Mar 29

അറബ് വസന്തം: ഈജിപ്ഷ്യൻ വിപ്ലവം-2011 നാൾവഴികൾ

1
 
1.0×
--:--
--:--
Open in playerListen on);
History For Everyone
Episode details
Comments

റബ് വസന്തത്തിലെ പ്രധാനപ്പെട്ട ഒരു വിപ്ലവം നടക്കുന്നത് ഈജിപ്ത്തിലാണ്. മുപ്പത് വർഷത്തോളം രാജ്യം ഭരിച്ചിരുന്ന ഹുസ്നി മുബാറക്കിന്, വിപ്ലവത്തിന്റെ പൂർണതയിലേക്ക് കടക്കുമ്പോൾ തന്റെ അധികാരങ്ങളെല്ലാം നഷ്ട്ടപ്പെടുന്നു.

ഡിസംബർ 17 ന് ട്യൂണിഷ്യയിലെ ഭരണാധികാരി ബിൻ അലിയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച് മുഹമ്മദ് ബൗ അസിസിയെന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നു. ഇതിനു ശേഷം ആ പ്രതിഷേധം ഊർജമായെടുത്ത് ബൗ അസിസിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഹുസ്നി മുബാറക്കിനെതിരെ പ്രതിഷേധിച്ചും കെയ്റോയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രകടനങ്ങൾ നടന്നു.

ഇതിന്റെ തുടർച്ചയെന്നോണം 2011 ജനുവരി 17 ന് കെയ്റോയിലെ പാർലിമെന്റ് മന്ദിരത്തിന് പുറത്ത് ഇജിപ്ത്യൻ പൗരൻ സ്വയം തീകൊളുത്തി പ്രതിഷേധിച്ചു. അറബ് വസന്തത്തിന്റെ ഭാഗമായ ഈജിപ്ഷ്യൻ വിപ്ലവം ആരംഭിക്കുന്നതിങ്ങനെയാണ്.

1975 ൽ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന അൻവർ സാദത്തിന്റെ കീഴിൽ വൈസ് പ്രസിഡന്റായിരുന്നു ഹുസ്നി മുബാറക്ക്. അൻവർ സാദത്ത് പിന്നീട് കൊല്ലപ്പെട്ടത്തിന് ശേഷം 1981 ലാണ് ഹുസ്നി മുബാറക്ക് ഈജിപ്ത്തിന്റെ പ്രസിഡന്റായി വരുന്നത്. തുടർന്ന് 2011 വരെ ആദേഹമാണ് ഇജിപ്ത്തിനെ നയിച്ചിരുന്നത്. ഭരണത്തിനു കീഴിൽ ജനങ്ങൾക്ക് ഉപകാരപ്രദമായി ഒന്നും തന്നെയുണ്ടായിരുന്നില്ല. പൊലിസിന്റെ ഭാഗത്തു നിന്നുള്ള ക്രൂരത, തൊഴിലില്ലായ്മ, കൂടാതെ ഉള്ള തൊഴിലിന് നല്ല കൂലി ലഭിക്കാതിരിക്കുന്ന അവസ്ഥ, വിലക്കയറ്റം, സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പോ അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ലാത്ത അവസ്ഥ തുടങ്ങി, മൊത്തത്തിൽ സർക്കാറിനെതിരെ കലാപമുണ്ടാകാനുള്ള എല്ലാ സാഹചര്യവും രാജ്യത്തുണ്ടായിരുന്നു.

ട്യൂണിഷ്യയിലെ സർക്കാറിനെതിരെ കലാപമാരംഭിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ഈജിപ്ത്തിൽ സർക്കാറിനെതിരെ പ്രതിഷേധം ആരംഭിച്ചു.

ജനുവരി 25 - ന് തലസ്ഥാനമായ കെയ്റോയിലും മറ്റ് നഗരങ്ങളിലും സർക്കാറിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കിയും കണ്ണിർവാതകവും പ്രയോഗിച്ചു.

ജനുവരി 29 വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിനു ശേഷം രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായി. പ്രതിഷേധങ്ങൾ സംഘടിക്കപ്പെടുന്നതിന് പ്രധാനമായ ആശയവിനിമയ മാർഗമായി പ്രവർത്തിച്ചിരുന്നത് ട്വിറ്റർ , ഫേസ്ബുക്ക് തുടങ്ങിയ സാമുഹിക മാധ്യമങ്ങളായിരുന്നു.

പ്രതിഷേധങ്ങളുടെ വ്യാപനം കുറക്കാൻ ടെലഫോൺ , ഇന്റർനെറ്റ് സേവനങ്ങൾക്കൊക്കെ തന്നെ സർക്കാർ തടസമുണ്ടാക്കിയിരുന്നു. പക്ഷേ അതുകൊണ്ടൊന്നും പ്രക്ഷോഭങ്ങൾ നിയന്ത്രണ വിധേയമായില്ല. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും എല്ലാ കേന്ദ്രങ്ങളിലും സൈനികരെ വിന്യസിക്കുകയും ചെയ്തു. പക്ഷേ അന്നുതന്നെ ഹുസ്നി മുബാറക്കിന്റെ രാഷ്ട്രീയ കക്ഷിയായിരുന്ന നാഷണൽ ഡമോക്രാറ്റിക്ക് പാർട്ടിയുടെ കെയ്റോയിലെ ആസ്ഥാനം പ്രക്ഷോപകാരികൾ കത്തിച്ചു.

പ്രക്ഷോഭങ്ങളെല്ലാം നിയന്ത്രണ വിധേയമാവാതിരുന്നതോടെ പ്രസിഡന്റ് ഹുസ്നി മുബാറക്കിന് ജനങ്ങളെ അഭിസംഭോധന ചെയ്യേണ്ടതായിവന്നു. തന്റെ സർക്കാർ കാലാവധി തീരുന്നതുവരെ ഭരണത്തിലുണ്ടാവുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു. പക്ഷേ ഇതൊന്നും കൊണ്ട് പ്രതിഷേധങ്ങളുടെ തീവ്രത കുറക്കാനായില്ല.

ഫെബ്രുവരി മാസം രണ്ടാം തിയ്യതി കെയ്റോയിലെ ത്രഹീർ സ്ക്വയറിൽ സർക്കാർ അനുകൂലികളും പ്രധിഷേധക്കാരും ഏറ്റുമുട്ടി. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. തൊട്ടടുത്ത ദിവസം തന്നെ സർക്കാർ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തി. ഈ യോഗത്തിൽ നിരോധിത സംഘടയായ മുസിലിം ബ്രദർഹുഡും പങ്കെടുത്തു. ഈ ചർച്ചകൾക്കും ഒരു മാറ്റവും കൊണ്ടുവരാനായില്ല

വൈകാതെ തന്നെ ഒരു ടെലിവിഷൻ പ്രസ്താവനയിലുടെ ഹുസ്നി മുബാറക്ക് രാജി പ്രഖ്യാപിക്കും എന്ന രീതിയിൽ വാർത്തകൾ വന്നു കൊണ്ടിരുന്നു. എന്നാൽ അദേഹം ഒരു പ്രസംഗത്തിലൂടെ തന്റെ കലാവധി അവസാനിക്കുന്ന സെപ്റ്റബർ വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്.

ഇതൊടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി. ഫെബ്രുവരി 11 - ന് മുബാറക്ക് കെയ്റോയിൽ നിന്ന് സിനായ് പെൻസുലയിലെ ഒരു പട്ടണമായ ശംർ അൽ ഷൈയിലെത്തി. മണിക്കൂറുകൾക്കു ശേഷം സ്റ്റേറ്റ് ടെലിവിഷൻ ചാനലിലൂടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.

പ്രഖ്യാപിത രാഷ്ട്രിയ കക്ഷികൾക്ക് തുടക്കത്തിൽ വലിയ രീതിയിൽ സ്വാധീനമില്ലാതിരുന്ന പ്രക്ഷോഭങ്ങളെ നയിച്ചിരുന്നത് സ്വതന്ത്ര യുവജന സംഘടനകളായിരുന്നു. പിന്നീടാണ് പ്രതിപക്ഷ പാർട്ടികളെല്ലാം പ്രക്ഷോഭങ്ങളുടെ ഭാഗമാവുന്നത്.

യുവാക്കളാണല്ലോ ആ കാലത്ത് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവർ സമരങ്ങൾക്കു വേണ്ട എല്ലാ പ്രചരണവും നടത്തിയിരുന്നതും ആളുകളെ സംഘടിപ്പിച്ചിരുന്നതും സാമൂഹിക മാധ്യമങ്ങൾ വഴിയാണ്. അതുകൊണ്ടു തന്നെ ഈ വിപ്ലവങ്ങളിൽ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ്.

നൂറു കണക്കിന് പേർ കൊലചെയ്യപ്പെടാൻ കാരണമായ ഹുസ്നി മുബറക്കിന്റെ സർക്കാരിനെതിരായി നടന്ന പ്രക്ഷോഭങ്ങൾ അദ്ദേഹത്തിന്റെ രാജിയോടെ അവസാനിക്കുന്നില്ല. തുടർന്നും ജനാധിപത്യ സർക്കാർ വരുന്നതുവരെ അവിടെ പ്രക്ഷോഭങ്ങൾ തുടരുന്നു.

Thanks for reading Historica! Subscribe for free to receive new posts and support my work.