ് ഷാൻ രാജാവിന്റെ കാലഘട്ടത്തിൽ ഐസ്ക്രീംമിനോട് സാദ്രശ്യമുള്ള ഒരു വിഭവം ഉണ്ടാക്കിയിരുന്നുവെന്നും പറയുന്നവരുണ്ട്. ഇത് പോലെ നിരവധി കഥകളാണ് ചരിത്ര വൃത്താന്ധങ്ങൾ പറയുന്നത്. എന്നിരുന്നാലും ആധുനിക ലോകത്തേക്ക് ഐസ്ക്രീം ഇത്ര കൂളായി കടന്നു വന്നതെങ്ങനെയെന്ന് നോക്കാം.

മാർക്കോ പോളോയാണ് ചൈനയിൽ നിന്ന്‌ ഐസ്ക്രീം യൂറോപ്പ്യൻ മണ്ണിലേക്ക് കൊണ്ട് വന്നത് എന്നതിൽ പല തർക്കങ്ങളും നടക്കുകയാണ്. എങ്കിലും ഐസ്ക്രീം എന്ന സൃഷ്ട്ടി ആദ്യമായി രൂപംകൊണ്ടത് കിഴക്കൻ മണ്ണിലാണെന്നും അവിടെ നിന്ന്‌ വ്യാപാരികളിലൂടെയും, സഞ്ചാരികളിലൂടെയും പടിഞ്ഞാറെൻ രാജ്യങ്ങളിലേക്ക് വന്നെതാണെന്നുമാണ് പറയപ്പെടുന്നത് .

618- 97 എഡിയിൽ ചൈനയിലെ ടാങ് ഷാങ് ഭരണകാലത്താണ് ആദ്യമായി ഐസ് ക്രീം പോലുള്ള ഒരു വിഭവം ഉണ്ടാക്കുന്നത്. പുളിപ്പിച്ച പാലിൽ മാവ്, കർപ്പൂരം എന്നിവ ചേർത്ത് വച്ചതിന് ശേഷം ഈ പാനീയം ഇരുമ്പ് കുഴലുകളിലേക്ക് ഒഴിച്ച് മഞ്ഞിൽ പൂഴ്ത്തി വെയ്ക്കും. ഇതെ മാതൃകയിലാണ് ഇന്ത്യയിൽ കുൽഫി ഉണ്ടാക്കിയെടുക്കന്നതും. പതിനാറാം നൂറ്റാണ്ടോടെ ആണ് ഇന്ത്യയിൽ കുൽഫി വരുന്നത്. 1556 മുതൽ 1605 വരെ ഇന്ത്യ ഭരിച്ച മുഗൾ രാജാവായ അക്ബർ ചക്രവർത്തിയുടെ ജീവിത രേഖകൾ അടങ്ങിയിരിക്കുന്ന അയിൻ ഐ അക്ബറി എന്ന സമാഹാരത്തിൽ കുൽഫിയെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആദ്യകാല ഐസ്‌ക്രീമുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പ്രക്രിയകളും രുചികളും 16-ാം നൂറ്റാണ്ടിലെ പോലെ ഇന്നും നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ് ഒരു വസ്തുത.ഇന്ത്യക്കാർ കുൽഫി വികസിപ്പിച്ചെടുത്തതിനും ഏകദേശം നൂറ് വർഷങ്ങൾക്ക് ശേഷമാണ് ഇറ്റലിക്കാർ ആദ്യത്തെ ഫ്രോസൺ ഐസുകൾ സൃഷ്ടിക്കാൻ തുടങ്ങിയത്. അതിന് അവർ സോർബെറ്റോ എന്ന പേരും നൽകി.

മധ്യകാലഘട്ടം മുതൽ അറബികൾ ഷരാബ് (ഷെർബത്ത്) എന്ന ഉന്മേഷദായകമായ ശീതീകരിച്ച പാനീയം കുടിച്ചിരുന്നു. ഈ സമ്പ്രദായങ്ങളാണ്.


618- 97 എഡിയിൽ ചൈനയിലെ ടാങ് ഷാങ് ഭരണകാലത്താണ് ആദ്യമായി ഐസ് ക്രീം പോലുള്ള ഒരു വിഭവം ഉണ്ടാക്കുന്നത്. പുളിപ്പിച്ച പാലിൽ മാവ്, കർപ്പൂരം എന്നിവ ചേർത്ത് വച്ചതിന് ശേഷം ഈ പാനീയം ഇരുമ്പ് കുഴലുകളിലേക്ക് ഒഴിച്ച് മഞ്ഞിൽ പൂഴ്ത്തി വെയ്ക്കും. ഇതെ മാതൃകയിലാണ് ഇന്ത്യയിൽ കുൽഫി ഉണ്ടാക്കിയെടുക്കന്നതും.


കിഴക്കോട്ടുള്ള യാത്രക്കാർ യൂറോപ്പിലേക്ക് തിരികെ കൊണ്ടുവന്നത് എന്നതിൽ സംശയമില്ല. അവിടെ അവ നന്നേ പ്രചരിക്കുകയും ചെയ്തു. അപ്പോഴേക്കും ഇറ്റലിക്കാർ ഈ പാചക വിദ്യകളുടെ യജമാനന്മാരായി സ്വയം ചമഞ്ഞു. അവർ ഐസ്ഡ് പാനീയങ്ങൾ ഇന്ന് നമുക്കറിയാവുന്ന സോർബെറ്റുകളോട് കൂടുതൽ അടുപ്പിക്കാൻ തുടങ്ങി.

നേപ്പിൾസിലെ സ്പാനിഷ് വൈസ്രോയിയുടെ അടുക്കള മേൽനോട്ടക്കാരനായ അന്റോണിയോ ലാറ്റിനി 1694-ൽ സർബറ്റോ പാചകക്കുറിപ്പുകളുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ നാരങ്ങ സ്ട്രോബെറി ചോക്കലേറ്റ് തുടങ്ങിയവയെ പറ്റി ഒക്കെ വിവരിച്ചിരുന്നു.

കാൻഡിഡ് സിട്രോൺ അല്ലെങ്കിൽ മത്തങ്ങയോടൊപ്പം പാലും വെള്ളവും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കിയെടുത്ത മിൽക്ക് സർബത്താണ് ആദ്യത്തെ ഐസ്ക്രീം ആയി കണക്കാക്കുന്നത്.

1695 ഓടെ നേപ്പിൾസിൽ പ്രസിദ്ധീകരിച്ച ഐസ് കൊണ്ടുള്ള 23 വിഭവങ്ങളുടെ പാചക കുറിപ്പിൽ മുട്ടയും ചേർത്ത് ഐസ്ക്രീം ഉണ്ടാക്കാമെന്ന് കാണിച്ചിരുന്നു.ചേരുവകൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഐസ്ക്രീം ഉണ്ടാക്കുന്ന രീതി അക്കാലത്ത് എല്ലാവർക്കും സുപരിചിതമാവുകയും ചെയ്തു.

ഇറ്റലിക്കാർ ഐസ് ക്രീമിന്റെ പ്രശംസ മുഴുവനോടെ എടുത്തിരുന്നുവെങ്കിലും. ഫ്രാൻസ് പുതിയ പരീക്ഷണങ്ങളാണ് ഐസ് ക്രീമിൽ നടത്തിയത്. അത് ഐസ് ക്രീമിന്റെ പരിണാമത്തിന് വഴിയൊരുക്കകയും ചെയ്തു.1674ൽ രസതന്ത്രജ്ഞനായ നിക്കോളാസ് ലെമറി പുതിയ സോർബെറ്റയുടെ പാചക കൂട്ട് രചിച്ചു. അതുപോലെ 1742ൽ ഫ്രഞ്ചുകാരനായ ഒരു പാചക വിദഗ്ധൻ മുട്ടയുടെ മഞ്ഞ ചേർത്ത് ഐസ്ക്രീമിന്റെ ആധുനിക രീതിയിലുള്ള കൂട്ട് തയ്യാറാക്കി. ഇതിന് മുന്നെ ഇറ്റലിയിൽ ഈ പ്രകാരമുള്ള പാചക രീതി പ്രാവർത്തികമാക്കിയിരുന്നെങ്കിലും കൂടുതൽ പ്രസിദ്ധി ലഭിച്ചത് ഈ പാചകരീതിയിലൂടെയാണ്. ഫ്രാൻ‌സിൽ ഈ പുതിയ വിഭവം ഫ്രോമേജ് ഗ്ലേസസ് അല്ലെങ്കിൽ കാൻഡിഡ് ചീസസ് എന്നാണ് അറിയപ്പെട്ടിരുന്നത്.അങ്ങനെ മുട്ടയുടെ മഞ്ഞക്കരു ഐസ്ക്രീംമിന്റെ ഒരു പ്രാധാന ചേരുവയായി മാറി. ഐസ്ക്രീം കൂടുതൽ കുറുകിയതും മയമുള്ളതും ആകുക എന്നതിലുപരി വിലകൂടിയ ക്രീമുകൾ മേടിക്കുന്നതിൽ നിന്ന് പാചകകാർക്ക് രക്ഷപെടുകയും ചെയ്തു.

ഫ്രാൻ‌സിൽ നിന്നാണ് ഐസ്ക്രീം ഇംഗ്ലണ്ടിൽ എത്തുന്നത്. പക്ഷെ സമ്പന്നാരായിട്ടുള്ളവർക്ക് മാത്രം കഴിക്കാൻ പറ്റുന്ന ഒന്നായിരുന്നു ആക്കാലത്ത് ഐസ്ക്രീം. 1660 നും 1685 നും ഇടയിൽ ഇംഗ്ലണ്ട് ഭരിച്ചിരുന്ന ചാൾസ് രണ്ടാമൻ രാജാവ് തന്റെ ഭരണത്തിന്റെ തുടക്കത്തിൽ ലണ്ടന്റെ മധ്യഭാഗത്ത് ഒരു ഐസ്ഹൗസ് പണിതു എന്ന് മാത്രമല്ല, ഐസ്ക്രീം കഴിച്ചതായി അറിയപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവായും അദ്ദേഹം അറിയപ്പെട്ടു.


1742ൽ ഫ്രഞ്ചുകാരനായ ഒരു പാചക വിദഗ്ധൻ മുട്ടയുടെ മഞ്ഞ ചേർത്ത് ഐസ്ക്രീമിന്റെ ആധുനിക രീതിയിലുള്ള കൂട്ട് തയ്യാറാക്കി. ഇതിന് മുന്നെ ഇറ്റലിയിൽ ഈ പ്രകാരമുള്ള പാചക രീതി പ്രാവർത്തികമാക്കിയിരുന്നെങ്കിലും കൂടുതൽ പ്രസിദ്ധി ലഭിച്ചത് ഈ പാചകരീതിയിലൂടെയാണ്.


1671 മെയ് മാസത്തിൽ കാനഡയിലെ വിൻഡ്‌സറിൽ സെന്റ് ജോർജ്ജിന്റെ വിരുന്നിൽ വച്ച് രാജാവിന് "ഒരു പ്ലേറ്റ് വൈറ്റ് സ്ട്രോബെറിയും ഒരു പ്ലേറ്റ് ഐസ്ക്രീമും" വിളമ്പി.ഇംഗ്ലീഷ് ഭാഷയിൽ അവരുടെ പ്രിയപ്പെട്ട ഐസ്ഡ് ഡെസേർട്ടിന്റെ ആദ്യവേർഷൻ ഇതായിരുന്നു. അങ്ങനെ രാജാവിന് അനുയോജ്യമായ ഒരു വിഭവമായും അത് മാറി.23 വർഷങ്ങൾക്ക്‌ ശേഷം 1718 ൽ ആണ് ഇംഗ്ലീഷ് ഭാഷയിൽ ഐസ്ക്രീംമിന്റെ പാചക കുറിപ്പ് പ്രസിദ്ധികരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടോടെ ഐസ്‌ക്രീം സംസ്‌കാരത്തിൽ ചില വ്യത്യാസങ്ങൾ വന്നു തുടങ്ങി. ഫ്രാൻസിലും ഇറ്റലിയിലും വാട്ടർ ഐസുകൾക്ക് മുൻഗണന ലഭിച്ചു. ഇംഗ്ലണ്ടിലും അമേരിക്കയിലും ഐസ്ക്രീമിന് കൂടുതൽ അംഗീകാരം ലഭിച്ചു.യൂറോപ്യൻ കുടിയേറ്റക്കാരാണ് ഐസ്ക്രീം അമേരിക്കയിലേക്ക് കൊണ്ടുവന്നത്. അമേരിക്ക ഈ വിഭവത്തിൽ കുറച്ച് പാചക മെച്ചപ്പെടുത്തലുകൾ ഒക്കെ നടത്തി. പക്ഷെ ഇന്ന് ലോകത്തിലെ ഏറ്റവും രുചികരമായ ഐസ്ക്രീമുകൾക്ക്‌ പേരുകേട്ടത് അമേരിക്കയാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഐസ്ക്രീം ഉണ്ടാക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. ആദ്യം എല്ലാ ചേരുവകളും ഒരു ബക്കറ്റ് ഉപ്പും ഐസും ഉള്ള ഒരു കണ്ടെയ്നറിലേക്ക് ചേർക്കും. അപ്പോൾ പാചകക്കാരൻ കണ്ടെയ്നർ കൈകൊണ്ട് മുകളിലേക്കും താഴേക്കും കുലുക്കുകയും അതേസമയം ക്രീം അടിക്കുകയും ഫ്രോസൺ മിക്‌സ് ചുരണ്ടുകയും ചെയ്യും. ഐസ്ക്രീം ഉണ്ടാക്കാൻ മണിക്കൂറുകളോളം പരിശ്രമം വേണ്ടി വന്നു എന്നത് ഇതിലൂടെ തന്നെ നമുക്ക് മനസിലാക്കാം. ഇതിന് ഒരു അശ്വസമെന്നോണമാണ് 1843ൽ ലോകത്തിലെ ആദ്യത്തെ ഐസ്ക്രീം മേക്കർ വികസിപ്പിച്ചെടുത്തത്.അറ്റ്ലാന്റിക്കിന്റെ ഇരുവശത്തുമുള്ള രണ്ട് വ്യക്തികൾ ചേർന്നാണ് അതിന് ചുക്കാൻ പിടിച്ചത്.

1851 ലാണ് ബാൾട്ടിമോറിൽ പാൽ ഉൽപന്നങ്ങൾ വിറ്റുകൊണ്ടിരുന്ന ജേക്കബ് ഫ്യൂസ്സൽ എന്ന വ്യക്തി ആദ്യമായി ലോകത്തെ ഐസ്ക്രീം ഫാക്ടറി പെനിസ്വൽവേനിയയിൽ തുടങ്ങി. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കൻ കടൽത്തീരത്തിലുടനീളം ഫാക്ടറികളുള്ള ഒരു ഭീമാകാരമായ ഐസ്ക്രീം സാമ്രാജ്യത്തിന്റെ തലവനായി ഫസൽ മാറി. അങ്ങനെ അദ്ദേഹം ഐസ്ക്രീം വ്യവസായത്തിന്റെ പിതാവായി അംഗീകരിക്കപ്പെട്ടു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇറ്റലിക്കാർ യുകെയിലേക്കും യുഎസ്എയിലേക്കും കുടിയേറാൻ തുടങ്ങിയത്. അവരോടൊപ്പം ഐസ്ക്രീം പാരമ്പര്യങ്ങളും കൂടെ പൊന്നു.

1880 കൾക്കും 1901 നും ഇടയിൽ യുകെയിലേക്കുള്ള ഇറ്റാലിയൻ കുടിയേറ്റക്കാരുടെ എണ്ണത്തേക്കാൾ ഐസ്ക്രീം വ്യാപാരം മൂന്നിരട്ടിയായി വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു.

ആ സമയങ്ങളിൽ ഐസ്ക്രീം ചെറിയ ഗ്ലാസുകളിൽ വിൽക്കുകയും അതിനെ 'പെന്നി ലിക്ക്' എന്നുമായിരുന്നു വിളിച്ചിരുന്നത്.ഐസ്ക്രീം വിൽക്കുന്ന കച്ചവടക്കർ 'ഹോക്കി പോക്കിമാൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് വിൽപ്പനക്കാരന്റെ നിലവിളി മൂലമാണെന്ന് പറയുന്നുണ്ട്..

പതിനെട്ടാം നൂറ്റാണ്ടിലെ മനോഹരമായ പോർസലൈൻ ഐസ്ക്രീം കപ്പുകളുടെ പിൻഗാമിയായിരുന്നു പെന്നി ലിക്ക് ഗ്ലാസ്.ഇവയിൽ ആദ്യത്തേത് 1754-ൽ വിൻസീനിലെ പോർസലൈൻ ഫാക്ടറിയിൽവെച്ചാണ് നിർമ്മിച്ചത്.റഷ്യയിലേക്ക് അയച്ച ഫ്രഞ്ച് പോർസലൈൻ കപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പെന്നി ലിക്ക് ഗ്ലാസുകൾ വളരെ ലളിതമായിരുന്നുവെന്ന് മാത്രമല്ല അവയ്ക്ക് കുറച്ച് പോരായ്മകളും ഉണ്ടായിരുന്നു.പെന്നി ലിക്ക് ഗ്ലാസുകൾ രോഗം പറത്തുന്നതായി തെളിയിക്കപ്പെട്ടു . ക്ഷയരോഗം പടർത്തുന്നതിന് അവർ ഉത്തരവാദികളായിരുന്നു. അതിനാൽ തന്നെ 1899-ൽ ലണ്ടനിൽ പെന്നി ലിക്ക് നിരോധിച്ചു.ഐസ്‌ക്രീം പ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കാൻ വൃത്തിയുള്ളതും വ്യക്തമായി പറഞ്ഞാൽ രുചിയുള്ളതുമായ എന്തെങ്കിലും ആവശ്യമായിരുന്നു. അതായിരുന്നു ഐസ്ക്രീം കോണിന്റെ കണ്ടുപിടുത്തത്തിനുള്ള തുടക്കം.


വാൾസ്ട്രീറ്റിലെ ഒരു കാർട്ടിൽ നിന്ന് ഐസ്ക്രീമുകൾ വിറ്റ ഇറ്റാലോ മാർച്ചിയോണി തന്റെ ഹോക്കി പോക്കി ഗ്ലാസുകൾ നിരന്തരം മോഷ്ടിക്കപ്പെടുകയും തകർക്കപ്പെടുക്കയും ചെയ്യുന്നതിൽ മടുത്തു. ഒടുവിൽ 1902-ൽ അദ്ദേഹം ഒരു ഐസ്ക്രീം കോൺ അച്ചിനുള്ള പേറ്റന്റ് സമർപ്പിച്ചു, അത് അടുത്ത വർഷം അംഗീകരിക്കപ്പെടുകയും ചെയ്തു


20 വർഷത്തിലേറെയായി വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ ഭക്ഷണങ്ങളെ പറ്റി എഴുതിയിരുന്ന ആളാണ് മിസിസ്സ് ആഗ്ന ബെർത്ത മാർഷേൽ. അവർ "ഐസുകളുടെ രാജ്ഞി" എന്നാണ് അറിയപ്പെട്ടിരുന്നത്.മിസ്സിസ് മാർഷൽ ഒരു ഐസ്ക്രീം നിർമ്മാതാവ് എന്ന നിലക്ക് പേറ്റന്റ് നേടുക മാത്രമല്ല, അവർ പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളിൽ രണ്ടെണ്ണം 1885-ലെ 'ഐസ് പ്ലെയിൻ ആൻഡ് ഫാൻസി: ദി ബുക്ക് ഓഫ് ഐസസ്', 1894-ലെ 'ഫാൻസി ഐസ്' എന്നിവയായിരുന്നു.മാവ്, ബദാം പൊടിച്ചത്, മുട്ട, പഞ്ചസാര, വാനില എസ്സെൻസ്, ഓറഞ്ച്-ഫ്ലവർ, വെള്ളം എന്നിവയിൽ നിന്ന് ഉണ്ടാക്കിയതും കോർനെറ്റ് കെയ്‌സുകൾ ഉപയോഗിച്ച് വാർത്തെടുത്തതുമായ 'കോർനെറ്റുകളെ' കുറിച്ച് അവരുടെ ഐസ് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

എന്നാൽ മിസിസ് മാർഷലിന്റെ കോർനെറ്റുകൾ വീട്ടിലെ പാചകക്കാരന് വേണ്ടിയുള്ളതായിരുന്നു. വൻതോതിൽ ഉൽപ്പാദിപ്പിക്കാവുന്ന ഭക്ഷ്യയോഗ്യമായ ഐസ്ക്രീം ഉൾകൊള്ളിക്കാൻ പറ്റുന്ന കോൺ നിർമ്മിക്കാൻ ഒരു അമേരിക്കക്കാരൻ തന്നെ വേണ്ടി വന്നു.

വാൾസ്ട്രീറ്റിലെ ഒരു കാർട്ടിൽ നിന്ന് ഐസ്ക്രീമുകൾ വിറ്റ ഇറ്റാലോ മാർച്ചിയോണി തന്റെ ഹോക്കി പോക്കി ഗ്ലാസുകൾ നിരന്തരം മോഷ്ടിക്കപ്പെടുകയും തകർക്കപ്പെടുക്കയും ചെയ്യുന്നതിൽ മടുത്തു. ഒടുവിൽ 1902-ൽ അദ്ദേഹം ഒരു ഐസ്ക്രീം കോൺ അച്ചിനുള്ള പേറ്റന്റ് സമർപ്പിച്ചു, അത് അടുത്ത വർഷം അംഗീകരിക്കപ്പെടുകയും ചെയ്തു .

പുതിയ കോൺ അറിയപ്പെട്ടിരുന്നത് 'ടൂട്ട്സ്' എന്ന പേരിൽ ആയിരുന്നു.

ആധുനിക ലോകത്തെ ഐസ്ക്രീമിന് പുതിയ രൂപം നൽകിയത് ഇരുപതാം നൂറ്റാണ്ടോടെ ആണ്. ഐസ്ക്രീം മെഷീനുകൾ ഉപയോഗിച്ച് വലിയ അളവിൽ സാധനങ്ങൾ പുറത്തെടുക്കാൻ കഴിയുന്ന ഫാക്ടറികളും ,ധാരാളം ഐസും,ഇരിക്കാനും കഴിക്കാനും പുതിയ സ്ഥലങ്ങളും , യാത്രയിൽ ആസ്വദിച്ച് കഴിക്കാൻ പാകത്തിനുള്ള കോണുകളും എല്ലാം ലഭ്യമായി.

ഇലക്ട്രിക്കൽ റഫ്രിജറേഷൻ ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങിയപ്പോൾ, മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സ്ഥലങ്ങളിൽ ഐസ്ക്രീം ഉണ്ടാക്കാൻ തുടങ്ങി.

മുമ്പ് മദ്യം വിറ്റിരുന്ന സലൂണുകൾ വരെ ശീതളപാനീയങ്ങളും ഐസ്ക്രീമും വിൽക്കാൻ പാകത്തിന് മാറി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഐസ്ക്രീം വ്യവസായം വൻതോതിലുള്ള വികാസം പ്രാപിച്ചു. എണ്ണമറ്റ ഐസ്ക്രീം ഫ്ലേവറുകളും കൃത്രിമ ചേരുവകളുമൊക്കെ വന്നു. ഇന്ന്, ഐസ്ക്രീം വ്യവസായം ഓരോ വർഷവും ഇരട്ടിക്കുകയാണ്.വാനില, സ്ട്രോബെറി, ചോക്ലേറ്റ് തുടങ്ങി ടിൻ റൂഫ് ഐസ് ക്രീം, കോൺക്കോർഡ് ഗ്രേപ്പ് സോർബെറ്റ്, ബൂസി പിനാ കോലേഡ് ഐസ്ക്രീമുകളിൽ വരെ ലിസ്റ്റ് എത്തി നിൽക്കുകയാണ്. വിവിധ വൈവിധ്യങ്ങളിൽ രുചികളിൽ ലോകത്തെവിടെയും ലഭ്യമാണ് ഈ കൂളൻ ഐസ് ക്രീം. മനുഷ്യ സംസ്‌കാരങ്ങളോട് ഇത്രയുമധികം അലിഞ്ഞു ചേർന്ന വേറെ ഒരു ഭക്ഷ്യ വിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്.

Thanks for reading Historica! Subscribe for free to receive new posts and support my work.