Jan 17 • 12M

ഫാസ്റ്റ് ഫുഡിന്റെ അന്തകൻ: ഒരു 'കൊല'കേസിന്റെ ചുരുളഴിയുന്നു...

5
4
 
1.0×
0:00
-11:49
Open in playerListen on);
History For Everyone
Episode details
4 comments

മ്മളിൽ ഒട്ടുമിക്ക ആളുകളുടേയും ഫേവറൈറ്റ് ലിസ്റ്റിൽ ഉള്ളവയാകണം ഫാസ്റ്റ് ഫുഡുകൾ. ആരോഗ്യകാര്യത്തിൽ യാതൊരു ഉപകാരമില്ലെങ്കിലും ഉപദ്രവം ചെയ്യുന്നവയാണ് ഇവ എന്നറിയാമായിരുന്നിട്ടും ഭക്ഷിക്കാൻ സൗകര്യാർത്ഥം എന്ന നിലയ്ക്കും വേഗത്തിൽ ലഭ്യമാകുന്നതിനാലുമാണ് ആളുകൾക്കിടയിൽ ഫാസ്റ്റ് ഫുഡിന് ഇത്രയേറെ സ്വീകാര്യതയുണ്ടാകാൻ കാരണം.

എന്നാൽ ആരോഗ്യദായകവും രുചികരവും സൗകര്യപ്രദവുമായ ഒരു ഫാസ്റ്റ് ഫുഡ് ഉണ്ടെങ്കിലൊ? കഴിക്കുന്നതിന് മുമ്പ് രണ്ടിലൊന്ന് ചിന്തിക്കാതേയും അമാന്തിക്കാതേയും അകത്താക്കാൻ കഴിയുന്നത്.. ലോകത്താകമാനം വ്യാപിച്ച് കിടക്കുന്ന, മക്‌ഡൊണാൾഡ്‌സിന്റേയും സബ്‌വേയുടേയും ലേബലുകളിൽ ഒതുങ്ങിപ്പോകാത്തത്.. കഴിഞ്ഞ ഏതാനും വർഷങ്ങളായി വാൾമാർട്ട് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്.. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന, മലയാളിയുടെ നാടൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത, വീട്ടുവളപ്പുകളിൽ നിറസാന്നിധ്യമായ ഈ ഫാസ്റ്റ് ഫുഡിന്റെ പേരാണ് വാഴപ്പഴം. മിനുസമുള്ളതും തെളിമയാർന്നതും വിത്ത് ഇല്ലാത്തതും സൗകര്യപ്രദമായി പൊതിയപ്പെട്ടതുമായ വാഴപ്പഴമാണ് യഥാർത്ഥ ഫാസ്റ്റ് ഫുഡ് എന്നാണ് 'ദി നേഷൻ' പറയുന്നത്.

വാഴപ്പഴമാണ് ഭൂമിയിലെ ആദ്യത്തെ ഫലം എന്ന് ഹോർട്ടികൾച്ചറിസ്റ്റുകൾ വിശ്വസിക്കുന്നു. വാഴപ്പഴം ആദ്യമായി വിളവെടുത്തത് തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പിൻസ് എന്നിവിടങ്ങളിലാണ് എന്നിരിക്കിലും ഗ്രീക്ക്, ലാറ്റിൻ, അറബ് സാഹിത്യങ്ങളിലെല്ലാം ഇവയുടെ ഉപഭോഗത്തെ പരാമർശിച്ചിരിക്കുന്നത് കാണാം. പക്ഷെ, ഇന്ന് നമ്മൾ കാണുന്ന അഴകുള്ള സൗകര്യപ്രദമായ വാഴപ്പഴമായിരുന്നില്ല പണ്ടുകാലത്ത് കണ്ടുവന്നിരുന്നത്. ഇന്ന് കാണുന്നവയുമായി യാതൊരു സാമ്യവും അന്നത്തേതിന് ഉണ്ടായിരുന്നില്ല. വൈൾഡ് ബനാനാസ് എന്നറിയപ്പെട്ടിരുന്ന ആ വാഴപ്പഴങ്ങൾ വിത്തുകൾ നിറഞ്ഞതായിരുന്നു. ഇന്നത്തെ പഴങ്ങളിൽ കാണുന്ന ചെറിയ വിത്തുകൾ അല്ല, മറിച്ച് വലുപ്പമുള്ള വിത്തുകൾ ആയിരുന്നു അവ. പിന്നെ എന്തുകൊണ്ടാണ് വിത്തുള്ള വാഴപ്പഴങ്ങൾ നമ്മുക്ക് കഴിക്കാൻ കിട്ടാത്തത് എന്ന് ചോദിച്ചാൽ അവ ഇന്ന് നിലവിലില്ല എന്നതാണ് വാസ്തവം. ഇന്ന്, കൃഷി ചെയ്‌തെടുക്കുന്ന വാഴപ്പഴത്തിൽ വിത്തുകളുടെ ഉത്പാദനം നിന്നുപോയിരിക്കുന്നു. ഇന്ന് കാണപ്പെടുന്ന ആ ചെറിയ കുരുക്കൾ ഫലപുഷ്ടിയുള്ളവയല്ല അതായത് ഇവ കുഴിച്ചിട്ടാലും ഒന്നും വളരില്ല.

വാഴപ്പഴമാണ് ഭൂമിയിലെ ആദ്യത്തെ ഫലം എന്ന് ഹോർട്ടികൾച്ചറിസ്റ്റുകൾ വിശ്വസിക്കുന്നു. വാഴപ്പഴം ആദ്യമായി വിളവെടുത്തത് തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പിൻസ് എന്നിവിടങ്ങളിലാണ് എന്നിരിക്കിലും ഗ്രീക്ക്, ലാറ്റിൻ, അറബ് സാഹിത്യങ്ങളിലെല്ലാം ഇവയുടെ ഉപഭോഗത്തെ പരാമർശിച്ചിരിക്കുന്നത് കാണാം.

നിലവിൽ 50 വർഗ്ഗങ്ങളിലായി ആയിരത്തിൽ പരം വാഴ ഇനങ്ങൾ ലോകമെമ്പാടുമായുണ്ടെങ്കിലും ഇന്ന് ആഗോളതലത്തിൽ കൂടൂതലായി കാണപ്പെടുന്നതും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്നതുമായ വാഴപ്പഴ ഇനം കാവെൻഡിഷ് ആണ്. നമ്മുടെ പൂവൻപഴവും നേന്ത്രനും ചെങ്കതളിയുമെല്ലാം പണ്ട് അന്താരാഷ്ട്ര മാർക്കറ്റുകളിൽ സുലഭമായിരുന്നെങ്കിലും ഇന്ന് കാണാൻ സാധിക്കുകയില്ല. അന്താരാഷ്ട്ര തലത്തിലെ വാഴപ്പഴ മാർക്കറ്റ് കാവൻഡിഷിലേക്ക് ചുരുങ്ങിയതിന് പിന്നിൽ ചെറുതല്ലാത്ത ഒരു കഥയുണ്ട്. വെട്ടിപ്പിടിക്കലുകൾക്കും അട്ടിമറികൾക്കും വിപ്ലവങ്ങൾക്കും കാരണമായി മാറിയ ഒരു 'കൊല'കഥ.

1910, നാടുകടത്തപ്പെട്ട ഹൊണ്ടൂറാസ് മുൻ തലവൻ മാനുവൽ ബൊണില, ഏത് വിധേനയും തനിക്ക് നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനായി ന്യൂ ഓർലിൻസിൽ നിന്ന് കപ്പൽ കയറി. അങ്ങനെ ഒന്നും കാണാതെ കയ്യും വീശിയായിരുന്നില്ല അദ്ദേഹം ഹൊണ്ടൂറാസിലേക്ക് കപ്പൽ കയറിയത്. അതിശക്തനായ ഒരാളുടെ പിൻബലം അദ്ദേഹത്തിനുണ്ടായിരുന്നു. വാഴപ്പഴം കടത്തുന്ന യുണൈറ്റഡ് ഫ്രൂട്ട്‌സ് എന്ന കുപ്രസിദ്ധ അമേരിക്കൻ കോർപ്പറേഷന്റെ ഭാവി നേതാവായിരുന്നു ആ ഒരാൾ.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പായി തെക്ക് കിഴക്കൻ ഏഷ്യയിൽ വാഴക്കൃഷി ചെയ്ത് തുടങ്ങിയിരുന്നെങ്കിലും വാഴപ്പഴം അമേരിക്കയിലെത്തുന്നത് 1500കളുടെ തുടക്കത്തിലാണ്. ആഫ്രിക്കൻ വംശജരെ അടിമകളാക്കി കരിമ്പ് കൃഷി ചെയ്യിപ്പിച്ചിരുന്നതിന്റെ സമീപത്തായാണ് അമേരിക്ക വാഴക്കൃഷിയും ചെയ്യിപ്പിച്ചിരുന്നത്. 1800കളിൽ ന്യൂ ഇംഗ്ലണ്ടിലേയും ന്യൂ ഒർലീനിലേയും കപ്പിത്താൻമാർ നാളികേരവും മറ്റ് ഭക്ഷ്യ വസ്തുക്കളും തേടി കരീബിയനിലേക്ക് പുറപ്പെട്ടു. അവിടെ അവരെ സ്വീകരിച്ചത് വിരലുകൾക്ക് സമാനമായി തോന്നിപ്പിക്കുന്ന ഒരു തരം പുതിയ പഴവർഗ്ഗമാണ്. വാഴപ്പഴം. അവർ ഓരോ ഇനം വാഴപ്പഴത്തേയും പറ്റി അന്വേഷണം ആരംഭിച്ചു. ഹൊണ്ടൂറാസ്, ക്യൂബ, ജമൈക്ക എന്നിവിടങ്ങളിലെ ആഫ്രോ കരീബിയൻ കർഷകരിൽ നിന്ന് ഗ്രോ മിഷേൽ [ Gros Michel ] ഇനം വാഴപ്പഴം വിലയ്ക്ക് വാങ്ങിയാണ് അവർ ശ്രമം ആരംഭിച്ചത്. കട്ടിയുള്ള തൊലിയോട് കൂടിയതും വലിപ്പമുള്ള കുലകൾ പ്രധാനം ചെയ്യുന്നതുമായ ഗ്രോ മിഷേൽ കപ്പൽ ചരക്ക് വ്യാപാരത്തിന് അനുയോജ്യമായ ഒന്നായിരുന്നു.

നിലവിൽ 50 വർഗ്ഗങ്ങളിലായി ആയിരത്തിൽ പരം വാഴ ഇനങ്ങൾ ലോകമെമ്പാടുമായുണ്ടെങ്കിലും ഇന്ന് ആഗോളതലത്തിൽ കൂടൂതലായി കാണപ്പെടുന്നതും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്നതുമായ വാഴപ്പഴ ഇനം കാവെൻഡിഷ് ആണ്.

1800 കളുടെ അവസാനത്തോട് കൂടി വാഴപ്പഴം അമേരിക്കയിൽ ജനകീയമാകാൻ തുടങ്ങി. തുച്ഛമായ വില, വർഷത്തിന്റെ ആദ്യാവസാനം വരെയുള്ള ലഭ്യത, ഡോക്ടർമാരാൽ അംഗീകരിക്കപ്പെട്ടത് എന്നിങ്ങനെ പല ഗുണങ്ങളും വാഴപ്പഴത്തിനുണ്ടായിരുന്നു. അങ്ങനെ കച്ചവടത്തിൽ വാഴപ്പഴത്തിനുള്ള ആവശ്യക്കാർ ഏറുന്നതായി കണ്ടപ്പോൾ അമേരിക്കയിലെ പഴക്കമ്പനികൾക്ക് സ്വന്തമായി വാഴപ്പഴം കൃഷി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി. അതിനുള്ള ഭൂമി കയ്യടക്കുന്നതിനായി ഈ മേഖലയിലെ പ്രധാനികൾ സെൻട്രൽ അമേരിക്കയിലെ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് കോഴ കൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്തു. മാത്രമല്ല, ഭരണത്തിൽ തങ്ങൾക്ക് സഖ്യമുണ്ടെന്ന് ഉറപ്പിക്കുന്നതിനായി ഇവർ ഭരണ അട്ടിമറിക്ക് സാമ്പത്തിക സഹായവും ചെയ്തിരുന്നു. ഹൊണ്ടൂറാസിൽ അപ്രകാരം അധികാരത്തിൽ തിരിച്ചെത്തിയ മാനുവൽ ബൊണില തന്നെ സഹായിച്ച കച്ചവട കുത്തകയ്ക്ക് ഭൂമിമേൽ അവകാശം പകരമായി നൽകി. അങ്ങനെ 1930-ഓടെ ആ പ്രദേശത്ത് യുണൈറ്റഡ് ഫ്രൂട്ട്‌സ് ഒന്ന് മാത്രം പ്രബലനായി വളർന്നു.

ഒരു സമയത്ത് ഗ്വാട്ടിമാലയിലെ കൃഷിനിലങ്ങളുടെ 40 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥതയിൽ വച്ചിരുന്ന യുണൈറ്റഡ് ഫ്രൂട്ട്‌സ്, തൊഴിലാളികളെ വിന്യസിക്കാൻ വാഴത്തോട്ടങ്ങളോടൊപ്പം റയിൽ റോഡ്, തുറമുഖങ്ങൾ, പട്ടണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനായി കോസ്റ്ററിക്ക, കൊളംബിയ, ഗ്വാട്ടിമാല, ഹൊണ്ടൂറാസ്, പനാമ എന്നിവിടങ്ങളിലെ മഴക്കാടുകളെ നശിപ്പിച്ചു തുടങ്ങി. താരതമ്യേന ഉയർന്ന ശമ്പളം നൽകുന്ന ജോലി എന്നതിൽ പ്രലോഭിതരായി ആളുകൾ വാഴപ്പഴമേഖലയിലേക്ക് കുടിയേറാനും തുടങ്ങി.

കൃഷി ഭൂമി പടർന്ന് ഗ്വാട്ടിമാലയിൽ നിന്ന് കൊളംബിയയിലേക്ക് എത്തിയപ്പോഴേക്കും യുണൈറ്റഡ് ഫ്രൂട്ട്‌സ് ഗ്രോ മിഷേൽ വാഴപ്പഴം മാത്രം കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു. ഇത്തരത്തിൽ തിങ്ങി നിന്നിരുന്ന കൃഷിയിടങ്ങളിൽ ജൈവ വൈവിധ്യങ്ങൾ നന്നേ കുറവായിരുന്നതിനാൽ സാംക്രമിക രോഗങ്ങൾക്ക് അനുയോജ്യമായ സ്ഥിതിയായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്. കൃഷിയിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മാർഗ്ഗങ്ങളായ റെയിൽ ഗതാഗതം തന്നെ രോഗങ്ങൾ പെട്ടന്ന് പടർന്ന് പിടിക്കാനുള്ള കാരണമായിത്തീർന്നു. റെയിൽവേ വഴിയും, തൊഴിലാളികൾ വഴിയും, ആവികപ്പൽ വഴിയും ഈ രോഗാണുക്കൾക്ക് ഒരു കൃഷിയിടത്തിൽ നിന്ന് മറ്റോരു കൃഷിയിടത്തിലേക്ക് എത്തിച്ചേരുക എളുപ്പമായിത്തീർന്നു.

ഒരു സമയത്ത് ഗ്വാട്ടിമാലയിലെ കൃഷിനിലങ്ങളുടെ 40 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥതയിൽ വച്ചിരുന്ന യുണൈറ്റഡ് ഫ്രൂട്ട്‌സ്, തൊഴിലാളികളെ വിന്യസിക്കാൻ വാഴത്തോട്ടങ്ങളോടൊപ്പം റയിൽ റോഡ്, തുറമുഖങ്ങൾ, പട്ടണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനായി കോസ്റ്ററിക്ക, കൊളംബിയ, ഗ്വാട്ടിമാല, ഹൊണ്ടൂറാസ്, പനാമ എന്നിവിടങ്ങളിലെ മഴക്കാടുകളെ നശിപ്പിച്ചു തുടങ്ങി.

1910 ലും ഇത് തന്നെയാണ് സംഭവിച്ചത്. ഗ്രോ മിഷേൽ തോട്ടങ്ങളിൽ ഫംഗസ് ബാധിക്കുകയും, പനാമയിൽ തുടങ്ങി ശേഷം സെൻട്രൽ അമേരിക്കയിൽ ഉടനീളം അതിവേഗം പടർന്ന് പിടിക്കുകയും ചെയ്തു. ഏത് പദ്ധതിയാണോ വലിയ ലാഭങ്ങൾക്കും വളർച്ചയ്ക്കും തുച്ഛമായ വിലയ്ക്കുള്ള വാഴപ്പഴ ലഭ്യതയ്ക്കും കാരണമായത്, അതേ പദ്ധതിയിലൂടെയാണ് രോഗം അതിവേഗം പടർന്ന് പിടിച്ചതും. പനാമ ഡിസീസ് എന്നറിയപ്പെടുന്ന ഈ രോഗത്തിനോട് മല്ലിട്ട് തോറ്റപ്പോൾ കോസ്റ്ററിക്ക, ഹൊണ്ടൂറാസ്, ഗ്വാട്ടിമാല എന്നിവിടങ്ങളിലെ വാഴപ്പഴ കമ്പനികൾ രോഗബാധിത തോട്ടങ്ങൾ ഉപേക്ഷിച്ചു. ഇതോടെ ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും തൊഴിൽ നഷ്ടപ്പെട്ടവരായി. ശേഷം, പുതിയ കൃഷിയിടങ്ങൾ നിർമ്മിക്കുന്നതിനായി കമ്പനി മഴക്കാടുകൾ വളരെയധികം നശിപ്പിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ഗ്വാട്ടിമാലയിലും ഹൊണ്ടൂറാസിലുമായി യുണൈറ്റഡ് ഫ്രൂട്ട്‌സ് കമ്പനി സഖ്യം ചേർന്ന ഏകാധിപത്യ ഗവേൺമെന്റ് ജനാധിപത്യാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന് കീഴടങ്ങി. ഈ ഗവൺമെന്റ് നിലവിൽ വന്ന ശേഷം അവർ ഭൂപരിഷ്‌കരണത്തിന് ആഹ്വാനം ചെയ്തു. ഗ്വാട്ടിമാലയിലെ പ്രസിഡന്റ് യാക്കൂബൊ അർബൻസ് യുണൈറ്റഡ് ഫ്രൂട്ട്‌സിൽ നിന്ന് കൃഷിഭൂമി തിരിച്ച് പിടിക്കാനും ഭൂമി കൈവശം ഇല്ലാത്ത കർഷകർക്ക് കൈമാറ്റം ചെയ്യാനും ശ്രമിച്ചു. ഇതിൽ അസ്വസ്ഥരായ കമ്പനി അർബൻസിനെതിരെ പ്രചാരണം ആരംഭിക്കുകയും സഹായത്തിനായി അമേരിക്കൻ ഗവൺമെന്റിൽ ഇവർക്കുള്ള സ്വാദീനം ഉപയോഗപ്പെടുത്തുകയും ചെയ്തു. കമ്മ്യൂണിസത്തിനോടുള്ള പേടി കാരണം സി.ഐ.എ. 1954ൽ ജനാധിപത്യാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അർബൻസ് ഗവൺമെന്റിനെ മറിച്ചിടാൻ ആസൂത്രണം ചെയ്തു.

സെൻട്രൽ അമേരിക്കയിൽ സാമ്പത്തികമായി വാഴപഴത്തിന് അന്നുണ്ടായിരുന്ന മേൽകൈ ഇന്നില്ല. യുണൈറ്റഡ് ഫ്രൂട്ട്‌സ് കമ്പനി ചിക്കീത്ത എന്ന് പുനർനാമകരണം ചെയ്യുകയും ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ കമ്പനിക്കുണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു.

അതേ വർഷം ഹൊണ്ടൂറാസിൽ ആയിരക്കണക്കിന് വരുന്ന യുണൈറ്റഡ് ഫ്രൂട്ട്‌സ് തൊഴിലാളികൾ സമരത്തിനിറങ്ങി. ഒരു പുതിയ തൊഴിലാളി സംഘടന അംഗീകരിക്കാൻ കമ്പനി തയ്യാറാകുന്നത് വരെ സമരം തുടർന്നു. പനാമ ഡിസീസിന്റെ വ്യാപനത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ ചിലവുകളിൽ വലഞ്ഞ് അവസാനം യുണൈറ്റഡ് ഫ്രൂട്ട്‌സ് ഗ്രോ മിഷേലിൽ നിന്ന് പനാമ ഡിസീസിനെ പ്രതിരോധിക്കുന്ന കാവൻഡിഷ് ഇനത്തിലേക്ക് 1960കളുടെ തുടക്കത്തിൽ ചേക്കേറുകയാണുണ്ടായത്.

സെൻട്രൽ അമേരിക്കയിൽ സാമ്പത്തികമായി വാഴപഴത്തിന് അന്നുണ്ടായിരുന്ന മേൽകൈ ഇന്നില്ല. യുണൈറ്റഡ് ഫ്രൂട്ട്‌സ് കമ്പനി ചിക്കീത്ത എന്ന് പുനർനാമകരണം ചെയ്യുകയും ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ കമ്പനിക്കുണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു.

ഇങ്ങനെയൊക്കെയാണെങ്കിലും പുതിയ വാഴപ്പഴ വ്യവസായം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കടന്നുപോകുന്നു എന്ന് കരുതരുത്. കാവൻഡിഷ് ഇനത്തിന് തുടർച്ചയായി രാസവളങ്ങൾ പ്രയോഗിക്കേണ്ടി വരുന്നതിനാൽ തന്നെ ആവാസവ്യവസ്ഥക്കും കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും ഉണ്ടാകുന്ന അപകട സാധ്യത വളരെ വലുതാണ്. ഇപ്രകാരം രാസവളങ്ങൾ ഉപയോഗിക്കുക വഴി ഗ്രോ മിഷേൽ ഇനത്തിനെ ബാധിച്ച ആ പ്രത്യേക രോഗാണുവിനോട് ഇവക്ക് ചെറുത്ത് നിൽക്കാൻ കഴിയുമെങ്കിൽ കൂടി കാവൻഡിഷ് കൃഷിയിടങ്ങളിൽ ജൈവവൈവിധ്യങ്ങൾ ഇല്ലാതാകുകയും ഒരേയൊരു തരം വാഴപ്പഴം മാത്രം ലോകമാർക്കറ്റുകളിൽ ബാക്കിയാകുകയും ചെയ്തു. ഇനിയൊരു ഫംഗൽ ബാധ വന്നാൽ വാഴപ്പഴം ഭൂമിയിൽ നിന്ന് തന്നെ തുടച്ച് മാറ്റപ്പെട്ടേക്കാം എന്ന അവസ്ഥ മുന്നിലുണ്ടെങ്കിൽ കൂടി പുതിയ ഇനങ്ങൾ നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രലോകം തുടരുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിൽ വാഴപ്പഴം പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെങ്കിൽ ഇന്ത്യയിൽ പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ വാഴപ്പഴം സന്തോഷത്തിന്റെ അടയാളമാണ്. ചിപ്‌സായി കേരളത്തിനകത്തും പുറത്തും പ്രിയപ്പെട്ടതായി തീരുകയും കേരളത്തിൽ പഴംവരട്ടിയതായും ഉപ്പേരിയായും പഴംപൊരിയായും വായിൽ കപ്പലോടിക്കുന്ന വാഴപ്പഴത്തിന്റെ തടിയും ഇലയും കൂമ്പും എന്തിന് കന്ന് വരെ നമ്മൾ നിത്യം ഉപയോഗിക്കുന്നതാണ്. വീട്ടുമുറ്റത്തും പറമ്പിലുമായി വിവിധങ്ങളായ വാഴയിനങ്ങൾ നട്ട് വളർത്തി പഴമയുടേയും പുതുമയുടേയും രുചിയായി സ്ഥിരം ഭക്ഷിക്കുന്ന നമുക്ക് വാഴപ്പഴം സംസ്‌കാരത്തിന്റെ തുടർച്ചകൂടിയാണ്. കല്യാണങ്ങൾക്ക് സദ്യ വിളമ്പാനുള്ള ഇലയായും, ഊണ് പൊതിയായും അലങ്കാരങ്ങളായും ഉപയോഗപ്രദമായ വാഴയിനം കച്ചവടത്തിനപ്പുറത്തേക്ക് മലയാളിക്കൊരു വീട്ടുകാര്യമാണ്. അത്യന്ത്യം ജൈവികമായി നട്ട് വളർത്തുന്നതിനാൽ തന്നെ കേരളത്തിൽ വാഴപ്പഴം ഇല്ലാതാകുന്നൊരു സന്ദർഭം ഉണ്ടാകില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.